എൽസ്റ്റിന 4[Hope] 295

പക്ഷെയെന്റെ പൊട്ടബുദ്ധിക്കതു പോയില്ല…
എന്നിട്ടും മനസ്സിലായതവൻ സ്റ്റാന്റും കഴിഞ്ഞു മുന്നോട്ടുപ്പോയപ്പോഴാരുന്നൂ….

“…എന്നെയിവിടെയിറക്കിയാ മതിയെടാ…” ന്നും പറഞ്ഞെങ്കിലും ആ നാറിനിർത്തിയില്ല…

“… നീ എങ്ങോട്ടേലൂം പോണതെനിക്കൊന്നു കാണണം…. ഇനീം നിനക്കു പോണേന്നാണേൽ ചാടിക്കോ….”

ഒരുപ്രാന്തൻ ചിരിയുമായവൻ പറഞ്ഞപ്പോ ആദ്യം നോക്കിയതും ചാടാൻ തന്നെയാരുന്നൂ പക്ഷെ അങ്ങോട്ടുമിങ്ങോട്ടുമിഷ്ട്ടംപോലെ വണ്ടികളോടുന്നയാ റോഡിലേക്കു ചാടിയാൽ പുറകീന്നു വരുന്നയേതേലും വണ്ടികേറിച്ചാവാന്നല്ലാതെ വേറെഗുണമൊന്നും കാണാതിരുന്നകൊണ്ടാ വഴിമാറ്റിയടുത്ത വഴി നോക്കി….
പക്ഷെ കാര്യോന്നൂല ഓടിക്കൊണ്ടിരിക്കുന്ന വണ്ടീ നിർത്താതെ എങ്ങനെയിറങ്ങും???…..
പിന്നെ കുറെതെറിപറഞ്ഞു നോക്കി, ഇടികൊടുത്തു നോക്കി സ്റ്റീറിങ്ങീപ്പിടിച്ചു തിരിച്ചുനോക്കി പന്നിയന്നേരം സ്പീഡുകൂട്ടിയതു കാരണം പിന്നേമതിനുനിന്നില്ല….
അതിനെടേല് സമയമൊരു മയോമില്ലാതെയോടിക്കൊണ്ടിരിക്കുന്നതു കാരണമതിന്റെ ടെൻഷൻവേറെ…..

“…. അച്ചു വണ്ടി നിർത്തിക്കേ കളിക്കല്ലേ…. എനിക്കു പോണോടാ….” തെറിയും ഇടിയുമൊക്കെ ഏൽക്കാതായതോടെ ഞാൻ കെഞ്ചാൻ തുടങ്ങി പക്ഷെയതുമേറ്റില്ല….

“…. നീയൊരു പൂ***ക്കും പോണില്ല…. ഈവണ്ടീടെ പെട്രോളുതീരുന്നതുവരെയോടും തീർന്നുകഴിയുമ്പോ നമ്മളുരണ്ടും വീട്ടീപ്പോവും….. അല്ല അതുവേണ്ട നിനക്കുപോയാ മതിയെന്നാണെങ്കിൽ എങ്ങോട്ടാ പോണേന്നുപറ ഞാനുംവരാ,, കുറെക്കാലായി ഒരു ട്രിപ്പുപോയിട്ട്…..”

എന്റെകെഞ്ചലിനെയവൻ വെറുതേചിരിച്ചുതള്ളിക്കൊണ്ടു പറഞ്ഞു…. എന്നാ അതിനു ഞാനൊന്നും തിരിച്ചു പറയാതായതോടെ
“…എങ്ങോട്ടാന്നു പറ മലരേ കൊണ്ടുപോയാക്കാം… എങ്ങോട്ടാന്നു പറയാതെ നിന്നെവിടൂന്ന് നീ വിചാരിക്കണ്ട… ” ന്നും പറഞ്ഞവൻ വീണ്ടുമെന്നെ ഇളക്കി….

“… കോ***ലേക്കാ നീ കൊണ്ടോയി വിടുവോ???……”

“… അങ്ങോട്ടാരുന്നോ അത്പറയണ്ടേ വാ പോയേക്കാം പിന്നെ വഴിനീ ഗൂഗിൾമാപ്പു നോക്കിപ്പറഞ്ഞു തരണേ ഇതുവരെ പോയിട്ടില്ലാത്തകാരണം വഴിയറിയത്തില്ലടാ…..”

ചിരി പുറത്തുകാട്ടാതെ അവനെന്നെ കളിയാക്കി… എന്നാ ക്ഷമേടെ നെല്ലിപ്പലകകണ്ടാകെ പൊളിഞ്ഞിരുന്നയെന്നോടവൻ അങ്ങനെ പറഞ്ഞപ്പോ വന്നയാ കലിപ്പിലാണ്….

“… എന്റെ പൊന്നുകൊച്ചു**ളി ജോഷ്മിയവിടെ ചാവാൻ കെടുക്കുവാടാ ഞാൻ ചെന്നില്ലേലിനിയതിനെ കാണാൻ കിട്ടൂലാ…”__ന്നു പറഞ്ഞു പോയത്…..

അടുത്ത സെക്കന്റീ പറയാമ്പോയതബദ്ധമായിപ്പോയല്ലോന്നോർത്തവനെ നോക്കിയപ്പോഴേക്കും ഒറ്റച്ചവിട്ടിനു വണ്ടിനിന്നിരുന്നു…..
അവന്റെ കണ്ണുമിഴിഞ്ഞും….

അപ്പോഴേക്കും പുറകേവന്നോണ്ടിരുന്ന വണ്ടികൾ ഹോണടി തുടങ്ങി അതോടെയാ വണ്ടിയൊരു സൈഡിലേക്കാക്കി അവനാ നോട്ടം തുടർന്നൂ…..

“…. എടായിത്തിരി സീനാ …. അതോണ്ടാ നിന്നോടിതുവരെയൊന്നും പറയാതിരുന്നേ…. പിന്നെയിതൊക്കെ ഞാങ്കാരണാണല്ലോ സംഭവിച്ചത് അതുകൊണ്ടിതിലേക്ക് നിന്നെ ഇൻവോൾവ് ചെയ്യിക്കാനുമെനിക്കു താല്പര്യമില്ലാരുന്നു…..”

അവനെന്തെങ്കിലും ചോദിക്കുന്നതിനു മുന്നേതന്നെ ഞാനുത്തരം കൊടുത്തിരുന്നു….

“…. ജോഷ്മിക്കെന്തു പറ്റിയതാടാ???

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.