എൽസ്റ്റിന 4[Hope] 295

“… നിങ്ങടെ വല്യച്ഛനില്ലേ ബാലൻ….
ആ പുള്ളിയാ…. ആ ആളെത്തപ്പിയിറങ്ങി അവിടെയെത്തിയപ്പോഴാ ബാലൻ മരിച്ചെന്നറിയുന്നത്…. പിന്നെ അശ്വിന്റെ പുറകെയായി ഞാൻ പക്ഷെ ഇവനെ ശെരിക്കുമൊന്നു കാണാൻ പോലും പറ്റിയില്ല….
ഇവൻ വീടിനു പുറത്തിറങ്ങാറില്ലാരുന്നല്ലോ അങ്ങനെയടുത്ത വഴി ആലോചിച്ചു കണ്ടുപിടിച്ചാണ് രാഗേഷിനടുത്തെത്തുന്നത്…. ഒരാഴ്ച്ചയോളം നിരീക്ഷിച്ചു ഒരവസരം കിട്ടിയപ്പോ ഇവനുമായിട്ടു കൂട്ടായി….
നിങ്ങടെ ലൈഫീക്കേറി എന്തെങ്കിലും ഉണ്ടെങ്കിൽ ചോർത്താന്നാ ഓർത്തെ പക്ഷെ ഒന്നും കിട്ടിയില്ല…. അതിനിടയിലാണ്
എന്തോ ഒരു നിമിത്തം പോലെ ജോഷ്മിയിതിന്റെ ഇടയിലേക്കു വരുന്നതും ആ വേർഹൌസ് ലീസിനുകൊടുക്കുന്നതുമൊക്കെ….
ആ വേർഹൌസെന്തിനാ അവർക്കെന്നെനിക്കറിയണമായിരുന്നു അതുകൊണ്ടാ അത് ലീസിനു കൊടുക്കാൻ ഞാൻ നിർബന്ധിച്ചതും …..
പക്ഷെ ഇതിനിടക്കവരെന്നെ നിരീക്ഷിക്കുന്നുണ്ടെന്നെനിക്കറിയില്ലാരുന്നു…. ജോഷ്മി നമ്മുടെ കൂടെനടന്നെന്തോ ചോർത്തുന്നുണ്ടെന്ന സംശയത്തിലാ ഇവളെയന്നു തട്ടിക്കൊണ്ടു പോയത് മൂന്നു ദിവസമെടുത്തു തപ്പിക്കണ്ടു പിടിക്കാനും ഇവിടെയെത്തിക്കാനും….”

അതിനുമുത്തരം തന്നത് എൽസ്റ്റൂവാരുന്നു….

“… അല്ല അപ്പൊ നീയെന്നാ എന്നെ വിളിച്ചിട്ടവിടെ വരാൻ പറഞ്ഞത്???….”

എനിക്കു വീണ്ടും സംശയം…..

“….. ജോഷ്മിയെ കണ്ടുപിടിച്ചു തടവിലാക്കാനവര് ശ്രമിക്കുന്നുണ്ടായിരുന്നു അവർക്കുള്ളയത്രേം റിസോഴ്സ് നമുക്കില്ലാത്തതു കാരണം അവരെ തടയുന്നത് പോസ്സിബിളല്ല അതുകൊണ്ട് അവരുടെ ഒരു ടീമിനെയെങ്കിലും നശിപ്പിച്ചാലേ അവരടങ്ങൂന്നെനിക്കു തോന്നി അതുകൊണ്ടാ നിങ്ങടെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നുണ്ടെന്നറിഞ്ഞിട്ടും വിളിച്ചു ലൊക്കേഷനിട്ടത്…. അവരെയിവിടെ എത്തിക്കാൻ വേണ്ടി… പിന്നെ നിങ്ങളേം സേഫാക്കണോലോ…. ഞാൻ സത്യം പറഞ്ഞാ നിങ്ങള് വിശ്വസിക്കൂല്ലെന്നും ഞാനൂഹിച്ചു….”

ഒരിക്കൽ കൂടിയവളെന്റെ സംശയം തീർത്തു…. കിട്ടണ്ടതുകിട്ടി ഇപ്പൊ നടക്കുന്നതിനെയൊക്കെ തമ്മീ കണറ്റുച്ചെയ്തെന്തേലുമൊരു ഐഡിയയുണ്ടാക്കാനായി ഞാൻ
ചിന്തകളിലേക്കൂളയിട്ടു….

…. അപ്പോഴും അവരുതമ്മിലെന്തക്കയോ സംസാരിക്കുന്നുണ്ടാരുന്നു….

“…. എടി എന്നിട്ടാ ബിൽഡിങ്ങിലെന്താ ഉള്ളേന്നു നീ കണ്ടുപിടിച്ചാരുന്നോ???…”

കുറച്ചു നേരം ചിന്തിച്ചിരുന്നു പെട്ടെന്നു ഞാൻ ചോദിച്ചതുമവളെന്നെയൊന്നു നോക്കി പിന്നെ….

“…. അച്ഛനും ബാലനും അശ്വിനും തമ്മേലുള്ള ബന്ധംപോലും കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല…..
ലിറ്ററലി ഇവിടെയെന്താ ശെരിക്കും നടക്കണതെന്നുപോലും എനിക്കറിയില്ല…..”

കൈമലർത്തിക്കൊണ്ടവളു പറഞ്ഞതും ഞാൻ വീണ്ടും ചിന്തയിലേക്കാണ്ടു….

അപ്പൊഴാണ് എൽസ്റ്റൂ പഴയ വേർഹൌസു കത്തിക്കുന്നയാ സീനെന്റെ മനസ്സിലേക്കൊരിക്കൽ കൂടി വരുന്നത്…..

“… അല്ല നീയെന്തിനാ ആ ഗോഡൗൺ കത്തിച്ചേ???….”

വളരെ കൂളായി ഞാൻ ചോദിച്ചതും അവളോന്നു പരുങ്ങി പെട്ടെന്നു പറയാൻ വാക്കുകൾ കിട്ടാത്തപോലെ….

“… അത്… അതിനുപ്രത്യേകിച്ചു റീസണൊന്നൂല്ലാരുന്നു….”

“….ഒരു റീസണൂല്ലാണ്ടാണോ നീ മൂന്നുപേരെ കൊന്നതും അത്രേം വല്യ ഗോഡൗണിനു തീയിട്ടതും????….
അത് വിശ്വസിക്കാനിത്തിരി പ്രയസോണ്ട് സത്യം പറ…. എന്തിനാ നീയാ കൊലപാതകം ചെയ്തേ???
നീയാ കൊന്നതാരെയാ???….”

ഇത്തവണ എന്റെ ചോദ്യം ഉച്ചത്തിലായിരുന്നു ഉറച്ച ശബ്ദത്തിൽ….
അതിനു പകരം തരാനുത്തരമില്ലാതെ ഒരുത്തരത്തിനായവൾ ചിന്തിക്കുന്ന കണ്ടപ്പോഴേ എനിക്കുറപ്പായി
ഞങ്ങളോടു പറയാത്ത എന്തോ കാരണമതിനു പിറകിലുണ്ടെന്ന്….
ഞങ്ങളോടു പറഞ്ഞതിലും കൂടുതലെന്തോ അവൾക്കറിയാമെന്നും…..

തുടരും……

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.