എൽസ്റ്റിന 4[Hope] 295

“… ജോഷ്മിയേ ആ ചതവീക്കൂടെ കൈയൊന്നുംങ്കൂടിയേടിക്കുവോ???..
കൈ തൊടുമ്പോ വേദന കൊറയുന്നൂ….” ന്ന് ഞാൻ ജോഷ്മിയോടു പറഞ്ഞതും ഒരുമിച്ചാരുന്നു…..

കാര്യം കൈ തൊടുമ്പോഴും വേദന തന്നെയാണേലും അവനെ ചുമ്മാ പൊളിപ്പിക്കാം…. ഇതൊക്കെയൊരു ഹരല്ലേടോ…..

എന്നാ ഞാൻ ചോദിക്കാൻ കാത്തു നിന്നന്നെന്ന പോലെ അവള് കൈ ശരീരത്തൂടെയൊക്കെ ഓടിക്കാൻ തൊടങ്ങി…..
കൂടെ അവിടെയെന്താ നടന്നേന്നുള്ള ചോദ്യങ്ങളും….
എല്ലാത്തിനും ഡീറ്റെയിൽഡായിട്ടുത്തരോം നൽകി കിട്ടിയ ഗ്യാപ്പിലവനെ എയറിലും കേറ്റിയിരുന്നപ്പോ എൽസ്റ്റൂനെ ശ്രദ്ധിക്കാൻ പറ്റിയില്ല….
പിന്നെയെപ്പോഴോ നോക്കിയപ്പോ അവള്ടെ മോന്തേം വീർത്തിരിക്കുന്നു….
!!! എവക്കിതെന്നപറ്റി???…. ആ എന്നമലരേലുമാവട്ടെ….!!! ന്നൊക്കെയോർത്തിരുന്നപ്പോ എന്തോ ഓയിൽമെന്റുമായിട്ടെൽസ്റ്റൂ വന്നു….
അങ്ങനെ രണ്ടു പെൺപിള്ളെരെക്കൊണ്ട് മസ്സാജുപാർലറിലെന്നപോലെ മരുന്നുവെപ്പിക്കലും നടത്തിയിരുന്നപ്പോ അശ്വിൻ കൊതികുത്തിയിരുപ്പായിരുന്നു….
പാവം ആരും മൈന്റുചെയ്യുന്നില്ല….

പിന്നേം കുറച്ചു നേരം സംസാരിച്ചിരുന്നെങ്കിലും ഇന്നു സംഭവിച്ചതിനെപറ്റിയോ അവളുടെയാ വീഡിയോയെ പറ്റിയോ അവള്ടെ തന്തയെപറ്റിയോ ഒന്നും ഞങ്ങള് സംസാരിച്ചില്ല….
അന്നൊരുമിച്ച് ഔട്ടിങ്ങിനു പോയതുപോലെ തമാശയൊക്കെ പറഞ്ഞങ്ങോട്ടുമിങ്ങോട്ടും കളിയാക്കിയുമൊക്കെയിരുന്നു….

…. ഈ നടക്കണതിനൊക്കെ പറ്റി സംസാരിക്കാൻ ഞാനൊന്നു രണ്ടു തവണയോങ്ങിയതണേലും പിന്നെ വേണ്ടെന്നു വെച്ചു… ആ ഒരു വൈബു കളയാൻ തോന്നിയില്ല അതായിരുന്നു കാര്യം….

രാത്രിയേറെ വൈകിയാണു കിടന്നതെങ്കിലും രാവിലെ നേരത്തെ എണീറ്റു…. എല്ലാത്തിന്റേം
ഉത്തരം കേൾക്കാൻ മനസ്സാലെ തായറായിരുന്നോണ്ട് പല്ലു പോലും തേക്കാതെ എൽസ്റ്റൂം ജോഷ്മിയും കെടന്ന റൂംനോക്കി നടന്നു….

പക്ഷെ ലിവിങ് റൂമിലെത്തി നോക്കിയപ്പോ അതുങ്ങളെല്ലാങ്കൂടി ചായകുടിച്ചോണ്ടിരിക്കുന്നു….

അതുകണ്ടതും ഞാൻ വന്നെന്നറിയിക്കാനായൊരു “…ഗുഡ് മോർണിങ്ങും…” പറഞ്ഞവർക്കിഡേൽക്കേറിയിരുന്നു…..

…..അപ്പോഴേക്കുമൊരു കപ്പീ ചായ പകർന്നെൽസ്റ്റൂ എനിക്കു തന്നു …..

“…. എടാ ഞാൻ നിന്നെ വിളിക്കാനിരിക്കുവാരുന്നു…. കുറച്ചു സംസാരിക്കാനുണ്ട്….”

ജോഷ്മിയാണ് സംസാരത്തിനു തുടക്കമിട്ടത്….

“…. ഉം ഞാനും അതിനായിട്ടു തന്നെയായിപ്പോ ഇറങ്ങി…. വന്നത്
ഇവിടെ എന്നതാ നടക്കണേ??? നീയൊക്കെ ആരാ??? തട്ടിക്കൊണ്ടു പോവപ്പെട്ട നീയെങ്ങാനാ ഇവിടെയെത്തിയേ???…ഞാനും ഇവനുമൊക്കെ എന്നത്തിനാ അക്രമിക്കണപ്പെടുന്നത്???….
ഇതും ആ വെർഹൗസും തമ്മിലെന്ന ബന്ധം???…”

എനിക്കെതിരെയിരുന്ന എല്ലാരേം മാറിമാറി നോക്കി കൈകൊണ്ടൊരു പ്രത്യേക ആക്ഷനൊക്കെയിട്ടു ചോദിച്ചതും…..

എൽസ്റ്റൂ പറഞ്ഞു തുടങ്ങി…..
“….. എടാ ഞാനിവിടെയെത്തി അച്ഛനെപ്പറ്റി അന്വേഷിച്ചു തുടങ്ങിയപ്പോ അതിന്റെയൊപ്പം കേട്ടപ്പേരുകളായിരുന്നു ബാലൻ, അശ്വിൻ, പിന്നെ ആ വേർഹൗസും….
പക്ഷെ എന്റച്ഛനും ഇതൊക്കെ തമ്മിലെന്താ ബന്ധന്നറിയാത്തകൊണ്ടും അച്ഛനെക്കണ്ടു പിടിക്കാൻ പറ്റാത്തതു കൊണ്ടും ഈ കേട്ടപ്പേരുകളേതൊക്കെയാന്നു തിരക്കിയിറങ്ങുകയേ എന്റെ മുന്നിലുണ്ടായിരുന്നുള്ളൂ….”

“…. അപ്പൊ എനിക്കിതീ സൈഡുറോളേഉള്ളൂ??? അല്ല ഈ ബാലനേതാ???….”

അവള് പറയുന്നതിനിടയിൽക്കേറി ചോദിച്ചശ്വിന്റെ മുഖത്തു നോക്കിയപ്പോഴേക്കും….

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.