എന്‍റെ ഹൃദയത്തിന്‍റെ സൂക്ഷിപ്പുകാരന്‍ 1[Smitha] 94

ഹരിനാരായണന്‍ ആള്‍ക്കൂട്ടത്തിലേക്ക് നോക്കി.
മൌലാന സക്കീര്‍ അഹമ്മദ് സമദാനിയുടെ ദീര്‍ഘരൂപം ആള്‍ക്കൂട്ടത്തില്‍ കണ്ടെത്താന്‍ അവന്‍റെ കണ്ണുകള്‍ ദാഹിച്ചു.
കണ്ടെത്തികഴിഞ്ഞാല്‍ തന്‍റെ കൈ തലമുടിയുടെയകത്ത് ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിസ്റ്റളിലേക്ക് നീളും.
സൈലന്‍സര്‍ ഘടിപ്പിച്ച തോക്കില്‍ നിന്ന് എയര്‍പ്രഷറിനെ തള്ളിനീക്കി പെര്‍ഫെക്റ്റ് സ്ട്രീംലൈന്‍ മോഡില്‍ ബുള്ളറ്റ് കുതിക്കും.
മസ്ജിദിലേക്ക് കയറാന്‍ തുടങ്ങുന്ന മൌലാനയുടെ ശിരസ്സ് പിളര്‍ത്തി തലയോട്ടിക്കകത്ത് ബുള്ളറ്റ് തറയും.
തലച്ചോറ് ചിതറിത്തെറിക്കുന്നതിന് മുമ്പ് നെഞ്ച് പിളര്‍ക്കുന്ന സ്വരത്തില്‍ അയാള്‍ നിലവിളിക്കും.
ചുറ്റുമുള്ള ആളുകള്‍ അയാളെ പൊതിയും.
അപ്പോള്‍ വെളിയില്‍ തന്നെ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന വെളുത്തസ്കോര്‍പ്പിയോയുടെ നേരെ താന്‍ കുതിക്കും!
പെര്‍ഫെക്റ്റ് പ്ലാന്‍!
യെസ്!
കൊല്ലണം!
സനാതന ധര്‍മ്മത്തെ അവഹേളിക്കുവാന്‍ ജന്മമെടുത്തവരെ മുഴുവന്‍ കൊന്ന് തള്ളണം!
ഭൂമിയില്‍ സനാതന ധര്‍മ്മത്തെ സംരക്ഷിക്കുകയെന്ന വിശുദ്ധ ദൌത്യം പ്രാവര്‍ത്തികമാക്കാന്‍ ദൃഡനിശ്ചയം ചെയ്തവരാണ് ധര്‍മ്മ ഭാരതിലെ അംഗങ്ങള്‍.
ധര്‍മ്മഭാരത്‌!
പോലീസിന്‍റെയോ ഇന്‍റ്റലിജെന്‍സിന്‍റെയൊ ഔദ്യോഗിക രേഖകളില്‍ അങ്ങനെ ഒരു പേരില്ല.
മാധ്യമങ്ങള്‍ ആരും തന്നെ അങ്ങനെയൊരു സംഘടനയെക്കുറിച്ച് കേട്ടിട്ട് പോലുമില്ല.
അത്ര രഹസ്യമായാണ് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍.
മാതാ ദുര്‍ഗാ ഭവാനിയുടെ മുമ്പില്‍ വിരലിലെ ചോരകൊണ്ട് ഉടമ്പടിയില്‍ ഒപ്പ് വെച്ച് അംഗമായവനാണ് താന്‍.
ആദ്യമായാണ് ധര്‍മ്മത്തിന്‍റെ ശത്രുക്കളിലൊരാളെ കൊല്ലാനുള്ള ദൌത്യം ആചാര്യ മാധവ് പുരുഷോത്തമന്‍ തന്നെ ഏല്‍പ്പിക്കുന്നത്.
മുമ്പ് അത്തരം കാര്യങ്ങള്‍ക്ക് സഹായിയായി നിന്നിട്ടേയുള്ളൂ.
വിവരങ്ങള്‍ ശേഖരിക്കുക, അത് ദൌത്യസംഘങ്ങള്‍ക്ക് കൈമാറുക എന്നൊക്കെയുള്ള സഹായങ്ങള്‍.
സനാതന ധര്‍മ്മത്തെ എന്നും വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്ന നരേന്ദ്ര ധബോള്‍ക്കറെയും ഗോവിന്ദ് പന്‍സേരയേയും ഗൌരി ലങ്കേഷിനേയും വകവരുത്തിയ ദൌത്യസംഘങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയത് താനാണ്.
അങ്ങനെയാണ് താന്‍ ഉത്തമനായ സംഘാംഗമാണ് എന്ന് ആചാര്യന് ബോധ്യമായത്.
അതുകൊണ്ടാണ് മൌലാന സക്കീര്‍ അഹമ്മദ് സമദാനിയെക്കൊല്ലാനുള്ള ദൌത്യം തന്‍റെ കൈയ്യില്‍ വന്നു ചേരുന്നത്.
രണ്ട് വര്‍ഷങ്ങളായി താന്‍ ധര്‍മ്മ ഭാരതില്‍ ചേര്‍ന്നിട്ട്.
സനാതന ധര്‍മ്മത്തേ സംരിക്ഷിക്കുകയെന്ന വിശാലലക്ഷ്യമൊന്നുമായിരുന്നില്ല അതില്‍ ചേരാനുള്ള അപ്പോഴത്തെ പ്രേരണ.
കൃഷ്ണവേണിയെന്ന തന്‍റെ മാലാഖപ്പെങ്ങളെ പിച്ചിച്ചീന്തിയെറിഞ്ഞവരെ കൊന്ന് പ്രതികാരം ചെയ്യുക എന്ന ഒരു ലക്‌ഷ്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ, ധര്‍മ്മ ഭാരതില്‍ ചേരുമ്പോള്‍.
സിറിയയില്‍ വെച്ച് കഴുത്തറുത്ത് കൊല്ലപ്പെട്ട, ജീവന്‍റെ ജീവനായ തന്‍റെ ചേച്ചി.
യൂനിവേഴ്സിറ്റിയില്‍ ഫിലോസഫി റീഡറായിരുന്നു അവള്‍.
എം ബി എ പഠിക്കാനാണ് അച്ഛന്‍ അവളെ ഉപദേശിച്ചത്.
രാജ്യം മുഴുവന്‍ പ്രശസ്തമായ തന്‍റെ അച്ഛന്റെ ബിസിനെസ്സ് സാമ്രാജ്യത്തെ സഹായിക്കുവാന്‍.
പക്ഷെ അവള്‍ക്ക് പ്രിയം പുസ്തകങ്ങളും തത്വചിന്തകളും സംഗീതവും സാഹിത്യവുമൊക്കെയായിരുന്നു.
ബിസിനെസ്സ് തനിക്ക് ചേര്‍ന്നതല്ല എന്ന് അവള്‍ പറഞ്ഞപ്പോള്‍ എല്ലാവരും അംഗീകരിക്കുകയായിരുന്നു.
താന്‍ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ അവള്‍ ബിസിനെസ്സ് അഡ്മിനിസ്ട്രേഷന്‍ പഠിക്കുവാന്‍ സമ്മതിച്ചേനെ.
തന്നെ അത്രയ്ക്കും ജീവനായിരുന്നു അവള്‍ക്ക്.
അവളോടുള്ള തന്‍റെ ഇഷ്ട്ത്തേക്കാള്‍ അവള്‍ തന്നെ സ്നേഹിച്ചു.
അന്ന് താനും അവളെ സപ്പോര്‍ട്ട് ചെയ്തു.
അന്ന് അവളെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഇന്നും കൃഷ്ണവേണിയെന്ന തന്‍റെ ചേച്ചി തന്നോടൊപ്പം അച്ഛനോടും അമ്മയോടുമൊപ്പം ചിരിച്ച് കളിച്ച് സന്തോഷത്തോടെ…
പക്ഷെ…
അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.

19 Comments

  1. Super story Smitha jii thriller mod aanallo.

  2. സ്മിതേച്ചീ…
    നല്ല ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള തുടക്കം.. ഇനിയെന്തെന്നും അതാരെന്നുമറിയാൻ കാത്തിരിക്കുന്നു..

    Ly?

  3. നിധീഷ്

    അങ്ങനെ നിങ്ങൾ ഇവിടേയും വന്നു അല്ലേ… നന്നായി… അപ്പോൾ അടുത്ത പാർട്ട്‌ ഉടൻ തന്നെ വരുമല്ലോ.. അല്ലെ…. ❤❤❤❤

  4. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. ഓക്കേ…
      താങ്ക്‌സ്…

    1. താങ്ക് യൂ

  5. ചേച്ചീ..
    വായിച്ചു ഇഷ്ടായി ഒത്തിരി..

    1. താങ്ക്സ് ആരോണ്‍…
      താങ്ക്സ് എ ലോട്ട്…

  6. ഇന്റെരെസ്റ്റിംഗ് സ്റ്റാർട്ട്‌. താങ്ക്സ് ഫോർ കം ബാക്ക്

    1. താങ്ക്സ് ആല്‍ബീ….

      വേറെ ഒരു ഐഡിയില്‍ ആല്‍ബിയെ കണ്ടിരുന്നു. ആല്‍ബി എന്ന പ്രൊഫൈല്‍ നെയിമില്‍. അത് ആല്‍ബിയുടെ ഐ ഡി അല്ലെന്ന് മനസ്സിലായി.

      താങ്ക്സ് എഗെയിന്‍.

    2. എടേയ് ആൽബിച്ചായോ… താൻ ഇത് എവിടെയാടോ… കാണുന്നില്ലല്ലോ..
      തനിതെന്ത് കളിയാ കളിക്കുന്നെ.. ശംഭുവിനെ ഈ അടുത്തെങ്ങാനും താൻ തരോ ?.

      Ly?

    3. ശംഭുവിനെ ഒഴിയുമ്പോൾ ഉടനെ ഉണ്ടോ ആൽബിച്ചാ.

  7. Invade first time alle ?
    Hearty welcome.
    Thuddakkam nannaittundu

    1. അതേ,
      ഇവിടെ ആദ്യമാണ്.
      സ്വാഗതത്തിന് നന്ദി…
      കഥ ഇഷ്ടമായതിലും.

  8. Kk യിലെ സ്മിത ആണോ. കഥ കൊള്ളാം

    1. ദ സെയിം…

      താങ്ക് യൂ

  9. അടിപൊളി♥️♥️♥️ thriller പോലെ ഉണ്ടല്ലോ?

    1. ത്രില്ലർ ടച്ച് ഉണ്ട് എന്നേയുള്ളൂ…
      വിഷയം “ലവ് ” ആണ്.

Comments are closed.