എന്റെ ചട്ടമ്പി കല്യാണി 6 [വിച്ചൂസ്] 237

“കൈരളി അല്ലടാ പുല്ലേ കളരി.. പിന്നെ അത് ഇഡലി ഉണ്ടാകുന്ന തട്ട് അല്ല… പരിച എന്ന് പറയും. “
“അഹ് അതൊക്കെ തന്നെ. “
“അതെ അവളുടെ ബാക്കി ഡീറ്റെയിൽസ് നീ പറഞ്ഞില്ലാലോ..? “
“സോറി ഞാൻ വിഷയത്തിൽ നിന്നു തെന്നി മാറി.. ഡാ അവള് ഏതോ മലയിൽ ആണ് താമസം.. “
“മലയോ ..?? ഏതു മല…”??
“എന്തായാലും ശബരിമല അല്ല…! ഏതു നാട്ടു ഏരിയ ആണ് വണ്ടിയൊന്നും അധികം പോവില്ല  ബസും ജീപ്പ്പും അത്രേയുള്ളു … അവിടെ നിന്ന അവള് പ്ലസ് ടു പഠിച്ചത് ബാക്കി എല്ലാം ഇവിടെ വച്ചും.. “
“എന്നിട്ടും നമ്മൾ അവളെ ഇതുവരെ കണ്ടിട്ടില്ലലോ  “??
“അതാ ഞാനും ആലോചിക്കുന്നേ”??
“അവളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്”..?
“അച്ഛൻ,അമ്മ  അവർക്കു ആകെ ഈ ഒരു മുതലേ ഉള്ളൂ… അവളുടെ അച്ഛൻ കൃഷിക്കാരൻ ആണ്…  അമ്മക്ക് വേറെ പണി ഇല്ല… ഇവളെ നോക്കുന്നത്തെ ഒരു പണി ആയത്കൊണ്ടാവും…”
“അവരുടെ പേര്..?”
“അമ്മയുടെ പേര് പാർവതി…”
“അത് പൊളിച് എന്റെ അമ്മയുടെ പേര് ലക്ഷ്മി അവളുടെ അമ്മയുടെ പേര് പാർവതി വാട്ട്‌ എ കോമ്പോ….”
“പക്ഷേ ലക്ഷ്മിയമ്മയുടെ മോൻ നീ അല്ലേ കാര്യമില്ല.. “
“മതിയട പുല്ലേ… അവളുടെ അപ്പന്റെ പേര് എന്തുവാ..”??
“അത് ഞാൻ മറന്നു പോയി…”
“നന്നായി “
“അത് പോട്ടെ നീ എങ്ങനെയാ അവളെ പ്രൊപ്പോസ് ചെയ്യാൻ പോണേ??”
അവൻ അത് പറഞ്ഞപോഴാ ഞാനും അതിനെ പറ്റി ആലോചിച്ചത് അവളെ എങ്ങനെ പ്രൊപ്പോസ് ചെയ്യും… അവളുടെ സ്വഭാവത്തിന് ആദ്യമേ കേറി ഒന്നും പറയാൻ പറ്റില്ല….
“ഡാ ഒരു ഐഡിയ ഉണ്ട്..”
ഹരിക്കു ഐഡിയോ??? വാട്ട്‌ എ മെഡിക്കൽ മിറക്കിൽ…
“പറയടാ..” ഞാൻ പ്രീതിക്ഷയോടെ അവനെ നോക്കി…
“ഡാ മണിച്ചിത്രത്താഴ് സിനിമയിൽ അവസാനം ലാലേട്ടൻ പ്രൊപോസൽ ചെയ്യില്ലേ.. അത് പോലെ ചെയ്താലോ “
ഈ തെണ്ടിയെ ഞാൻ കൊല്ലും അവന്റെ ഒരു ഐഡിയ പട്ടി..
“എന്റെ പൊന്നു ഹരി ഇത് ദേവിക അല്ല സിനിമ ഡയലോഗ് പറഞ്ഞു സെറ്റ് ചെയ്യാൻ…”

31 Comments

  1. പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro

    1. വിച്ചൂസ്

      ❤❤

  2. Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ?

  3. ഏക - ദന്തി

    ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
    പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….

    1. വിച്ചൂസ്

      ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ

      1. ഏക - ദന്തി

        pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers

        1. വിച്ചൂസ്

          I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  5. വിച്ചുസ് Bro ❤️ super store

    1. വിച്ചൂസ്

      ❤❤

  6. Kalyaniye valakkan avlodu thanne idea chdikku broo?

    1. വിച്ചൂസ്

      ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro

  7. Vichuz kalakkittoo♥️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  8. വിച്ചൂസ്…?
    കൊള്ളാം…?
    നന്നായിട്ടുണ്ട്…?

    എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?

    ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?

    ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??

    സ്നേഹത്തോടെ,

    John Wick..?

    1. വിച്ചൂസ്

      ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ്‌ ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ

      1. ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?

        1. വിച്ചൂസ്

          ഓർമിപ്പിക്കല്ലേ പൊന്നെ ??

    2. വിച്ചൂസ്

      ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤

      1. അത് മതി…?

    1. വിച്ചൂസ്

      താങ്ക്സ് ❤

    1. വിച്ചൂസ്

      ആശാൻ ❤❤

Comments are closed.