എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1[Smitha] 94

Views : 2881

എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1

Author : Smitha

 

മട്ടാഞ്ചേരി.
സായന്തനം.
നിലാവും ഇരുളും ഒരുമിച്ചെത്തുന്ന സമയം.
മസ്ജിദ് ദാറുല്‍ ഹദീത്ത് അസ് സലാഫിയയും പരിസരവും കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കരങ്ങളാല്‍ നിറഞ്ഞു.
മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ആ പള്ളിയില്‍ നിന്നും ഏകദേശം ഇരുനൂറു മീറ്റര്‍ ദൂരത്തില്‍ അലങ്കരിച്ച് ഒരുക്കിയ വലിയ സ്റ്റേജ്.
സ്റ്റേജിന്റെ മുകളില്‍ വലിയ ഫ്ലെക്സ് ബോഡ്.

“മട്ടാഞ്ചേരി സാംസ്ക്കാരിക വേദി അവതരിപ്പിക്കുന്ന സാംസ്ക്കാരിക സന്ധ്യ” എന്ന് അതില്‍ എഴുതിയിരുന്നു.

വേദിയുടെ മുമ്പില്‍ ആളുകള്‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു.
വേദിയില്‍ നിന്നും അല്‍പ്പദൂരെ, നിര്‍മ്മാണം പകുതിക്ക് നിലച്ച ഒരു കെട്ടിടത്തിന്‍റെ പിമ്പില്‍ ഒരു ചെറുപ്പക്കാരന്‍ നിന്നിരുന്നു.
ഒത്ത ഉയരവും വണ്ണവുമുള്ള, നീണ്ട മുടിയുള്ള, കറുത്ത അയഞ്ഞ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ചെറുപ്പക്കാരന്‍. സുന്ദരന്‍. വിടര്‍ന്ന നീലക്കണ്ണുകള്‍.
ഹരിനാരായണന്‍.
അവന്‍റെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തില്‍ ആരെയോ തിരയുകയാണ്.
അവന്‍റെ മുഖത്ത് അക്ഷമ നിറഞ്ഞു.
ഹരിനാരായണന്‍ ഉദ്വേഗത്തോടെ മുമ്പിലുള്ള ആളുകളെ നോക്കി.
സ്റ്റേജില്‍ നിന്നും അല്പ്പമകലെയുള്ള മസ്ജിന്‍റെ മുമ്പില്‍ ആളുകള്‍ മഗ്രിബ് നമസ്ക്കാരത്തിന് ആളുകള്‍ എത്തിത്തുടങ്ങി. ഇന്ന് പതിവിലേറെ ആളുകള്‍ കൂടാന്‍ കാരണമെന്തായിരിക്കും?
ഓ! അല്‍പ്പം കഴിഞ്ഞ് തുടങ്ങാന്‍ പോകുന്ന സ്റ്റേജ് പരിപാടികള്‍ കാണാനാണ് ഇന്ന് മസ്ജില്‍ ആളുകള്‍ അധികവും.
രാജസ്ഥാനില്‍ നിന്നെത്തുന്ന ബാവുള്‍ ഗായകരുണ്ട്.
പട്യാലയില്‍ നിന്നും ഭാഗ്ഡ നര്‍ത്തകരുണ്ട്.
ലാഹോറില്‍ നിന്നും നസ്രത്ത് ഫത്തേ അലിഖാനും സംഘവും നാളെവരും. അന്ന് ഇന്ന് കാണുന്നതിന്‍റെ ഇരട്ടിയാളുകള്‍ ഈ സ്റ്റേജിന്റെ മുമ്പില്‍ തടിച്ചുകൂടും.
അതിന് മുമ്പ് തന്നെയേല്‍പ്പിച്ച ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കണം.
നീണ്ട തലമുടിയ്ക്കുള്ളില്‍ ഒളിപ്പിച്ച പിസ്റ്റളില്‍ സ്പര്‍ശിച്ചുകൊണ്ട് അവന്‍ ദൃഡനിശ്ചയത്തോടെ ചിന്തിച്ചു.
ദൌത്യം!
അവന്‍ പതിയെ മന്ത്രിച്ചു.
അപ്പോള്‍ തന്‍റെ ഫോണ്‍ ശബ്ദിച്ചു.
അതിലേക്ക് ഒരാളുടെ കോള്‍ മാത്രമേ വരികയുള്ളൂ.
ആചാര്യ മാധവ് പുരുഷോത്തമന്‍റെ.
ധര്‍മ്മ ഭാരതിന്‍റെ സചിവ പ്രമുഖനായ ആചാര്യ മാധവ് പുരുഷോത്തമന്‍!
ഹരിനാരായണന്‍ മൊബൈല്‍ എടുത്തു.

“വന്ദനം ആചാര്യ!”

ഹരിനാരായണന്‍ പറഞ്ഞു.

“അയാള്‍ വന്നോ?”

ഘനഗംഭീര്യം നിറഞ്ഞ അദ്ധേഹത്തിന്റെ സ്വരം തന്‍റെ കാതുകള്‍ക്ക് അമൃതാകുന്നത് പോലെ ഹരിനാരായണന് തോന്നി.

“ഇതുവരേയും വന്നില്ല…”

അവന്‍ വിനയത്തോടെ പറഞ്ഞു.

“ശ്രദ്ധയോടെയിരിക്കുക… വിജയം ഭവ! ജയ്‌ ഭവാനി,”

“ജയ് ഭവാനി, ആചാര്യ…”

Recent Stories

The Author

Smitha

19 Comments

  1. Super story Smitha jii thriller mod aanallo.

  2. സ്മിതേച്ചീ…
    നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള തുടക്കം.. ഇനിയെന്തെന്നും അതാരെന്നുമറിയാൻ കാത്തിരിക്കുന്നു..

    Ly🌹

  3. നിധീഷ്

    അങ്ങനെ നിങ്ങൾ ഇവിടേയും വന്നു അല്ലേ… നന്നായി… അപ്പോൾ അടുത്ത പാർട്ട്‌ ഉടൻ തന്നെ വരുമല്ലോ.. അല്ലെ…. ❤❤❤❤

  4. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. ഓക്കേ…
      താങ്ക്‌സ്…

    1. താങ്ക് യൂ

  5. ചേച്ചീ..
    വായിച്ചു ഇഷ്ടായി ഒത്തിരി..

    1. താങ്ക്സ് ആരോണ്‍…
      താങ്ക്സ് എ ലോട്ട്…

  6. ഇന്റെരെസ്റ്റിംഗ് സ്റ്റാർട്ട്‌. താങ്ക്സ് ഫോർ കം ബാക്ക്

    1. താങ്ക്സ് ആല്‍ബീ….

      വേറെ ഒരു ഐഡിയില്‍ ആല്‍ബിയെ കണ്ടിരുന്നു. ആല്‍ബി എന്ന പ്രൊഫൈല്‍ നെയിമില്‍. അത് ആല്‍ബിയുടെ ഐ ഡി അല്ലെന്ന് മനസ്സിലായി.

      താങ്ക്സ് എഗെയിന്‍.

    2. എടേയ് ആൽബിച്ചായോ… താൻ ഇത് എവിടെയാടോ… കാണുന്നില്ലല്ലോ..
      തനിതെന്ത് കളിയാ കളിക്കുന്നെ.. ശംഭുവിനെ ഈ അടുത്തെങ്ങാനും താൻ തരോ 🤔.

      Ly🌹

    3. ശംഭുവിനെ ഒഴിയുമ്പോൾ ഉടനെ ഉണ്ടോ ആൽബിച്ചാ.

  7. Invade first time alle ?
    Hearty welcome.
    Thuddakkam nannaittundu

    1. അതേ,
      ഇവിടെ ആദ്യമാണ്.
      സ്വാഗതത്തിന് നന്ദി…
      കഥ ഇഷ്ടമായതിലും.

  8. Kk യിലെ സ്മിത ആണോ. കഥ കൊള്ളാം

    1. ദ സെയിം…

      താങ്ക് യൂ

  9. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അടിപൊളി♥️♥️♥️ thriller പോലെ ഉണ്ടല്ലോ🤗

    1. ത്രില്ലർ ടച്ച് ഉണ്ട് എന്നേയുള്ളൂ…
      വിഷയം “ലവ് ” ആണ്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com