എന്റെ ചട്ടമ്പി കല്യാണി 7 [വിച്ചൂസ്] 147

“എന്തോന്ന് “
“ഞാൻ എങ്ങനെ അവിടെ എത്തിയാന്നും.. എനിക്ക് എന്താ പറ്റിയത് എന്നും.. ഒരുപാട് കറങ്ങിയ കാട്ടിൽ കേറിയത് അതിന്റെ ക്ഷിണം കാരണം തലകറങ്ങി വീണതാ “
“അതൊക്കെ ഓക്കേ അവളുടെ പേര് എന്താ…??”
“ഡോക്ടർ വേദിക തോമസ് “
“ഡോക്ടർ ആണോ ..?? ഇതെന്താ പേര് ഒരു മിക്സ്‌അപ്പ്‌ പോലെ…”
“അവളുടെ അപ്പൻ ക്രിസ്ത്യനും അമ്മ ഹിന്ദുവും ആണ്…”
“അപ്പോൾ ഹിന്ദുസ്താനി “
“ഡാ ഹരി നിന്നോട് മിണ്ടാതെ ഇരിക്കാൻ അല്ലേ പറഞ്ഞേ “
“ഒന്ന് പോടാ ചെറുക്ക ഞങ്ങൾ സംസാരിക്കട്ടെ…”
തിരിച്ചു എന്തേലും പറയുന്നതിനു മുൻപേ എന്റെ ഫോൺ അടിക്കാൻ തുടങ്ങി… നോക്കുമ്പോൾ അച്ഛനാണ്…ഞാൻ അവന്മാരെ നോക്കിയിട്ട് പുറത്തേക്കു പോയി….
അതെ അവൻ ഇനി കുറച്ചു കഴിഞ്ഞേ വരൂ… അപ്പോ കുറച്ചു നേരം നമ്മക്കു സംസാരിക്കം എന്നെ മറന്നോ നിങ്ങൾ??
ഞാനാ ശ്രീഹരി..
വെങ്കിയേ നോക്കിയപ്പോൾ അവൻ ആലോചനയിൽ ആണ്…
“മിസ്റ്റർ റോമിയോ താങ്കൾ എന്താണ് ഈ ആലോചിക്കുന്നത്.?? “
“ഇല്ലടാ ഞാൻ അവളെ കുറിച് ആലോചിക്കുവായിരുന്നു”
“കൊഴപ്പമായോ??”
“കൊഴപ്പമായി എന്നാ തോന്നുന്നേ എനിക്ക് അവളെ കാണാൻ തോന്നുന്നു..”
“അവിടെ വരെ എത്തിയോ”?
“എത്തി”
“അല്ല നീ അവൾക്കു എന്തേലും സൂചന കൊടുത്തോ നിന്റെ ഇഷ്ടത്തെ കുറിച്ച്??”
“എങ്ങനെ കൊടുക്കാനാടാ ഞാൻ ഹോസ്പിറ്റൽ ബെഡിൽ കിടക്കുവാലേ… പിന്നെ ചാടി കേറി പ്രൊപ്പോസ് ചെയ്ത അവൾ എന്ത് വിചാരിക്കും…”
“അതും ശെരിയാ”
“വേറെ ഒരു പ്രശ്നം കൂടെ ഉണ്ട് “
“എന്താ..?”
“അവള് നമ്മളെക്കാൾ മൂത്തത് ആണ് ഒരു മൂന്ന് വയസ്..”
അവനത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പക്ഷേ ആലോചിക്കുമ്പോൾ അവനെ തെറ്റ് പറയാൻ പറ്റില്ല…കാരണം പ്രണയത്തിനു പ്രായം ഒരു പ്രശ്നമല്ല…
“നീ എന്താ ആലോചിക്കുന്നേ??” വെങ്കിയുടെ ശബ്ദം ആണ് എന്നെ ഓർമയിൽ നിന്നു ഉണർത്തിയത്…
“അല്ലടാ ഇനി അഹ് ചേച്ചി കല്യണം കഴിഞ്ഞത് ആണോ “??
“ഡാ നാറി നീ അവളെ ചേച്ചിയെന്നു വിളിക്കണ്ട… കല്യണം കഴിഞ്ഞിട്ടില്ല… ഞാൻ അതൊക്കെ നോക്കി പിന്നെ ഞാൻ ചോദിച്ചു അപ്പോ ഇല്ലെന്നു പറഞ്ഞു.. “
“അതുകൊണ്ട് കൊള്ളാം… നീ പേടിക്കണ്ട നമ്മുക്ക് സെറ്റ് ചെയാം….”
“അഹ് ഇനി ഒന്നുകൂടെ കാണാൻ പോണം .”
“അച്ചോടാ മോനു ചേച്ചിയെ കാണണോ “??

21 Comments

  1. നിധീഷ്

    ഒരാളുടെ കാഴ്ചപ്പാടിലൂടെ മാത്രം കഥ പറയുന്നതാവും നല്ലതെന്നുതോന്നുന്നു…. ❤❤❤

    1. വിച്ചൂസ്

      ❤❤

  2. Page kuttuka waiting for next part

  3. Oru randu page koode aavarnu?pettannu pettannu tharunnond scn illaaa♥️ ee partum pwoli?

    1. വിച്ചൂസ്

      ❤❤ ne pedikanda ini adutha kurach divastheku chattambi kalyani illa

  4. entharo entho ?

  5. ❤️❤️❤️❤️?❤️❤️❤️❤️

    1. വിച്ചൂസ്

  6. First part തൊട്ട് വായിക്കാൻ ഉണ്ട് വായിച്ചിട്ട് പറയാം

    1. വിച്ചൂസ്

      അത്രവലിയ സംഭവം ഒന്നുല്ല ബ്രോ….

  7. Korach kootti ezhth bro…. pages varatte onnu vibhulamaakku….✌️

    1. വിച്ചൂസ്

      ❤❤

  8. ഏക - ദന്തി

    അപ്പൊ ഇനി കൃഷ്ണമലയിൽ ആണ് പെണ്ണ് കാണാൻ പോകേണ്ടത് …..
    നന്നായി ….ഇഷ്ടപ്പെട്ടു …. പ്ലീസ് കണ്ടിന്യു …..

    1. വിച്ചൂസ്

      അതെ ❤

      1. ഭയങ്കര ബോറാണ്. തീം നല്ലതാണെങ്കിലും അവതരണം very poor. പിന്നെ കഴിയുന്നതും സമയമെടുത്ത് എഴുതിയാൽ നന്നായിരിക്കും. ഇതിപ്പോ ആകെ ഒരു സീൻ ആണ് ഇന്ന് പോസ്റ്റ് ചെയ്തത്. ഭായിക്ക് പറ്റുന്നില്ലെങ്കിൽ നിർത്തിക്കോ. അതാ വെറുപ്പിക്കുന്നതിലും നല്ലത്.

        1. വിച്ചൂസ്

          വെറുപ്പിക്കുന്നതിലും ഒരു കിക്ക് ഉണ്ട് ബ്രോ… ഈ കഥ വായിക്കാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല ഇഷ്ടമുള്ളവർക്കു വായിക്കം… ഇഷ്ടപെടാത്തവർക്കു അത് പറയാം ഒരു കാര്യം പറയാം ബ്രോ ഞാൻ തുടങ്ങി വച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് അവസാനിപ്പിക്കും… പാതിവഴിയിൽ നിർത്തി പോകില്ല… ആരൊക്കെ paranjalum

          1. ❤️

  9. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

      1. നാളെ വായിച്ചിട്ട് കമൻറ് ഇടാവെ?

        1. വിച്ചൂസ്

          തിരക്കില്ല… സമയം എടുത്തു വായിച്ചാമതി… ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവാൻ ചാൻസില്ല

Comments are closed.