എന്റെ ❣️ [കിറുക്കി ?] 192

തിരികെ ഫ്ലാറ്റിലേക്ക് കയറി വാതിൽ അടച്ച ഉടനെ പെണ്ണ് അജുനെ കെട്ടിപിടിച്ചു വരിഞ്ഞു മുറുക്കി…. അവനാകെ അത്ഭുതപ്പെട്ടു നിന്നപ്പോഴേക്കും അവന്റെ അധരങ്ങൾ അവൾ ചുംബിച്ചുണർത്താൻ തുടങ്ങിയിരുന്നു…. അവനും തിരികെ പതിയെ അവളിൽ നിന്നും തേൻ നുകർന്നു….. ദീർഘനേരം രണ്ട് പേരും അത് ആസ്വദിച്ചു……

“എന്താണ് പെണ്ണെ പെട്ടെന്നൊരു ലിപ്‌ലോക്ക്…. എന്തായിരുന്നു  മസാലദോശയെ വല്ലാത്ത അറ്റാക്ക് ആയിരുന്നല്ലോ….”

അജു അവളുടെ ചുണ്ടുകൾ തുടച്ചു കൊടുത്തു ചോദിച്ചു

“എനിക്ക് അല്ല മസാല ദോശ….”

അജു ഒരു ചിരിയോടെ അവളുടെ വയറിലേക്ക് കൈ ചേർത്തു

“ആണോടാ വാവേ…. പപ്പേടെ വാവയ്ക്ക് രണ്ട് മസാല ദോശ വേണോ…”

“അതേല്ലോ…. രണ്ട് പേർക്കും ഓരോന്ന് വേണമായിരുന്നു….. അല്ലാതെ എനിക്കല്ല….”

“രണ്ട് പേരോ….”

അജു വല്ലാത്തൊരു ആകാംഷയോടെ ചോദിച്ചു… അവന്റെ ഉള്ളം എന്തിനോ വേണ്ടി തുടിക്കുന്നുണ്ടായിരുന്നു

അമ്മാളു അവനെ കെട്ടിപ്പിടിച്ചു കാതിലേക്ക് ചുണ്ടുകൾ ചേർത്തു….

“അതേടോ കള്ളനായരെ…. ഒന്നല്ല രണ്ട് പേരുണ്ട് അവിടെ….ട്വിൻസാ ….”

അജു നിറകണ്ണുകളോടെ അവളെ നോക്കി…. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച ഇരട്ടി സന്തോഷം…. അവൻ അവളെ ചേർത്തു പിടിച്ചു

“ഇന്ന് സ്കാൻ ചെയ്തപ്പോഴാ അറിഞ്ഞേ…. ഞാനാ ഡോക്ടറോട് പറഞ്ഞെ അജുനോട് ഞാൻ പറഞ്ഞോളാന്ന്…. എനിക്ക് എന്ത് സന്തോഷം ആയെന്നോ അജുട്ടാ ….എനിക്കെന്തോ അറിഞ്ഞപ്പോ തൊട്ടേ എന്റെ അജുട്ടനെ ഇങ്ങനെ സ്നേഹിക്കാൻ തോന്നുവാ….”

അമ്മാളു പറഞ്ഞതുകേട്ട അജു അവളെ പൊക്കിയെടുത്തു…

“പിന്നെന്താ നമുക്കീ ജന്മം മുഴുവൻ സ്നേഹിക്കാം…. കൂടെ നമ്മുടെ വാവകളും….”

അജു അവളെയുമായി റൂമിലേക്ക് നടന്നു…. അവരുടെ സന്തോഷത്തിനു ഇരട്ടി മധുരവുമായി രണ്ട് കുഞ്ഞ് പൂക്കൾ അമ്മാളൂന്റെ ഗർഭപാത്രത്തിൽ വിരിഞ്ഞു തുടങ്ങിയിരുന്നു……

അവസാനിച്ചു……… ❣️

30 Comments

  1. അടിപൊളി വിചാരിച്ചതിലും ഗംഭീരം ആരുന്നു നല്ല ഒരു ഫീൽ തന്നെ ആയിരുന്നു 5 പേജിൽ തീർത്ത ഒരു വിസ്മയം എന്നൊക്ക പറയാൻ പറ്റിയ കഥ

  2. ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      ❣️❣️

  3. ??????

    1. കിറുക്കി ?

      ❣️❣️

  4. എന്തോ, വളരെ സന്തോഷം തോന്നി ഒരു കുടുംബത്തിൻറെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇതിന്റെ തുടർച്ചയായി ഒരു ഭാഗം കൂടി പ്രതീക്ഷിക്കുന്നു ??

    1. കിറുക്കി ?

      താങ്ക്യു ❤️?

  5. ?സൂപർ…. നല്ല രസം ഇണ്ടർന്നു വായിക്കാൻ…

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. നന്നായിട്ടുണ്ട്..നല്ലൊരു ഫീൽ ഗുഡ് സ്റ്റോറ♥️

    1. സ്റ്റോറി*

    2. കിറുക്കി ?

      താങ്ക്യു ??

  7. ❤️❤️❤️❤️❤️

    1. കിറുക്കി ?

      ??

  8. Simple, so simple.
    So touching and tickling ????

    1. കിറുക്കി ?

      താങ്ക്യു ??

  9. Superb?
    ❤❤❤

    1. കിറുക്കി ?

      താങ്ക്യു ??

  10. കിറുക്കി,
    ശരിക്കും കിറുക്ക്‌ പിടിപ്പിക്കുന്ന നല്ലൊരു കഥ, മനോഹരമായ ഭാഷയിൽ എഴുതിയ നല്ലൊരു കഥ. അഭിനന്ദനങ്ങൾ…

    1. കിറുക്കി ?

      താങ്ക്യു ??

  11. Simple &cute!!!!

    Thanks

    1. കിറുക്കി ?

      ??

  12. നന്നായിരിക്കുന്നു ????❤

    1. കിറുക്കി ?

      താങ്ക്യു ??

  13. Rajeev (കുന്നംകുളം)

    Haa… എന്തൊരു manasukham വായിച്ചപ്പോൾ..

    1. കിറുക്കി ?

      ??താങ്ക്യു

  14. °~?അശ്വിൻ?~°

    Amazing… Nallaoru feel good story….❤️

    1. കിറുക്കി ?

      താങ്ക്യു ??

  15. അയ്യോ നിർത്തല്ലെ വായിച്ചു മതിയായില്ല ???…. ഒരു പത്ത് പേജ് കൂടി ആവാമായിരുന്നു…. അത്രക്കും സൂപ്പർ ആയിട്ടുണ്ട് വായിക്കുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️❤️❤️❤️❤️

    ഇനിയും എഴുതണം കേട്ടോ ❤️❤️❤️

    സ്നേഹത്തോടെ ❤️?❤️?❤️?

    1. കിറുക്കി ?

      താങ്ക്യു ?❣️

Comments are closed.