എൽസ്റ്റിന 4[Hope] 295

മൂന്നാലു ദിവസായിട്ടു കാണാതായപ്പോഴേ എനിക്കു തോന്നിയതാ അവൾക്കെന്തോ പറ്റിയിട്ടുണ്ടെന്ന്… പിന്നെയോർത്തു ജാഡയിട്ടിരിക്കുവാരീക്കൂന്ന് അതോണ്ട് ഞാൻ അന്വേഷിച്ചുമില്ല…. ശേ….”

തലയിൽ കൈവെച്ചു പറഞ്ഞവൻ പെട്ടെന്നെന്തോ ഓർത്തെന്നപോലെയെന്നെ നോക്കിക്കൊണ്ടു തുടർന്നു…..
“….എവിടെയാ അവളെവിടെയാ??? എന്തുപറ്റിയതാ???….”

എന്റെ എക്സ്പ്രഷനീന്നും വാക്കുകളീന്നുമൊക്കെ എന്തോ വൻവിഷയമാണെന്നു മനസ്സിലാക്കിയവനെന്നോടു ചോദിക്കുമ്പോ അവന്റെ കൈയെന്റെ ഷർട്ടിന്റെ കോളറിലാരുന്നു…..
എന്നാലാപ്പിടിക്കു വല്യ ശക്തിയൊന്നുല്ലായിരുന്നു….
ശബ്ദത്തിനു വല്യ ഉറപ്പും….

“….തട്ടിക്കൊണ്ടുപോയതാ…”

“… ആര്??? എന്തിന്….”

“…. എന്തിനാന്നറിയില്ല എൽസ്റ്റൂം അവള്ടെ തന്തയും കൂടിയാ ചെയ്തതെന്നറിയാം……”

ഞാൻപറഞ്ഞതു കേട്ടതുമവനൊന്നു ഞെട്ടിയിരുന്നു…. ഞാനൊരുതവണ ഞെട്ടിയതു കാരണമതിൽ വല്യഅത്ഭുതമൊന്നും തോന്നിയില്ല…..

“…. എൽസ്റ്റൂ??? അവളെന്തിനാ???…ഏയ്‌ ഇല്ലടാ അവളെങ്ങനെ ചെയ്യൂല…എനിക്കുറപ്പാ….”

സ്റ്റീറിങ്ങിലേക്കുനോക്കി വിശ്വസിക്കാനാവാത്തപോലെ ഇല്ലയെന്നു തലക്കുലുക്കി ഞാൻ പറഞ്ഞതിനെയവൻ നിഷേധിച്ചു…..

“…. എനിക്കുനിന്നോടു കൂടുതലൊന്നും പറയാനില്ല നിന്നെ വിശ്വസിപ്പീക്കണോന്നെനിക്കു നേർച്ചേമില്ല…. പക്ഷെ ഞാൻ സമയത്തിനെത്തിയില്ലെങ്കി അവൾക്കെന്തെങ്കിലും പറ്റൂന്നെനിക്കു നല്ലപേടിയുണ്ട്…. ഞാൻ കാരണമവൾക്കെന്തേലും പറ്റിയാ എനിക്കതു സഹിക്കാൻ പറ്റുകേലടാ അതുകൊണ്ടു സമയംകളയാതെ നീയെന്നെയാ ബസ്സാന്റിലാക്ക്…..”

അപേക്ഷയുടെ സ്വരത്തിൽ ഞാൻ പറഞ്ഞതും….
“… എവിടെയാ??? അവളെവിടെയാ…”.__. ന്നൊരു ചോദ്യമാണവൻതിരിച്ചു ചോദിച്ചത്….

“…. ഒരുതവണ ഞാൻ പറഞ്ഞു ഇതൊക്കെ ഞാങ്കാരണം സംഭവിച്ചതാ അതുകൊണ്ടു നിന്നെയിതിൽ ഞാനുൾപ്പെടുത്തില്ല എന്തു സംഭവിച്ചാലും ഞാനൊറ്റക്കേ അങ്ങോട്ട്‌ പോവൂ….”

അങ്ങോട്ടൊറ്റക്കു പോവാൻ നല്ലപേടിയുണ്ടായിരുന്നെങ്കിലും,, അവൻ കൂടെയുണ്ടെങ്കിലൊരു ധൈര്യമാണെങ്കിലും ആ വീഡിയോയിലെ വെടിവെപ്പോർത്തപ്പോ അവനെ കൊണ്ടുപോവാൻ ഞാൻമടിച്ചു…..

“…. നീസ്ഥലമ്പറ മൈ**…. ഞാനും നിന്റെകൂടെ വരും….”

… ഞാൻ പറഞ്ഞതിനൊരു വിലയുംകൊടുക്കാതെയവൻ വണ്ടി സ്റ്റാർട്ടുചെയ്തോണ്ടവൻ പറയുമ്പോഴവന്റെ സൗണ്ടിലൊരുറപ്പു വന്നിരുന്നു….

“…. എടാ നിനക്കിതിന്റെ സീരിയസ്നെസ്സു മനസ്സിലാവാത്തോണ്ടാ…. ആ എൽസ്റ്റൂല്ലേ അവളൊക്കെയെന്തോ വല്യ അധോലോകസംഘാടാ തിരിച്ചു വരൂവോന്നൂപോലും ഉറപ്പില്ലാത്തൊരിടത്തേക്കു നിന്നെക്കൊണ്ടു പോവാനെനിക്കു പറ്റൂല്ലടാ….
എനിക്കറിയാം നിനക്കവളെ ഇഷ്ട്ടോണ് അതുകൊണ്ട് നിനക്കവളെ രക്ഷിക്കണോന്നൊക്കെ തോന്നും പക്ഷെ അവളെസ്സുപോലും പറഞ്ഞിട്ടില്ല അതുകൂടിയോർത്തോ… വെറുതേ ആരുമല്ലാത്തൊരു പെണ്ണിനുവേണ്ടിയെടുത്തു ചാടാൻനിക്കല്ലേ….”

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.