എൽസ്റ്റിന 4[Hope] 295

എഴുന്നേറ്റ വഴി “…. നീ ചത്തില്ലേ മലരേ???….”…__ ന്നൊരു ചോദ്യോം….
അതിനവനെ ഒരുമാതിരിയൊരു വൃത്തികെട്ട നോട്ടോന്നോക്കിക്കൊണ്ടിരുന്നതിന്റെയിടക്കാണ്…..

…_ “…ന്തേലും പറ്റിയോ…”.. ന്നും ചോദിച്ചെൽസ്റ്റൂ കൂടി ഞങ്ങൾക്കിടയിലോട്ടു വന്നത്…..

അതിന്… “… മ്മ് കൊഴപ്പമില്ലാ…”
ന്നും പറഞ്ഞവനവളുടെ നേരെ ചിരിച്ചുനിക്കണ കണ്ടപ്പോഴാണ്
…!!! എൽസ്റ്റൂ നിന്റെ ശത്രുവല്ലാരുന്നോ???…!!! ന്നും ചോദിച്ചെന്റെ മനസ്സെനിക്കു ബോധം തിരികെ തരുന്നത്…..

അപ്പോഴേക്കും കലിപ്പിളകിയ ഞാൻ അവൾക്കു നേരെ തിരിഞ്ഞു….

“…. ഉം പറ ഇതെന്തു ഡ്രാമയാ??? ഈ രക്ഷകൻ കളീടെ ഉദ്ദേശമെന്താ??? ഞങ്ങടെകൂടെ വീണ്ടും കൂടാണാണേൽ നടക്കൂല…”
ന്നു പറഞ്ഞതുമവൾടെ മുഖം മാറി…. സങ്കടം വന്നപോലെ…
അതുകണ്ടിട്ടായിരിക്കണം അശ്വിനെന്റെ കൈയിൽപ്പിടിച്ചു

“…മിണ്ടാതിരിക്കടാ…” ന്ന് പറഞ്ഞതും……

“…. എന്തിനാ മലരേ എന്റെവായടക്കാൻ നോക്കണേ???… ഞാൻ പറഞ്ഞതില്ലാത്തതോന്നുവല്ലല്ലോ??? ഇതൊക്കെയിവളുടെം ഇവള്ടെ തന്തേടേം വെറുമുടായിപ്പുകളാ നമ്മടെയിടത്തൂന്നെന്തോ നേടാനുണ്ടിവർക്ക്….അതിനു വേണ്ടിയാ ഇവരിങ്ങനൊക്കെ ചെയ്യണതും ഇപ്പോനടന്നതു പോലുമിവള് പ്ലാൻചെയ്തതാ എനിക്കുറപ്പാ….”

….. ഞാൻ പറഞ്ഞു തീർത്തതും
— ഇതിലെന്തോ കാര്യോണ്ടല്ലോന്നർഥത്തിലവനെന്നെയൊന്നു നോക്കി….–
പിന്നെ സംശയത്തോടെയവളെയും….

നോട്ടത്തിലെ ചോദ്യം മനസ്സിലായിട്ടായിരിക്കും

“…. നിങ്ങളെ ഇങ്ങോട്ടു വിളിച്ചു വരത്തിയതു ഞാനാ….എന്നുവെച്ചീ ആക്രമണം നടത്തിയതു ഞാനല്ല…..
നിങ്ങളെ സേഫാക്കാനാ ഇങ്ങോട്ടു വരാൻ പറഞ്ഞത്…. പക്ഷെ ഇങ്ങനെ സംഭവിക്കൂന്ന് ഞാനോർത്തില്ല…..”
എന്നവള് പറഞ്ഞത്……
അതിന്റെ കൂടെ…
“… ഇതിപ്പോ രക്ഷിക്കാൻ വന്നതു കുറ്റായോ…” ന്നു കൂടി പിറുപിറുത്തതും….

“…. ആരാടി മൈ*** നിന്നോട് രക്ഷിക്കാൻ പറഞ്ഞത്??? ഞാൻ പറഞ്ഞില്ലല്ലോ…. ചാവാനുറപ്പിച്ചു തന്നെ വന്നതാ…. കൂടെ നിക്കവണരൊക്കെ അപമാനിക്കലും കുറ്റപ്പെടുത്തലും ചതിക്കലും അതിനേക്കാലുമൊക്കെ ഭേദം ചാവണതാന്നോർത്തു തന്നെയാ പോന്നത്… അതുകൊണ്ടു നീ കൂടുതല് രക്ഷിച്ചതിന്റെ കണക്കു പറയണ്ടാ….”
ന്നും തിരിച്ചു പറഞ്ഞു ഞാനലറി…. പിന്നെ അശ്വിനെ നോക്കിയതും….
… കൊല്ലാൻ കൊണ്ടു വന്നതാരുന്നോ പന്നീന്നൊരു നോട്ടമാണവൻ തിരിച്ചു നോക്കിയത്…..
അതിന്…. ‘ തീർച്ചയായിട്ടും… ‘ എന്നു കണ്ണുകൊണ്ടുത്തരം പറഞ്ഞതും….

“…നിങ്ങളെന്നെ വിശ്വസിച്ചാലുമില്ലേലും ഇനിയിവിടെ നിന്നാ ശെരിയാവില്ല…”
ന്നും പറഞ്ഞവള് തിരിഞ്ഞു നടക്കാനൊരുങ്ങുന്നത്……

“…കാര്യമെന്താന്നു…” ന്നും തിരിച്ചു ചോദിച്ചതും….
“…. ഞാനൊന്നും പറയുന്നില്ല,,, പറഞ്ഞാലും നിങ്ങള് രണ്ടും വിശ്വസിക്കാനും പോണില്ല…..
അതുകൊണ്ടെല്ലാം ജോഷ്മി പറയുന്നതായിരിക്കും നല്ലത്…”
എന്നും പറഞ്ഞു നിന്നു പെട്ടെന്നു ഞങ്ങടെ രണ്ടും പേരുടേം ഫോൺ മേടിച്ചു തല്ലിപ്പൊട്ടിച്ചു കളഞ്ഞു…..

“…. ഈ ഫോൺ ടാപ്പു ചെയ്യപ്പെടുന്നുണ്ട്…. അതുകൊണ്ടിനിയതു വേണ്ടാ….
ആ വണ്ടികൂടെ ഉപേക്ഷിക്കണം…. അല്ലേൽ വേണ്ട ഇവിടെത്തന്നെ കിടക്കട്ടെ പിന്നെ വന്നെടുക്കാം…. ആ ആദ്യം ഞാൻ നിങ്ങളെ ജോഷ്മിടെടുത്തു കൊണ്ടുപോവാം….” ന്നും കൂടിപ്പറഞ്ഞവളാ ബിൽഡിങ്ങിൽ നിന്നും പുറത്തിറങ്ങി… ‘ ജോഷ്മി’ ടെ പേരുകേട്ടതും അശ്വിനുമവളുടെ കൂടെയിറങ്ങി…..
അവരുരണ്ടും പോയി പിന്നെ ഞാനെന്തിനാ നിക്കുന്നേന്നോർത്തപ്പോ ഞാനുമിറങ്ങിയവരുടെ കൂടെ നടന്നു…..
അവളാദ്യം ഞങ്ങളു വന്ന വണ്ടിയൊരു കാടിന്റെ ഭാഗത്തായിയൊളിപ്പിച്ചിട്ടു പിന്നെ അവള് കൊണ്ടുവന്നയൊരു ഡാറ്റ്സൺ ഗോ കാറിൽക്കേറിയാത്ര തുടങ്ങി….
എനിക്കെപ്പോഴും മര്യാദക്കാ കാറിലിരിക്കാൻ പറ്റുന്നില്ലാരുന്നു മുതുകീട്ടു കമ്പിപ്പാരക്കു കുത്തിയ ഫീലാരുന്നു അതോണ്ടൊരുവിധം വളഞ്ഞു തിരിഞ്ഞൊക്കെയിരുന്നാ യാത്ര പൂർത്തിയാക്കി…..
ഞാനസ്വസ്ഥനാണെന്നു മനസ്സിലായതുകൊണ്ടവളു കംഫർട്ടബിളായിട്ടു വണ്ടിയോടിച്ചു മെന്നെ സഹായിച്ചൂന്നതുമൊരു സത്യമാണ്…..

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.