എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1[Smitha] 94

ഐ എസ് ഐ എസ് അവളെ പിടിച്ചുകൊണ്ടു പോയത് ദമാസ്ക്കസ്സില്‍ വെച്ചായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് ദമാസ്ക്കസ്സില്‍ പൌരസ്ത്യദര്‍ശനത്തേക്കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ പോയതായിരുന്നു അവള്‍.
തിരികെ ഹോട്ടല്‍ മുറിയിലേക്ക് പോകവേയാണ് ഒരു മിലിട്ടറി ട്രക്ക് അവളുടെ കാര്‍ തടഞ്ഞു.
ട്രക്കിനു മുമ്പില്‍, കറുത്ത കൊടിയില്‍, അറബിയില്‍ വെളുത്ത അക്ഷരങ്ങളില്‍ “ദാവ് ലാ അല്‍ ഇസ്ലാമിയ ഫീ ആല്‍ ഇറാക്ക് വാ അല്‍ ഷാം” എന്ന വാക്കുകള്‍ പാറിക്കളിച്ചു.
ട്രക്കില്‍ നിന്ന് കറുത്ത മാസ്ക്കില്‍ മുഖം മറച്ച ഭീകരരൂപികള്‍ ചാടിയിറങ്ങി.
കാറിന്‍റെ ഡ്രൈവറെ വെടിവച്ച് വീഴ്ത്തി കൃഷ്ണവേണിയെ പുറത്തേക്ക് വലിച്ചിഴച്ചു.
ദാമാസ്ക്കസ്സിനു വെളിയില്‍, മലനിരകള്‍ക്കുള്ളിലെ വിജനതയില്‍, ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തില്‍, അവളെ ദിവസങ്ങളോളം പലരും ബലാത്സംഘം ചെയ്തു.
അവള്‍ മരിക്കുവോളം അത് തുടര്‍ന്നു.
ആ രംഗത്തിന്‍റെ വീഡിയോ അവര്‍ തന്നെ പല സൈറ്റുകളിലും പ്രചരിപ്പിച്ചു.
സത്യവിശ്വാസികളുടെ വിശുദ്ധ നാടുകളിലേക്ക് കാഫിറുകളുടെ തത്വം പഠിപ്പിക്കാന്‍ വരുന്നവര്‍ക്ക് ഒരു പാഠമായിരിക്കട്ടെ എന്ന മുന്നറിയിപ്പോടെയാണ് ആ വീഡിയോ പ്രചരിച്ചത്.
അന്ന് മരിച്ചതാണ് തന്‍റെ മനസ്സ്.
വേദനകൊണ്ടും പ്രതികാര ചിന്തകൊണ്ടും മനസ്സ് വിങ്ങിപ്പൊട്ടിയ ദിവസങ്ങളിലൊന്നില്‍ തന്‍റെ ഫോണിലേക്ക് ഒരു മെസേജ് വന്നു.
“സഹോദരിയെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ ആഗ്രഹമുണ്ടോ?”
അതായിരുന്നു മെസേജ്.
തിരികെ മെസേജ് അയക്കരുത്, ഉത്തരം “അതേ,” എന്നാണ് എങ്കില്‍ എറണാകുളം സുഭാഷ് പാര്‍ക്കില്‍ എത്തിച്ചേരുക എന്നും.
പോയി.
സാത്വിക ശോഭ നിറഞ്ഞ മുഖങ്ങളോടുകൂടിയ മൂന്നു ചെറുപ്പക്കാര്‍ അവിടെ തന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അവരോടൊപ്പം മംഗലാപുരത്ത്, ബാന്ഗ്ലൂരില്‍, മൈസൂരില്‍, ഹൈദ്രാബാദില്‍, ബനാറസ്സില്‍ ഒക്കെ താന്‍ സഞ്ചരിച്ചു.
“പെങ്ങളെ കൊന്നവരോടുള്ള പ്രതികാരം എന്നത് അവളെ കൊന്നവരുടെ മതം പ്രസംഗിക്കുന്നവരെ കൊല്ലുക” എന്ന് അവിടങ്ങളില്‍ വെച്ച് ഗുരുക്കന്മാരായ പലരും തന്നെ ബോധ്യപ്പെടുത്തി.
ധര്‍മ്മ ഭാരത്‌ എന്ന രഹസ്യസംഘടനെയെ അന്ന് അവര്‍ പരിചയപ്പെടുത്തി.
താന്‍ പൂര്‍ണ്ണമായും യോഗ്യനാണ് എന്ന് അവര്‍ക്ക് ബോധ്യമായപ്പോള്‍ തന്‍റെ പെരുവിരലില്‍ നിന്നുള്ള ചോര മാതാ ദുര്‍ഗാ ഭവാനിയുടെ മൂര്‍ത്തിയില്‍ വീഴ്ത്തി തന്നെ അവരതില്‍ അംഗമാക്കി.
അന്ന് മുതലിന്നോളം അവരുടെ എതാജ്ഞയും ശിരസ്സാവഹിക്കുന്ന ഉത്തമനായ ഒരു ഭടനായി താന്‍ മാറിക്കഴിഞ്ഞിരുന്നു.
പെട്ടെന്ന് പുറത്ത് ഒരു മിനി കൂപ്പര്‍ വന്ന് നില്‍ക്കുന്നത് ഹരിനാരായണന്‍ കണ്ടു.
പ്രമാണിമാരായ പലരും ആ വാഹനത്തിനു നേരെ കുതിച്ചു.
അതില്‍ നിന്നും ദീര്‍ഘകായനായ ഒരു മുസ്ലീം പുരോഹിതന്‍ ഇറങ്ങുന്നത് അവന്‍ കണ്ടു.
“മൌലാന സക്കീര്‍ അഹമ്മദ് സമദാനി…”
അവന്‍ ആവേശത്തോടെ മന്ത്രിച്ചു.
അവന്‍റെ കൈ തന്‍റെ ശിരസ്സിന്റെ പിമ്പിലേക്ക് തലമുടിയ്ക്കുള്ളിലേക്ക് നീണ്ടു.
ഹരിനാരായണന്‍റെ നെഞ്ചില്‍ ഉദ്വേഗവും ആവേശവും നിറഞ്ഞു.

19 Comments

  1. Super story Smitha jii thriller mod aanallo.

  2. സ്മിതേച്ചീ…
    നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള തുടക്കം.. ഇനിയെന്തെന്നും അതാരെന്നുമറിയാൻ കാത്തിരിക്കുന്നു..

    Ly?

  3. നിധീഷ്

    അങ്ങനെ നിങ്ങൾ ഇവിടേയും വന്നു അല്ലേ… നന്നായി… അപ്പോൾ അടുത്ത പാർട്ട്‌ ഉടൻ തന്നെ വരുമല്ലോ.. അല്ലെ…. ❤❤❤❤

  4. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. ഓക്കേ…
      താങ്ക്‌സ്…

    1. താങ്ക് യൂ

  5. ചേച്ചീ..
    വായിച്ചു ഇഷ്ടായി ഒത്തിരി..

    1. താങ്ക്സ് ആരോണ്‍…
      താങ്ക്സ് എ ലോട്ട്…

  6. ഇന്റെരെസ്റ്റിംഗ് സ്റ്റാർട്ട്‌. താങ്ക്സ് ഫോർ കം ബാക്ക്

    1. താങ്ക്സ് ആല്‍ബീ….

      വേറെ ഒരു ഐഡിയില്‍ ആല്‍ബിയെ കണ്ടിരുന്നു. ആല്‍ബി എന്ന പ്രൊഫൈല്‍ നെയിമില്‍. അത് ആല്‍ബിയുടെ ഐ ഡി അല്ലെന്ന് മനസ്സിലായി.

      താങ്ക്സ് എഗെയിന്‍.

    2. എടേയ് ആൽബിച്ചായോ… താൻ ഇത് എവിടെയാടോ… കാണുന്നില്ലല്ലോ..
      തനിതെന്ത് കളിയാ കളിക്കുന്നെ.. ശംഭുവിനെ ഈ അടുത്തെങ്ങാനും താൻ തരോ ?.

      Ly?

    3. ശംഭുവിനെ ഒഴിയുമ്പോൾ ഉടനെ ഉണ്ടോ ആൽബിച്ചാ.

  7. Invade first time alle ?
    Hearty welcome.
    Thuddakkam nannaittundu

    1. അതേ,
      ഇവിടെ ആദ്യമാണ്.
      സ്വാഗതത്തിന് നന്ദി…
      കഥ ഇഷ്ടമായതിലും.

  8. Kk യിലെ സ്മിത ആണോ. കഥ കൊള്ളാം

    1. ദ സെയിം…

      താങ്ക് യൂ

  9. അടിപൊളി♥️♥️♥️ thriller പോലെ ഉണ്ടല്ലോ?

    1. ത്രില്ലർ ടച്ച് ഉണ്ട് എന്നേയുള്ളൂ…
      വിഷയം “ലവ് ” ആണ്.

Comments are closed.