എൽസ്റ്റിന 4[Hope] 295

ഇടി കിട്ടി വേച്ചു പോയെങ്കിലും നേരെനിന്നപ്പോ തന്നെ തിരിച്ചു ചവിട്ടി കടം ഞാൻ വീട്ടി…..
അന്നേരത്തേക്കും അവളും ഒരുത്തനെ ഇടിച്ചു നിലത്തിട്ടിട്ടുണ്ടാരുന്നു നിലത്തു വീണു കിടക്കുന്ന ഫോണുകളീന്നടിക്കുന്ന ചെറിയ വെട്ടം മാത്രം ഉള്ളതുകാരണം ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് നിലത്തു വീണുകിടക്കുന്നവന്റെ ശരീരത്തീന്നു ചോരയൊഴുകുന്നത് ഞാൻ കാണുന്നത്….
!!! ഈ നായിന്റെ മോളവനെ കൊന്നോ???..!!!
സ്വയം ചോദിച്ചു തീർന്നില്ല രണ്ടാമത്തവനേമവള് നിലംപതിപ്പിച്ചു….. അവന്റേം ഡ്രസ്സീന്നു ചോരയിറ്റിറ്റു വീഴുന്നുണ്ടായിരുന്നു….

ഇത്രേം കണ്ടു നിന്നപ്പോഴാരുന്നു ഞാൻ പ്രതീക്ഷിക്കാത്തൊരാക്രമണമെന്റെ പിന്നീന്നു വന്നത്….ആദ്യമെന്റെ മുതുകിടിച്ചു പൊളിച്ചവനാണ് വീണ്ടും വന്നേക്കണതെന്നവന്റെ ഫസ്റ്റിടീന്നു തന്നെയെനിക്കു മനസ്സിലായി ആദ്യം ഇടിച്ച അതേ സ്പോട്ടീത്തന്നെയാ പുന്നാരമോനിടിച്ചു തന്നത്…..
നേരെ കമിഴ്ന്നു വീണു എഴുന്നേക്കാൻ നോക്കിയപ്പോ അവനെന്റെ മുഖത്തു ചവിട്ടിപ്പിടിച്ചു….
എന്റെ കണക്കിലൊരു 48-49 സൈസുള്ളയാ ബൂട്ടിട്ടാണവൻ ചവിട്ടിയത് അതോണ്ട് നിലത്തു കിടന്ന് കൈയിട്ടടിക്കാന്നല്ലാതെ വല്യ വേറൊന്നും എനിക്ക് ചെയ്യാനില്ലാരുന്നു……
അന്നേരത്തേക്കും എന്റെ മുന്നീ അടുത്ത ശവം വന്നു വീണു…. അവന്മാരുടെ കൂട്ടത്തീവന്ന ഏഴിലാറണ്ണോം വീണു ഇനി ബാക്കി എന്നെ ചവിട്ടിനിക്കുന്നവൻ മാത്രം…..
!!! ഇടിയടാ അവളെപ്പോയി ഇടി…!!! എന്നെ ചവിട്ടിപ്പിടിച്ചു നിക്കുന്നവനോടെന്റെ മനസ്സ് പറഞ്ഞു…..
വേറൊന്നുങ്കൊണ്ടല്ല ആ നാറിയവളെ ഇടിക്കാൻ പോയാലല്ലേ എന്റെ മോന്തേന്ന് കാലെടുക്കൂ…..
പക്ഷെ ആ നാറിയങ്ങോട്ടോടിയില്ല അവളെക്കാണിക്കാനെന്ന പോലെ എന്റെ മോന്തക്കൊന്നൂടി ശക്തിയായി ചവിട്ടിപ്പിടിച്ചു….
ആ മനോഹരമായ കാഴ്ചയും കണ്ടവളവിടെ തന്നെ നിക്കൂന്നാണു ഞാൻ വിചാരിച്ചത് പക്ഷെ എന്നെ ചവിട്ടണതു കണ്ടതും അവളവനു നേരെയോടിവന്നു…..
അവള് വരുമ്പോ ഡിഫെന്റെ ചെയ്യാന്നോർത്തെന്നേം ചവിട്ടിപ്പിടിച്ചു നിന്നവനൂമ്പി….
അവളോടിവന്ന വഴി കൈയിലിരുന്ന കത്തിക്കവനെ വരഞ്ഞു വിട്ടു….
മുറിവും പൊത്തിപ്പിടിച്ചു പുറകോട്ടുമാറിയവനെ അവള് വീണ്ടും വരഞ്ഞു അവസാനം അവന്റെ മുടിക്കൂട്ടിപ്പിടിച്ചവന്റെ കഴുത്തും മുറിച്ചു……

ഇതൊക്കെക്കണ്ടു കിടുമ്പനടിച്ചു നിലത്തു തന്നെ കിടന്നയെന്നെയവള് വീണ്ടും പിടിച്ചെഴുന്നേൽപ്പിച്ചു…..
അവളുടെ കൈയിലിരുന്ന കത്തിയെന്റെൽ തരുകേം ചെയ്തു…..

“…. എത്രേം പെട്ടെന്ന് മരിക്കാത്തയെല്ലാത്തിനേം കൊല്ലണം…. വേദനിപ്പിച്ചല്ല കഴുത്തിലൊരൊറ്റ മുറിവ്…. വേഗമാവട്ടെ സമയമില്ല…..”

കത്തിയെന്റെ കൈയീ തന്നവളോരാജ്ഞക്കു ശേഷം മരിച്ചു കിടക്കുന്ന ഓരോരുത്തരേം വലിച്ചു മാറ്റാൻ തുടങ്ങി….
എന്റെ നോട്ടമപ്പോഴും കത്തിയിൽ തന്നെയാരുന്നു

!!!കഴുത്തിലൊരു മുറിവിട്ടാലും വേദനയെടുക്കൂലെ???…!!!
സ്വയം ചോദിച്ചു നിന്നു പിന്നെ ഓരോന്നുത്തേന്റേം മൂക്കീ കൈ വെച്ചുനോക്കി…. രണ്ടും മൂന്നെണ്ണം ബാക്കിയുണ്ടാരുന്നു അതുങ്ങളുടെയെല്ലാം കഴുത്തിന്റെ ഈയറ്റം തൊട്ട് അപ്രെ അറ്റം വരെ മുറിവുണ്ടാക്കി എല്ലാത്തിനേം തട്ടി….
ആദ്യത്തേതില് കൈ വിറച്ചെങ്കിലും രണ്ടാമത്തേതായപ്പോ ഒരുതരം ഹാപ്പിനെസ്സാരുന്നു….
!!!!എന്നെക്കൊല്ലാൻ വന്നവരെ ഞാൻ കൊല്ലുന്നു കൊള്ളാലോ കളി…..!!!!

എല്ലാം ചത്തൂന്നുറപ്പാക്കി ബോഡിയൊക്കെ വലിച്ചു മാറ്റിയിട്ട്
പിന്നെ ഞാൻ പോയി അശ്വിനെ പൊക്കി…..

“…. ടാ അഭിനയിച്ചതു മതി എഴുന്നേറ്റോ…. എന്റെയിടികണ്ടവന്മാരോടി….”

അത്രേം പറഞ്ഞു രണ്ട് തട്ട് തട്ടിയപ്പോ തല തിരുമിക്കൊണ്ടവനെഴുന്നേറ്റു….

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.