എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2305

 

“കള്ളനോ.. അതും ചുറ്റിലും cc ടീവി യും, നല്ല ഹൈ കോളിറ്റി ക്യാമറ യും ഉള്ള ഈ വീട്ടിൽ…”

 

അഷ്‌റഫ്‌ വിശ്വസം വരാത്തത് പോലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് മുറ്റത്തേക്കും മതിലിനടുത്തേക്കും ഒന്ന് കണ്ണോടിച്ചു…

 

റഹീം ഹാജിയുടെ മുന്നിലേക്ക് വന്നു.. തല ഒന്ന് ആട്ടി.. ഹാജിയാർ പറഞ്ഞത്…വിശ്വാസം വരാത്തത് പോലെ…

 

” ഹാജിയാരെ…

 

നിങ്ങളുടെ ജബ്ബർ കൊല്ലപ്പെട്ടിരിക്കുന്നു ..

 

ഇന്നലെ രാത്രി…”

 

“ജബ്ബാർ കൊല്ലാപെട്ടന്നോ…

 

അഷ്‌റഫിന്റെ നാവിൽ നിന്നും വന്ന വാക്കുകൾ വിശ്വാസം വരാതെ അയാളെ തന്നെ ഹാജിയാർ നോക്കി.. വീണ്ടും തുടർന്നു..

 

ആര്.. ആരാണ് ജബ്ബാറിനെ കൊന്നത്…?”

 

“സോറി ഹാജിയാർ..

 

ഞങ്ങൾ അന്വേഷണത്തിലാണ്..

 

അതിന് വേണ്ടിയാണ് ഇങ്ങോട്ട് വന്നത് പോലും…

 

പിന്നെ നിങ്ങൾക് ഒരു ബാഡ് ന്യൂസ്‌ കൂടേ ഉണ്ട്..

 

അയാളുടെ ബോഡി യുടെ അടുത്ത് നിന്നും ഒരു കത്തി കിട്ടിയിട്ടുണ്ട്..”

 

അഷ്‌റഫ്‌ പറഞ്ഞതിന് പിറകെ സിറാജ്ജുദ്ധീൻ കയ്യിലെ കവറിൽ പൊതിഞ്ഞ കത്തി ഒരു തൂവാല കൊണ്ടു എടുത്തു..

 

കത്തി കണ്ടു ഹാജിയാർ ഒന്ന് ഞെട്ടി..

 

തന്റെ കയ്യിൽ എപ്പോഴും ഉണ്ടാവാറുള്ള സ്വാർണ്ണ പിടിയുള്ള കത്തി…

 

സ്വാർണ്ണ പിടിയും സ്വാർണ്ണം കൊണ്ടുള്ള കത്തി…

 

ഹാജിയാരുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി…

 

അയാൾ തൊട്ടുടനെ തന്നെ തൊട്ടടുത്തു നിൽക്കുന്ന കാര്യസ്ഥാനെ നോക്കി…

 

അയാൾ വിനീത വിധേയനായി തന്നെ അവിടെ നിൽക്കുന്നുണ്ട്… തനിക് ഒന്നും അറിയാൻ പാടില്ലേ എന്ന പോലെ…

 

7 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. കുറച്ചേ ഉള്ളു ഒന്നും ആയില്ല

  3. Full suspense aanalloo

  4. ? നിതീഷേട്ടൻ ?

    സത്താർ മരിച്ചിട്ടിlle ഇനി ?, ?

  5. ബാക്കി കൂടെ പോരട്ടേ കഥ മുതലാളീ

  6. Bye bye ooo evde ponnn. Bakki enn varum

  7. Good ?. Don’t say bye. We are waiting for your story.

Comments are closed.