“….എങ്ങോട്ടാണേൽ നിനക്കെന്ന???…
ഞാനെനിക്കു തോന്നിയെടുത്തേക്കു പോവും ഒരാളും അതുചോദിക്കാൻ വരണ്ട….”
ഉള്ളിലെ പേടിയും അവന്റെ പുച്ഛവുമൊക്കെയായപ്പോ ഞാനോട്ടോമാറ്റിക്കായി ദേഷ്യപ്പെട്ടാണ് പറഞ്ഞത്….
“…. അങ്ങനെയങ്ങു പോയാലോ മൈ**….
ഞാൻ ചോദിക്കണതിനൊക്കെ
ഉത്തരമൊണ്ടാക്കിയിട്ടു പോയാ മതി….”
എന്റെയതേടോണിൽ ദേഷ്യപ്പെട്ടാ കാറിന്റെ ഡോറും തള്ളിത്തുറന്നാ കാറിൽ നിന്നിറങ്ങിക്കൊണ്ടാണവൻ പറഞ്ഞത്…..
“…. എന്താന്നുവെച്ചാ ചോദിച്ചുതൊലി ബസ്സുവരുമ്പോ പോവാനൊള്ളതാ….”
“…. നീയും എൽസ്റ്റൂം തമ്മിലെന്താ പ്രശ്നം??? ങേ….
അവൾക്കു നിന്നോടെന്തോരമിഷ്ട്ടോണ്ടന്നും നിനക്കവളൊടെന്തോരമിഷ്ട്ടോ ണ്ടന്നും നിങ്ങളെപ്പോലെ തന്നെ നന്നായിട്ടറിയാവുന്നവനാ ഞാൻ അതുകൊണ്ടെന്റെയടുത്തു തള്ളാൻ നിൽക്കണ്ട സത്യം പറ….”
“…. ഇഷ്ട്ടം മൈ**ണ്…. പിന്നെ പ്രശ്നമെന്നന്നുവെച്ചാ നിങ്ങൾക്കെല്ലാർക്കുമറിയാവുന്നപോലെ ഞാനവളെ തല്ലി അടികൊണ്ട വെഷമത്തിലവളവളുടെ വീട്ടീപ്പോയി അത്രേ ഉള്ളൂ…പി….”
അത്രേമ്പറഞ്ഞടുത്തതെന്തോ പറഞ്ഞാൻ വാ തുറന്നതും ബസ്സു വന്നിരുന്നു….. അതോടെ
“….ഓക്കേ ബൈ….” ന്നും പറഞ്ഞു ഞാനെഴുന്നേറ്റു ബസ്സിലേക്കു കേറാൻ പോയതും അവനെന്നെപ്പിടിച്ചു നിർത്തി ബസ്സുപറഞ്ഞു വിട്ടൂ….
പിന്നെ…”…. ടാ മൈ** കളിക്കാതെ കാര്യംപറ എന്നതാ നിങ്ങ തമ്മിലുള്ള ഇഷ്യൂ???…. എന്നെക്കൊണ്ടു പറ്റുന്നതാണേൽ ഞാൻസോൾവു ചെയ്തു തരാടാ” ന്നും പറഞ്ഞവനെന്റെ നേരെയൊരു ചാട്ടം….
ഇതുകണ്ട് ഇപ്പൊ ബസ്സിറങ്ങിയവരും അവിടെയിരുന്നവരുമൊക്കെ ഒടുക്കത്തെ നോട്ടവും….
“… ഒരു പ്രശ്നോമില്ലാ…”ന്ന് എല്ലാർക്കും കണ്ണുകൊണ്ട് മറുപടിപറഞ്ഞു ഞാനവനെ വീണ്ടും നോക്കി….
“…. ഞാൻ പറഞ്ഞതു തന്നെയാടാ അതിലും വലുതായിട്ടൊന്നുമുണ്ടായില്ല…”
ഞാനല്പം കൂളായി പറഞ്ഞതും…
അതിന്..__”… എന്നാ നീയെങ്ങോട്ടും പോണില്ല…. എനിക്കറിയാം ഞങ്ങളാരും മിണ്ടാത്തോണ്ടാ നീ പോണേന്ന്… അതന്നേരത്തെ ദേഷ്യത്തിലല്ലേ നീയതു വിട് ഞാൻ വീട്ടീ പറഞ്ഞതൊക്കെ നേരെയാക്കിക്കോളാം…. വാ നീവന്നുവണ്ടീൽ കേറിക്കേ….” ന്നും പറഞ്ഞവനെന്നെ വണ്ടിയിൽ കേറ്റാനൊരു ശ്രമംനടത്തി….
“…. എനിക്കു വെഷമോമില്ല സങ്കടോമില്ല ആരോടും ദേഷ്യോമില്ല….
എന്നെയൊന്നു വെറുതേ വിട്ടാമാത്രംമതി പുണ്യം കിട്ടും…”
അത്രെയും പറഞ്ഞു കൈകൂപ്പി കാണിക്കകൂടി ചെയ്തതും….
“… അപ്പൊ നിനക്കൊരു വിഷമവുമില്ല സങ്കടോമില്ല ഞങ്ങടോടെ നിക്കാൻ താൽപ്പര്യല്ലാത്തോണ്ടു പോകുവാണല്ലേ???….” ന്നവന്റെ വക വീണ്ടും ചോദ്യം…..
“… ആ അങ്ങനെതന്നെ ഇപ്പോഴേലും മനസ്സിലായല്ലോ എനിക്കതുമതീ…”
ന്നും പറഞ്ഞു ഞാൻവീണ്ടുമാ വെയിറ്റിങ്ങ്ഷെഡിന്റെ ഇരുപ്പിടത്തിലേക്കിരുന്നൂ….
“… അപ്പൊഎങ്ങോട്ടാ ഊര്തെണ്ടിയുടെ യാത്ര??…ആ ബസ്റ്റാന്റിലെത്താണ്ടുപോവാൻ പറ്റൂലല്ലോ…
വാ വന്നുവണ്ടീൽക്കേറ് ഞാൻ കൊണ്ടേയാക്കിത്തരാം….”
വണ്ടിയിൽക്കേറി സ്റ്റാർട്ടാക്കിക്കൊണ്ടവൻ പറഞ്ഞപ്പോ ഞാനുംമടിച്ചില്ല കേറി…. അതാഎളുപ്പം ബസ്സിലാണേൽ ബസ്റ്റാന്റിലെത്തുമ്പോ തന്നെ ഏഴുമണിയാവും ഇവനെക്കൊണ്ടു സ്റ്റാൻഡിൽ ചാടിപ്പിച്ചാ സമയംലാഭിക്കാമെന്നൊക്കെ
ചിന്തിച്ചു വണ്ടിയിൽക്കേറിയപ്പോമുതലത്യാവശ്യം തിരക്കു കുറഞ്ഞ റോഡിലൂടെയവൻ പയ്യെ വണ്ടിയോടിച്ചപ്പോ തന്നെഞാൻ മനസ്സിലാക്കണമാരുന്നു ഒരുപണിയാ അതെന്ന്
തകർപ്പൻ?
Eagerly waiting for balance parts.
അടിപൊളി (ബിജുമേനോൻ – ഗവി)!
അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.
എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.
Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?
??
♥️♥️♥️♥️♥️♥️
♥️♥️?
ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്
ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു
Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro