ഒറ്റസ്ട്രെക്ക്ച്ചിലത്യാവശ്യം നല്ലയൊരു ലോങ്ങ്ഡ്രൈവു കഴിഞ്ഞവളാ വണ്ടിയൊരു
ജാതിത്തോട്ടത്തിനുള്ളിലെ റോഡിലേക്കു കേറ്റി പിന്നെയും മൂന്നാലുമിനിറ്റോടിച്ചൊരു ഗേറ്റും കടന്നു വിശാലമായ മുറ്റത്തു വണ്ടി നിർത്തി…..
ചുറ്റും ജാതിയും പിന്നെയൊന്നുരണ്ടു പ്ലാവും മുറ്റത്തിനരികിലായിയൊരു സൈഡിൽ കിണറൊക്കെയുള്ളോരു ഇരുനിലവീടിന്റെ മുറ്റത്ത്…
ആ വീടിനെക്കണ്ടപ്പോ ശെരിക്കുമെനിക്കെന്റെ കണ്ണിനെ വിശ്വസിക്കാനായില്ല…
എൽസ്റ്റൂവെന്റെ ലൈഫിൽ വന്നയാ സമയത്ത് ഞാനുമവളുമൊരുമിച്ചു താമസിക്കൂന്ന് ഞാൻ സ്വപ്നം കണ്ടയതെ ലൈറ്റുബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷനടിച്ചയതേ വീട് മുകളിൽ കൊത്തുപണി ചെയ്ത ബാൽക്കണിയൊക്കെയി…..
വീടുകണ്ട ഏക്സൈറ്റ്മെന്റിലവളെ നോക്കിയപ്പോ എന്നെ ക്ഷണിക്കുക പോലും ചെയ്യാതെ അവനുമവളും അകത്തേക്കു കേറിപോണൂ…..
അതു പെട്ടെന്നുമനസ്സിലൊരു സങ്കടം സൃഷ്ടിച്ചപ്പോ അതെന്തിനാന്നു മനസ്സിലാവാതെ ഞാനവളെ തന്നെ നോക്കി നിന്നും….
ഞാൻ നോക്കുന്നതറിഞ്ഞെന്നപോലെ
അവളും പെട്ടെന്നെന്നെ തിരിഞ്ഞു നോക്കി…
_”…മോനുവേ പുറത്തു നിക്കണ്ടടാ…. ആരെങ്കിലും കണ്ടാ സീനാവും നീയകത്തേക്കുവാ…. ”
ഞാനകത്തേക്കു കേറാതെ നിക്കണതു കണ്ടതും അവളെന്നെ വിളിച്ചു….
അത്രേം മതിയാരുന്നു അത്രേം വേദന നിറഞ്ഞ ശരീരോംവെച്ചാ വീടിന്റെ പടിയോടിക്കേറാൻ….
ഞാനാ സിറ്റൗട്ടിലേക്കു കേറിയതും അവളു ഡോറു തുറന്നതുമൊരുമിച്ചാരുന്നു…
തുറന്നപ്പോ കണ്ടതോ ജോഷ്മിയൊരു മഞ്ഞ ടീഷർട്ടും ഒരു കറുത്ത ഷോർട്ട്സുമിട്ടിരിക്കുന്നതും…..
…. അവളെക്കണ്ട ഏക്സൈറ്റ്മെന്റിലശ്വിൻ മുന്നീനിന്ന എൽസ്റ്റൂനെ വരെ തള്ളിമാറ്റി അവളുടെയെടുത്തു ചെന്നവളെ കെട്ടിപ്പിടിച്ചു…..
…. ഇച്ചിരി ചോരയൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന അവന്റെയാ ലുക്കു കണ്ടു തിരിച്ചൊരു ഹഗ്ഗ് ഞാൻ പ്രതീക്ഷിച്ചു എന്നാ അവളൊരു ദയാദാക്ഷണ്യോമില്ലാതെയവന്റെ ഹഗ്ഗിനെ നിരാകരിച്ചു….
ഇതുകണ്ടതുമെനിക്കും എൽസ്റ്റൂനുമൊരുമിച്ചു ചിരിപൊട്ടുകേം ചെയ്തു….
അതോടെ ആകെ മൊത്തം പ്ലിങ്ങി ഐസായയവൻ അകത്തിട്ടിരുന്ന സോഫയിലേക്കിരുന്നു…..
കൂടെ ഞാനും പോയിരുന്നു നല്ല വേദനയുണ്ടാരുന്നോണ്ടാ പഞ്ഞി പോലത്തെ സോഫയിൽ പോലും ചരിയിരിക്കൻ പറ്റണില്ല….
!!! മൈ** ഇരുമ്പു കൊണ്ടാ ഇടിച്ചേന്നു തോന്നുന്നു….!!!
വേദനയെടുത്ത ഭാഗമൊന്നുഴിഞ്ഞു പിന്നെ മുഖത്തു പൊട്ടിയ ഭാഗമൊക്കെയൊന്നു നോക്കി
ഇരുന്നപ്പോ അതുകണ്ട് ജോഷ്മി എന്റടുത്തു വന്നൂ….
“…. എന്നടാ എന്ന പറ്റി???…”
ചോദ്യം ജോഷ്മി വക എനിക്കാരുന്നു….
“…. ഏയ് ഒരു നായിന്റെ മോൻ മുട്ടുകൈക്കു കുത്തിയതാ നല്ല വേദന….”
കുത്തുകിട്ടിയ സ്ഥലമൊരു തവണ കൂടെയുഴിഞ്ഞു കാണിച്ചു പറഞ്ഞതും എൽസ്റ്റൂങ്കൂടിയടുത്തു വന്നൂ….
ഷർട്ട് പൊക്കിക്കേ നോക്കട്ടെന്നും പറഞ്ഞപ്പോഴാക്കും ജോഷ്മിയെന്റെ തുണിപൊക്കി നോക്കി….
ഷർട്ട് പൊക്കിയ വഴി…
“…. അയ്യോ എന്തിടിയാ ഈ കിട്ടിയേക്കുന്നേ…” ന്നൊരു വെപ്പും….
അതുകഴിഞ്ഞവളതിലൂടെയൊന്നു കൈയുമേടിച്ചു….
“… ചതവുണ്ടടാ …. ന്നാലും മുട്ടുകൈക്കു കുത്തിയാ ഇങ്ങനെ വരുവോ….” ഇടികിട്ടിയ ഭാഗം വഴി കൈയോടിച്ചവളു പറഞ്ഞപ്പോ ഞാനാദ്യം നോക്കിയതവനെയാരുന്നു….
ഉം ഞാൻ പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ദേഷ്യംവന്നു മുഖമൊക്കെ ചുവന്ന് കണ്ണോക്കെയുരുട്ടിയെന്നെ നോക്കിയിരിക്കുവാണ്….
!!!…. അവനെ കൊതിപ്പിക്കു മൊതലാളി…!!! ന്നും മനസ്സു പറഞ്ഞതും….
തകർപ്പൻ?
Eagerly waiting for balance parts.
അടിപൊളി (ബിജുമേനോൻ – ഗവി)!
അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.
എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.
Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?
??
♥️♥️♥️♥️♥️♥️
♥️♥️?
ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്
ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു
Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro