ഇന്നിവിടെന്നിറങ്ങിയാ തിരിച്ചു വരുന്നൊരുറപ്പൂല്ല… എല്ലാരേമൊറ്റത്തവണ കൂടി കണ്ടിട്ടുപോവാല്ലേ???…!!! മനസാക്ഷി ചോദിച്ചപ്പോ തള്ളിക്കളയാൻ തോന്നിയില്ല…. നേരെയെഴുന്നേറ്റടുക്കളവരെ ചെന്നു…. അമ്മേം മിനിയമ്മേം
രജിതേച്ചിയുമൊക്കെയവിടെയുണ്ടായിരുന്നു….
….ഇത്രേം ദിവസം റൂമീന്നു പുറത്തിറങ്ങാണ്ടിരുന്ന ഞാൻ പതിവില്ലാതെയടുക്കളേൽ വന്നുനിൽക്കുന്നതു കണ്ടതുമെല്ലാരുടേം മുഖത്തൊരുസംശയം….
“…. എന്താടാ???….”
കട്ടിളപ്പടിയിൽ നിന്നുഞാനവരെത്തന്നെ നോക്കിനിൽക്കുന്നതുകണ്ടതും രജിതേച്ചിയാണുചോദ്യമിട്ടത്…..
“… ഏയ് ഒന്നൂല്ല….ഞാനൊരു സ്ഥലംവരെ പോകുവാ ചെലപ്പോഴേ തിരിച്ചുവരൂ… ഒന്നുപറഞ്ഞിട്ടു പോവാല്ലോന്നോർത്തു നിന്നതാ……”
ഒരു ചിരിയോടെ എന്നാ ആ ചിരിയുടെയൊരു സന്തോഷോം സ്വരത്തിൽ വരാത്തതെ ഞാൻ പറഞ്ഞപ്പോ അമ്മയൊഴികെയെല്ലാരുടേം മുഖത്തൊരുമാറ്റം…..
“…. എങ്ങോട്ടു പോവാൻ??? ങേ എങ്ങോട്ടാന്ന്???…”
കൈയിലിരുന്ന തവി മുറുകെപ്പിടിച്ചെനിക്കു നേരെ വന്നോണ്ടായിരുന്നു മിനിയമ്മേടെ വക ചോദ്യം വന്നത്…..
എന്നാ ഞാനതിനു മറുപടിയൊന്നും കൊടുക്കാൻ പോയില്ല… വാ തുറന്നാ ആ സെന്റി അറ്റ്മോസ്ഫിയർ മാറൂന്നെനിക്കു നല്ലയുറപ്പുണ്ടായിരുന്നു….
“…..നീയെങ്ങോട്ടും പോണില്ല…
ദേനീയീവീട്ടീന്നിറങ്ങിയാ കാലുഞാൻ വെട്ടും കോട്ടോടാ….”
മിനിയമ്മ ചോദിച്ചതിനുത്തരം കൂടി കൊടുക്കാണ്ടായതോടെ അവര് വയലന്റായി….
അതിന്റെ കൂടെ “…. അതെ നീയൊരെടുത്തും പോണില്ലാ…”ന്നും പറഞ്ഞു രജിതേച്ചികൂടി മിനിയമ്മയെ സപ്പോർട്ടായി നിന്നതും എന്റെ മനസ്സും മാറിത്തുടങ്ങിയിരുന്നു…..
അല്ലേലും എനിക്കു പോവാൻ വല്യ താല്പര്യോന്നൂല ജോഷ്മി പറഞ്ഞപോലെ ഇറച്ചീല് മണ്ണുപറ്റുന്ന കേസല്ലേ…..
പിന്നെപ്പോവാന്നു തീരുമാനിച്ചതു തന്നെ അവളോടു വരാന്നു പറഞ്ഞ ഒറ്റക്കാരണം കൊണ്ടാ ഒന്നിരുത്തി ചിന്തിച്ചപ്പോ പോവാണ്ടിരുന്നാലും വല്യ സീനൊന്നുമില്ല…. ഇവിടെയെത്രയെണ്ണം തന്തയെ മാറ്റിപ്പറയുന്നു അപ്പോഴാണോ ഒരു വാക്കു മാറ്റിപ്പറയാൻ പാടെന്നുള്ള ചിന്തകൂടി ഈ മനം മാറ്റത്തിനു പിന്നിലുണ്ടായിരുന്നു…..
അതിനൊക്കെ ഇടേൽക്കൂടെ
“…. അവനെങ്ങോട്ടാന്നുവെച്ചാ പോട്ടെ മിനിയേ നീയെന്തിനാ തടയുന്നേ…”
ന്നും ചോദിച്ച അമ്മ,,അമ്മേടെ നയം വ്യക്തമാക്കി…..
“… ഹാ കൊച്ചിനോടിങ്ങനാണോ പറയുന്നേ…. നീയിതൊന്നും കേക്കണ്ടടാ മോനൂ
ആ ടേബിളീപ്പോയിരുന്നോ ഞാനെലയടകൊണ്ടുത്തരാം….”
…. മെന്നും പറഞ്ഞു മിനിയമ്മയെന്നെ സംഭവസ്ഥലത്തൂന്നൊഴിവാക്കാനൊരു ശ്രമം കൂടിനടത്തി…. ഞാനുമമ്മേം തമ്മിലുണ്ടാവാൻ സാധ്യതയുള്ള വഴക്കുനൈസായിട്ടൊഴിവാക്കാനുള്ള പരുപാടിയാണതന്നെനിക്കു കത്തിയതുമെന്റെ കൈത്തണ്ടേൽ പിടിച്ചിരുന്ന മിനിയമ്മേടെ കൈയെടുത്തുഞാനെന്റെ കൈക്കുള്ളിലാക്കി
“…. ഏ…യൊന്നും വേണ്ടമ്മേ….
ഇപ്പൊതന്നെ കൊറേവൈകി… പറഞ്ഞിട്ടു പോവാല്ലോന്നോർത്തിറങ്ങിയതാ…. ഞാനെന്ന പോകുവാട്ടോ….”
ഇത്തവണയാ ആർട്ടിഫിഷൽ ചിരിയുണ്ടാക്കാൻ പറ്റിയില്ല ഒർജിനലായിട്ടു തൊണ്ടയിടറിത്തുടങ്ങിയതു കാരണം മുഖംതിരിച്ചു നടന്നു…. എന്നാ മിനിയമ്മയെന്നെ വീണ്ടുമവിടെ പിടിച്ചുനിർത്തി….
“…. ലതികേച്ചി മോനൂപറയണകേട്ടില്ലേ??? അവൻ പോകുവാന്ന്…പോവണ്ടാന്നു പറ… “
തകർപ്പൻ?
Eagerly waiting for balance parts.
അടിപൊളി (ബിജുമേനോൻ – ഗവി)!
അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.
എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.
Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?
??
♥️♥️♥️♥️♥️♥️
♥️♥️?
ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്
ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു
Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro