എന്റെ ❣️ [കിറുക്കി ?] 192

വയറിൽ ഒന്ന് തലോടി അവൾ അച്ഛന്റെ ഒപ്പം വീട്ടിലേക്ക് തിരിച്ചു… മൂന്ന് മണിക്കൂർ യാത്രയുണ്ട് ഇവിടെ നിന്നു…. അജുന്റെ വീടും തന്റെ വീടും തമ്മിൽ രണ്ട് കിലോമീറ്റർ ദൂരമേ ഉള്ളു… ഇവിടെ ഇപ്പൊ തന്റെ റിസർച്ച് ആവശ്യങ്ങൾക്കും പിന്നെ അജുന്റെ ജോലിക്കായിട്ടും വന്നതാണ് …..

കാറിൽ ഇരുന്ന് അമ്മാളു പതിയെ മയക്കത്തിലേക്ക് വീണു… അവളുടെ ഉള്ളിൽ ഒരു ദൃശ്യം  തെളിഞ്ഞു വന്നു  …. അത് ഓർത്തു അവളുടെ കവിളുകൾ ചുവക്കുകയും ചുണ്ടുകളിൽ ഒരു കുഞ്ഞ് പുഞ്ചിരി സ്ഥാനം പിടിക്കുകയും ചെയ്തു…..

അജുന്റെ പ്രണയം ഏറ്റ് വാങ്ങി തളർന്നു അവനെയും കെട്ടിപ്പിടിച്ചു കിടക്കുകയാണ് അമ്മാളു…. അജു തൻറെ നെഞ്ചോപ്പം മാത്രം പൊക്കമുള്ള ആ കുഞ്ഞിപ്പെണ്ണിനെ വാത്സല്യത്തോടെ ചുംബിച്ചു

“അമ്മാളുവെ….”

അജു പതിയെ ചെവിയോരം വിളിച്ചപ്പോൾ അമ്മാളു ഒന്ന് ചിണുങ്ങി അവന്റെ നെഞ്ചിലെ രോമങ്ങളിലേക്ക് മുഖം ഉരച്ചു ഒന്നുകൂടെ മുറുക്കി കെട്ടിപ്പിടിച്ചു കിടന്നു…..

അവൻ ഒരു ചിരിയോടെ അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചു പതിയെ അവളുടെ അണിവയറിൽ തഴുകി… അവന്റെ കൈകൾ ഒരു തൂവലിനെ പോലെ അവിടെയായാകെ തഴുകുമ്പോൾ കുറച്ചു മുന്നേ വികാരവേശത്തിൽ കടിച്ച പാടിലും അവന്റെ കൈകൾ കടന്നു പോയി….

“സോറി…”

അവൻ പതിയെ പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു…. അപ്പോഴത്തെ ആവേശത്തിൽ സംഭവിച്ചു പോകുന്നതാണ്…..

“അമ്മാളുവെ എന്നാടാ ഈ കുഞ്ഞിവയറിന്ന് ഒരു കുഞ്ഞാവയെ എനിക്ക് തരുന്നേ… മം…… അജുട്ടൻ കാത്തിരിക്കുവാ…..”

വളരെ പതിയെ നേർത്ത ശബ്ദത്തിലാണ് അവൻ തന്റെ ആഗ്രഹം അവളോട് പ്രകടിപ്പിച്ചത്…. അവരെ തഴുകി തലോടിയ കാറ്റ് പോലും കേൾക്കാത്തത്ര നേർത്ത ശബ്ദത്തിൽ…. എങ്കിലും അമ്മാളു അത് കേട്ടിരുന്നു….ഉറക്കത്തിലേക്ക് വീണപ്പോൾ അവളുടെ വയറിൽ നിന്നും തെന്നിമാറിയ അവന്റെ കൈ ഒന്നുകൂടെ അവൾ അവിടെ തന്നെ ചേർത്തു പിടിച്ചു… ഒരു ചിരിയോടെ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു കിടന്നപ്പോൾ അവളുടെ ഉള്ളവും വല്ലാതെ തുടിച്ചിരുന്നു…..

വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയ്ക്ക് പരാതി തുടങ്ങി… റിസർച്ച് എന്നും പറഞ്ഞു ആരോഗ്യം നോക്കുന്നില്ല ഷീണിച്ചു പോയെന്നൊക്കെ….. അമ്മയോടും അച്ഛനോടും പറയാൻ കൊതിച്ചെങ്കിലും അവൾ അത് വേണ്ടെന്ന് വെച്ചു…. അമ്മയുടെ കൂടെ തന്നെ കുറച്ചു സമയം ഇരുന്നു  …അവളുടെ ഉള്ളിൽ നിറയെ തന്റെ കുഞ്ഞാവയും അജുട്ടനും ആയിരുന്നു…..

ഓഫീസിൽ നിന്നും അന്ന് കുറച്ചു നേരുത്തേ അജു തിരിച്ചെത്തി…. ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോഴാണ് അമ്മാളു അവിടെ ഇല്ലെന്ന് ഓർത്തത്…. ആ പുതിയ പ്രൊജക്റ്റ്‌ തുടങ്ങിയ അന്ന് മുതൽ റസ്റ്റ്‌ ഇല്ലാത്ത വർക്ക്‌ ആയിരുന്നു…. ഇന്നാണ് അത് സബ്‌മിറ്റ് ചെയ്തത് …. തീരുന്നത് വരെ ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു…. ഇപ്പോഴാണ് കുറച്ചു സമാധാനം ആയത്…. പാവം അമ്മാളു…. ആ ദേഷ്യത്തിൽ അവളോട് ചുമ്മാ എന്തൊക്കെയോ പറഞ്ഞും പോയി….വിളിക്കാൻ ഫോണും ഇല്ലല്ലോ… പൊട്ടിയെന്നു അച്ഛൻ പറഞ്ഞെങ്കിലും കുഞ്ഞിപ്പെണ് എറിഞ്ഞു പൊട്ടിച്ചത് ആയിരിക്കുമെന്ന് അവന് തോന്നി…. അവനൊരു ചിരിയോടെ ഉള്ളിലേക്ക് കയറി

അജുന് ഫ്ലാറ്റിൽ ആകെ വീർപ്പുമുട്ടി… അവളില്ലാതെ ഇവിടെ അങ്ങനെ നിന്നിട്ടില്ല… അച്ഛൻ ചോദിക്കുമ്പോൾ നോ പറയാൻ പറ്റില്ലല്ലോ… എന്നോടുള്ള ദേഷ്യത്തിന് ഇറങ്ങി പുറപ്പെട്ടത് ആയിരിക്കും…. ഇന്നത്തെ രാത്രി എങ്ങനെയും പിടിച്ചു നിൽക്കാം നാളെ ലീവ് ആണ് രാവിലെ തന്നെ പോയി പെണ്ണിന്റെ പിണക്കം മാറ്റണം… അജു ഓർത്തുകൊണ്ട് ടീവി കാണാൻ ഇരുന്നു

സന്ധ്യക്ക്‌  ഡ്രസ്സ്‌ പാക്ക് ചെയ്യാമെന്ന് കരുതി അജു ഷെൽഫ് തുറന്നു…. തുണികൾ എടുക്കുന്നതിന്റെ ഇടയ്ക്കാണ് അവിടെ എന്തോ ഇരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്….. ഒരു ചെറിയ പെട്ടിയാണ്…. ഗിഫ്റ്റ് പേപ്പർ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്…. അവനൊരു അതിശയത്തോടെ അത് തുറന്നു നോക്കി….

പ്രെഗ്നൻസി കിറ്റും കൂടെ “am coming soon pappaa❤️” എന്നും എഴുതിയിരിക്കുന്നത് കണ്ട് അജുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… അവന് ആ നിമിഷം സ്വപ്നം ആണോന്ന് പോലും തോന്നി പോയി…. ഒരുപക്ഷെ ജീവിതത്തിൽ ഇത്രയധികം സന്തോഷിച്ച മറ്റൊരു നിമിഷം ഉണ്ടാവില്ല…. അവന്റെ കണ്ണുകൾ “പപ്പ”എന്ന വാക്കിൽ കുരുങ്ങി നിന്നു…..

എത്രയും പെട്ടെന്ന് അമ്മാളുനെ കാണണം…. ഇത് പറയാൻ ആയിരിക്കുമോ അവൾ വിളിച്ചത്… അവന് വല്ലാത്ത വേദന തോന്നി..,. ‘സോറി മോളെ ‘അവൻ മനസ്സുകൊണ്ട് അവളോട് മാപ്പ് പറഞ്ഞു കയ്യിൽ കിട്ടിയ ഡ്രെസും എടുത്തു വേഗം ഫ്ലാറ്റും പൂട്ടി ഇറങ്ങി… അവന്റെ ഉള്ള് അവളെ എത്രയും വേഗം കാണാൻ തുടിച്ചു  ….. കാറിലേക്ക് കയറുന്നതിനു മുൻപേ കാർ കീയിലെ ചെയ്നിലേക്ക് അവൻ ഒന്ന് നോക്കി

30 Comments

  1. അടിപൊളി വിചാരിച്ചതിലും ഗംഭീരം ആരുന്നു നല്ല ഒരു ഫീൽ തന്നെ ആയിരുന്നു 5 പേജിൽ തീർത്ത ഒരു വിസ്മയം എന്നൊക്ക പറയാൻ പറ്റിയ കഥ

  2. ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      ❣️❣️

  3. ??????

    1. കിറുക്കി ?

      ❣️❣️

  4. എന്തോ, വളരെ സന്തോഷം തോന്നി ഒരു കുടുംബത്തിൻറെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇതിന്റെ തുടർച്ചയായി ഒരു ഭാഗം കൂടി പ്രതീക്ഷിക്കുന്നു ??

    1. കിറുക്കി ?

      താങ്ക്യു ❤️?

  5. ?സൂപർ…. നല്ല രസം ഇണ്ടർന്നു വായിക്കാൻ…

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. നന്നായിട്ടുണ്ട്..നല്ലൊരു ഫീൽ ഗുഡ് സ്റ്റോറ♥️

    1. സ്റ്റോറി*

    2. കിറുക്കി ?

      താങ്ക്യു ??

  7. ❤️❤️❤️❤️❤️

    1. കിറുക്കി ?

      ??

  8. Simple, so simple.
    So touching and tickling ????

    1. കിറുക്കി ?

      താങ്ക്യു ??

  9. Superb?
    ❤❤❤

    1. കിറുക്കി ?

      താങ്ക്യു ??

  10. കിറുക്കി,
    ശരിക്കും കിറുക്ക്‌ പിടിപ്പിക്കുന്ന നല്ലൊരു കഥ, മനോഹരമായ ഭാഷയിൽ എഴുതിയ നല്ലൊരു കഥ. അഭിനന്ദനങ്ങൾ…

    1. കിറുക്കി ?

      താങ്ക്യു ??

  11. Simple &cute!!!!

    Thanks

    1. കിറുക്കി ?

      ??

  12. നന്നായിരിക്കുന്നു ????❤

    1. കിറുക്കി ?

      താങ്ക്യു ??

  13. Rajeev (കുന്നംകുളം)

    Haa… എന്തൊരു manasukham വായിച്ചപ്പോൾ..

    1. കിറുക്കി ?

      ??താങ്ക്യു

  14. °~?അശ്വിൻ?~°

    Amazing… Nallaoru feel good story….❤️

    1. കിറുക്കി ?

      താങ്ക്യു ??

  15. അയ്യോ നിർത്തല്ലെ വായിച്ചു മതിയായില്ല ???…. ഒരു പത്ത് പേജ് കൂടി ആവാമായിരുന്നു…. അത്രക്കും സൂപ്പർ ആയിട്ടുണ്ട് വായിക്കുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️❤️❤️❤️❤️

    ഇനിയും എഴുതണം കേട്ടോ ❤️❤️❤️

    സ്നേഹത്തോടെ ❤️?❤️?❤️?

    1. കിറുക്കി ?

      താങ്ക്യു ?❣️

Comments are closed.