എൽസ്റ്റിന 4[Hope] 295

നെയവനവിടെ കിടപ്പുണ്ട് ഇടക്കൊന്നു തലപൊക്കി നോക്കിയതും ഞാൻ നോക്കുന്നകണ്ടവൻ പിന്നേം സമാധിയായി…..

പിന്നെക്കണ്ണു പോയത് ഞങ്ങളെ ഇടിച്ചവന്മാർക്കു നേരെയാരുന്നു
ശരീരം പൂർണമായും മൂടിക്കെട്ടി കണ്ണു മാത്രം പുറത്തു കാണാൻ പറ്റുന്ന രീതിക്ക് കറുത്ത മമ്മികളെപ്പോലെ ലവന്മാരുടെ നേരെ…..
ഞാനെഴുന്നേറ്റു നേരെ നിന്നെന്നു കണ്ടതും ആദ്യം ചവിട്ടിയവൻ വീണ്ടുമെനിക്കു നേരെയോടിവന്നു….
വരുന്ന വരവ് കണ്ടപ്പോഴേയെനിക്കു മനസ്സിലായി വീണ്ടും ചവിട്ടാനുള്ളതാന്ന് പക്ഷെ ആദ്യം മേടിച്ചതു പോലെ രണ്ടാമതൊരെണ്ണം വാങ്ങാനുള്ള മഹാമനസ്കതയൊന്നും എനിക്കപ്പൊ ഉണ്ടായിരുന്നില്ല അതുകൊണ്ടാ നാറിയെന്നെ ചവിട്ടാൻ കാലോങ്ങിയപ്പോ ക്ലോസിൽ റിഫ്ളക്സിട്ടു ഞാനൊഴിഞ്ഞുമാറി…..

വെട്ടിത്തിരിഞ്ഞു നിന്നപ്പോ എന്നെ ചവിട്ടാൻ വന്നവൻ നേരെപുറകിൽ കത്തിക്കരിഞ്ഞു കിടന്നൊരു മെഷീനിൽ പോയിക്കേറി…..
കത്തിക്കരിഞ്ഞു ദ്രവിച്ചിരുന്നതീക്കേറി ചവിട്ടിയ എന്തു സംഭവിക്കൂന്നൂഹിക്കാലോ
പാവം ഇട്ടിരുന്ന തുണിയേം കാലിലെ തൊലിയേം ഒരുമിച്ചു പിളർത്തി ആ കാല് മെഷീനകത്തു കേറിയിരുന്നൂ….. കൂടെ
“…അയ്യോ…” ന്നുള്ള കരച്ചിലുങ്കൂടിയായതോടെ അടിച്ചാ അവന്മാർക്കും വേദനീക്കൂന്നും ചോര വരൂന്നൊക്കെയെനിക്കുറപ്പായി…. ആ അതോടെ തിരിച്ചു കിട്ടിയ ആത്മവിശ്വാസത്തീ ചുറ്റും നോക്കിയപ്പോ കിട്ടിയതൊരു പകുതി കത്തിയ
തടിമേശേടെ കാലാരുന്നൂ…..
ഭീമസേനൻ ഗദയെടുക്കുന്ന ആറ്റിട്യൂടിലതും കൈയിലേക്കെടുത്ത് വെല്ലുവിളിക്കുന്നതു പോലെനിന്നു….

എന്നാലാ മലരന്മാരതു കണ്ടപാതിയെന്നെ തല്ലാനോടിയടുത്തു….

!!! ഇതെന്തോന്ന് സാധാരണ സിനിമേലൊന്നുമിങ്ങനല്ലല്ലോ വെല്ലുവിളികഴിഞ്ഞാ ഓരോരുത്തരായിട്ടല്ലോ ഓടിവരുന്നേ പിന്നെയെന്ന ഇവന്മാരൊരുമിച്ചോടി വരുന്നേ???
…..ഇങ്ങനാണേലിപ്പൊ തന്നെ മൂക്കീപ്പഞ്ഞി വെക്കാം മുതലാളി!!ന്നു മനസ്സു പറഞ്ഞപ്പോ ചെറുതായിട്ടൊന്നു വിറച്ചെങ്കിലും

…. ഒരുത്തനെയെങ്കി ഒരുത്തനെ അവന്റെയൊക്കെക്കൂട്ടത്തീന്നു ഞാൻ തട്ടിയിട്ടേ പോകത്തുള്ളൂ…ന്ന് മനസ്സിലലറിക്കൊണ്ട് ഞാനാ തടി കഷ്ണത്തെ മുറുക്കിപ്പിടിച്ചു….

അപ്പോഴേക്കുമവന്മാരുടെ കൂടേ ഏറ്റോമാദ്യമോടി വന്നവനെനിക്കു പാങ്ങിനെത്തിയിരുന്നു….
എന്റെ നേരെ കൈയോങ്ങിക്കൊണ്ടു വന്നയവനേ തടികൈയലുണ്ടായിരുന്നോണ്ട് കൂടുതൽ റീച്ചുണ്ടായിരുന്ന എനിക്കടിച്ചിടാനീസ്സിയാരുന്നു…

ഫുൾ പവറുമെടുത്തു കൊടുത്തു ഒരെണ്ണം തലനോക്കി… കിട്ടിയയടിയിലവൻ കമിഴ്ന്നു വീഴുകേം ചെയ്തു…..
അപ്പോഴേക്കും രണ്ടാമത്തവനെന്റെ മുഖത്തു പഞ്ച് ചെയ്തെന്നെ വീഴ്ത്തി….

എന്നാ ഞാൻ വീഴുന്നതിന്റെ കൂടെ അവന്മാരുടെ കൂട്ടത്തിലൊരുത്തൻ കൂടി നിലത്തേക്കു പതിച്ചിരുന്നു….
അതെന്താ സംഭവിച്ചതെന്നു നോക്കിയപ്പോ ഇത്രേം നേരം ചത്തപോലെ കിടന്ന അശ്വിൻ
രണ്ടാമത്തവനെ കൂടി തലക്കടിച്ചു നിലത്തേക്കിടുന്നതാണ് കണ്ടത്…..
…. ആ കാഴ്ച്ചയെനിക്കു തന്ന ബൂസ്റ്റിൽ ഇടി കിട്ടിയ മുഖത്തെ
ഭാഗവും ചുണ്ടിൽ കിഞ്ഞിഞ്ഞ ചോരയുത്തൂത്തെഴുന്നേറ്റപ്പോ
രണ്ടു പേരുരൊരുമിച്ചാക്രമിച്ചശ്വിനെ ഭിത്തിയിൽ കേറ്റി…..
എന്നാലതെന്നുമെന്നെ പേടിപ്പിച്ചില്ല തിരിച്ചടിക്കാനുള്ള ത്വരകൂട്ടിയതേ ഉള്ളൂ…. ആ ത്വര നുരഞ്ഞു കവിയാറായപ്പോ കൈയീന്നു തെറിച്ചുപോയ തടി ഞാൻ നിലത്തേക്കു കുഞ്ഞിഞ്ഞു എന്നാ അതുമുതലാക്കിയവന്മാരെന്നേ ആക്രമിച്ചു…. ഒരുത്തനാ തടി ചവിട്ടിപ്പിടിച്ചപ്പോ കുടുങ്ങിപ്പോയ വിരലിനെ തിരിച്ചെടുക്കാൻ ശ്രമിച്ചോണ്ടിരുന്നയെന്റെ മുതുകിലൊരുത്തൻ മുട്ടുകൈകൊണ്ടു മൂന്നാലു തവണയാഞ്ഞു കുത്തി….
വളഞ്ഞു പോയ ഞാൻ കാരാട്ടക്കാര് പൊട്ടിച്ചിടുന്ന ഓടും ഇഷ്ട്ടികയുമൊക്കെ പോലെ നിലത്തേക്കു വീണു…..

!!! ഇല്ല ഇനിത്തിരിച്ചിടിക്കാൻ വയ്യാ… തീർന്നു ഇതാ അവസാനം….!!!
ഉള്ളീന്നാരോ മന്ത്രിച്ചോണ്ടിരിക്കുന്നു….
ഒന്നും തീർന്നിട്ടില്ലാന്നു സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമമെന്നപോലെ കൈ കുത്തിയെഴുന്നേക്കാൻ ട്രൈ ചെയ്തെങ്കിലും പറ്റുന്നില്ല

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.