എന്റെ സ്വാതി 4 [Sanju] 230

“അത്…. എനിക്ക് എങ്ങനെ പറയേണ്ടത് എന്ന് അറിയില്ല. ഞാൻ ഇന്നലെ അതിനെ കുറിച്ച് ചിന്തിച്ച് ഞാൻ ആകെ കൺഫ്യൂസായിരുന്നു. അത് കൊണ്ട്‌ ഒക്കെയാ ഇന്നലെ എനിക്ക് നിന്നോട് അങ്ങനെ പെരുമാറേണ്ടി വന്നത്”

 

“നീ കാര്യം പറ അമി..”

 

“നീ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല”

 

“നീ പറ, നമുക്ക് നോക്കാം”

 

“സ്വാതി…. ഐ ലവ് യു”

 

“വാട്ട്”. അങ്ങനെ ഒരു കാര്യം ആണ്‌ അവന്‍ പറയാന്‍ പോകുന്നത് എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

 

“അതേ സ്വാതി”

 

“നീ എന്തൊക്കെയാ ഈ പറയുന്നേ. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല”

 

“അവരോട് അന്ന് വഴക്ക് ഇട്ടതിനു ശേഷം ആണ്‌ എനിക്ക് ഈ കാര്യം മനസ്സിലായത്. എനിക്ക് നിന്നോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്. അന്ന് രാത്രി മുഴുവന്‍ ഞാൻ ഇതിനെ കുറിച്ചുള്ള ചിന്തയിലായിരുന്നു. എന്നാൽ എനിക്ക് ഇത് പാഷൻ ആണെന്ന് നിനക്ക് അറിയാമല്ലോ. ഇതുവരെ എനിക്ക് ഈ പാഷൻ മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. ആരോടും ഇങ്ങനെ തോന്നിയിട്ടില്ല ഇതുവരെ”.

 

അവന്‍ പറയുന്നത്‌ ഒക്കെ കേട്ട് ഞാൻ ഞെട്ടി ഇരിക്കുകയായിരുന്നു. അവന്‍ തന്നെ തുടർന്നു.

 

“ഇന്നലെ മുഴുവന്‍ ഞാൻ ആ ചിന്തയിലായിരുന്നു. അതിനിടക്കാണ് നീ വന്നത്. അതു കൊണ്ടാണ് അങ്ങനെ ദേഷ്യപ്പെട്ടു. പിന്നെ നീ പോയപ്പോൾ ആണ്‌ ഞാൻ നിന്നെ വേദനിപ്പിച്ചെന്നും എനിക്ക് നിന്നോടുള്ള ഇഷ്ടം നിന്നെ അറിയിക്കണം എന്ന് തോന്നി തുടങ്ങിയത്‌”

 

“ഡാ നിര്‍ത്ത് നീ എന്തൊക്കെയാ ഈ പറയുന്നേ, അതൊന്നും ശരിയാവില്ല”

 

“നീ ആലോചിച്ച് പറഞ്ഞാൽ മതി സ്വാതി, ഞാൻ സീരീയസായിട്ട. നീ പിന്നെ പറഞ്ഞാൽ മതി”

ക്ലാസിൽ അപ്പോഴേക്കും സർ വന്നു. അവന്‍ തിരിച്ച് സീറ്റിൽ പോയി. ഞാൻ ആണെങ്കില്‍ ചിന്താ കുഴപ്പത്തിലായി.

14 Comments

  1. ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
    സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…

    1. OK broo ???☺️☺️☺️. ??

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    waiting aa broo

    ????

  3. Sanju..

    ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. ??Vegm tharam. Next week തന്നെ undakum

  4. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  5. ശങ്കരഭക്തൻ

    വായിക്കാം ❤️

  6. BAHUBALI BOSS [Mr J]

    2nd

    1. BAHUBALI BOSS [Mr J]

      ???

    2. ☺️☺️☺️

Comments are closed.