എന്റെ ❣️ [കിറുക്കി ?] 192

“Drive slowly ajutta.. Ammaalu is waiting ❣️”

അതിൽ encript ചെയ്തത് വായിച്ചു അവൻ ഒരു ചിരിയോടെ പതിയെ വണ്ടി എടുത്തു……വേഗത്തിൽ അവിടെയെത്താൻ കൊതിച്ചെങ്കിലും അവൻ വളരെ ശ്രദ്ധയോടെയാണ് വണ്ടി ഓടിച്ചത്

വീട്ടിൽ എത്തിയപ്പോൾ പത്തു മണി കഴിഞ്ഞിരുന്നു… അച്ഛനും അമ്മയും ആ സമയം അവനെ അവിടെ കണ്ട് അന്തം വിട്ട് നോകിയെങ്കിലും അവരെ ചിരിച്ചു കാണിച്ചു റൂമിലേക്ക് കയറി…. അവൾ ആരോടും ഒന്നും പറഞ്ഞു കാണില്ലെന്ന് അവനും അറിയാമായിരുന്നു….. ഒന്ന് ഫ്രഷ് ആയി വന്നു ചോറും ഉണ്ട് അപ്പൊ തന്നെ അവളുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു….. ഈ സമയത്തു അവിടേക്ക് പോകുന്നതിനു അമ്മ വഴക്ക് പറയുന്നുണ്ടായിരുന്നു…..ഇത് ഇടയ്ക്ക് അവൾ വീട്ടിൽ പോകുമ്പോൾ ഉള്ളത് ആയത്കൊണ്ട് അച്ഛൻ ഒരു ചിരിയോടെ അമ്മയെയും കൊണ്ട് അകത്തേക്ക് പോയി

11 മണി ആകാറായപ്പോൾ വീടിന്റെ ഡോർ ബെൽ മുഴങ്ങുന്നത് അമ്മാളു അറിഞ്ഞു… അത് പ്രതീക്ഷിച്ചെന്നോണം അവളുടെ ഉള്ളിൽ ഒരു കുഞ്ഞ് ചിരി തെളിഞ്ഞു….. റൂമിലെ കതക് തുറക്കുന്നതും ശബ്ദം ഉണ്ടാകാതെ അത് അടയുന്നതും അവൾ അറിഞ്ഞു….അവൾ ശ്വാസം അടക്കി അനങ്ങാതെ കിടന്നു

അജു അമ്മാളുനെ ഒന്ന് നോക്കി അവളോട് ചേർന്ന് കിടന്നു…. വീട്ടിലേക്ക് വന്നു കയറിയപ്പോൾ അമ്മാളൂന്റെ അച്ഛനെയും അമ്മയെയും ഫേസ് ചെയ്യാൻ നാണക്കേട് തോന്നി…. ഇങ്ങനെ നട്ടപാതിരയ്ക്ക് വന്നു കയറുന്നത് ആദ്യമായല്ല….. എന്നാലും അവരെ ഒന്ന് നോക്കി വേഗം അകത്തേക്ക് കയറിയതാണ്….. അവനതൊക്കെ ഓർത്തു ഒരു ചിരിയോടെ തിരിഞ്ഞു കിടന്ന അമ്മാളുനെ  ഇറുക്കെ പുണർന്നു  …… അവന്റെ ഗന്ധം തന്നിലേക്ക് എത്തിയപ്പോൾ തന്നെ ഉള്ളിലെ പിടപ്പേല്ലാം അവസാനിച്ചത് അമ്മാളു അറിഞ്ഞു…..

അവൾ അനങ്ങാതെ കിടക്കുന്നത് കണ്ട അജു അവളുടെ കാതിലേക്ക് ചുണ്ട് ചേർത്തു…

“സോറി മോളെ….”

അവന്റെ ചുണ്ടുകളുടെ നനവിനോപ്പം കണ്ണീരിന്റെ ചൂട് കൂടെ ആയപ്പോൾ അമ്മാളു തിരിഞ്ഞു കിടന്നു..അവളുടെ കുഞ്ഞ് മുഖത്തെ പരിഭവം കണ്ട് അവന് വല്ലാത്ത വാത്സല്യം തോന്നി…. തന്റെ പെണ്ണ്…. തന്റെ പ്രാണൻ

“ഞാനും വാവയും ഇയാളോട് പിണക്കവാ….”

അവൾ മുഖം വീർപ്പിച്ചു പറഞ്ഞപ്പോൾ അജു ഒരു ചിരിയോടെ ആ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി…. പതിയെ ആ റോസപ്പു ചുണ്ടുകളും അവൻ സ്വന്തമാക്കി നുണഞ്ഞു…..

“ഇപ്പൊ പിണക്കം മാറിയോ….”

അജുന്റെ ചോദ്യത്തിന് അവൾ അവനെ നോക്കി ചിരിച്ചു…. അജുന്റെ കൈ അവളുടെ ടി ഷർട്ടിന്റെ ഇടയിലൂടെ വയറിലേക്ക് കൊണ്ട് വന്നു…. അജു അവിടേക്ക് വിരലുകൾ പതിയെ അമർത്തി

“വാവ……”

അവൻ സന്തോഷത്തോടെയും വാത്സല്യത്തോടെയും അവളുടെ വയറിലാകെ മുത്തങ്ങൾ കൊണ്ട് മൂടി…. പൊക്കിൾചുഴിയിൽ തുരു തുരെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അമ്മാളു ആ അനുഭൂതിയിൽ കണ്ണുകൾ അടച്ചു അവനെ ചേർത്തു പിടിച്ചു…..

സ്കാനിങ് കഴിഞ്ഞു തിരികെ പോകുന്ന വഴിയാണ്  … അമ്മാളു പുറത്തേക്ക് നോക്കി ഒരു ചിരിയോടെ ഇരിക്കുവാണ്…. ഹോസ്പിറ്റലിലേക്ക് വന്നപ്പോൾ ഒരു ചെറിയ പേടി ഉണ്ടായിരുന്നു … വാവ സുഖമായി ഇരിക്കുന്നത് അറിഞ്ഞപ്പോൾ തന്നെ സമാധാനം ആയിക്കാണും…. രാവിലെ എണീക്കുമ്പോൾ ഉള്ള ചില അസ്വസ്ഥതകൾ ഒഴിച്ചാൽ ശർദിലോ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല……ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇവിടെ നിന്നു റിസർച്ച് ചെയ്യാൻ തീരുമാനിച്ചത്…. എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടെങ്കിൽ വീട്ടിൽ പോയാൽ മതിയെന്ന് അവളുടെ തീരുമാനം ആണ്…… വീട്ടുജോലിക്ക് ആളുമുണ്ട്…..

“അജുസെ എനിക്ക് വിശക്കുന്നു….”

അമ്മാളുന്റെ വിളിയിലാണ് അവൻ ചിന്തയിൽ നിന്നും ഉണർന്നത്…. അജു നല്ലൊരു ഹോട്ടൽ നോക്കി കാർ പാർക്ക്‌ ചെയ്തു

അമ്മാളു മസാല ദോശ അതും രണ്ടെണ്ണം ഓർഡർ ചെയ്തത് കണ്ട് അജു ആകെ ഞെട്ടി ഇരിക്കുകയാണ്… വെജ് ഫുഡിനെ പരിസരത്തോട്ട് പോലും അടുപ്പിക്കാത്ത പെണ്ണായിരുന്നു…. ഇപ്പോ ദേ രണ്ടെണ്ണം ആസ്വദിച്ചു കഴിക്കുന്നു…. വയറ്റിൽ കിടക്കുന്ന തന്റെ വാവയെ ഓർത്തു അജു പുളകിതനായി…. അവളുടെ കഴിപ്പും കണ്ട് അവൻ ഒരു ചിരിയോടെ ചായയും കുടിച്ചിരുന്നു…..

30 Comments

  1. അടിപൊളി വിചാരിച്ചതിലും ഗംഭീരം ആരുന്നു നല്ല ഒരു ഫീൽ തന്നെ ആയിരുന്നു 5 പേജിൽ തീർത്ത ഒരു വിസ്മയം എന്നൊക്ക പറയാൻ പറ്റിയ കഥ

  2. ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      ❣️❣️

  3. ??????

    1. കിറുക്കി ?

      ❣️❣️

  4. എന്തോ, വളരെ സന്തോഷം തോന്നി ഒരു കുടുംബത്തിൻറെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇതിന്റെ തുടർച്ചയായി ഒരു ഭാഗം കൂടി പ്രതീക്ഷിക്കുന്നു ??

    1. കിറുക്കി ?

      താങ്ക്യു ❤️?

  5. ?സൂപർ…. നല്ല രസം ഇണ്ടർന്നു വായിക്കാൻ…

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. നന്നായിട്ടുണ്ട്..നല്ലൊരു ഫീൽ ഗുഡ് സ്റ്റോറ♥️

    1. സ്റ്റോറി*

    2. കിറുക്കി ?

      താങ്ക്യു ??

  7. ❤️❤️❤️❤️❤️

    1. കിറുക്കി ?

      ??

  8. Simple, so simple.
    So touching and tickling ????

    1. കിറുക്കി ?

      താങ്ക്യു ??

  9. Superb?
    ❤❤❤

    1. കിറുക്കി ?

      താങ്ക്യു ??

  10. കിറുക്കി,
    ശരിക്കും കിറുക്ക്‌ പിടിപ്പിക്കുന്ന നല്ലൊരു കഥ, മനോഹരമായ ഭാഷയിൽ എഴുതിയ നല്ലൊരു കഥ. അഭിനന്ദനങ്ങൾ…

    1. കിറുക്കി ?

      താങ്ക്യു ??

  11. Simple &cute!!!!

    Thanks

    1. കിറുക്കി ?

      ??

  12. നന്നായിരിക്കുന്നു ????❤

    1. കിറുക്കി ?

      താങ്ക്യു ??

  13. Rajeev (കുന്നംകുളം)

    Haa… എന്തൊരു manasukham വായിച്ചപ്പോൾ..

    1. കിറുക്കി ?

      ??താങ്ക്യു

  14. °~?അശ്വിൻ?~°

    Amazing… Nallaoru feel good story….❤️

    1. കിറുക്കി ?

      താങ്ക്യു ??

  15. അയ്യോ നിർത്തല്ലെ വായിച്ചു മതിയായില്ല ???…. ഒരു പത്ത് പേജ് കൂടി ആവാമായിരുന്നു…. അത്രക്കും സൂപ്പർ ആയിട്ടുണ്ട് വായിക്കുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️❤️❤️❤️❤️

    ഇനിയും എഴുതണം കേട്ടോ ❤️❤️❤️

    സ്നേഹത്തോടെ ❤️?❤️?❤️?

    1. കിറുക്കി ?

      താങ്ക്യു ?❣️

Comments are closed.