എന്റെ സ്വാതി 4 [Sanju] 230

അവനുമുണ്ടായിരുന്നു ക്ലാസിൽ. ഞാൻ നേരെ പിറകില്‍ എന്റെ സീറ്റിൽ പോയിരുന്നു. ഞാൻ എന്റെ വർക്ക് ചെയത് ഇരുന്നു. കുറച്ച് കഴിഞ്ഞ് എന്റെ മുന്നില്‍ ആരോ എന്റെ അടുത്ത് വന്നത് പോലെ തോന്നി. നോക്കിയപ്പോൾ അവനായിരുന്നു. അങ്ങനെ ഒരു വരവ് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട്‌ ഞാൻ ആദ്യം ഒന്ന് ഞെട്ടി, എന്നാൽ ഇന്നലെ അവന്‍ എന്നോട് പറഞ്ഞതൊക്കെ ഓര്‍മ

വന്നപ്പോൾ ഞാൻ അത് ശ്രദ്ധിക്കാതെ എന്റെ വർക്ക് ചെയതു.

 

“സ്വാതി…”, ചെറിയ ഒരു ചമ്മൽ കലര്‍ന്ന ശബ്ദത്തില്‍ അവന്‍ എന്നെ വിളിച്ചു. ഞാൻ തല ഉയർത്തി എന്താ എന്ന അര്‍ത്ഥത്തില്‍ നോക്കി.

 

“എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്, ഞാൻ ഇവിടെ ഇരുന്നോട്ടെ”

 

“വേണ്ട അമിത്, എനിക്ക് ആരെയും അയിത്തം ഒന്നുമില്ല, ഇനി എന്റെ അടുത്ത് ഇരുന്ന് നിനക്ക് വെറുതെ എന്തിനാ. എന്താ പറയാനുള്ളത് എന്ന് വേഗം പറഞ്ഞോളൂ. എനിക്ക് കുറച്ച് വർക്ക് ഉണ്ട്”. ഞാൻ ഇത്തിരി പുച്ഛം കലര്‍ന്ന ശബ്ദത്തിൽ ആണ്‌ അത് പറഞ്ഞത്.

 

അവന്‍ ഒന്നും മറുപടി പറയാതെ എന്തോ ആലോചിച്ച് അവിടെ തന്നെ നിന്നു. പിന്നെ അവിടെ നിന്നും പോയി.

കുറച്ച് കഴിഞ്ഞ് എന്റെ അടുത്ത് ഒരു ചെയർ എടുത്ത് വന്നിരുന്നു.

 

“എടി നീ ഞാൻ പറയുന്നത് ഒന്ന് കേള്‍ക്ക്,”

 

“എന്താ…?”

 

“ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞതില്‍ സോറി”

 

“ആഹ് ശരി”

 

“നീ എന്താ ഇങ്ങനെ, ഞാൻ സോറി പറഞ്ഞില്ലേ”

 

“ഞാൻ പറഞ്ഞല്ലോ ശരി എന്ന്, വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ”

അതും പറഞ്ഞ്‌ ഞാന്‍ എന്റെ വർക്ക് ചെയ്യാൻ തുടങ്ങി. അവന്‍ എന്റെ ബുക്ക് വലിച്ചടച്ചു. അവന് ദേഷ്യം വന്നെന്ന് മനസ്സിലായി.

14 Comments

  1. ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
    സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…

    1. OK broo ???☺️☺️☺️. ??

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    waiting aa broo

    ????

  3. Sanju..

    ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. ??Vegm tharam. Next week തന്നെ undakum

  4. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  5. ശങ്കരഭക്തൻ

    വായിക്കാം ❤️

  6. BAHUBALI BOSS [Mr J]

    2nd

    1. BAHUBALI BOSS [Mr J]

      ???

    2. ☺️☺️☺️

Comments are closed.