എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1[Smitha] 94

രാക്ഷസീയമായ പൌരുഷത്തിന് കീഴില്‍ പ്രാണന് വേണ്ടി പിടഞ്ഞ തന്‍റെ സഹോദരിയെ അവനോര്‍ത്തു.
താന്‍ നിന്നിരുന്ന കെട്ടിടത്തിന്‍റെ ഭിത്തിക്ക് പിമ്പിലേക്ക് ചേര്‍ന്ന് നിന്ന് അവന്‍ പിസ്റ്റള്‍ എടുത്തു.
വാന്‍റ്റെജ് പോയിന്‍റ് ക്രമീകരിക്കുവാന്‍ അവനല്‍പ്പം പിമ്പോട്ടു നീങ്ങി.
ഇപ്പോള്‍ ഏകദേശം ഇരുപത് മീറ്റര്‍ അകലെ മാത്രമാണ് സ്റ്റേജ്.

“സുഹൃത്തുക്കളെ…”

സ്റ്റേജില്‍ നിന്നും പത്താന്‍ സ്യൂട്ട് ധരിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ അനൌണ്‍സ് ചെയ്തു.

“ആദരണനീയനായ മൌലാന സാഹബ് എത്തിക്കഴിഞ്ഞു. അദ്ദേഹം മഗ്രിബ് നമസ്ക്കാരത്തിനുവേണ്ടി പള്ളിയിലേക്ക് പ്രവേശിക്കുകയാണ്… പത്ത് മിനിറ്റിന് ശേഷം അദ്ദേഹം വേദിയിലെത്തിച്ചേരും….അതിനു മുമ്പ്…”

ഹരിനാരായണന്‍റെ കണ്ണുകളും ശ്രദ്ധയും ഹൃദയമിടിപ്പുപോലും അനുയായികള്‍ക്ക് നടുവിലൂടെ പള്ളിയിലേക്ക് പ്രവേശിക്കാന്‍ സാവധാനം നടന്നുകൊണ്ടിരിക്കുന്ന മൌലാനയെ കേന്ദ്രീകരിച്ചു.

“അതിനു മുമ്പ്, ഹൃദയത്തെ സ്നേഹത്തിന്‍റെ കുളിര്‍മ്മയില്‍ മൂടുന്ന സ്വരഭംഗിയോടെ നിങ്ങള്‍ക്ക് വേണ്ടി ഗാനമാലപിക്കാനെത്തുന്നു, നമുക്കേവര്‍ക്കും പ്രിയങ്കരിയായ….”

ഹരിനാരായണന്‍ സൈലന്‍സറിലെ പച്ച ബട്ടണില്‍ അമര്‍ത്തി.
അവന്‍റെ വിരല്‍ ട്രിഗറില്‍ അമര്‍ന്നു.
ആളുകളുടെ ആരവം കൂടിയത് കൊണ്ട് അനൌണ്‍സര്‍ പിന്നീട് പറഞ്ഞത് അവന്‍ കേട്ടില്ല.
പക്ഷെ…
പക്ഷെ പെട്ടെന്ന് അന്തരീക്ഷം കനത്ത നിശബ്ദതയിലേക്ക് കൂപ്പ് കുത്തി.
ഒരില വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത.
അവനൊന്നും മനസ്സിലായില്ല.
യെസ്!
ഇപ്പോഴാണ്, ഇതാണ് നിമിഷം!
മൌലാനയുടെ നെഞ്ചു വരെയുള്ള ഭാഗം ഷൂട്ടിംഗ് റേഞ്ചില്‍ ആണിപ്പോള്‍.
അവന്‍റെ വിരലുകള്‍ പിമ്പോട്ട് ചലിച്ചു.

“ആള്‍ദോ ലോണ്‍ ലിനെസ്സ് ഹാസ് ഓള്‍വേയ്സ് ബീന്‍ ഫ്രണ്ട് ഓഫ് മൈന്‍….”

നിതാന്ത നിശബ്ദതയിലേക്ക് സ്വര്‍ഗ്ഗമേഘങ്ങള്‍ക്കിടയിലൂടെയെന്നവണ്ണം അതി വശ്യമായ സംഗീതസ്വരഗംഗ അവിടെ നിറഞ്ഞു.
ഹരിനാരായണന്‍റെ വിരല്‍ നിശ്ചലമായി.
മൌലാനയില്‍ നിന്നും അവന്‍റെ കണ്ണുകള്‍ വേദിയിലേക്ക് നീണ്ടു.
ഒരു നിമിഷം അവന്‍ അതിരില്ലാത്ത വിസ്മയത്തിലേക്ക് നിശ്ചലനായി.
[തുടരും]

 

19 Comments

  1. Super story Smitha jii thriller mod aanallo.

  2. സ്മിതേച്ചീ…
    നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള തുടക്കം.. ഇനിയെന്തെന്നും അതാരെന്നുമറിയാൻ കാത്തിരിക്കുന്നു..

    Ly?

  3. നിധീഷ്

    അങ്ങനെ നിങ്ങൾ ഇവിടേയും വന്നു അല്ലേ… നന്നായി… അപ്പോൾ അടുത്ത പാർട്ട്‌ ഉടൻ തന്നെ വരുമല്ലോ.. അല്ലെ…. ❤❤❤❤

  4. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. ഓക്കേ…
      താങ്ക്‌സ്…

    1. താങ്ക് യൂ

  5. ചേച്ചീ..
    വായിച്ചു ഇഷ്ടായി ഒത്തിരി..

    1. താങ്ക്സ് ആരോണ്‍…
      താങ്ക്സ് എ ലോട്ട്…

  6. ഇന്റെരെസ്റ്റിംഗ് സ്റ്റാർട്ട്‌. താങ്ക്സ് ഫോർ കം ബാക്ക്

    1. താങ്ക്സ് ആല്‍ബീ….

      വേറെ ഒരു ഐഡിയില്‍ ആല്‍ബിയെ കണ്ടിരുന്നു. ആല്‍ബി എന്ന പ്രൊഫൈല്‍ നെയിമില്‍. അത് ആല്‍ബിയുടെ ഐ ഡി അല്ലെന്ന് മനസ്സിലായി.

      താങ്ക്സ് എഗെയിന്‍.

    2. എടേയ് ആൽബിച്ചായോ… താൻ ഇത് എവിടെയാടോ… കാണുന്നില്ലല്ലോ..
      തനിതെന്ത് കളിയാ കളിക്കുന്നെ.. ശംഭുവിനെ ഈ അടുത്തെങ്ങാനും താൻ തരോ ?.

      Ly?

    3. ശംഭുവിനെ ഒഴിയുമ്പോൾ ഉടനെ ഉണ്ടോ ആൽബിച്ചാ.

  7. Invade first time alle ?
    Hearty welcome.
    Thuddakkam nannaittundu

    1. അതേ,
      ഇവിടെ ആദ്യമാണ്.
      സ്വാഗതത്തിന് നന്ദി…
      കഥ ഇഷ്ടമായതിലും.

  8. Kk യിലെ സ്മിത ആണോ. കഥ കൊള്ളാം

    1. ദ സെയിം…

      താങ്ക് യൂ

  9. അടിപൊളി♥️♥️♥️ thriller പോലെ ഉണ്ടല്ലോ?

    1. ത്രില്ലർ ടച്ച് ഉണ്ട് എന്നേയുള്ളൂ…
      വിഷയം “ലവ് ” ആണ്.

Comments are closed.