എട്ടാം ? തീയാട്ട് [Sajith] 1358

എട്ടാം ? തീയാട്ട്

Author : Sajith

[ Previous Part ]

 

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം.

 

വിമർശനങ്ങളും അഭിപ്രായങ്ങളും അറിയിക്കുക..

 

***

 

കാലത്തെ തന്നെ അപ്പുവാണ് കുഞ്ഞൂട്ടനെ കുത്തി പൊക്കിയത്. നല്ല തണുപ്പുണ്ടായോണ്ട് എണീക്കാൻ മടിപിടിച്ച് അവനൊന്ന് തിരിഞ്ഞ് കിടന്നു. അതിന് പൊറത്ത് മദ്ദളം കൊട്ടണ പോലെ പെണ്ണ് വീക്കി. 

 

അടികിട്ടിയ ചൂടിൽ അൽപം ദേഷ്യത്തോടെ ആണങ്കിലും പെട്ടന്ന് ചാടിപിടിച്ച് അവൻ എഴുന്നേറ്റു. എന്നാലും ഉറക്കം വിട്ട് പൂവാൻ മടി കാട്ടി. കട്ടിലിൽ ചമ്രംപടിഞ്ഞ് ഇര്ന്നോണ്ട് മുട്ടിൽ താങ്ങി കുഞ്ഞൂട്ടനൊന്ന് ഇരുന്നുറങ്ങാൻ ശ്രമിച്ചു. 

 

ഒറ്റ തട്ടിന് അപ്പു അവൻ്റെ കൈ തെറിപ്പിച്ചു. ബാലൻസ് കിട്ടാതെ പെടലിയിലിരുന്ന തല താഴോട്ടാഞ്ഞു. കുഞ്ഞൂട്ടനൊന്ന് ഞെട്ടി. അപ്പൂന്റെ പണിയാണെന്നറിഞ്ഞപ്പൊ അവൾടെ കൊട്ട ചെവിക്ക് കേറി ഒരു പിടി പിടിച്ചു. 

 

“”വിട് കുഞ്ഞൂട്ടാ വേദനിക്ക്ണു….””,””വിടോ…””, 

 

അവൾടെ മോങ്ങല് സഹിക്കാൻ വയ്യാതെ അവൻ കൈയ്യെടുത്തു. 

 

ചുണ്ട് കൂർപ്പിച്ച് പിടിച്ച് കുഞ്ഞൂട്ടൻ്റെ മൊഖത്തേക്കന്നെ നോക്കി അപ്പു ചെവി തിരുമ്മി പരിഭവം കാട്ടി. 

 

തല പൊക്കി എന്താണ് നോക്ക്ണേന്ന് അവൻ ചോദിച്ചു. അത്ര നേരം കൂർപ്പിച്ച് പിടിച്ചിരുന്ന ചുണ്ടിൽ ഒരു കള്ളത്തി ചിരി തെളിഞ്ഞു. ചിരിയോട് കൂടി തന്നെ പെണ്ണ് മുന്നോട്ടേക്കാഞ്ഞ് കുഞ്ഞൂട്ടൻ്റെ കവിളത്ത് അമർത്തി ഒരു മുത്തം കൊടുത്തു. ചിങ്ങത്തിന്റെ തണുപ്പിലും അവളുടെ മൃതുലമായ ചുണ്ടുകൾക്ക് ചൂടുണ്ടായിരുന്നു. അവനത് ആസ്വദിക്കുകയും ചെയ്തു. 

 

“”കടം തീർന്നുട്ടോ..””, 

 

ചുംബന മഹാമഹം കഴിഞ്ഞപ്പൊ അപ്പു പറഞ്ഞു. അന്തവും കുന്തവും ഇല്ലാണ്ടെ നിക്കണ കുഞ്ഞൂട്ടന് എന്ത് കടത്തിന്റെ കാര്യമാണെന്ന് മനസിലായില്ല. 

 

 “”ഇന്നലെ എനിക്കൊരെണ്ണം തന്നാരുന്നില്ലെ..””,””നിന്റെ വകയായിട്ട്..””,””ഇത് എന്റെ വകയായിട്ട് പിടിച്ചോ..””, 

 

ആദ്യം കിട്ടിയ ഉമ്മയുടെ ഫലം തീര്ണേന്റെ മുന്നെ ഒന്നൂടെ കിട്ടി, മറു കവിളിൽ. 

 

പെട്ടെന്ന് കുഞ്ഞൂട്ടന് ആവേശമായി. കൊള്ളാലോ കളി. അത്ര നേരം ചങ്ങലക്കിട്ട ഉറക്കമൊക്കെ പമ്പയും പെരിയാറും കടന്ന് കൈലാസം കയറി. 

 

 “”അപ്പൊ ഞാൻ തര്ണേന്ന് ഒക്കെ ഒരു തിരിച്ചടവുണ്ടല്ലേ..””, 

 

ഒരു നിഗൂഢമായ ലക്ഷ്യം വെച്ച് കൊണ്ട് പിരിക മുയർത്തി അവൻ ചോദിച്ചു. 

 

അവക്ക് മനസിലാവാത്തോണ്ട് ‘എന്താ’ ന്ന് ചോയ്ക്ക്ണ പോലെ നോക്കി. 

 

“”ഒരു ഉമ്മ കൂടി തരട്ടേ..””,””ഇവടെ..””,

 

അതും പറഞ്ഞ് കുഞ്ഞൂട്ടനവൾടെ കീഴ്ചുണ്ടിലൊന്ന് പിടിച്ച് വലിച്ചു. 

 

“”നീ കടം വീട്ടികോളൂലേ..””, 

 

ഇടത്തേ കൈ അവൾടെ മുതുകത്ത് കൂടി വരിഞ്ഞ് മുറുക്കി അവനടുത്തേക്ക് അടുപ്പിച്ച് കൊണ്ട് ചോദിച്ചു. 

 

 “”അയ്യടാ..””,””മാറങ്ങട്ട്..””,””കടം മേടിക്കാൻ വന്നേക്കുന്നു..””, 

 

ചുണ്ടിൽ വച്ചിരുന്ന കൈയ്യ് അവള് തട്ടിമാറ്റി, കുറച്ച് ഗൗരവത്തോടെ പറഞ്ഞു. 

 

“”മോനെ നീപ്പിക്കാൻ വേണ്ടി ചേച്ചി ഒരു നംമ്പറിട്ടതല്ലേ..””,””പെണ്ണുങ്ങളെ വാക്ക് കേട്ടാൽ ഒടനെ അങ്ങ്ട്ട് വിശ്വസിച്ചോളും അല്ലേ..””,””പെൺകോന്തൻ..””, 

 

അവള് കുഞ്ഞൂട്ടനെ കളിയാക്കി. 

 

“”വേറെ ആരോടും അല്ലല്ലോ ഇന്റെ… ഇന്റെ മാത്രം അപ്പൂസിനോടല്ലേ..””, 

 

മുക്ക് കൊണ്ട് അവൾടെ മൂക്കിന്റെ തുമ്പിലൊന്ന് ഉരച്ച് കൊണ്ട് അവൻ പറഞ്ഞു. 

 

അപ്പൂൻ്റെ കവിളൊക്കെ ചുവന്നു, പക്ഷെ മറുപടി ഒന്നും കിട്ടിയില്ല, അവൾടെ കള്ളചിരി മാത്രം. 

 

“”കഷ്ടം ഇണ്ട്ട്ടോ അപ്പൂസെ ഞാനൊരു ഉമ്മയല്ലേ ചോദിച്ചുള്ളു അതിന് ഇത്ര ജാഡയൊന്നും ഇടണ്ട കാര്യമില്ല..””, 

 

അവൾടെ അടുത്തു നിന്ന് മറുപടി ഒന്നും കേൾക്കാതിരുന്നത് കൊണ്ട് വളരെ ദയനീയമായി കുഞ്ഞൂട്ടൻ മുഖഭാവം മാറ്റി. 

 

കളിപ്പാട്ടം തരാമെന്ന് പറഞ്ഞ് പറ്റിക്കപ്പെട്ട കുഞ്ഞിനെ പോലെ അവൻ പരിഭവം പറഞ്ഞു. 

 

ഒരു ചിരിയോട് കൂടി തന്നെ അവൾ മുഖം ഒന്നു തിരിച്ചു കണ്ണുകളടച്ച് കുഞ്ഞൂട്ടൻ്റെ മുഖത്തേക്കടുത്തു. 

 

“”കണ്ണടക്കടാ…””, 

 

അവനും കണ്ണുകൾ പതുക്കെ അടച്ചു. ഒരു ചുടു ചുംബനത്തിനായി കാത്തു.  

 

കുറച്ച് നേരമായിട്ടും ഒന്നും സംഭവിച്ചില്ല. കുഞ്ഞൂട്ടൻ കണ്ണ് തുറന്നു. കട്ടില് ശൂന്യം, അവൻ്റെ മുന്നിലിരുന്ന അപ്പൂനെ കാണാനില്ല. അതേ പറ്റിക്കപ്പെട്ടിരിക്കുന്നു. 

 

പെട്ടന്ന് വാതിൽ പടിയിൽ നിന്ന് ഒരു പൊട്ടിച്ചിരി ഉയർന്നു. അവനെ ശശിയാക്കിയിട്ട് അത് കണ്ട് എളിക്ക് കൈയ്യും കൊടുത്ത് ചിരിക്കാണ് അപ്പൂസ്. കുഞ്ഞൂട്ടൻ്റെ ഒറക്കോം കളഞ്ഞ് വട്ടാക്കിയിട്ട് അത് കണ്ട് രസിക്യ. വല്ലാത്ത ജാതി സൈക്കോത്തരം. 

 

അവൻ കട്ടിലിൻ മേലെ നിന്ന് ചാടി ഇറങ്ങി വാതിൽ ലക്ഷ്യമാക്കി കുതിച്ചു. അത് മുൻപേ കൂട്ടി മനസിലാക്കി അപ്പു പാതസ്വരവും കിലുക്കി കൊണ്ട് മരപടികൾ ഓടി ഇറങ്ങി. 

 

താഴെ ചെന്ന് മുകളിൽ നിൽക്കുന്ന അവനെ നോക്കി കൊഞ്ഞണം കുത്തി കാണിച്ച് അടുക്കളയിലേക്കോടി. പോണവഴി ക്ഷേത്രത്തിൽ പോണകാര്യം വിളിച്ച് പറഞ്ഞു.

 

മണികിലുക്കം പോലെ അപ്പൂന്റെ ചിരി അകത്ത് കേട്ടപ്പൊ ഇന്ദിരാമ്മ കാര്യം ചോദിക്ക്ണ്ടായിരുന്നു. 

 

കുഞ്ഞൂട്ടൻ തിരികെ മുറിയിൽ കയറി. ക്ലോക്കിൽ നോക്കുമ്പൊ സമയം അഞ്ചര. ഇരുട്ട് വിട്ട് മാറീട്ടില്ല. ഇനി കെടക്കാന്ന് വിചാരിച്ചാൽ ഒറക്കം പെണങ്ങി പോവേം ചെയ്തു.

 

കുഞ്ഞൂട്ടനെ സംബന്ധിച്ചിടത്തോളം ഇത്ര വെളുപ്പാൻ കാലത്ത് കുളിക്കാന്നൊക്കെ വെച്ചാൽ നടക്ക്ണ ഏർപ്പാടല്ല. ഒന്നാമതേ മഴപെയ്ത് ആകെ തണുത്ത അന്തരീക്ഷം, അതിന്റെ തണുപ്പ് വെള്ളത്തിലേക്കും പടർന്ന്ട്ട്ണ്ടാവും. 

 

കുഞ്ഞൂട്ടൻ, ഫോൺ കൈയ്യിലെടുത്ത് ഇയർ ഫോൺ വച്ച് കൈയ്യിലുള്ള മ്യൂസിക് പ്ലേ ലിസ്റ്റിൽ നിന്നും ഇഷ്ട്ടപ്പെട്ട ഒന്നു രണ്ട് പാട്ടുകൾ വച്ച് അതും ആസ്വദിച്ച് കണ്ണുകൾ പതുക്കെ അടച്ചു. 

 

അതും ആസ്വദിച്ച് ഇരിക്കവെ വാതിലിൽ ഒരു മുട്ടു കേട്ടു. 

 

അപ്പു ദേ നിക്ക്ണു, കൈയ്യിൽ ഒരു ഗ്ലാസ് കട്ടനും. നേരത്തെ പരിഭവം വച്ച് കുഞ്ഞൂട്ടൻ ഒന്നും മിണ്ടിയില്ല. അവൻ്റെ പ്രതികരണം ഒന്നും ഇല്ലാത്തോണ്ട് ചവിട്ടി കുലുകി അകത്തേക്ക് വന്ന് ഗ്ലാസ് ടേബിളിൽ വച്ചു. അവനത് മൈന്റ് ചെയ്യാതെ കസേരയിൽ തലചായ്ച്ചു കണ്ണുകളടച്ചു. 

 

ഒറ്റ വിലിക്ക് കുഞ്ഞൂട്ടൻ്റെ ചെവിയിലെ ഹെഡ്സെറ്റ് അവള് ഊരി എടുത്തു. 

 

 “”എന്താ അപ്പൂ നീ  കാണിക്കണെ..””,””അത് ഇങ്ങട്ട് തന്നാ..””, 

 

അവൻ കൊറച്ച് ചൂടായിട്ടാണ് പറഞ്ഞത്. 

 

അത് കണ്ടപ്പൊ അപ്പൂൻ്റെ മുഖം മാറി. സങ്കടം ആയെന്ന് തോന്ന്ണു.

 

“”കുഞ്ഞുട്ടാ ഞാൻ നിന്നോട് പറഞ്ഞെ അല്ലെ അമ്പലത്ത് പോണംന്ന്..””,””ഈ ഫോണിൽ കുത്തി കൊണ്ടിരുന്നാൽ അമ്പലത്ത് പൂവാൻ പറ്റോ..””, 

 

കുറച്ച് ഗൗരവത്തിലും കാര്യമായും അവനെ ഒന്ന് ചൂട് കയറ്റാൻ നോക്കി. കുഞ്ഞൂട്ടനെന്നാൽ തണുപ്പൻ മട്ട് തന്നെ തുടർന്നു. 

 

“”അമ്പലത്ത് പോവാൻ എന്തിനാ അപ്പൂ അഞ്ചരയ്ക്കന്നെ കുളിക്കണെ..””,””ഏഴെട്ട് മണി വരെ നട തുറന്നിടില്ലേ..””, 

 

അപ്പൂന്റെ ധൃതിപ്പെടൽ കണ്ടിട്ട് കാലത്തെ ഇവൾ എത്തീട്ട് വേണം നിർമാല്യ പൂജ തൊടങ്ങാൻ എന്ന് തോന്നുമല്ലോ. കുഞ്ഞൂട്ടൻ മനസിൽ ഓർത്തു. 

 

“”നമ്മക്ക് വേറെ ഒന്ന് രണ്ട് സ്ഥലത്ത് കൂടി പോണം..””,””മ്മം… വേഗം റെഡിയായി വാ..””,””ഞാൻ താഴെ ഇണ്ടാവും..””, വാതലിനടുക്കലേക്ക് തിരിഞ്ഞു നടന്ന അപ്പൂന്റെ കൈയ്യിൽ അവൻ എത്തിച്ച് പിടിച്ചു. പിടുത്തം വീണപ്പൊ എന്താ എന്ന അർത്ഥത്തിൽ കുഞ്ഞൂട്ടൻ്റെ മുഖത്തേക്ക് നോക്കി. 

 

“”നേരത്തെ തരാംന്ന് പറഞ്ഞ് പറ്റിച്ച സാധനം തന്നാൽ ഞാൻ അഞ്ച് മിനിറ്റോണ്ട് റെഡിയാവാം..””, 

 

അപ്പൂനെ കൈയ്യ് അവൻ വലിച്ച് ഇരിക്കണ കസേരക്കടുത്തേക്ക് നിറുത്തി. അവനഭിമുഖമായി ആണ് അപ്പു നിക്കണത്. ഇടത്തേ കൈയ്യ് അപ്പൂൻ്റെ അരക്ക് ചുറ്റി പിടിയിട്ടു. 

 

സ്വതസിദ്ധമായ കള്ളചിരി ചുണ്ടിലൊളുപ്പിച്ച് അടുത്തതായിട്ട് കുഞ്ഞൂട്ടനെ എങ്ങനെ പറ്റിക്കാമെന്ന് ആലോചിക്കയാണവൾ. അത് മനസിലാക്കി കൈ അവൻ ഒന്നൂടെ ബലം കൂട്ടി. 

 

“”വിട് കുഞ്ഞൂട്ടാ കളിക്കല്ലേ..””, 

 

കുഞ്ഞൂട്ടൻ്റെ കൈ വിടുവിക്കാൻ അവളൊരു ശ്രമം നടത്തി, ബാഡ് ലക്ക് പാഴ്ശ്രമം ആയിപോയി. 

 

“”ഇപ്പൊ ഒരു ഉമ്മ മതി കളിയൊക്കെ പിന്നെ..””, 

 

കട്ടകുത്തി പൊന്തീട്ടില്ലാത്ത എന്റെ പൊടി മീശ അവനൊന്ന് പിരിച്ചു. 

 

“”വൃത്തികേട് പറഞ്ഞാൽ ഞാൻ ഇണ്ടല്ലോ..””,””മരിയാതക്ക് വിട്ടോ ഇല്ലേ ഞാൻ വിളിച്ച് കൂവും..””, 

 

സംസാരം ഇഷ്ടപ്പെടാതെ അപ്പു അവന് നേരെ വിരൽ ചൂണ്ടി. കുഞ്ഞൂട്ടനത് ഇഷ്ടപ്പെട്ടില്ല. ചൂണ്ടുവിരലിൽ പിടിച്ച് തിരിച്ചു, വല്ല്യ ബലമൊന്നും ഇണ്ടായിരുന്നില്ല ചുമ്മാ ഒന്ന് പേടിപ്പിക്കാൻ. 

 

“”നീ എന്ത് ചെയ്യും..””,””മോള് കൂവിക്കെ ചേട്ടനൊന്ന് കാണട്ടെ..””, 

 

അപ്പൂന്റെ അരയ്ക്ക് ചുറ്റിപിടിച്ചിരുന്ന കൈ ഒന്നുടെ വലിച്ചടുപ്പിച്ചു. 

 

“”കുഞ്ഞൂട്ടാ വിട് കഷ്ടം ഇണ്ട്ട്ടോ'”,””പ്ലീസ് ഞാൻ തരാം””,””വിട് ഇനിക്ക് വേദനിക്ക്ണ്ട്””, 

 

വേദനയെടുത്തെന്ന് തോന്ന്ണു അപ്പൂന്റെ കണ്ണ് നിറഞ്ഞു, അത് കുഞ്ഞൂട്ടന് സഹിക്കാൻ പറ്റിയില്ല. അവൻ കൈ വിട്ട് അപ്പൂനെ സ്വതന്ത്രമാക്കി. 

 

“”സോറി””,””വേദനിപ്പിക്കണം എന്ന് വിചാരിച്ച് ചെയ്തെ അല്ല..””,

 

“”എന്ത് സോറി..””,””വേദനിപ്പിച്ചിട്ട് നിന്ന് വേദാന്തം പറഞ്ഞാൽ മതിയല്ലൊ..””,””നിനക്ക് കൊറച്ച് കൂടുണ്ണ്ട് കുഞ്ഞാവേ..””,””ക്ഷമിക്ക്ണേനൊരു പരിധിയില്ലെ..””,””ഇനി എന്റെ മേത്തെങ്ങാനും നീ തൊട്ടാൽ..””, 

 

ചൂണ്ടു വിരൽ തിരിമ്മി കൊണ്ട് അപ്പു കുഞ്ഞൂട്ടന് ഒരു മുന്നറിയിപ്പ് കൊടുത്തു. 

 

“”ഞാനല്ലേ തൊട്ടതപ്പൂ..””,  

 

“”നീ തന്നെയാ..””,””അതോണ്ട് ആവശ്യമില്ലാത്തോടെത്ത് തൊടാൻ നിനക്കെന്ത് അവകാശാ ഇള്ളത്..””,””കൊറച്ച് ദിവസായിട്ട് ഞാൻ കാണ്ന്ന്ണ്ട്..””,

 

വളരേ ഗൗരവത്തിലും ദേഷ്യത്തോട് കൂടിയും അപ്പു പറഞ്ഞു. ഒരു നിമിഷം കുഞ്ഞൂട്ടന് മിണ്ടാട്ടം ഇല്ലാണ്ടായി പോയി. 

 

“”നീ എന്താ കണ്ടത്..””, 

 

കൈ തിരുമി കൊണ്ടിരിക്കണ അപ്പൂനോട് അവൻ ചോദിച്ചു.

 

“”അത്….,അത് നീ എന്റെ വേണ്ടാത്തെടത്തൊക്കെ തൊട്ണത്…””,

 

“”വേണ്ടാത്തെടോ അതെവെടെയാ അപ്പൂട്ടിയെ… പറഞ്ഞെരോ…”””, 

 

കുഞ്ഞൂട്ടനവളെ കളിയാക്കി.

 

“”സൗകര്യം ഇല്ല…. നീ നിന്റെ പാട് നോക്ക് ചെക്കാ….””,

 

കുഞ്ഞൂട്ടൻ അപ്പൂനോട് ഒന്നും മിണ്ടാണ്ട് എഴുന്നേറ്റ് ബാത്ത് റൂമിൽ കയറി..

 

“”ടാ ഈ കട്ടൻ കുടിച്ചിട്ട് പോടാ….””, 

 

അപ്പു പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു.

 

“”എനിക്കൊന്നും വേണ്ട നിന്റെ വാട്ട ചായ…””,””എടുത്തോണ്ട് പൊയ്ക്കൊ…””,

 

“”എന്താടാ പറഞ്ഞത്…””, 

 

അപ്പു കുഞ്ഞൂട്ടൻ്റെ പിന്നാലെ ഓടി വന്നപ്പഴേക്കും അവൻ ബാത്ത് റൂമിന്റെ വാതിലടച്ചുകളഞ്ഞു.

 

ബാത്ത്റൂമിലേക്ക് കയറി ഷവർ ഓണാക്കി. പുറത്ത് അപ്പു വാതിലിൽ തട്ടുന്നുണ്ടെങ്കിലും അവൻ തുറന്നില്ല.

 

‘ഒന്നും വേണ്ടായിരുന്നു, അമിതമായി ഞാൻ അവളോട് സ്വതന്ത്ര്യം എടുത്തു’,’അതവൾക്ക് ഇഷ്ടപ്പെട്ട്കാണില്ല’. ‘എല്ലാത്തിനും ഒരു പരിധിയൊക്കെ ഉണ്ട് അത് കണ്ടറിഞ്ഞ് നിക്കണം’. അവൻ സ്വയം ശാസിച്ചു. ‘ഞാൻ തൊടുമ്പോൾ പിന്നെ എന്തിനവൾ ചിരിക്കുന്നു’,’അതും എനിക്ക് തോന്നിയതാണോ’,’അല്ലെങ്കിൽ അവള് കളിപ്പിക്കാൻ ചെയ്യണതാണോ..’ തലയിൽ വെള്ളം വീഴുന്നതിനോടൊപ്പം കുഞ്ഞൂട്ടൻ്റെ ചിന്തകളും പൊന്തിവന്നു. 

 

അവൻ റെഡിയായി കുളിമുറിയിൽ നിന്നും മുറിയിലേക്ക് വന്നു. അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. കുറച്ച് നേരം വിളിച്ചു തുറക്കാതെ ആയപ്പൊ അപ്പു പോയി കാണും. 

 

ടേബിളിൽ കൊണ്ടുവച്ച കട്ടൻ അവിടെ തന്നെ ഉണ്ട്. ഒരു ചെറുപുസ്ഥകം കൊണ്ട് അത് അടച്ചു വച്ചിരിക്കുന്നു. അപ്പൂന്റെ പണിയായിരിക്കും. 

 

കുഞ്ഞൂട്ടൻ അലമാരിയിൽ നിന്നും ഒരു മുണ്ടും ഷർട്ടും എടുത്തിട്ടു. ബുക്ക് മാറ്റി കട്ടനെടുത്ത് കുടിച്ചു. അതിന്റെ ചൂട് പോയിട്ടുണ്ടായിരുന്നില്ല. ഏലക്ക ഇട്ട് തിളപ്പിച്ചതാണ്. 

 

താഴേക്ക് ചെല്ലുമ്പൊ അവനെ കാത്തെന്നോണം അപ്പു കൊലായിൽ നിൽക്കുന്നുണ്ട്. ഒരു ഹാഫ്സാരിയാണ് വേഷം. കുഞ്ഞൂട്ടൻ അതികം അവളെ ശ്രദ്ധിച്ചില്ല. നോട്ടം ചെല്ലുന്ന നിമിഷങ്ങളിലെല്ലാം അപ്പു അവനെ തന്നെ തുറിച്ച് നോക്കി നിക്കായിരുന്നു. ദേഷ്യം പോയിട്ടുണ്ടാവില്ല. 

 

ഇതിപ്പൊ ഒന്ന് രണ്ട് തവണയായി ഈ ഒളിച്ചു കളി. അപ്പൂന് ഇഷ്ടമുള്ളത് പോലെയും തോന്നുന്നു. അതേ സമയം ഒരു അകൽച്ച കാണിക്ക്ണ പോലെയും തോന്നുന്നു. ഇന്ദിരാമ്മയോട് യാത്ര പറഞ്ഞ് കുഞ്ഞൂട്ടൻ അപ്പൂന്റെ കൂടെ അമ്പലത്തിലേക്കിറങ്ങി. 

 

പടിപ്പുര തുറക്കുമ്പോൾ ദർശനം വേണിയുടെ കോവിലാണ്. അവിടെ നട തുറന്നു കിടക്കുന്നു. പാടവരമ്പിൽ കോടമഞ്ഞ് തങ്ങി നിൽക്കുന്നു. അതിനിടയിലൂടെ വേണം പൂവാൻ. 

 

നടത്തത്തിൽ കുഞ്ഞൂട്ടൻ അപ്പൂനോടൊന്നും മിണ്ടിയില്ല. ഒന്ന് തൊടാൻ പോലും സമ്മതിക്കില്ലങ്കിൽ അതിന്റെ അർത്ഥം വിചാരിക്കുന്ന ഇഷ്ടം ഇല്ലാന്നല്ലേ..

 

‘അപ്പൂന് എന്നോട് എന്ത് തരത്തിലുള്ള ഇഷ്ട്ടമാണെന്ന് മനസിലാക്കണം..’,’എന്റെ കാര്യത്തിലും അവൾടെ കാര്യത്തിലും ഞങ്ങൾക്ക് രണ്ടാൾക്കും അമിതമായിട്ട് സ്വാതന്ത്ര്യം എടുക്കാൻ മാത്രമുള്ള ഒരു ബന്ധം ആണോ എന്ന് മനസിലാക്കണം..’,’അല്ലങ്കിൽ എല്ലാം ഇവിടെ വച്ച് നിർത്തണം…’,’എല്ലാത്തിനും ഒരു ബൗണ്ടറീ ലൈൻ വെക്കണം..’ കുഞ്ഞൂട്ടൻ ഓരോ വിഷയവും മനസ്സിലിട്ട് കുഴച്ചു.

 

“”ടാ പൊട്ടാ നിന്റെ അണ്ണാക്കിലെ പിരിവെട്ടിയൊ..””,””കൊറച്ചേരായല്ലൊ മൗനവൃതം തൊടങ്ങീട്ട്..””, 

 

പെട്ടന്ന് നടത്തം നിറുത്തി കുഞ്ഞൂട്ടന് നേരെ തിരിഞ്ഞ് അപ്പു ചോദിച്ചു. 

 

“”ഞാൻ… ഞാൻ എന്താ പറയെണ്ടെ അപ്പുവൊ..””,

 

“”എന്താടാ ഒരു കള്ളലക്ഷണം..””, 

 

അവൻ്റെ തലതാഴ്ത്തിയുള്ള നിൽപ്പ് കണ്ട് അപ്പു ചോദിച്ചു. 

 

“”ഒന്നുല്ല അപ്പുവോ നീ നടക്ക്..””,””നേരം വൈകി നട അടയ്ക്കും..””, 

 

അവൾടെ മുഖത്ത് നോക്കാതെ അങ്ങും ഇങ്ങുമൊക്കെ കണ്ണ് പായ്ച്ച് കൊണ്ട് 

കുഞ്ഞൂട്ടനവളോട് ആവശ്യപ്പെട്ടു. 

 

ഒന്ന് ഇരുത്തി മൂളിക്കൊണ്ട് അപ്പു ക്ഷേത്രത്തിലേക്ക് നടത്തം തുടർന്നു.  

 

വല്ല്യ പൗരുഷത്തത്തിലും പരാക്രമത്തിലും ഒന്നും കാര്യമില്ല. പെണ്ണിന്റെ മുഖത്ത് നോക്കുമ്പൊ അടി പതറാതെ നിൽക്കാൻ കഴിയണം. എന്തോ കുഞ്ഞൂട്ടനെ കൊണ്ട് പറ്റുമെന്ന് തോന്നണില്ല. അപ്പൂനോടുള്ള ഇഷ്ടം മനസിൽ ഇപ്പൊ ഒരു കള്ളത്തരം പോലെയാണ് കെടക്കുന്നത്, അതായിരിക്കും അവളൊന്ന് മുഖത്ത് നോക്കുമ്പൊ ഈ പതർച്ച. 

 

മാനത്തോളം കുടപ്പനകൾ നിൽക്കുന്ന പാടവരമ്പിലൂടെയാണ് ക്ഷേത്രത്തിലേക്ക് പോവേണ്ടത്. ദൂരെ ചാലിയാറിനക്കരെ വെട്ടുകത്തികോട്ടയുടെ കുന്നിന് മുകളിൽ നിന്നും വീപ്ലവവർണ്ണത്തിൽ സൂര്യൻ ഉദിച്ച് ഉയരുന്നു. പ്രഭാതം, സമയം ഏകദേശം ആറരകഴിഞ്ഞു. 

 

പാടത്തുകൂടി ചെറുപാവാടക്കാരികളും അവരുടെ അമ്മമാരും മറ്റും ക്ഷേത്രദർശനം കഴിഞ്ഞ് തിരികെ വീട്ടിലേക്കു മടങ്ങുന്നുണ്ട്. കലിപില ശബ്ദത്തൊടെ സംസാരിച്ചും ക്ഷേത്രമുറ്റത്തെ ആരയാലിന്റെ ഇലകൾ പെറുക്കി എടുത്തും കളിക്കുന്നു. നടന്നു വരുന്നവരിൽ പലരോടും അപ്പു വിശേഷങ്ങളും മറ്റും ചോദിക്കുന്നുണ്ട് അവരിൽ ചിലരെ കുഞ്ഞൂട്ടന് പരിചയപ്പെടുത്തുന്നു, തിരിച്ച അവനെ അവർക്കും പരിചയപ്പെടുത്തി കൊടുക്കുന്നു. 

 

കുഞ്ഞൂട്ടൻ അപ്പൂന്റെ കസിനാണെത്ര, അങ്ങനെയാണ് എല്ലാവർക്കും നിവേശിപ്പിച്ച് കൊടുക്കണത്. 

 

അവര് നോക്കി ചിരിക്കും കുഞ്ഞൂട്ടൻ തിരിച്ച് അവർക്കും ഒരു ചിരികൊടുക്കും. ചേതമൊന്നുമില്ലാത്ത പ്രവൃത്തിയല്ലെ എല്ലാവർക്കും ചിരി വാരികോരി കൊടുക്കും. അവരോടൊക്കെ യാത്ര പറഞ്ഞ് ക്ഷേത്രത്തിന് പുറത്തെത്തി..

 

“”നീ കയറി തൊഴുതിട്ട് വാ.. ഞാനിവടെ നിക്കാ…””

 

നടത്തം അവസാനിപ്പിച്ച് ക്ഷേത്രത്തിന് പുറത്തുള്ള ഒരു മാവിൻ ചുവട്ടിൽ നിന്ന് കൊണ്ട് അപ്പു പറഞ്ഞു..

 

“”അതെന്താപ്പൂ… ഞാനൊറ്റക്ക് എങ്ങനെയാ…””

 

അപ്പു കൂടെ വരാമെന്ന് പറഞ്ഞോണ്ടാണ് അവൻ ക്ഷേത്രത്തിലേക്ക് വരാൻ സമ്മതിച്ചത് തന്നെ… 

 

“”ഇല്ല കുഞ്ഞൂട്ടാ എനിക്ക് ഇവടെ ഒരാളെ കാണാന്ണ്ട്…””,””അതിന് വന്നതാ.. നീ തൊഴുതിട്ട് വാ..””

 

“”എന്താപ്പൂ ഇത് നേരത്തേ പറയാഞ്ഞെ..””

 

“”ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ…””,””അതെങ്ങനെയാ ഇവടെയൊന്നുമല്ലല്ലോ…””,””സ്വപ്നം കണ്ട് നടക്കല്ലേ..”” 

 

അപ്പു വരാൻ കൂട്ടാക്കില്ലെന്ന് മാത്രമല്ല… ഓരോന്ന് പറഞ്ഞ് ദേഷ്യപ്പെടാനും തുടങ്ങി..

 

“”നീ ഇങ്ങട്ട് വന്നാപ്പൂ…””,

 

കുഞ്ഞൂട്ടനവൾടെ കൈയ്യിൽ പിടിച്ചൊന്നു വലിക്കാൻ ശ്രമിച്ചു.. പെട്ടന്നവൾ കൈ വലിച്ചു.

 

“”നീ പറയ്ണ കേക്ക് പോയിട്ട് വാ.. ഞാനിവടെ തന്നെ നിക്കാ..””

 

“”പറ്റില്ല നീ ഇല്ലാതെ ഞാൻ കയറുന്നില്ല…””,””വാ നമ്മുക്ക് കാണാനുള്ളവരെയൊക്കെ കണാൻ പൂവാ…””,

 

അപ്പു ഇല്ലങ്കിൽ പിന്നെന്തിനാ കയറുന്നത് എന്നായി. അവൻ മടങ്ങാനായി തിരിഞ്ഞു..

 

“”കുഞ്ഞൂട്ടാ പറയ്ണ കേക്ക് നീ പോയിട്ട് വാ… പ്ലീസ്..””,

 

അപ്പു ഒരപേക്ഷാ സ്വരത്തിലേക്കെത്തി… കൂടുതൽ നിന്ന് മുഷിപ്പിക്കണ്ടെന്ന് കരുതി അവൻ അകത്തേക്ക് നടന്നു..

 

കുഞ്ഞൂട്ടൻ സമ്മതിചതോടെ ഒരു ദീർഘശ്വാസവും എടുത്ത് കൈയ്യും കെട്ടി അപ്പു അവിടെ മാവിൻ ചുവട്ടിൽ നിന്നു..

 

അത്യാവശ്യം വലിയ ക്ഷേത്രമാണ്.. ഊട്ടുപുരയും പാട്ടുപുരയും മറ്റുമുള്ള ക്ഷേത്രം..  

 

ശ്രീകോവിലിന് മുൻപിൽ നിൽക്കുമ്പോൾ പ്രായമായ സ്ത്രീകളും മറ്റും കണ്ണടച്ച് കൈകുപ്പി ദേവിയേ വിളിക്കുന്നു. അവരിൽ ചിലരുടെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. 

 

മനസറിഞ്ഞ് വിളിച്ചാൽ കേക്കണ തേവരാണെന്നൊക്കെ പറയില്ലേ അതേ പോലെ മനംനൊന്ത് വിളിച്ചാൽ കേക്കണ ദേവിയായിരിക്കും.

 

കുഞ്ഞൂട്ടൻ ഒരു വട്ടം പ്രതക്ഷിണം ചെയ്ത് നിറുത്തി. ക്ഷേത്രത്തിന് പുറത്തിറങ്ങി. അവിടെ എങ്ങും അപ്പൂനെ കാണാനില്ല. അവളെ കാത്ത് അവൻ മാവിൻ ചുവട്ടിൽ നിലയുറപ്പിച്ചു.

 

അപ്പോഴാണ് ഇന്നലെ പരിചയപ്പെട്ട രതീഷേട്ടനും ടീംസും വന്നത്.

 

“”കുഞ്ഞാവെ അകത്ത് കയറിയോ..””, 

 

വളരെ സന്തോഷത്തോടെയാണ് രതീഷ് സംഭാഷണത്തിന് തുടക്കമിട്ടത്. 

 

“”ആ.. ഇതാര് രതീഷേട്ടനോ..””,””ഞാൻ ഇപ്പ എറങ്ങിയെ ഉള്ളു..””, 

 

സന്തോഷത്തോടെ തന്നെ കുഞ്ഞൂട്ടനും അയാൾക്ക് മറുപടി കൊടുത്തു. 

 

പുള്ളി കൂടെയുള്ള സുഹൃത്തുക്കളെ ഒക്കെ അവന് പരിചയപ്പെടുത്തി കൊടുത്തു. എല്ലാവരും അമ്പല കമ്മിറ്റി ബാരവാഹികളും മതസേവക സംഘടനയുടെ അംഗങ്ങളും മറ്റുമാണ്. 

 

കുഞ്ഞൂട്ടനോട് അൽപ്പ നേരം സംസാരിച്ച ശേഷം രതീഷ് ക്ഷേത്ര ദർശനത്തിന് പോയി. കൂടെ അയാളുടെ കുറച്ച് ശിങ്കിടികളും. വന്നവരിൽ ഒരാൾ  അടുത്തു വന്നു. അയാളുടെ പേര് സന്തോഷ് എന്നാണ് രതീഷ് നേരത്തെ കുഞ്ഞൂട്ടന് പരിചയപ്പെടുത്തി കൊടുത്തിരുന്നു.

 

“”കുഞ്ഞാവേ… നീ ശരിക്കും സ്വാതീടെ കസിനാണോ…””, 

 

സന്തോഷെന്തോ സംശയമുള്ളത് പോലെ ചോദിച്ചു… 

 

“”അതെന്താ സന്തോഷേട്ടാ ഇപ്പങ്ങനൊരു സംശയം..””,””എന്നെ കണ്ടാ അപ്പൂന്റെ കസിനായിട്ട് തോന്നിലേ..””,

 

“”അതോണ്ടല്ല..””,””ദേ… ആ പോയ രതീഷില്ലേ””, 

 

ക്ഷേത്രത്തിൽ തൊഴുതു കൊണ്ടു നിൽക്കുന്ന രതീഷിനെ ഒന്ന് ചൂണ്ടി കാട്ടി. 

 

“”അവൻ ചെമ്പ്രയിലെ സ്വാതിയെ ഇഷ്ടായിരുന്നു…””,””ഞങ്ങള് എന്തൊക്കെ പറഞ്ഞവനെ തിരിപ്പിക്കാൻ നോക്കീട്ട്ണ്ടന്നറിയോ..””,””പക്ഷെ ഒന്നും ഫലിച്ചില്ല..””,””നിങ്ങടെ വിവാഹമൊക്കെ ചെറുപ്പത്തിലേ ഉറപ്പിച്ചെന്ന് അറിഞ്ഞിട്ടാണവൻ സ്വാതിയുടെ കാര്യത്തിലൊന്നയഞ്ഞത്..””,””അതിന് വേണ്ടി ഞങ്ങൾ എത്ര പറഞ്ഞിട്ടുണ്ടെന്നറിയോ..””,””അതും ശ്വേതക്ക് വേണ്ടി..””,””അവക്ക് രതീഷെന്ന് വെച്ചാൽ ജീവനായിരുന്നു.. ഞങ്ങക്കും അത് ഇഷ്ടായിരുന്നു..””, 

 

ആരാണി ശ്വേത, കഥയിലില്ലാത്ത പുതിയ കഥാപാത്രം കടന്നു വരുന്നു. 

 

“”ആരാണീ ശ്വേത””, 

 

സംശയം അവൻ മറച്ചു വച്ചില്ല. 

 

അത് കേട്ട് സന്തോഷൊന്ന് ചിരിച്ചു, എന്നിട്ട് ദൂരെ ക്ഷേത്രത്തിന് മുന്നിലെ വഴിപാട് കൗണ്ടറിലേക്ക് ചൂണ്ടി കാണിച്ചു. ഇരു നിറത്തിലുള്ളൊരു പെണ്ണ്, കാണാൻ ഒരു ഗ്രാമീണ ഭംഗിയുണ്ട്. ഇടതൂർന്ന മുടിയോട് കൂടി മുല്ലപ്പൂവൊക്കെ വച്ച് കണ്ണെഴുതി ചന്ദനം തൊട്ട് നീണ്ടമൂക്കും നീണ്ട മുഖവുമായിട്ടൊരു ഹാഫ്സാരിക്കാരി. ഒരു ഇരുപത്തി രണ്ട് ഇരുപത്തമൂന്ന് വയസൊക്കെ ഉണ്ടാവുമായിരിക്കും. 

 

“”അതാണ് ഞങ്ങടെ കിങ്ങിണി..””,””എന്റെ ഒരേയൊരു പെങ്ങൾ..””,””ശ്വേത..””,

 

സ്വന്തം പെങ്ങളെ തന്നെ കൂട്ടുകാരന് സംമ്മന്തം ആലോയിക്കണ മഹാനാണ് സന്തോഷേട്ടനെന്ന് അവൻ കരുതി. ഇയാള് അപ്പൂന്റെ സഹോദരനായി ജനിപ്പിച്ചിരുന്നങ്കിൽ കുഞ്ഞൂട്ടൻ തൻ്റെ ഉയിർ നൻപൻ ആക്കിയേനെ. 

 

“”അവള് കഴിപ്പിക്കുന്ന ഓരോ അർച്ചനയും അവന് വേണ്ടിയാ..””,

 

“”രതീഷേട്ടൻ നിങ്ങടെ ആരാ…”” 

 

ഒരു സുഹൃത്തെന്നതിലുപരി സന്തോഷും രതീഷുമായി ഒരു ആത്മബന്ധം കുഞ്ഞൂട്ടന് തോന്നി. 

 

“”അവൻ എന്റെ ഒരേ ഒരു അമ്മായിയുടെ മോനാണ്..””,””എന്ന് പറയുമ്പൊ കിങ്ങിണിയുടെ മുറച്ചെറുക്കനായിട്ട് വരും..””,””ബന്ധം കൊണ്ട്..””, 

 

അവര് തമ്മിലുള്ള ബന്ധം സന്തോഷ് പറഞ്ഞ് കൊടുത്തു. 

 

“”അവര് തമ്മിൽ എന്തേലും പ്രശ്നം ഇണ്ടോ..””,””രതീഷേട്ടന് കിങ്ങിണീനെ ഇഷ്ട്ടല്ലേ…””, 

 

കാര്യങ്ങളുടെ കിടപ്പുവശം എങ്ങനെ ആണെന്നറിയാൻ അവൻ ചോദിച്ചു. 

 

“”പറയാനാണെങ്കിൽ ഒരുപാട് പിന്നിലേക്ക് പറയാനുണ്ടെടാ..””,””നീ വൈകിട്ട് വായനശാലയിലേക്കിറങ്ങ് നമ്മക്ക് സംസാരിക്കാം..””,””ഈ നാടൊക്കെ ഒന്ന് ചുറ്റി കാണുകയും ചെയ്യാം..””, 

 

പ്രതക്ഷിണം കഴിഞ്ഞ് രതീഷ് വരുന്നത് കണ്ട് സന്തോഷ് സംസാരിച്ച് കൊണ്ടിരുന്ന വിഷയം അവസാനിപ്പിച്ചു. 

 

 “”എന്താടാ നിന്റെ അപ്പു അവടെ നിന്ന് എന്നെ തുറിച് നോക്ക്ണ്ണ്ടായല്ലോ..””,

 

അമ്പലത്തിനകത്ത് കയറിയപ്പോൾ ഊരിവച്ചിരുന്ന ഷർട്ട് തോളത്തേക്കിട്ട് കൊണ്ട് ഒരു ചിരിയോടെ രതീഷ് ചോദിച്ച് കൊണ്ട് കുഞ്ഞൂട്ടൻ ഇരിക്കുന്നിടത്തേക്ക് വന്നു. 

 

“”അത് ശരി എന്നെ ക്ഷേത്രത്തിലാക്കിയിട്ട് ഇവള് ചുറ്റികറങ്ങാണോ…””

 

 അപ്പൂനെ കുറിച്ച് പറഞ്ഞപ്പൊ കുഞ്ഞൂട്ടനൊന്ന് ചിരിച്ചു. 

 

 “”ടാ സന്തോഷേ വാ നമ്മക്ക് പൂവാം””, 

 

ഷർട്ടിന്റെ ബട്ടൻസിട്ട് കൊണ്ട് രതീഷ് അവിടെ നിന്ന് തിരിക്കുകയായി. 

 

“”ആ… കുഞ്ഞാവേ..””,””നീ വൈകിട്ട് ക്ലബിലേക്കെറങ്ങ്..””,””നമ്മക്ക് രണ്ട് റൗണ്ടൊക്കെ കളിച്ച് കുട്ടപ്പേട്ടന്റെ ഒരു ചായ ഒക്കെ കുടിച്ച് ഇവടെ തന്നെ കൂടാ..””, 

 

സന്തോഷ് ആവർത്തിച്ചത് തന്നെ രതീഷും പറഞ്ഞു. 

 

“”ഞാൻ വൈകിട്ട് ഇറങ്ങാം രതീഷേട്ടാ..””, 

 

അവൻ്റെ മറുപടി കിട്ടിയപ്പൊ അവര് നടന്നകന്നു. കൂടെ അവരുടെ ക്ലബ് ഭാരവാഹികളും. 

 

അൽപ്പ നേരത്തിൽ അപ്പൂ ദൂരെ നിന്നും വരുന്ന കണ്ടു. അപ്പൂന്റെ കൂടെ തന്നെ മാലിനി ചേച്ചിയും അവരുടെ രണ്ട് കാന്തരികളും ഉണ്ട്. ഊട്ടുപുരയിൽ നിന്നും കിട്ടിയ ശർക്കര പായസവും നുണഞ്ഞ് രണ്ടു വിരുതത്തികളും തലയുയർത്താതെ നടന്ന് വര്ണു. രണ്ടാൾടെ കൈയ്യിലും ഓരോ ഇലകീറുകളുണ്ട്. പരസ്പരം എടുക്കാതിരിക്കാൻ രണ്ടും എതിർ വശത്തേക്ക് ഇല പിടിച്ചിരിക്കുന്നു. 

 

മാലിനി ചേച്ചിയോട് ചിരിച്ച് കളിച്ച് നല്ല സംസാരത്തിലാണ് അപ്പു വര്ണത്. 

 

“”കുഞ്ഞൂട്ടാ കൊറേ നേരായൊ ഇവടെ നിക്ക്ണു..””, 

 

അടുത്തെത്തിയ മാലിനി ചേച്ചി ചോദിച്ചു. 

 

“”ഞാൻ ദേ ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ..””, 

 

അപ്പൂനെ നോക്കാതെ തന്നെ അവർക്ക് കുഞ്ഞൂട്ടൻ മറുപടി കൊടുത്തു. 

 

“”ഞാൻ പോണ്..””,””ഏട്ടൻ ഇന്ന് വര്ണ്ണ്ട്..””,””തറവാട്ടിലൊക്കെ ഒന്ന് പോണം..””,””വല്ലപഴും വീട്ടിലിക്ക് ഒക്കെ ഇറങ്ങ്ട്ടോ കുഞ്ഞൂട്ടാ…””, 

 

പായസം നുണഞ്ഞ് കൊണ്ടിരിക്കണ കുട്ടികളെയും കൊണ്ട് മാലിനി ചേച്ചി നടന്നകന്നു. 

 

“”എന്താടാ രതീഷേട്ടനും ആയിട്ടൊരു സംസാരം..””, 

 

കുഞ്ഞൂട്ടൻ്റെ കൈ പിടിച്ച് അപ്പൂന്റെ നേരെ നിറുത്തി കൊണ്ട് ചോദിച്ചു. 

 

“”ഒന്നുല്ല..””, “”പുള്ളി എന്നോട് ക്ലബ്ബിലേക്ക് ഇറങ്ങാനായിട്ട് പറയാൻ വന്നതാണ്..””,  

 

നിസാരമായി അവൻ പുള്ളിയെ കുറിച്ചുള്ള വിഷയം ഒഴിവാക്കി.

 

“”മ്മം..””, “”നീ ചന്ദനം വാങ്ങിയില്ലേ…””, 

 

മറ്റെങ്ങോട്ടോ നോക്കി നിന്നിരുന്ന അവൻ്റെ മുഖം തിരിച്ച് അവൾടെ നേരെയാക്കി നെറ്റിയിലേക്ക് നോക്കി പറഞ്ഞു. 

 

“” ഏയ് ഞാൻ കുറി തൊടാറില്ല…””,””അതൊന്നും എനിക്കിഷ്ടല്ല അപ്പൂ…””,

 

“”ഒരു ദൈവവിചാരവുമില്ല ചെക്കന്..””,””കമ്മ്യൂണിസവും പ്രസംഗിച്ച് നടന്നിട്ട് ഒരു കാര്യവും ഇല്ല..””,””വയ്യാണ്ട് കിടക്കുമ്പൊ ‘എന്റെ ദൈവമേന്നെ വിളിക്കു..””,””അല്ലാതെ ഇങ്ക്വിലാബ് സിന്ദാബാദ് ന്ന് വിളിക്കില്ല.””, 

 

എന്തോ വല്ല്യ തത്വം പറയ്ണപോലെ പറഞ്ഞ് അപ്പു തിരിഞ്ഞ് നടന്നു. അവൾടെ പിന്നാലെ കുഞ്ഞൂട്ടനും നടന്നു. 

 

“”ആരു പറഞ്ഞു വിളിച്ചിട്ടില്ലാന്ന് സഖാ….”””, 

 

അവൻ ഒരു ലിസ്റ്റ് നിരത്താൻ തുടങ്ങുന്നതിന് മുമ്പെ അപ്പു കൈ ഉയർത്തി മതിയെന്ന് പറഞ്ഞു. 

 

“”ദയവ് ചെയ്ത്..””, 

 

അതും പറഞ്ഞ് കൈയ്യ് കൂപ്പി. അത് കണ്ടപ്പൊ കുഞ്ഞൂട്ടന് ചിരിയാണ് വന്നത്. 

 

അപ്പൂന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും എന്തെന്നില്ലാത്ത സന്തോഷമാണുണ്ടാകുന്നത് അവൻ അനുഭവിക്കുന്നു. അത്ര നേരം അവൻ്റെ മനസിനെ അലട്ടിയിരുന്ന പ്രശ്നങ്ങളൊക്കെ എതിലെയോ പോയി. ഇനി ഒരു സമയത്ത് അപ്പു വിട്ട് വേറെ ഒരാളുടെ ആയാലും തനിക്ക് ജീവിക്കാൻ ഈ ഓർമ്മകള് തന്നെ ധാരാളം ആണെന്ന് അവൻ്റെ മനസ്സ് പറഞ്ഞു. 

 

“”ഇനി എങ്ങട്ടാ..””, 

 

അപ്പൂന് ഒന്ന് രണ്ട് സ്ഥലത്ത് കൂടി പോണം ന്ന് പറഞ്ഞിരുന്നു. അതെവിടേക്കാണെന്ന് അവൻ ചോദിച്ചു. 

 

“”ഇന്റെ ഒരു കൂട്ടുകാരി ഇണ്ട് അവിടേക്ക് ഒന്ന് പോണം..””,””എന്നിട്ട് തിരിച്ച് വീട്ടിൽ പൂവാം..””, 

 

കയ്യിലിരുന്ന ശർക്കര പായസത്തിൽ നിന്ന് ഒരു നുള്ളെടുത്ത് കഴിച്ചിട്ട് അപ്പു മറുപടി പറഞ്ഞു. മാലിനി ചേച്ചിടെട്ത്ത്ന്ന് അടിച്ച് മ്റ്റിയതാവും പായസം. 

 

ക്ഷേത്രത്തിൽ നിന്ന് നേരെ അപ്പു അവനെയും കൂട്ടി അവൾടെ ഏതൊ കൂട്ടികാരിയെ കാണാൻ അവരുടെ വീട്ടിലേക്ക് നടന്നു. 

 

ചന്ദ്രാലയം എന്ന് എഴുതി വച്ചിരുന്ന ഒരു ഒരു ഗെയ്റ്റ് തുറന്ന് അപ്പു മുറ്റത്തേക്ക് കയറി. ഓട് മേഞ്ഞ അത്യാവശ്യം വലിയ രണ്ടു നില വീട്. മുറ്റത്ത് ഉമ്മറത്തിനെതിരെ ഒരു പശുത്തൊഴുത്തും വിറക് പുരയും മറ്റും. അങ്ങിങ്ങായി ഒരോ ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾ. 

 

മുറ്റത്തേക്ക് കയറി വന്ന അവരെ ചെയ്തിരുന്ന പണിക്കിടയിലും ജോലിക്കാർ ഒന്ന് തലപൊക്കി നോക്കി. അതിൽ ചിലരൊക്കെ അപ്പൂനെ നോക്കി ഒന്ന് ചിരിച്ചു. വീണ്ടും ചെയ്തിരുന്ന പണികൾ തുടർന്നു. അവർ നടന്ന് ഉമ്മറത്തെത്തി. 

 

“”സുമിത്രേച്ചയേ…””,

 

 അപ്പു അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. 

 

“”ദാ… വര്ണു..””, “”ആരാപ്പത്..””, 

 

അകത്ത് നിന്നു അപ്പുന് മറുവിളി കിട്ടി. 

 

വീടിനകത്ത് നിന്ന് ഒരു കുലീനയായ സ്ത്രീ ഇറങ്ങി വന്നു. അപ്പൂനെ കണ്ടപ്പൊ അവരുടെ മുകത്ത് ആശ്ചര്യവും അതേ സമയം കൂടെ നിൽക്കുന്ന ആൺകുട്ടി ആരാണെന്ന സന്തേഹവും തെളിഞ്ഞു. 

 

“”സ്വാതിമോളോ..””,””മോളെവിട്ന്നാ…””,””കൊറെ ആയല്ലോ ഇങ്ങട്ടൊക്കെ ഒന്നിറങ്ങീട്ട്..””,””ഞങ്ങളെ ഒക്കെ മറന്നുവോ..””, 

 

അപ്പൂനെ കണ്ട ആകാംക്ഷയോടെ അപ്പൂ സുമിത്രേച്ചീന്ന് വിളിച്ച സ്ത്രീ ചോദിച്ചു.

 

“”ഒന്ന് നിർത്തി നിർത്തി ചോദിക്കെന്റെ സുമിത്രേച്ചീ…””, 

 

ഒന്നിന് പുറകെ ഒന്നായി ചേച്ചി ചോദിച്ച ചോദ്യങ്ങളെ അപ്പു കളിയാക്കി. അത് കേട്ട് അവരൊന്ന് ചിരിച്ചു. 

 

“”നീ അകത്തിക്ക് വാ…””,””അവളിപൊ ക്ഷേത്രത്തിൽ നിന്ന് വന്നേ ഉള്ളു..””,””മുറിയില്ണ്ട് ഞാൻ വിളിക്കണോ..””, 

 

അപ്പൂനെയും കുഞ്ഞൂട്ടനെയും അകത്തേക്ക് ക്ഷണിച്ചു. 

 

“”വേണ്ട…””,””ഞാൻ പോയി കണ്ടോളാം..””,””ഞാനും അമ്പലത്തീന് വര്ണ വഴിയാ..””,””അവളെ കണ്ടിരുന്നു പക്ഷെ എന്നെ കാത്ത് നിക്കാതെ പിശാശ് സ്ഥലം വിട്ടു..””, 

 

കളിയായിട്ട് അപ്പു പറയുന്ന കേട്ട് ചേച്ചി ചിരിച്ചു. ഇവരാരെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കുഞ്ഞൂട്ടന് മനസിലായില്ല.

 

“”കൂടെ ആരാ സ്വാതി..””, 

 

കുഞ്ഞൂട്ടന് നേരെ നോക്കി അപ്പൂനോട് അവര് ചോദിച്ചു. 

 

“”ആഹ്… ചേച്ചീ..””,”‘അത് പറയാൻ വിട്ടു..””,””ഇത് കുഞ്ഞൂട്ടൻ..””,””ഇന്റെ കസിനാണ്..””, 

 

സുമിത്രേച്ചിക്ക് കുഞ്ഞൂട്ടനെ പരിചയപ്പെടുത്തി.

 

“”തലയ്ക്കെന്ത് പറ്റി…””, 

 

അവർ  മൊട്ട തല ചൂണ്ടി ചോദിച്ചു. അത് കേട്ട് കുഞ്ഞൂട്ടനും അപ്പുവും പരസ്പരം നോക്കി. എന്നോട് പറയെന്ന ഭാവത്തിൽ അപ്പു മുഖമൊന്നിളക്കി. 

 

“”അത്… ഒരു ചെറിയ ആക്സിഡന്റ് പറ്റിയതാ ചേച്ചീ..””, 

 

ചെറിയൊരു ജാള്യതയോടെ അവൻ പറഞ്ഞു. 

 

“”അയ്യോ എങ്ങനെ..””, 

 

ചേച്ചി ഒരു ആകുലതയോടെ ചോദിച്ചു. 

 

“”അത് ബൈക്കിൽ നിന്ന് ഒന്ന് തെന്നി വീണതാ..””,””ചെറിയ ഒരു മുറിവായി..””,””തലയുടെ പുറകിലായിട്ട്..””,””ഇപ്പൊ വേറെ കുഴപ്പൊന്നും ഇല്ല..””,””മുറിയൊക്കെ ഉണങ്ങി റെസ്റ്റ് കഴിഞ്ഞപ്പൊ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങിയതാണ്..””, 

 

ഇനി ഒരു ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ അവരുടെ എല്ലാ സംശയങ്ങളും അവൻ തീർത്ത് കൊടുത്തു. 

 

“”ഇന്റെ ദേവീ…””,””തലേന്റെ പൊറകിലോ..””,””സൂക്ഷിക്കണ്ടേ മൊനേ…”””, 

 

ഒരു മാതാവിന്റെ ആകുലതയോടെ സുമിത്രേച്ചി ശാസിച്ചു. കുഞ്ഞൂട്ടനെന്തോ അവരിൽ ഒരു അമ്മയുടെ സ്ഥാനം കണ്ടു, ഇന്ദിരാമ്മയെ പോലെ.

 

“”സുമിത്രേച്ചീ ഞാനൊന്ന് അവളെ കണ്ടിട്ട് വരാം..””, 

 

സുമിത്രയോട് പറഞ്ഞു കൊണ്ട് അപ്പു കൂട്ടുകാരിയെ കാണാൻ പോവാനൊരുങ്ങി. എന്തു ചെയ്യുമെന്നാലോചിച്ചു നിന്ന കുഞ്ഞൂട്ടന് നേരെ അപ്പു തിരിഞ്ഞു. 

 

“”കുഞ്ഞൂട്ടാ.. നീ ഇവിടെ ഇരുന്നോട്ടൊ..””,””ഞാനിപ്പൊ വരാം..””, 

 

അവൻ തലയാട്ടി സമ്മതിച്ചു. അപ്പു അകത്തേക്ക് പോയി.

 

“”കുഞ്ഞൂട്ടന് ചായ എടുക്കട്ടെ..””, 

 

പടികൾ കയറി പോവുന്ന അപ്പൂനെ നോക്കി നിന്ന അവൻ്റെ ശ്രദ്ധ വേഗം സുമിത്രാമ്മായിലായി. 

 

“”ചായ വേണ്ടമ്മാ പുറത്ത്ന്ന് കുടിച്ചേ ഉള്ളു..””, 

 

കുഞ്ഞൂട്ടൻ കള്ളം പറഞ്ഞു.

 

“”നൊണപറയണ്ടാട്ടൊ അപ്പു പറഞ്ഞല്ലോ കഴിച്ചില്ലെന്ന്..””, 

 

അവൻ്റെ നുണ പെട്ടന്ന് തന്നെ പിടിക്കപ്പെട്ടു. 

 

“”നീ അവിടെ പോയി ഇരിക്ക്..””,””ഞാൻ ഭക്ഷണം എടുത്തിട്ട് വരാം..””,””തൽക്കാലം ഞാൻ പറയ്ണ കേട്ടാമതി..””, 

 

അതും പറഞ്ഞ് അവര് അടുക്കള ലക്ഷ്യമാക്കി പോയി.

 

“”ബുദ്ധിമാട്ടാവില്ലങ്കിൽ ഒരു കട്ടൻ തന്നാമതി സുമിത്രാമ്മേ..””, 

 

തിരിഞ്ഞു പോവുന്ന സുമിത്രാമ്മയെ നോക്കി കുഞ്ഞൂട്ടൻ വിളിച്ച് പറഞ്ഞു. 

 

“”അത് ഞാൻ തീരുമാനിച്ചോളാം..””,””ഇനി നീ വായ തൊറന്നാൽ..””,””ചന്തിക്ക് നല്ല പെടതരും ഞാൻ..””, 

 

അടുക്കളയിൽ നിന്ന് തല വെളിയിലേക്കിട്ട് അവനൊരു മുന്നറിയിപ്പ് കൊടുത്തു. 

 

“”അയ്യേ വേണ്ട..””, 

 

അവന് നാണം വന്നു. ഒന്നുമില്ലങ്കിലും പത്തിരുപത് വയസായതല്ലേ.

 

“”മ്മം…””, 

 

ഒരു ചിരിയോടെ സുമിത്രാമ്മ ഒന്ന് മൂളി. 

 

ഡൈനിംഗ് ടേബിളിൽ കുഞ്ഞൂട്ടന് വേണ്ടി ഒരു പാത്രം വന്നു. കൂടെ പുട്ടും കടലയും. 

 

“”എല്ലാരും കഴിച്ചതാണോ..””, 

 

ഒരു മര്യാത എന്നോണം സുമിത്രാമ്മയോട് അവൻ ചോദിച്ചു. 

 

“”എല്ലാരും കഴിച്ചു അവരുടെ പാട്ടിന് പോയി..””,””ഇനി നീയും ഞാനും സ്വാതി മോളും മാത്ര ഉള്ളു..””,””മോൻ കഴിക്ക് സ്വാതി വന്നിട്ട് ഞാൻ മോൾടെ കൂടെ ഇരുന്നോളാം..””, 

 

സുമിത്രാമ്മാ പാത്രത്തിലേക്ക് ഓരോ കഷ്ണം പുട്ടെടുത്തിട്ടു, അതിന് മേലെ കടലചാറൊഴിച്ചു അഭിഷേകവും ചെയ്തു. 

 

കുഞ്ഞൂട്ടൻ കഴിക്കാൻ തുടങ്ങി, നല്ല സ്വാതുണ്ടായിരുന്നു. 

 

“”എങ്ങനെ ഇണ്ടെടാ ഞങ്ങടെ സുമിത്രേച്ചീടെകൈപുണ്യം..””, 

 

പടിയിറങ്ങി വരുന്ന അപ്പു, കഴിച്ചോണ്ടിരിക്കണ അവനോട് ചോദിച്ചു. 

 

അവൾടെ പുറകെ മറ്റൊരു പെൺകുട്ടിയും വര്ണു, കുഞ്ഞൂട്ടൻ സുക്ഷിച്ച് നോക്കി. അതേ.. ക്ഷേത്രത്തിൽ വച്ച് കണ്ട അതേ പെൺകുട്ടി, ശ്വേത; സന്തോഷേട്ടന്റെ പെങ്ങള്. അപ്പൊ താൻ വന്നിരിക്ക്ണത് സന്തോഷേട്ടന്റെ വീട്ടിലാണല്ലേ… കുഞ്ഞൂട്ടൻ മനസിലാക്കി.

 

“”ടാ എന്താ അന്തം വിട്ടിരിക്കണെ ചോയിച്ചെ കേട്ടില്ലേ…””, 

 

ആലോചനയിലിരുന്ന അവനെ അപ്പു തട്ടി വിളിച്ചു. 

 

“”ആ… നാന്നായിട്ടുണ്ട്…””,””എനിക്കിഷ്ടപ്പെട്ടു..””, 

 

അവൻ സുമിത്രാമ്മായെ നോക്കി മറുപടി പറഞ്ഞു. അതിനവരൊന്ന് പുഞ്ചിരിച്ചു. 

 

“”സ്വാതി മോളെ നീ ഇരിക്ക് ഞാൻ വിളമ്പി തരാം…””, 

 

കുഞ്ഞൂട്ടൻ്റെ പുറകിൽ നിക്കണ അപ്പൂനെ അവര് ക്ഷണിച്ചു. 

 

അപ്പൂനും ഒരു പ്ലേറ്റിൽ പ്രാതൽ വിളമ്പി, കൂടെ ഇരിക്കാൻ നിർബന്ധിച്ചപ്പോൾ സുമിത്രാമ്മയും ഇരുന്നു. 

 

“”കിങ്ങിണീ നിനക്ക് വിളമ്പണോ..””, 

 

ടേബിളിന് ചുറ്റും ഇട്ടിരുന്ന ഒരു കസേരയിലിരിക്കാണ് ആ… പെൺകുട്ടി. അവള് കുഞ്ഞൂട്ടനെ തന്നെ തറപ്പിച്ച് നോക്ക്ണ്ണ്ട്, അവനത് കാര്യമാക്കിയില്ല. സുമിത്രാമ്മയുടെ ചോദ്യം കേട്ടപ്പോൾ അവളൊന്ന് ശ്രദ്ധമാറ്റി. 

 

“”അയ്യോ വേണ്ടമ്മേ ഇപ്പത്തന്നെ വയറു നെറഞ്ഞാ ഇരിക്കണെ..””,””ഇങ്ങനെ നിങ്ങളെന്നെ സ്നേഹിച്ചാ ഞാൻ വല്ല ഗുണ്ടു മണിയുമാവും..””, 

 

അവളുടെ മറുപടിക്ക് എല്ലാവരും ഒന്ന് ചിരിച്ചു. 

 

ഭക്ഷണത്തിന് ശേഷം അൽപ നേരം കൂടിഅവിടെ ചുറ്റിപറ്റി നിന്നു. അപ്പുവും ശ്വേതയും നല്ല ചിരികളി സംസാരത്തിലാണ്. സുമിത്രാമ്മ അവരുടെ തറവാടിനെ കുറിച്ചൊക്കെ കുഞ്ഞൂട്ടന് പറഞ്ഞ് കൊടുത്തു. 

 

പണ്ട് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് നവോത്ഥാനത്തിന്റെ ഭാഗമായിരുന്ന ഒരു വലിയ കുടുംബമാണ് അവരുടേത്. വേദങ്ങൾ പഠിച്ചാൽ ഈയം ഉരുക്കി ഒഴിച്ചിരുന്ന സവർണ്ണരുടെ നീചശേഷിപ്പിൽ നിന്ന്, വാളും കത്തിയും എടുത്ത് അവർക്കെതിരെ സംഘംചേർന്ന് പൊരുതി നേടിയ അവകാശങ്ങളോടെ ജീവിച്ചിരുന്ന ഒൻപത് കുടുംബങ്ങൾ. അതിൽ അന്തിമ തീരുമാനം എടുക്കാൻ അവകാശമുണ്ടായിരുന്ന ചന്ദ്രാലയത്ത് രാമചന്ദ്രനെന്ന മുതുമുത്തശ്ശന്റെ പരമ്പര. ആ… ഒൻപതെണ്ണത്തിൽ വരുന്ന തറവാട് തന്നെയായിരുന്നു സുമിത്രാമ്മയുടേതും. കളരിയോട് കൂടിയ കുറുപ്പൻമാരും മന്ത്രവാദം വശമുള്ള കണിയാൻ മാരും ഒക്കെ അടങ്ങുന്ന ഒരു വലിയ കുടുംബം. 

 

കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പൊ സാമൂഹിക ശാസ്ത്രം ടെസ്റ്റ്ബുക്ക് വായിച്ച ഒരു ഫീലായിരുന്നു കുഞ്ഞൂട്ടന്. അൽപ നേരം കൂടി അവിടെ സംസാരിച്ചിരുന്ന് അവനും അപ്പുവും അവിടെ നിന്നിറങ്ങി. പോരുമ്പോഴും ചന്ദ്രാലയത്തിലെ പെൺകുട്ടി കുഞ്ഞൂട്ടനെ നോക്കുന്നതായി അവൻ ശ്രദ്ധിച്ചു. 

 

അത്രനേരം നിന്നിട്ടും സന്തോഷിനെയോ പുള്ളിയുടെ അച്ഛനേയൊ അങ്ങോട്ടേക്ക് കണ്ടില്ല. എന്തോ ആവശ്യത്തിനായി കൃഷി ഓഫീസിൽ പോയതാണെന്ന് സുമിത്രാമ്മ പറഞ്ഞ് അറിയാൻ കഴിഞ്ഞു. കാക്കാൻ അവര് നിന്നില്ല. അവിടെ നിന്നും തിരികെ വീട്ടിലേക്ക് യാത്ര തിരിച്ചു.

 

ആളൊഴിഞ്ഞ ഒരു പറമ്പിലൂടെ അപ്പു മുന്നോട്ടു നടന്നു.

 

“”അപ്പൂ എങ്ങോട്ടാണ്..””,””അതിലെ അല്ലേ പോവണ്ടിയിരുന്നത്..””, 

 

വീട്ടിലേക്ക് തിരിയാനുള്ള വഴിക്ക് പോവാതെ അപ്പു മറ്റൊരിടത്തു കൂടി തിരിയുന്ന് കണ്ട് അവൻ ചോദിച്ചു. ഇത്ര ദിവസത്തിൽ വീടിനടുത്തുള്ള ഒരുമാതിരിപെട്ട വഴികളൊക്കെ കുഞ്ഞൂട്ടൻ മനസിലായിക്കിയിരുന്നു. ധാരാളം ഊടു വഴികളുള്ള ഒരു നാടാണിത്. 

 

“”നീ വാ ചെക്കാ ഇതിലേയും വീട്ടിലേക്ക് പൂവാം..””, 

 

തിരിഞ്ഞ് മറുപടി കൊടുത്തു കൊണ്ട് അവള് വീണ്ടും മിന്നിലേക്ക് നടന്നു. 

 

അവളുടെ നാടല്ലെ കുഞ്ഞൂട്ടനേക്കാളും അപ്പൂന് തന്നെയായിരിക്കും വഴികളൊക്കെ നിശ്ചയം, അവൻ അവളെ പിന്തുടർന്നു. 

 

രണ്ടുപേരും ഒരു വലിയ മനയ്ക്ക് മുൻപിലെത്തി. ആൾതാമസമില്ലെന്ന് അതിന്റെ പരിസരം കണ്ടാലേ പറയും. പൊന്തയും കാടുമൊന്നു മുണ്ടായിരുന്നില്ല പക്ഷെ മുറ്റം നിറയെ കരിയിലകൾ നിറഞ്ഞു കിടക്കുന്നു. വലിയ വൃക്ഷങ്ങൾ പടർന്ന് നിൽക്കുന്ന പറമ്പിലെങ്ങും തന്നെ സൂര്യപ്രകാശം ഭൂമിയിൽ തട്ടുന്നില്ല. മനയുടെ ചുറ്റുപാടും ഒഴിച്ചാൽ ബാക്കി ഭാഗമൊക്കെ തണലാണ്. ചെങ്കല്ല് വെട്ടി വഴിനിറയേ പാകിയിരിക്കുന്നു. രണ്ടു വശങ്ങളിലും വെട്ടുകല്ല് ഉയരത്തിൽ കെട്ടി ഒരു കവാടം കണക്കെയാണ് മനയിലേക്കുള്ള വഴി. മരത്തിൽ തീർത്തിരുന്ന മനയുടെ പടിവാതിൽ ചിതലുവന്നെത് കൊണ്ടായിരിക്കാം അഴിച്ച് മാറ്റി വച്ചിട്ടുണ്ട്. 

 

അവിടെ എങ്ങും ഒരാളനക്കമില്ല. ഇടക്കിടയ്ക്ക് കേൾക്കുന്ന പക്ഷികളുടെയും ചീവീടുകളുടെയും ശബ്ദം മാത്രം. പറമ്പിലെ മാനം മുട്ടുന്ന ചുങ്കത്തേ തേക്കുകൾ, ഇരുമ്പ് തൊടാത്തതിന്റെ അഹംങ്കാരത്തിൽ വളർന്നു നിൽക്കുന്നു. 

 

“”മിഴിച്ച് നോക്കാതെ ഇങ്ങ്ട്ട് വാ കുഞ്ഞൂട്ടാ..””, 

 

മനയുടെ പരിസരവും മറ്റും നോക്കി നിന്ന അവനെ അപ്പു പടിപ്പുരകടന്ന് ചാഞ്ഞ് കിടന്നിരുന്ന ഒരു മരത്തിലിരുന്ന് കൊണ്ട് വിളിച്ചു. 

 

“”ദാ വര്ണു..””, 

 

കുഞ്ഞൂട്ടൻ അവൾക്കടുത്തായി ഇരുന്നു. 

 

അപ്പു അവൻ്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി. എന്തോ പറയാനുണ്ട് പക്ഷെ എങ്ങനെ തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലിരിക്കാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവും. 

 

“”എന്താ അപ്പൂ എന്നെ ഇങ്ങനെ നോക്കണെ..””, “”നിനക്കെന്തേലും പറയാന്ണ്ടോ..””, 

 

അവൻ്റെ ചോദ്യം അവൾക്കൊരു ആശ്വാസമായെന്ന് തോന്നുന്നു. അവളിൽ നിന്നൊരു ദീർഘനിശ്വാസം കേട്ടു. 

 

“”ഇത് ആരുടെ മനയാണെന്ന് നിനക്ക് മനസിലായോ..””, 

 

അവൻ ചോദിച്ചതിന് മറുപടി നൽകാതെ അപ്പു വിഷയം മാറ്റി സംസാരിച്ചു. 

 

“”ഇത്…””, “”ഇത് അന്ന് ഇന്ദിരാമ്മ പറഞ്ഞ മനയാണോ..”‘, ‘”വേണിയെ സായിപ്പ് റേപ്പ് ചെയ്ത് കൊന്ന..””, 

 

എന്തൊ അവലക്ഷണം കേട്ടപോലെ അവള് കുഞ്ഞൂട്ടനെ നോക്കി. അൽപ്പനേരം അവർ തമ്മിൽ ഒരു സംസാരവും ഇണ്ടായില്ല. 

 

“”അതോണോ സായിപ്പ് താമസിച്ചിരുന്ന കളപ്പുര..””, 

 

കുറച്ചപ്പുറത്ത് മനയുട് ചേർന്ന് തന്നെ ചെങ്കല്ലിലും മരത്തിലും തീർത്ത ധാന്യപ്പുര ചൂണ്ടി അവൻ ചോദിച്ചു. 

 

“”ആണെന്ന് തോന്നുന്നു..””, 

 

ഒരു സംശയത്തോടെ അപ്പു മറുപടി പറഞ്ഞു. പുള്ളിക്കാരിക്കും വല്ല്യ പിടുത്തം ഒന്നും ഇല്ല. 

 

“”തമ്പുരാട്ടിക്കും വല്ല്യ പിടിയൊന്നുമില്ലാല്ലേ….””…

 

“”ഹിഹി ഇല്ല… ഞാൻ ഈ മന ദൂരത്ത് നിന്ന് കണ്ടിട്ടുള്ളു…””,””ഇതിപ്പൊ നീയുള്ള ദൈര്യത്തിൽ പോന്നതല്ലേ…””, 

 

ചെറിയ ചമ്മലോടെ ചുമല് പൊക്കി കൈ പിന്നിൽ കെട്ടി അപ്പു പറഞ്ഞു..

 

“”അതെന്താപ്പൂ… “”, “”ഇവിടെ പേടിക്കാൻ…””, “”വല്ല പ്രേതമോ മറ്റോ ഉണ്ടോ…””,

 

“”അതിനെ പറ്റിയൊന്നും ഇനിക്കറിയില്ല..””,””സന്ധ്യയായി കഴിഞ്ഞാൽ കള്ളുടിയന്മാരുടെ ശല്ല്യം ഇണ്ടാവാറ്ണ്ട്…””,””ദേ… നീ ഇരിക്ക്ണേന്റെ പുറകിൽ കുപ്പികൾ കെടക്ക്ണെ കണ്ടില്ലേ…””, 

 

അപ്പു പറഞ്ഞിടത്തേക്ക് അവൻ തിരിഞ്ഞ് നോക്കി… റംമ്മിന്റെയും മറ്റും കുറച്ച് പ്ലാസ്റ്റിക് ബോട്ടിലുകൾ കിടക്കുന്നു.. 

 

“”ഹൗ ദാരിദ്ര്യം…””,””ഇവരെ ഒക്കെ പേടിച്ച് യക്ഷി ജീവനും കൊണ്ട് ഓടീട്ട്ണ്ടാവുംല്ലേ….””,

 

അതിന് അപ്പു ഒന്ന് ചിരിച്ചു…

 

“”അതേ അതേ…””,

 

പിന്നെ അവർ ആഹ് മനയിലെ അമ്പല പ്രാക്കളുടെ കുറകലും കേട്ട് കുറച്ച് നേരം ഇരുന്നു..

 

“”അപ്പുവോ… ഞാനൊരു കാര്യം പറഞ്ഞാൽ നീ കളിയാക്കുവോ…””,

 

കളിയാക്കുവോന്ന് ചോദിച്ചപ്പത്തന്നെ അവൾടെ മുഖത്തൊരു ചിരി വന്നു…

 

“”ഇല്ല… എന്താടാ.. കാര്യം…””, 

 

“”അതില്ലേ അപ്പുവോ… ഞാനെ…””,

 

“”ആ… നീ….””, 

 

“”ഞാൻ മറ്റേ… ആ പെണ്ണിനെ കണ്ടിട്ട്ണ്ട്…””,

 

“”ങേ… “”, “”ഏത് മറ്റേ പെണ്ണ്..””,

 

“”അത് ആ… വേണിയെ…””,

 

“”ഏത് വേണിയാടാ…””, 

 

“”ആ ക്ഷേത്രത്തിലില്ലേ…””,””അവിട്ത്തെ പ്രതിഷ്ഠയില്ലേ…””,””ആ.. വേണിയെ…””,

 

അത്ര നേരം അടക്കി പിടിച്ച നിന്ന പോലെ കുഞ്ഞൂട്ടൻ പറഞ്ഞത് കേട്ടതും അപ്പു ചിരി തുടങ്ങി 

 

“”അയ്യോ… ഹ ഹ ഹ എനിക്ക് ശ്വാസം കിട്ടണില്ലേ….””,””കുഞ്ഞൂട്ടാ ആദ്യം ഇങ്ങനെ ഒക്കെ ഇണ്ടാവും””,””സാരില്ല ശരിയായിക്കോളും…””,””മറ്റേ ആ പടം ഇല്ലേ.. മാസ് അതീത്തെ പോലെ””, 

 

പിന്നേം അപ്പു വയറ്റത്ത് കൈ വച്ച് ചിരിക്കാൻ തുടങ്ങി.

 

“”ദേ അപ്പൂ എനിക്ക് തള്ളവെരളിന്ന് അരിച്ച് വര്ണ് ണ്ട്ട്ടോ..””, 

 

കുഞ്ഞൂട്ടന് ദേഷ്യം വന്ന് ശബ്ദമൊന്ന് കടുപ്പിച്ചു. പെട്ടെന്ന് കടിച്ച് പിടിച്ച പോലെ അവള് ചിരി നിറുത്തി…

 

“”നീ ഇങ്ങനെ ഒക്കെപറഞ്ഞാ ആരാ ചിരിക്കാത്തെ…””,””പ്രാന്ത്…””, 

 

“”നീ വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല…””,

 

“”ചൂടാവല്ലേ കുഞ്ഞൂട്ടാ…””, “”നീ എന്താ കണ്ടെ…””, 

 

“”പറയാൻ സൗകര്യം ഇല്ല…””,

 

“”ഓഹ് ജാഡ…””,””ഹയ്യോ… എന്നാലും ഇങ്ങനേം ഇണ്ടോ പ്രാന്ത്…””, 

 

ഒന്നും പറഞ്ഞിട്ട് അപ്പു വിശ്വസിക്കണില്ല… ഇനി ഇപ്പൊ എല്ലാം തൻ്റെ തോന്നലാണോന്ന് കുഞ്ഞൂട്ടന് സംശയം ആയി… 

 

അപ്പു സൈലന്റായി.. കുറച്ചേരം  കളപ്പുരയിലേക്ക് നോക്കി ഇരുന്നു..

 

“”ഇക്ക് നിന്നോട് ഒരു കാര്യം പറയാന്ണ്ട്..””,””ഞാൻ പറയുന്നത് മുഴുവൻ സമാധാധായിട്ട് കേക്കണം നീ..””,””മറുത്ത് കൂടുതലൊന്നും ചോദിക്കാനും പാടില്ല..””, 

 

നിശബ്ദത ഭേദിച്ച് കൊണ്ട് അപ്പു സംസാരിച്ച് തുടങ്ങി.

 

“”മ്മം…””, “”നേരത്തേ കണ്ട കുട്ടിയില്ലേ ശ്വേത അവള് എന്റെ കൂടെ പഠിച്ചതാണ്..””,””ഒരേ സ്കൂളില്..””, 

 

“”എനിക്കറിയാം അപ്പൂ..””,””സന്തോഷേട്ടന്റെ പെങ്ങളല്ലേ””, “”അമ്പലത്ത്ന്ന് കണ്ടിരുന്നു””, 

 

അവൻ്റെ മറുപടിക്കൊന്നവൾ പുഞ്ചിരിച്ചു. 

 

“”അവൾക്ക് ഒരു തെറ്റിധാരണ ഇണ്ടായിരുന്നു അത് മാറ്റാനാണ് ഞാൻ പോയത്..””, 

 

“”എന്ത് തെറ്റിധാരണയാണപ്പൂസേ..””, 

 

“”അത്…””,””അവളൊരാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..””,””അപത്തത്തിൽ അവരുടെ എടക്ക് ഒരു കരട് പോലെ എനിക്ക് വരേണ്ടി വന്നു..””, 

 

അപ്പു പറയുന്നത് ഒന്നും മനസിലാവാതെ കുഞ്ഞൂട്ടൻ അവളെ തന്നെ നോക്കി നിന്നു. അർത്ഥം മനസിലാവാത്ത ഒരു ചിരി മാത്രം ആയിരുന്നു അപ്പൂന്റെ മുഖത്ത്..

 

“”തെളിച്ച് പറ അപ്പൂ..””,””എനിക്കൊന്നും മനസിലാവുന്നില്ല..””, 

 

“”എടാ നിന്നോട് ചെലപ്പൊ സന്തോഷേട്ടനും, കൂടെ നടക്കണ രതീഷേട്ടനും വന്ന്ട്ട് എന്തേലും ചോദിക്കും..””, 

 

ഇരുന്ന മരത്തിൽ നിന്ന് ചാടി ഇറങ്ങി കൊണ്ട് അവള് പറഞ്ഞു. 

 

“”എന്ത് ചോദിക്കുംന്നാ അപ്പൂ..””, 

 

“”ഞാൻ ശ്വേതേടെ അവടെ കൊണ്ടോയത് നിന്നെ കാണിക്കാനാണ്..””,””അവളൊട് നീ എന്റെ മുറച്ചെക്കനാണെന്നും..””,””കുടുംബക്കാരായിട്ട് നമ്മടെ മംങ്കല്ല്യം ഒറപ്പിച്ചതാണെന്നു പറഞ്ഞിട്ട്ണ്ട്..””, 

 

അവള് ചെറിയൊരു ആശങ്കയോടെ പറഞ്ഞു.

 

‘മോനേ മനസിൽ ലഡു പൊട്ടി’, കുഞ്ഞൂട്ടനിത് അവമ്മാരെടുത്ത് എന്നേ പറഞ്ഞതാണ്, പാവം അപ്പു അതൊന്നും അറിഞ്ഞിട്ടില്ല….

 

കുഞ്ഞൂട്ടന് ചിരി വരുന്നുണ്ടെങ്കിലും കടിച്ച് പിടിച്ചു നിന്നു. ഇവളെന്തിനാ ഇത് പറയുമ്പൊ പേടിക്ക്ണെ. ഞാനിത്ര കാലം കാത്തിരുന്നത് ഇവളെ കാണാനാണെന്നങ്ങ് കാച്ചിയാലോ. പതിനെട്ട് വർഷം…. തൻ്റെ ഇഷ്ട്ടം പറഞ്ഞാലോ എന്ന് അവൻ മനസിൽ കരുതി.

 

“”ടാ..””,””നീ എന്താ പൊട്ടനിളി ഇളിച്ചോണ്ടിരിക്കണെ..””,””ഞാൻ പറയ്ണ കേക്ക്ണ്ടോ..””, 

 

അപ്പു ഒരു കൈ അവൻ്റെ മുഖത്തിന് അഭിമുഖമായി വീശി. 

 

“”ആ്ഹ്…””, “”കേട്ടപ്പുസെ””,””നമ്മടെ കല്ല്യാണ കാര്യം അല്ലേ””,””നീ പറഞ്ഞോ””,…””ഞാൻ കേക്ക്ണ്ണ്ട്..””,

 

“”എന്തോന്ന് കല്ല്യാണോ..””,””തലക്കടി കിട്ടിയപ്പൊ നിൻ്റെ ഒള്ള ബോധവും പോയോ..””, “”നേരത്തെ പ്രേതത്തിനെ കണ്ടു ഇപ്പ ദേ പിച്ചും പെയ്യും പറയ്ണു…””,

 

അപ്പു അവൻ്റെ വാക്കുകളെ പുശ്ചിച്ചു തള്ളി. 

 

“”ഏയ് എനിക്ക് കൊഴപ്പൊന്നും ഇല്ലല്ലോ..””,””നീ തന്നെയല്ലേ പറഞ്ഞെ നമ്മുടെ കല്ല്യാണകാര്യം..””, 

 

കുഞ്ഞൂട്ടൻ അതൂടി പറഞ്ഞപ്പൊ അപ്പൂന്റെ മുഖത്ത് ദയനീയ മായഭാവം. 

 

“”ഓഹ്… നിന്നെയൊക്കെ..””,””എടാ പൊട്ടാ ഇതാണ് ഞാൻ പറഞ്ഞത് ശരിക്ക് ചിന്തിക്കണമെന്ന്..””,””എന്തേലും കേക്ക്ണേന്റെ മുന്നെ തോക്കീ കേറിവെടിവെച്ചോളും..””, 

 

അവൻ എന്തോ തെറ്റ് ചെയ്ത പോലെ അപ്പു തട്ടികേറി. 

 

“”എടാ ആ ശ്വേത സ്നേഹിക്കുന്ന ചെക്കൻ എന്നോട് ഇഷ്ടാന്ന് പറഞ്ഞിരുന്നു””,””അതിന് അവള് എന്നോട് എത്ര കാലമാ മിണ്ടാണ്ട് നടന്നേന്നറിയോ””,””ഇന്ന് നിന്നെ മുന്നിൽ കൊണ്ടോയി നിർത്തിയപ്പളാ അവക്ക് സമാധാനം ആയത്””,””അത് വരെ ഞാനും അവൾടെ കാമുകനും കൂടി കളിക്കണ കള്ള കളിയാണെന്ന് വിചാരിച്ച് നടക്കാര്ന്നു സാധനം..””, “”ഇപ്പൊ മനസിലായോ..””, 

 

കാര്യങ്ങളുടെ ഒരു കെടപ്പ് വശം അവള് ഏകദേശം വിശദമാക്കി കൊടുത്തു. ഇപ്പളാണ് ആ പെണ്ണ് തുറിച്ച് നോക്കിയതെന്തിനാണെന്ന് കുഞ്ഞൂട്ടന് മനസിലായത്. 

 

“”പക്ഷെ അപ്പൂ അവക്കിപ്പഴും വിശ്വാസം വന്നിട്ടില്ലെന്ന് തോന്ന്ണു..””,””അവളെന്നെ തന്നെ തുറിച്ച് നോക്ക്ണ്ടായിരുന്നു..””,””ഇനി ഇതെല്ലാം നമ്മടെ രണ്ടാളുടെയും പ്ലാനാണെന്ന് ശ്വേത വിചാരിച്ചിട്ടുണ്ടെങ്കിലോ..””, 

 

സംശയം ചോദിച്ചു. 

 

“”അതിന് ചാൻസ്ണ്ട്..””,””പക്ഷെ കൊഴപ്പില്ല..””,””സന്തോഷേട്ടൻ വഴി രതീഷേട്ടനത് അറിഞ്ഞോളും..””,””അയാക്കൊന്ന് ബോധം വച്ചാ മതി വേറെ പ്രശ്നം ഒന്നും ഇല്ല..””, 

 

ഒരാശ്വാസത്തോടെ അവള് നെഞ്ചത്ത് കൈവച്ച് ശ്വാസം വലിച്ച് കൊണ്ട് പറഞ്ഞു. 

 

അപ്പൊ ഇതിന് വേണ്ടിയാണ് തന്നെ പുറത്ത് കൊണ്ടോവാൻ അപ്പു ധൃതികൂട്ടിയതെന്ന് കുഞ്ഞൂട്ടൻ കരുതുന്നു. 

 

“”അപ്പൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാന്ണ്ട്..””, 

 

അവളുടെ മുഖത്ത് നോക്കാൻ കുഞ്ഞൂട്ടന് കഴിയുമായിരുന്നില്ല. തല താഴ്ത്തികൊണ്ടാണ് അവൻ സംസാരിക്കുന്നത്. 

 

“”എന്താ കുഞ്ഞൂട്ടാ..””, 

 

“”അപ്പൂസെ അത്..””,””നിനക്കെന്നെ ഇഷ്ട്ടാണോ..””, 

 

വളരെ നേർത്ത ശബ്ദത്തിലാണ് അവൻ ചോദിച്ചത്. 

 

“”അതെന്താ കുഞ്ഞൂട്ടാ അങ്ങനെ ചോദിച്ചത്..””,””നീ അല്ലാതെ വേറെ ആരാ എനിക്കും ഇന്ദിരാമ്മയ്ക്കും ഇഷ്ടപ്പെടാനുള്ളത്..””, 

 

നിഷ്കളങ്കമായാണ് അവള് പറഞ്ഞത്, പക്ഷെ അതൊരു വാൽസല്ല്യത്തിൽ കലർന്ന മറുപടിയായിരുന്നു. 

 

“”ആ ഇഷ്ട്ടം അല്ല അപ്പൂസേ..””,””നിന്നെ ആദ്യം കണ്ടത് മുതൽ എനിക്ക്…””,,””എന്റെ മനസിൽ ഇപ്പൊ നീ മാത്രേ ഉള്ളു അപ്പൂ..””,””ഇഷ്ടാണ്..””,””ജീവിതാവസാനം വരെ നിന്റെ കൂടെ ജീവിക്കണംന്ന്ണ്ട്..””, 

 

അപ്പൂനോട് ഇഷ്ടം പറയാൻ പറ്റിയ നേരം ഇതാണെന്ന് തോന്നി. വൈകിപ്പിക്കെണ്ടെന്ന് വച്ച് കുഞ്ഞൂട്ടൻ അവൻ്റെ മനസിലുള്ളത് മുഴുവൻ പറഞ്ഞു. മുന്നോട്ടാഞ്ഞ് അവൾടെ ചുണ്ടിനെ കവരാനും മറന്നില്ല.  

 

ചുണ്ടിലവൻ്റെ നനുത്ത സ്പർശം അറിഞ്ഞതും അപ്പു ഐസ് പോലെ ഉറഞ്ഞു പോയി. അൽപ്പ നേരത്തേക്ക് എന്ത് സംഭവിക്കുന്നെന്നവൾക്ക് മനസിലായില്ല. ചുണ്ടിലെ പിടിവിടിവിട്ടതും എന്തോ ഉൾപ്രേരണയിൽ വലതു കൈ വീശി കുഞ്ഞൂട്ടൻ്റെ കവിളിൽ അടിച്ചു. അടിക്ക് വല്ല്യ ശക്തിയില്ലായിരുന്നോണ്ട് വല്ല്യ വേദനയെടുത്തില്ല. കണ്ണിന്റെ രണ്ട് തുമ്പും തുടച്ച് കൊണ്ട് അപ്പു അവിടെ നിന്നും നടന്നകന്നു. 

 

ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റ് പിന്നാലെ കുഞ്ഞൂട്ടനും. വളരേ വേഗത്തിൽ നടന്ന് നീങ്ങുകയാണവൾ. കൂടെ എത്താൻ അവന് ഓടേണ്ടി വന്നു. 

 

“”അപ്പൂ ഞാൻ…””,””സോറി””,””ഇഷ്ടം തോന്നിയതൊണ്ട് ചെയ്തെ ആണ്..””,””നഷ്ട്ടപ്പെടരുതെന്ന എന്റെ വാശിക്ക് പറ്റി പോയതാണ്..””,””ക്ഷമിക്ക് ഒരു അപത്തം പറ്റി പോയി..””,””സോറീ…””,””പ്ലീസ് ഒന്ന് നിക്ക് അപ്പൂ..””, 

 

അവൻ കുറച്ച് ദൂരം അവളുടെ കൂടെ ഓടി, പക്ഷെ ഒന്നും കേൾക്കാൻ അപ്പു തയ്യാറായിരുന്നില്ല. 

 

‘ഞാൻ ചെയ്തത് തെറ്റായിപോയോ. ഇനിക്കവളെ ഇഷ്ട്ടമാണ് അതിന്റെ പുറത്ത് പറ്റിപോയതാണ്. തീരെ ടൈമിംഗ് ഇല്ലാത്ത ഒരു വികാരമായിപോയലോ ഇത്..’. കുഞ്ഞൂട്ടൻ ആത്മഗതം പറഞ്ഞു.

 

‘പ്രേമത്തിന് പത്ത് പൈസേടെ വിവരമില്ല. പക്ഷെ എന്റെ ഇഷ്ടം, ആരൊക്കെ എതിർത്താലും അത് അങ്ങനെ തന്നെ നിക്കും. എനിക്ക് സ്നേഹിക്കാൻ ആരുടെയും അനുവാതം ഒന്നും വേണ്ട, അവൾടെ പോലും. തിരിച്ചെന്നെ സ്നേഹിക്കാൻ ഞാൻ വാശിപിടിച്ചൊന്നും ഇല്ലല്ലോ. വേണ്ട അവളെ കൊണ്ട് പറ്റില്ലെങ്കിൽ വേണ്ട…’. കുഞ്ഞൂട്ടൻ്റെ കണ്ണുകളും നിറയാൻ തുടങ്ങി. ആകെ പാടെ ഒരു ശൂന്യത. പറയണ്ടായിരുന്നു അങ്ങനെ ചെയ്യണ്ടായിരുന്നു എന്നായി അവന്.

 

അപ്പു ഇന്ദിരാമ്മയോടെങ്ങാനും പറയുമോ എന്ന് കുഞ്ഞൂട്ടൻ പേടിച്ചു. 

 

മനയുടെ പടിപ്പുരയുടെ കട്ടളക്കരികിൽ അവൻ ഇരുന്നു. ‘തെറ്റ് എൻ്റെ ഭാഗത്ത് തന്നെയാണ്. അർഹിക്കാത്തത് മോഹിച്ചു. എല്ലാത്തിനും അവസാനം തെറ്റ് എന്റെ പക്ഷത്ത് തന്നെയായിരിക്കും. ചെറുപ്പം മുതൽ അങ്ങിനെ തന്നെയാണല്ലോ. ഒരു പുതമയല്ലാത്തോണ്ട് കൊഴപ്പില്ല. വീട്ടിൽ നിന്ന് ഒഴുവാക്കി വിട്ട എനിക്കൊരു അഭയം തന്നത് അപ്പുവും ഇന്ദിരാമ്മയുമാണ് അതൊരിക്കലും മറക്കര്ത്..’. കുഞ്ഞൂട്ടൻ്റെ ചിന്തകൾ പോയത് അങ്ങിനെയാണ്. കുഞ്ഞൂട്ടൻ കാരണം ആർക്കും സങ്കടം ഒന്നും ഇണ്ടാവര്തെന്നാണവന്. 

 

അവിടെ നിന്ന് കുറച്ച് തീരുമാനങ്ങൾ എടുത്ത് കൊണ്ടാണ് കുഞ്ഞൂട്ടൻ വീട്ടിലേക്ക് പോയത്. പോവുന്നത് വരെ അപ്പൂന്റെട്ത്തും ഇന്ദിരാമ്മേടട്ത്തും സന്തോഷത്തോടെ പെരുമാറാം. ഇഷ്ടാണെന്ന് പറഞ്ഞു, അവള് അത് ആക്സപ്റ്റ് ചെയ്തില്ല. പോട്ടേ അതവിടെ കഴിഞ്ഞു. പ്രശ്നങ്ങളും സങ്കടങ്ങളും എല്ലാം കുഞ്ഞൂട്ടൻ അവൻ്റെ തന്നെ സ്വകാര്യതയാക്കി വയ്ക്കാം എന്നാണ് കരുതിയത്. 

 

വഴികളൊന്നും അറിയാണ്ട് ഒര് ഊഹം വച്ച് കുഞ്ഞൂട്ടൻ നടന്നു. ഒടുക്കം വീടിന്റെ പിന്നാമ്പുറത്താണ് എത്തിയത്. അവിടെ അടുക്കള വാതിലിൽ മുട്ടിൽ കൈ താങ്ങി കൊണ്ട് അപ്പു ഇരിക്കുന്നുണ്ട്. അവൻ്റെ കാലൊച്ച കേട്ട്കൊണ്ട് തലയൈന്ന് പൊക്കി നോക്കി. 

 

മുഖത്ത് നോക്കിയപ്പൊ അവനൊന്ന് ചിരിച്ചു കാണാച്ചു. മുഖം താഴ്ത്ത അവള് അകത്തേക്ക് എഴുന്നേറ്റ് പോയി. അത് കണ്ടോണ്ട് ഇന്ദിരാമ്മ അങ്ങോട്ടേക്ക് വന്നു.

 

“””നീ എവിടുന്നാ കുഞ്ഞൂട്ടാ പിന്നാമ്പുറത്ത് കൂടി..””, 

 

തലതാഴ്ത്തി പോവുന്ന അപ്പൂനെ ഒന്ന് നോക്കി ഇന്ദിരാമ്മ അവനോട് ചോദിച്ചു. 

 

“”ഞാൻ അവിടെ ഒരു മനയില്ലെ അവിടെന്ന് വരാണ്..””,””അപ്പു എന്നെ ഒറ്റക്കാക്കി പോന്നു ഇന്ദിരാമ്മേ..””,””പിന്നെ ഒരു വിധത്തിൽ വഴിയൊക്കെ കണ്ട് പിടിച്ച് ഞാനിങ്ങ്ട്ട് പോന്നു..””, 

 

“”രണ്ടും കൂടി പിന്നെയും അടിയായോ..””,””അവളെ കണ്ണൊക്കെ നെറഞ്ഞിരിക്ക്ണ്ടല്ലോ..””, 

 

വന്ന്ട്ട് അപ്പു ഒന്നും പറഞ്ഞ്ട്ടില്ലൊന്ന് ഇന്ദിരാമ്മയുടെ സംസാരത്തിൽ നിന്നും അവന് മനസലാക്കാൻ കഴിഞ്ഞു. 

 

“”ആഹ്…. അമ്മാ..””,””ചെറിയൊരു വഴക്ക്..””, 

 

അവനൊന്ന് തല ചൊറിഞ്ഞു. അത് കേട്ട് ഒരു ചിരിയോടെ തലകുലുക്കി അമ്മ അകത്തേക്ക് പോയി. 

 

“”ചെല്ല് നീ തന്നെ പോയി പിണക്കം മാറ്റിക്കോളൂ..””,””നിങ്ങളായി നിങ്ങളെ പാടായി…””, 

 

അല്ലങ്കിലും അവർ തമ്മിലുള്ള പ്രശ്നത്തിൽ ഇന്ദിരാമ്മ ഇടപെടാറില്ല. 

 

കുഞ്ഞൂട്ടൻ തിരികെ ഉമ്മറ കോലായിലൂടെ അകത്ത് കയറി. അപ്പു അവിടെ ഒന്നും ഉണ്ടായിരുന്നില്ല അവൻ അവളുടെ മുറി ലക്ഷ്യമാക്കി നീങ്ങി. ചാരിയിട്ട വാതിൽ പതുക്കെ തലയിട്ട് അകത്തേക്ക് നോക്കി. കട്ടിലിന്റെ മേലെ കയറി മുട്ടിൽ തലവെച്ച് ഇരിക്കുന്നു. വാതലിന്റെ പൊളി തുറന്നുണ്ടാവുന്ന മരമുരഞ്ഞ ശബ്ദം കേട്ട അവളൊന്ന് തല ഉയർത്തി നോക്കി, ഞ

കുഞ്ഞൂട്ടനാണെന്ന് കണ്ടപ്പൊ വീണ്ടും തല താഴ്ത്തി ഇരുന്നു. 

 

ഞാൻ അകത്ത് കയറി വാതിലടച്ച് കുറ്റിയിട്ടു. അപ്പു അനങ്ങിയില്ല.

 

“”അപ്പൂ…,ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞൂന്നല്ലേ ഉള്ളൂ..””,””അതിനിങ്ങനെ പിണങ്ങി ഇരിക്കണോ…””,””ഇനി ഉമ്മ വെച്ചതിനാണങ്കി… സോറി…””,””ആഹ് നിമിഷം അറിയാണ്ട് പറ്റിയതാ…””,””ഞാൻ വേണങ്കീ കാല് പിടിക്കാം…””,

 

അവൻ വളരെ ദയനീയമായി പറഞ്ഞു. സംസാരം കേട്ട് കട്ടിലിന്റെ ക്രോസിൽ ചാരി ഇരുന്ന് തല ഉയർത്തി അവനെ ഒന്ന് നോക്കി. ശേഷം വീണ്ടും അവൾ കാലുകൾക്കിടയിൽ തല തിരുകി. മറുപടിയൊന്നും പറയാഞ്ഞത് കുഞ്ഞൂട്ടനെ ആകെ വിഷമിപ്പിച്ചു.

 

“”എന്റെ തെറ്റ് തന്നെയാണപ്പൂ..””,””ഒരോ പ്രാവശ്യം നീ അടുത്തു വരുമ്പഴും..””, “”കൂടെ ഇരിക്കുമ്പഴും..””, “”കെട്ടിപിടിച്ച് ഉമ്മ വെക്കുമ്പഴും..””, “”ചെറിയ ഓരോ കാര്യങ്ങൾക്ക് സ്നേഹത്തോടെ നിയന്ത്രിക്കുമ്പഴും..””, “”ഒരു സെക്വൂരിറ്റി എനിക്ക് അനുഭവപ്പെട്ടു..””,””ആരൊക്കെയോ കൂട്ടിനുള്ളത് പോലെ തോന്നി…””, “”എന്റെ കുട്ടികാലം മുതൽക്കേ ഞാൻ ആഗ്രഹിച്ച എന്തോ ഒരു ഇഷ്ട്ടം നിൻ്റെ അട്ത്ത്ന്നാണ് കിട്ടിയത്..””,””അത്…””, “”നിനക്കും എന്നെ ഇഷ്ട്ടായിരിക്കുംന്ന് കരുതി..””,””എനിക്ക് ഒന്നും തിരിച്ചറിയാന്ള്ള കഴിവില്ലപ്പൂ..””,””ആരോടും എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല..””,””നീ പറയ്ണ പോലെ തന്നെ ഞാനൊരു പൊട്ടനാണപ്പു..””,””ആരെയും മനസിലാക്കാൻ എനിക്ക് കഴിവില്ല..””,””വെറ്തേ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടും..””,””നീയും ഇന്ദിരാമ്മയും എനിക്ക് ആരാവണമെന്ന് ഇപ്പൊ ബോധ്യം വന്നു..””,””ഇനി എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റായ സംസാരമോ ഒന്നും ഇണ്ടാവില്ല..””,””എന്നോട് ക്ഷമിക്കണം..””,””എന്റെ വർത്താനം മനസിൽ വച്ച്മിണ്ടാണ്ട് നടക്കരുത്..””,””പ്ലീസ്..””, 

 

രക്ഷയില്ലെന്ന് കണ്ട് മുഴുവൻ തെറ്റുകളും അവൻ കൈ കൂപ്പി ഏറ്റു പറഞ്ഞു. സംസാരത്തിൻ്റെ അവസാനം ശബ്ദം വളരേ നേർത്ത് പോയി. 

 

ഇനിയും സംസാരം തുടർന്നാൽ കണ്ണ് നിറയുമായിരുന്നു. കുഞ്ഞൂട്ടൻ പിന്നെ അവിടെ നിന്നില്ല. വാതിൽ തുറന്ന് മുറിയിലേക്ക് പോന്നു. വാതിൽ കുറ്റിയിട്ട് കട്ടിലിൽ കയറി കിടന്നു. നെഞ്ചിലൊരു വേദനപോലെ. അതേ കിടപ്പിൽ അവൻ മയങ്ങി പോയി. 

 

വാതിലിൽ മുട്ടു കേട്ട് വീണ്ടും എഴുന്നേൽക്കുന്നു. അവൻ്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കൊണ്ട് വാതിൽ തുറക്കാതെ തന്നെ എന്താണെന്ന് ചോദിച്ചു. 

 

ഇന്ദിരാമ്മയായിരുന്നു, ഭക്ഷണം കഴിക്കാനായിട്ട് വിളിക്കാൻ വന്നതാണ്. ഇപ്പൊ എത്താമെന്ന് പറഞ്ഞ് അമ്മയെ തിരിച്ചയച്ചു. അത് കേട്ട് ഇന്ദിരാമ്മ പടികൾ ഇറങ്ങി പോവുന്ന ഒച്ച മുറിയിൽ കേൾക്കാം. കുഞ്ഞൂട്ടൻ ബാത്ത് റൂമിൽ കയറി മുഖമൊന്ന് കഴുകി ഭക്ഷണം കഴിക്കാനായി താഴേക്ക് പോയി. 

 

ടേബിളിൽ അപ്പു തലകുമ്പിട്ട് ഇരിക്കുന്നുണ്ട്. കുഞ്ഞൂട്ടൻ വന്നിട്ടും അവള് തല ഉയർത്തിയില്ല. അവൻ ചെന്ന് അവൾക്കെതിർ വശത്തിരുന്നു. ഇന്ദിരാമ്മ ഭക്ഷണം വിളമ്പി കൊടുത്തു. 

 

“”രണ്ടിന്റെയും പിണക്കം ഇത് വരെ മാറിയില്ലേ..””,””കഷ്ട്ടം..””,””കെട്ടിക്കാറായി രണ്ടിനെയും ഇപ്പളും പിള്ള കളിച്ചോണ്ട് നടക്കാണ്..””, 

 

തല കുമ്പിട്ടിരിക്കണ അപ്പൂനെ നോക്കി ഇന്ദിരാമ്മ കളിയാക്കി കൂട്ടത്തിൽ കുഞ്ഞൂട്ടനെയും. 

 

അവനതിന് ഇന്ദിരാമ്മയെ നോക്കി ഒന്ന് ചിരിച്ചു, അപ്പു അപ്പളും തല കുമ്പിട്ട് തന്നെ ഇരിക്കാണ്. കാര്യമായി ഒന്നും തന്നെ കഴിക്കാതെ അപ്പു എഴുന്നേറ്റ് പോയി. 

 

അപ്പൂനോട് ചെയ്തത് വല്ല്യ എന്തോ തെറ്റാണെന്ന ഒരു ബോധം അവനെ വേട്ടയാടാൻ തുടങ്ങി. കൂടെ ഒരു പേടിയും, ഇത്രകാലം കിട്ടികൊണ്ടിരുന്ന കെയർ പെട്ടന്ന് നഷ്ടപ്പെട്ടത് പോലെ. 

 

“”ഈ കുട്ടിക്കിതെന്ത് പറ്റി..””, 

 

അപ്പു ഒന്നും കഴിക്കാതെ പോവുന്നത് കണ്ട് ഇന്ദിരാമ്മ ആരോടെന്നില്ലാതെ പറഞ്ഞു. കുഞ്ഞൂട്ടൻ ഒന്നും മിണ്ടാണ്ട് കഴിച്ച് എഴുന്നേറ്റു. നേരെ മുറിയിലേക്ക് പോന്നു. 

 

നാലു മണി വരെ അവിടെ ഇരുന്ന അമീഷിന്റെ ഒരു പുസ്തകത്തിന്റെ രണ്ട് ഭാഗം വായിക്കാമെന്ന് കരുതി എടുത്തു. പക്ഷെ അവൻ്റെ തലയിൽ ഒന്നും കയറുന്നുണ്ടായില്ല… 

 

അതെല്ലാം മടക്കി വച്ചു. സന്തോഷേട്ടൻ വൈകിട്ട് കവലയിലേക്ക് ഇറങ്ങാൻ പറഞ്ഞതവൻ ഓർത്തു. 

 

എഴുന്നേറ്റ് മുഖം ഒക്കെ ഒന്ന് കഴുകി. ഉറക്ക ചടവ് പോയപ്പൊ ഫോണുമെടുത്ത് അവൻ താഴേക്കിറങ്ങി. ഇന്ദിരാമ്മയെ അവിടെ കണ്ടില്ല. കുഞ്ഞൂട്ടൻ അപ്പൂന്റെ മുറി ലക്ഷ്യമാക്കി നടന്നു. ചാരിയിട്ടെ ഉള്ളായിരുന്നു. അവനൊന്ന് തള്ളി ഒരു പാളി തുറന്നു. അവള് ഫോണിലാരോടൊ സംസാരിക്കായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പൊ കുഞ്ഞൂട്ടനെ ഒന്ന് നോക്കി. 

 

“”ഞാനൊന്ന് പുറത്ത് പോവാണ്..””,””ഇന്ദിരാമ്മ വരുമ്പൊ ഒന്ന് പറയണേ..””, 

 

അപ്പൂന്റെ മുഖത്ത് നോക്കാൻ ശക്തി ഇണ്ടായിരുന്നില്ല. തല കുമ്പിട്ട് നിന്നിട്ടാണ് അവൻ പറഞ്ഞത്.

 

“”മ്മം….””, 

 

അവളൊന്ന് മൂളി. തുറന്ന കതകിന്റെ പാളി പഴയ പോലെ തന്നെ അടച്ച് കുഞ്ഞൂട്ടൻ മുറ്റത്തേക്കിറങ്ങി കവല ലക്ഷ്യമാക്കി നടന്നു. 

 

അന്ന് ബസ് കയറാൻ പോയ വഴിയേ തന്നെ നടന്നു. 

 

വേണിയുടെ കോവിലിനടുത്തെത്തിയപ്പോൾ ഒന്ന് നിന്നു. അവിടെ ഇപ്പഴും വെള്ളപൂക്കൾ പൊഴിഞ്ഞ് കൊണ്ടിരിക്കാണ്. അതിന് സഹായിച്ച് കൊണ്ട് ഒരു ഇളം കാറ്റും. 

 

കുഞ്ഞൂട്ടൻ ഫോണെടുത്ത് സുഹൃത്തുക്കളെ ഒക്കെ ഒന്ന് വിളിച്ചു. കവലയിലേക്ക് അടുക്കും തോറും ഫോണിന്റെ റെയ്ഞ്ച് കുറച്ച് കുറച്ചായി കിട്ടിത്തുടങ്ങി. 

 

അവിടുത്തെ ഓരോ വിശേഷങ്ങളൊക്കെ ചോദിച്ചു. അനി എച്ച് ഐയിലെ ഒരു കുട്ടിയെ സെറ്റാക്കീട്ട്ണ്ട്. പാപ്പിയും ശരത്തും ജോൺസനും ലിജിനും ഓരോ വെറൈറ്റി ബ്രാൻഡുകള് പരീക്ഷിച്ച് കൊണ്ടിരിക്കുന്നു. സന്ദീപ് എൻ എസ് എസ്സിന്റെ കണ്ണിലുണ്ണിയായെത്രെ. ഉനൈസ് ഒരു യൂട്യൂബ് ചാനലൊക്കെ തുടങ്ങി സബ്സ്ക്രൈബേർസിന് വേണ്ടി നെട്ടോട്ടം ഓടുന്നു. കണ്ണന് പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല. സുഭദ്രാമ്മയുടെ വാലായിട്ട് നടക്കുന്നു. കുഞ്ഞൂട്ടൻ്റെ സുഗവിവരങ്ങളും ഭോധിപ്പിച്ചശേഷം ഫോൺ സംഭാഷണം അവസാനിപ്പിച്ചു. 

 

ദൂരെ കാഞ്ഞിരപ്പുഴക്ക് അക്കരെ കുന്നിൻമുകളിൽ ഒളിക്കാനായി സൂര്യൻ പൊയ്ക്കൊണ്ടിരിക്കുകയാണ്. അവൻ നടന്ന് കവലയിലെത്തി. സ്ഥിരം കാഴ്ചതന്നെ, കലിംഗിൻ മേലിരുന്ന് സൊറ പറയുന്ന അമ്മാവന്മാർ, ഉഷയുടെ തൈയ്യൽ മിഷിയനിൽ ചവിട്ടുന്ന ടൈലർ ചേട്ടൻ, ചായക്ക് മധുരം കൂട്ടാനായി പതപ്പിച്ചടിക്കുന്ന ചായക്കടചേട്ടൻ.

 

“”മോനേ ബാ…””,””മതിരം കൂട്ടി ഒരു പാൽചായ എട്ക്കാ””,””വാ കയറി ഇരിക്ക്””, 

 

പീടികയ്ക്ക് മുന്നിലെത്തിയപ്പോൾ ചായ അടിക്കിടയിൽ കടക്ക് മുന്നിലൂടെ പോയ കുഞ്ഞൂട്ടനെ കണ്ട പുള്ളി ഇന്നലേത്തെ ഒരു പരിചയത്തിൽ  അവനെ കടയിലേക്ക് ക്ഷണിച്ചു. 

 

“”ഞാനൊന്ന് ക്ലബ്ബിൽ പോയിട്ട് വരാം ചേട്ടാ..””, 

 

“”ഓഹ്… മതി..””,””എന്തായാലും കുട്ടപ്പൻ ചേട്ടന്റെ കൈയ്യിൽ നിന്ന് ഒരു ചായ കുടിച്ചിട്ടേ പോകാവൊള്ളു..””, 

 

അവനതിന് ചിരിച്ചു. അപ്പഴാണ് കടയുടെ പേര് ശ്രദ്ധിച്ചത്. കുട്ടപ്പന്റെ ചായക്കട. പേരും പരിപാടിയും ഒക്കെ കൊള്ളാം. കുടിക്കാൻ ചായയും കടിക്കാൻ പരദൂഷണവും. 

 

കടക്കു മുന്നിലൂടെ കടന്ന് പോവുമ്പൊ അകത്തിരിക്കണ ചിലരൊക്കെ കുഞ്ഞൂട്ടനെയും അവൻ്റെ മൊട്ട തലയേയും ശ്രദ്ധിക്ക്ണ്ടായിരുന്നു. പലർക്കും അവനെ പരിചയമുണ്ടായില്ല. കുട്ടപ്പൻ ചേട്ടനോടൊക്കെ അവര് കുഞ്ഞൂട്ടനെ കുറിച്ച് ചോദിക്കുന്നതും പുള്ളി അതിന് മറുപടി കൊടുക്കുന്നതും കേൾക്കാം. 

 

ക്ലബ്ബിൽ എന്നത്തേയും പോലെ കുറച്ച് യുവാക്കൾ ക്യാരംസ് കളിക്ക്ണ്ടായിരുന്നു. ഇന്നലെയും ഇത് തന്നെയായിരുന്നു കാഴ്ച്ച, പക്ഷെ ഇന്നലത്തേതിൽ നിന്ന് ഇന്നൊരു വ്യത്യാസമുണ്ട് അവരെല്ലാം അവനെ നോക്കി ചിരിച്ചു. ഇന്നലെ ആരും തന്നെ കുഞ്ഞൂട്ടനെ മൈന്റ് കൂടി ചെയ്ത്ട്ട്ണ്ടായിരുന്നില്ല. അവരെല്ലാം അവൻ്റെ പേര് വിളിച്ച് ഓരോ വിശേഷങ്ങൾ ചോദിച്ചു. ഇന്ന് കാലത്തേ കണ്ടല്ലേ ഉള്ളു അതിന്റെ ഉള്ളിൽ പ്രത്യേകിച്ച് വിശേഷങ്ങളൊന്നും പറയാനായിട്ട് ഇല്ലാത്തത് കൊണ്ട് ചെറിയ വാക്കുകളിൽ അവൻ മറുപടി കൊടുത്തു. എത്രപെട്ടന്നാണ് താനിവർക്ക് സുപരിചിതനായതെന്ന് അവനോർത്തു. 

 

രതീഷേട്ടനെ അവിടെ ഒന്നും കണ്ടില്ല. കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ടാണെന്ന് തോന്നുന്നു, ലൈബ്രറിയിൽ നിന്നും സന്തോഷ് ഇറങ്ങി വന്നു. 

 

“”കുഞ്ഞൂട്ടാ വാ..””,””ഞാൻ അകത്തായിരുന്നു..””, 

 

പുള്ളിയവനെ അകത്തേക്ക് കയറാനായി ക്ഷണിച്ചു. സന്തോഷിന് പിന്നാലെ അവൻ വായനശാലയ്ക്കുള്ളിലേക്ക് കയറി. ചെറിയ ഒരു ഒറ്റമുറിയാണെങ്കിലും. ഷെൽഫുകളിലെല്ലാം ബുക്കുകളുണ്ട്. ആരും വായിക്കാനൊന്നും വരാറില്ലേ ആവോ… 

 

“”ഞാനാണ് ഇവിടെ ലൈബ്രറേറിയൻ..””, 

 

അതും പറഞ്ഞ് പുള്ളി ഒന്ന് ചിരിച്ചു. ചുവരിനോട് ചേർത്ത് ഇട്ടിരുന്ന ഒരു ബെഞ്ചിൽ കുഞ്ഞൂട്ടനിരുന്നു. അതിൽ നാലഞ്ച് പത്രങ്ങൾ ഇട്ടിരിക്കുന്നു. അതിൽ ഒന്നുരണ്ടെണ്ണം എടുത്ത് നോക്കി. മടുപ്പിച്ചപ്പൊ അവിടെ തന്നെ ഇട്ടു. 

 

“”ഞാനിന്ന് രാവിലെ വീട്ടിൽ വന്നിരുന്നു..””,””സന്തോഷേട്ടനെ കണ്ടില്ലല്ലോ..””, 

 

“”ആഹ് ഞാനൊന്ന് കൃഷി ഓഫീസിൽ വരെ പോയിരുന്നു..””,””നമ്മടെ പറമ്പിലേക്ക് കൊറച്ച് വളത്തിന് വേണ്ടി..””,””അവിടെന്നാവുമ്പൊ സബ്സിഡി റെയ്റ്റിൽ കിട്ടും..””, 

 

“”മ്മം…””, 

 

കുഞ്ഞൂട്ടൻ വീണ്ടും വായനശാലയും മറ്റും നോക്കി കൊണ്ടിരുന്നു. സന്തോഷ് എന്തോ കുത്തികുറിക്കയായിരുന്നു. കുഞ്ഞൂട്ടന് ബോറഡിക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പൊ പുള്ളി എഴുതിയത് വേഗം തീർത്തു. 

 

“”ഓഡിറ്റിങ് നടക്ക്ന്ന്ണ്ട് ഈ വർഷത്തെ..””,””അതിന്റെ തെരക്കാണ്..””,””ചടക്ക്ണ്ടാവുംല്ലേ…നിനക്ക്..””, “”കൊറച്ച് വിരുതന്മാര്ണ്ട്…,ബുക്ക്കള് കൊണ്ടോയിട്ട് തിരിച്ച് വക്കാത്തോര്””,””അവരെ പിടിക്കാൻ ഞങ്ങള് തന്നെ നടത്തുന്നതാണ്…വർഷാ വർഷം…””,””ഫിനാൻഷ്യൽ ഇയറിൽ നടത്തണ പോലെ ഒന്നും ഡീറ്റൈലായിട്ടൊന്നും ഇല്ല…””,

 

“”ചടപ്പൊന്നുല്ല സന്തോഷേട്ടാ…””,””ഞാൻ ചുമ്മാ ഒന്ന് ഇറങ്ങിയെ ആണ്…””,””പിന്നെ സന്തോഷേട്ടൻ രാവിലെ പറഞ്ഞ കാര്യം ചോയിക്കാന്നും കരുതി…””,

 

“”ബാ ഒരു ചായ കുടിക്കാം””, 

 

പുസ്തകം മടക്കി വച്ച് അവർ രണ്ടും പുറത്തിറങ്ങി. വരാന്തയിൽ ക്യാരംസ് കളി അപ്പഴും തകൃതിയായി നടക്കുന്നുണ്ട്. 

 

നേരെ കുട്ടപ്പൻ ചേട്ടന്റെ കടയിൽ കയറി പതപ്പിക്കാതെ രണ്ട് ചായ പറഞ്ഞു. സന്തോഷ് നാട്ടിലെ അറിയപ്പെടുന്ന ഒരാളാണ്. കടയിലിരിക്കുന്നവരോടൊക്കെ വിശേഷങ്ങളും മറ്റും ചോദിക്കുന്നുണ്ട്. കൂടെ കൃഷിയും കാര്യങ്ങളും അതിന്റെ പ്രശ്ന പരിഹാരങ്ങളും മറ്റും ചർച്ച ചെയ്യുന്നു മുണ്ട്. അവരൊക്കെ തിരിച്ച് സന്തോഷിനോടും വിവരങ്ങളെല്ലാം ചോദിച്ച് മനസിലാക്കുന്നുണ്ട്. 

 

ചായ വന്നപ്പൊ അതും പിടിച്ച് സന്തോഷ് പുറത്തേക്ക് ഇറങ്ങി കൂടെ കുഞ്ഞൂട്ടനും. അവർ നേരെ വായനശാലയിൽ കയറി ഇരുന്നു. 

 

“”സന്തോഷേട്ടെൻ എന്താ പറയാനുണ്ടെന്ന് പറഞ്ഞെ…,,””,””എന്തായിരുന്നു കാര്യം..””, 

 

ചായ സിപ്പ് ചെയ്ത് കൊണ്ട് കുഞ്ഞൂട്ടൻ ചോദിച്ചു. 

 

“”അതോ..””,””അത് നീ കിങ്ങിണീനെ കുറിച്ച് ചോയിച്ചിലേ…””, “”കിങ്ങിണിയും രതീഷും തമ്മിലെന്താണ് പ്രശ്നംന്ന്..””, 

 

സന്തോഷേട്ടൻ പറയുന്നതും നോക്കി അവൻ ചായ സിപ്പ് ചെയ്തിരുന്നു. 

 

“”ഞാനും രതീഷും ഒന്നിച്ച് പഠിച്ചതാണ്..””,””ഒരേ ക്ലാസിൽ, പ്രൈമറി കാലഘട്ടം തൊട്ടേ ഞങ്ങളൊന്നിച്ചായിരുന്നു..””,””അവന്റെ അച്ഛനുണ്ടായിരുന്ന കാലത്ത് ഞങ്ങളുടെ കുടുംബവുമായിട്ട് നല്ല ബന്ധമൊക്കെ ഉണ്ടായിരുന്നതാണ്..””,””പെട്ടന്നതൊക്കെ തകിടം മറിഞ്ഞു..””,””അന്നൊരു ദിവസം ഞങ്ങള് രണ്ടും സ്കൂളിൽ നിന്ന് വരുന്നതേ അവന്റെ വീട്ടിലൊരു ആൾക്കൂട്ടം കണ്ടിട്ടാണ്..””,””അവന്റെ വീട്ടിൽ കയറി വേണം എന്റെ വീട്ടിലേക്ക് പോവാൻ..””,””ആളുകളെ കണ്ടത് കൊണ്ടാണ് ഞാനും രതീഷിന്റെ കൂടെ വീട്ടിലേക്ക് കയറുന്നത്..””,””അവന്റെ അച്ഛൻ പെട്ടന്നുണ്ടായ ഒരു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു..””,””മരണ ശേഷം എന്റെ അച്ഛൻ എല്ലാ കാര്യങ്ങൾക്കും അവിടെ ഉണ്ടായിരുന്നതാണ്..””,””പോകെ പോകെ പുള്ളിക്ക് അവനും അവന്റെ അമ്മയും ഒരു ബാധ്യതയായി..””,””പരമാവതി ഒഴിവാക്കാൻ നോക്കായിരുന്നു..””,””അവന്റെ അമ്മക്ക് അകെ ഒരു സഹോദരനേ ഉണ്ടായിരുന്നുള്ളു..””,””മരണശേഷം എല്ലാവരും അവരെ ഒറ്റപ്പെടുത്തായിരുന്നു..””,””എൻെ അച്ഛനും അവന്റെ അച്ഛന്റെ തറവാട്ടുകാരും അങ്ങനെ എല്ലാവരും…””,””പക്ഷെ എനിക്ക് അവനെ അങ്ങനെ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല..””,””ഞാനവനെ എന്നും കൂടെ തന്നെ ചേർത്ത് നിറുത്തി..””,””എനിക്ക് മാത്രമായിരുന്നില്ല കിങ്ങിണിക്കും അവനെ ഒരുപാട് ഇഷ്ടായിരുന്നു..””,””എനിക്കും അവൾക്കും മാത്രമറിയുന്ന ഇഷ്ട്ടം..””,””എന്റെ മോള് ഒന്നും എന്റെടുത്ത് നിന്ന് ഒളിപ്പിക്കാറില്ല…””,””ഒരൂസം ഞാൻ രണ്ടും കൽപിച്ച് അവനോടത് പറഞ്ഞു..””,””പക്ഷെ കാര്യം ഇണ്ടായില്ല..””,”‘കിങ്ങിണിയെ അവൻ ഒരു പെങ്ങളായിട്ടെ കാണ്ടിട്ടൊള്ളെന്ന് പറഞ്ഞു””,””ഈ സംഭവത്തിന് ശേഷം ഉണ്ണി അവളോട് മിണ്ടീട്ടേ ഇല്ല..””,””അച്ഛനോടുള്ള ദേഷ്യമായിരിക്കാമെന്ന് കരുതുന്നു..””,””പിന്നെ ഇങ്ങനൊരിഷ്ട്ടം അച്ഛൻ സമ്മതിക്കാനും പോവുന്നില്ല””,

 

“”എന്നാലും എനിക്കവനെ വിട്ട് പോരാൻ മനസ് വന്നില്ല..””,””അച്ഛനറിയാതെ തന്നെ ഞാനവനെ സഹായിക്കും..””,””അവനതൊക്കെ നിരസിക്കും പക്ഷെ ഞാൻ വിടില്ല ഏതേലും ഒരു വഴിക്ക് അവനെ ഞാൻ സഹായിക്കും..””,””ശരിക്ക് പറഞ്ഞാൽ അവന് എന്റെ അച്ഛനോട് നല്ല ഇഷ്ടക്കേണ്ട്..””,””അതോണ്ട് എന്നെ മാറ്റി നിർത്താൻ അവൻ ശ്രമിച്ചിട്ടുമില്ല..””,””അങ്ങനെ ഇരിക്കുമ്പഴാണ് ഞങ്ങൾക്കിടയിലേക്ക് സ്വാതി കടന്നു വരുന്നത്..””,””കിങ്ങിണിക്ക് ഒരു പാട് ഇഷ്ടപ്പെട്ട അവളുടെ കൂട്ടുകാരിയായിരുന്നു സ്വാതി..””,””ഞാനും കിങ്ങിണിയും അറിയാതെ തന്നെ രതീഷ് സ്വാതിയുമായി അടുത്തു..””,””പിന്നീടാണ് എനിക്കത് മനസിലായത്..””,””അപ്പോഴേക്കും എല്ലാം വൈകിയിരുന്നു..””,””സ്വാതിക്കും രതീഷിനെ ഇഷ്ടമാണെന്ന് മനസിലാക്കിയ അന്ന് എന്റെ കിങ്ങിണി ഒരുപാട് നേരം എന്റെ കൂടെ ഇരുന്നു..””,””അന്ന് ആദ്യമായിട്ടാണ് ഇന്റെ കുട്ടീന്റെ കണ്ണ് നിറയ്ണെ ഞാൻ കണ്ടത്””,””ഒരു ദിവസം രണ്ടും കൽപ്പിച്ച് ഞാവയെ പോയി കൊറേ ചീത്ത വിളിച്ചു…””,””പക്ഷെ അവക്കും ഇതിനേ പറ്റി ഒന്നും അറിയിണ്ടായിരുന്നില്ല””,””ഇതിന് ശേഷം കിങ്ങിണി സ്വാതിയോട് അങ്ങനെ സംസാരിക്കാനൊന്നും പൊയില്ല””,””കൂടെ നടന്നവള് ചതിച്ചൂന്നാണ് കിങ്ങിണി കരുതി നടന്നത്…””, “”പിന്നെ രതീഷിനോട് സ്വാതിയും മിണ്ടിയിട്ടില””,””ഇതിനൊക്കെ ശേഷമാണ് നീ വരുന്നത്””,””കുഞ്ഞൂട്ടനാണ് സ്വാതിയെ മാംഗല്ല്യം കഴിക്കാൻ പോണതെന്നറിഞ്ഞപ്പൊ മുതലാണ് കിങ്ങിണി ഒന്ന് ഉഷാറായത്..””,””എനിക്കെന്റെ അനിയത്തി കുട്ടി ജീവനാണ്..””,””അച്ഛനോട് സംസാരിച്ച് ഞാൻ തന്നെ അവരുടെ വിവാഹം നടത്തി കൊടുക്കാമെന്ന് വിചാരിക്കുന്നു….””, 

 

കുഞ്ഞൂട്ടൻ സമാധാനമായി കേട്ടിരുന്നു. കൂടെ അപ്പൂന്റെ ഇഷ്ടവും. അപ്പുവും അവനും പറഞ്ഞ കള്ളമെല്ലാം ഇവരെ വിശ്വസിപ്പിക്കാൻ പോന്നതായിരുന്നു. 

 

അവൾടെ മനസ്സിൽ ഇപ്പഴും രതീഷ് തന്നെ ആയിരിക്കും. അതാണ് എന്നെ സ്വീകരിക്കാൻ അവള് തയ്യാറാവാത്തത്. പുള്ളിക്ക് പറയാനായിട്ട് കൂട്ടിന് ഒരു അമ്മയെങ്കിലും ഇണ്ട് തൻ്റെ കൂടെ വന്നാൽ അതും ഇണ്ടാവില്ല. എന്നാലും കൂട്ടുകാരിക്ക് വേണ്ടി അപ്പു ഇഷ്ടപ്പെട്ട ആളിനെ തന്നെ ഉപേക്ഷിച്ചല്ലോ…. 

 

“”നീ എന്താ ആലോയിക്ക്ണെ..””, 

 

ഒന്നും മിണ്ടാണ്ടിരിക്കണ കുഞ്ഞൂട്ടനെ സന്തോഷ് വിളിചു. 

 

“”ഏയ്…””,””ഞാൻ വെറുതെ ഓരോന്ന്..””,””സമയം വൈകി സന്തോഷേട്ടാ ഞാൻ എറങ്ങിയാലോ..””, 

 

നേരം ഏകദേശം അഞ്ചര കഴിഞ്ഞു. വായനശാലയിൽ തൂക്കി ഇട്ടിരുന്ന അജന്ത ക്ലോക്കിലേക്ക് നോക്കി കൊണ്ട് കുഞ്ഞൂട്ടൻ പറഞ്ഞു. 

 

“”മ്മം ശരി വിട്ടോ…””,””കുഞ്ഞൂട്ടാ പിന്നെ നീ എന്നാ തിരിച്ച് പോണെ””,””വന്നിട്ട് കൊറച്ചായി ലേ..””, 

 

“”ഒരു മാസം ആവ്ണു സന്തോഷേട്ടാ പോണം… പെട്ടന്ന് തന്നെ..””, 

 

“”മ്മം…””,””വീട്ടിൽ അന്വേഷിക്കില്ലെ നിന്നെ..””,””ആരൊക്കെ ഇണ്ടവിടെ..””, 

 

കുഞ്ഞൂട്ടനെ കുറിച്ച് കൂടുതലൊന്നും തന്നെ ആർക്കും അറിയില്ലാലോ ഇത്ര പരിചയമായ സ്ഥിതിക്ക് സന്തോഷ് ചോദിച്ചു. 

 

“”വീട്ടില് എല്ലാരും ഇണ്ട് സന്തോഷേട്ടാ..””,””അച്ഛനും അമ്മയും അനീയനും അനിയത്തിയും ഒക്കെ..””, 

 

ഞ്വനൊരു ചിരിയോടെ മറുപടി കൊടുത്തു. 

 

“”പോട്ടെ്‌..””, 

 

തലയാട്ടികൊണ്ട് അവൻ യാത്ര പറഞ്ഞിറങ്ങി. പല റൗണ്ട് കഴിഞ്ഞ് വീണ്ടും വീണ്ടും ക്യാരംസിനായിട്ട് റൗണ്ട് നിരത്താണ് അവിടെ ഉണ്ടായിരുനവർ. അവരോടും യാത്ര പറഞ്ഞ് കുഞ്ഞൂട്ടൻ ഇറങ്ങി നടന്നു.

 

അവൻ്റെ മനസിനെന്തൊക്കെയോ അസ്വസ്ഥത പോലെ. അപ്പൂനെ ആലോചിച്ചിട്ടാണോ അവരു തമ്മിലുണ്ടായിരുന്ന ഇഷ്ടം അറിഞ്ഞത് കൊണ്ടാണോ ഒന്നും അറിയില്ല. പക്ഷെ അതിലൊന്നും ഒരു തെറ്റും പറയാനായിട്ട് കഴിയില്ലല്ലോ. ഒരാളെ ഇഷ്ടപ്പെട്ട് പോയതല്ലേ… 

 

വീട്ടിലെത്തുമ്പൊ അപ്പൂന്റെ ശബ്ദമാണവൻെ ശ്രദ്ധയിൽ പെട്ടത്.

 

“”അമ്മക്കെന്താ…””,””ഞാൻ സമാധാനമായിട്ട് ഒരു ഇര്ന്നോട്ടേ..””, 

 

അവള് നല്ല ദേഷ്യത്തിലാണ്. വന്നിട്ട് ഇത്ര ദിവസത്തിനിടയ്ക്ക് അപ്പു ഇന്ദിരാമ്മയോട് ദേഷ്യപ്പെടുന്നത് അവൻ കണ്ടിട്ടില്ല. 

 

“”നീ എന്തിനാ എന്നോട് ചാടികടിക്കാൻ വര്ണെ..””,””നിനക്കെന്താ പറ്റിയേ നല്ലെ ചോയിച്ചൊള്ളു..””,””മിണ്ടാണ്ടിരിക്കണ കണ്ട് ചോയിച്ചെ അല്ലെ..””,””അല്ലേലും എനിക്കിതന്നെ കിട്ടണം..””, 

 

അപ്പൂന്റെ സംസാരം ഇന്ദിരാമ്മക്ക് ഒരുപാട് വിഷമായി. എണ്ണി പെറുക്കി ഇന്ദിരാമ്മ ഓരോന്ന് പറഞ്ഞ് കൊണ്ട് ഉമ്മറ കോലായിലിരുന്നു. 

 

കുഞ്ഞൂട്ടൻ കയറി ചെന്നപ്പഴാണ് അമ്മ സംസാരം നിറുത്തിയത്. മൂക്ക് പിഴിഞ്ഞ് സാരിയുടെ തുമ്പ് കൊണ്ട് കണ്ണ് തുടച്ച് ഇന്ദിരാമ്മ അകത്തേക്ക് പോയി. 

 

കുഞ്ഞൂട്ടനവിടെ കൊലായിൽ കയറി ഇരുന്നു. സൂര്യൻ അസ്തമിച്ചെങ്കിലും ആകാശത്ത് നേരിയ പ്രകാശം നിറഞ്ഞിരുന്നു. കിഴക്ക് നിന്നും ഇരുട്ട് ആകെമാനം പരന്ന് തുടങ്ങി. 

 

“”കുഞ്ഞൂട്ടാ ഇതാ ചായ കുടിക്ക്..””, 

 

ഇന്ദിരാമ്മയുടെ ശബ്ദം പറ്റെ പതിഞ്ഞിരുന്നു. അടഞ്ഞ മൂക്കീൽ കൂടി ശ്വാസം വലിക്കുമ്പഴേ മനസിലാവും കരഞ്ഞിട്ട്ണ്ട്ന്ന്. 

 

കൊണ്ടുവന്ന കട്ടൻ ഇന്ദിരാമ്മ കുഞ്ഞൂട്ടന് നീട്ടി. അത് വാങ്ങി അവിടെ തന്നെ ഇരുന്നു. തിരിഞ്ഞ് പോവാനായിട്ട് തുടങ്ങിയ ഇന്ദിരാമ്മയെ പിടിച്ച് അവിടെ ഇരുത്തി. 

 

“”എന്താ പറ്റിയെ..””,””എന്തിനാ അപ്പു ദേഷ്യപ്പെട്ടെ..””, 

 

തല കുനിച്ചിരികണ ഇന്ദിരാമ്മയോട് അവൻ ചോദിച്ചു. 

 

“”ഇനിക്കറിയില്ല കുഞ്ഞൂട്ടാ..””,””മിണ്ടാണ്ടിരിക്കാൻ മാത്രം എന്താ പറ്റിയതെന്ന് ഞാൻ ചോദിച്ചു..””,””അതിനാണ്..””,””ഇനിക്കറിയില്ല…””,””ഇന്റെ കുട്ടി ഇത് വരെ ഇന്നോട് മുഖം കറുപ്പിച്ച് ഒന്നും പറഞ്ഞിട്ടില്ല്‌..””,””ഇതിപ്പൊ എന്ത് പറ്റിയോ ആവൊ””, 

 

ഒരു വിതുമ്പലോടെ അവനൊട് ഒരുപാട് സങ്കടങ്ങൾ അമ്മ പറഞ്ഞു. ഇത്രനാളും ഒരു പ്രശ്നവും ഇല്ലാതിരുന്ന ഇവർക്കിടയിൽ താൻ വന്നതോടെ ആണല്ലോ വഴക്കും പുകിലും ഒക്കെ തുടങ്ങിയതെന്ന് കുഞ്ഞൂട്ടൻ കരുതി. 

 

“”അമ്മ സങ്കടപെടല്ലേ..””,””അപ്പൂന്റെ പെണക്കം ഞാൻ ശരിയാക്കാംട്ടോ..””, 

 

ചായ ക്ലാസിലെ മട്ടൊഴികെ കുടിച്ച് ഇന്ദിരാമ്മയ്ക്കൊരു ആശ്വാസ വാക്കും പറഞ്ഞ് അവൻ അകത്തേക്ക് പോയി. 

 

അപ്പൂന്റെ മുറി അടച്ചിരുന്നു, കുഞ്ഞൂട്ടനൊന്ന് തട്ടി വിളിച്ചു. അകത്ത് പാതസ്വരത്തിന്റെ ശബ്ദം കേട്ടു. തുറക്കാനായിട്ട് അവൻ കാത്തു നിന്നു. ഒരു പാളി തുറന്ന് അപ്പൂന്റെ തല പുറത്തേക്ക് വന്നു. മുകത്തൊരു വിഷമമുണ്ട്. ആള് നല്ല ദേഷ്യത്തിലാണ്. 

 

“”എന്താ..””, 

 

വലിയ ശബ്ദത്തോടെ അവനോടലറി. 

 

“”എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാന്ണ്ട് ഒന്ന് പുറത്തേക്ക് വാ..””, 

 

ശബ്ദം വളരെ താഴ്ത്തി ചോദിച്ചു. 

 

“”എനിക്കൊന്നും കേക്കാനില്ല നീ പൊയ്ക്കെ..””, 

 

വാതിലവൾ കൊട്ടിയടച്ചു. കുഞ്ഞൂട്ടൻ്റെ മുഖത്തടിച്ച പോലെയായി പോയി. 

 

അന്ന് വീടാകെ ഒരു സ്മശാനമൂകതയിലായി. ഇന്ദിരാമ്മ അത്താഴം കൊണ്ടു വന്നതും കഴിച്ചതും എല്ലാം തികച്ചും യാന്ത്രികമായിരുന്നു. കുഞ്ഞൂട്ടൻ പോയ ശേഷം അപ്പൂനെ വിളിച്ച് ഭക്ഷണം കഴിപ്പിക്ക്ണ കേട്ടു. പാവം ഇന്ദിരാമ്മ, വളരെ മനസ് വിഷമിച്ചാണ് ഓരോന്ന് ചെയ്യുന്നത്. 

 

സമയം പതിനൊന്നര കഴിഞ്ഞിരുന്നു. ഉറക്കം കൺപോളകളിൽ വന്നേ ഇല്ല. ഒൻപതരയ്ക്ക് കയറി കിടന്നതാണ് ഒന്ന് മയങ്ങാനായിട്ട് പറ്റണില്ല. 

 

കണ്ണടയ്ക്കുമ്പൊ കുഞ്ഞൂട്ടന് ഓർമ്മ വരുന്നത് അപ്പൂനെ ഉമ്മ വച്ചതും ഇന്ദിരാമ്മ കണ്ണ് തുടയ്ക്കുന്നതും ഒക്കെയാണ്. എന്ത് സന്തോഷത്തോടെ ഇരുന്ന വീടാണ് ഞാൻ ഒരാള് കാരണം എല്ലാം പോയി. ഇന്നൊരു ദിവസം നടന്ന സംഭവങ്ങൾ കുഞ്ഞൂട്ടൻ്റെ മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു. 

 

ഇന്ദിരാമ്മയുടെ മനസെന്നോണം ആയിരിക്കാം മഴ നിർത്താതെ പെയ്യാൻ തുടങ്ങി. അലച്ചു തല്ലി വീഴുന്ന മഴത്തുള്ളികൾ ഭൂമിയിലേക്ക് അലിഞ്ഞ് ചേർന്നു. ആകെമാനം തണുപ്പ് അന്തരീക്ഷത്തിൽ പടർന്നു. കിടന്നിട്ടൊരു മനസമാധാനം കിട്ടണില്ല. അപ്പുവായിട്ടുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണം. അവൻ അതും കണക്ക് കൂട്ടി പതുപ്പ് മാറ്റി എഴുന്നേറ്റു. മൊബൈൽ ഫ്ലാഷ് ഓണാക്കി. വെളിച്ചമെല്ലാം കെടുത്തി എല്ലാവരും ഗാഡമായ നിദ്രയിലായിരിക്കും. നല്ലൊരു മഴയുടെ തണുപ്പും പറ്റി കിടന്നാൽ പിന്നെ ആരാണ് ഉറങ്ങാത്തത് ല്ലേ… ഏഹ് എന്നിട്ട് കുഞ്ഞൂട്ടനുറക്കം വരുന്നില്ലല്ലൊ. അത് ശരിയാണല്ലോ…. 

 

പതുക്കെ ശബ്ദമില്ലാതെ പടികളോരോന്നായി അവനിറങ്ങി അപ്പൂൻ്റെ മുറി ലക്ഷ്യമാക്കി നീങ്ങി. പോണ വഴി ഇന്ദിരാമ്മയുടെ മുറിയിലേക്കൊന്ന് അടിച്ച് നോക്കി ഉറക്കത്തിലാണോ എന്ന് ഉറപ്പു വരുത്തി. അവര് നേരത്തേ കേറി വാതിലൊക്കെ അടച്ച് കിടന്നിരുന്നു. 

 

കുഞ്ഞൂട്ടൻ, അപ്പൂന്റെ മുറിക്ക് മുന്നിലെത്തി. പതുക്കെ വാതിൽ തള്ളിനോക്കി വാതിൽ പതുക്കെ തുറന്നു. മരം ഉരയുന്ന ശബ്ദം കേട്ട് അപ്പു പെട്ടന്ന് ചാടി എഴുന്നേറ്റൂ.

 

“”അപ്പൂ ഞാനാണ് ഒച്ച ഇണ്ടാക്കല്ലേ..””, 

 

പേടിക്കണ്ടെന്ന് കരുതി അവൻ ആദ്യമേ ശബ്ദം വളരെ താഴ്ത്തി പറഞ്ഞു. 

 

“”നീ എന്താ ഈ പാതിരാത്രി കാണിക്ക്ണെ..””,””പോയി കെടന്നൊറങ്ങടാ..””, 

 

വീടർത്തി ഇട്ടിരുന്ന മുടി ഒന്ന് കെട്ടിവച്ച് കൊണ്ട് അപ്പു കട്ടിലിൽ നിന്ന് ചാടി ഇറങ്ങി.

 

“”എനിക്ക് നിന്നോട് സംസാരിക്കണം..””,””മേലേക്ക് വാ..””,””ഞാൻ ബാൽക്കണിയിൽ ഇണ്ടാവും..””, 

 

അപ്പു മറുപടി ഒന്നും പറഞ്ഞില്ല. അവൻ തിരികെ പടികൾ കയറി മുകളിൽ ബാൽക്കണിയിൽ ഒരു ഓരത്ത് നിലത്ത് ഇരുന്നു. 

 

മഴയുടെ ചാറ്റല് ചെറിയ തണുപ്പോടെ അവിടേക്ക് കടന്നു വന്നു. നല്ല നിലാവുണ്ടായിരുന്നു രാത്രി. കുഞ്ഞൂട്ടൻ ദൂരെ കുടപ്പനകളിലേക്ക് നോക്കി ഇരുന്നു. 

 

അൽപം കഴിഞ്ഞതും അപ്പു അവൻ്റെ കൂടെ വന്നിരുന്നു. 

 

നിലാവെളിച്ചത്തിൽ അപ്പൂന്റെ കുറുമ്പ് കുത്തിയ മുഖം കണ്ടപ്പൊ കുഞ്ഞൂട്ടന് ചിരി വന്നു. 

 

“”ഈ ചാറ്റലടിപ്പിക്കാനാണോ പാതിരാത്രി നീ എന്നെ വിളിച്ചത്..””,

 

 തല ഉയർത്താതെ മുട്ടു മടക്കി അതിൽ തലവെച്ചിരുന്നുകൊണ്ട് അപ്പു പറഞ്ഞു.

 

“”ഞാൻ നാളെ പോവാണപ്പു..””, 

 

അവള് തല ഉയർത്തി കുഞ്ഞൂട്ടനെ ഒന്ന് നോക്കി. 

 

“”എങ്ങോട്ട്…””,

 

“”അത്…””,””അറിയില്ല….””,””അല്ല വീട്ടിലേക്ക്..””,””വീട്ടിലേക്ക് പോണം””, 

 

വീട്ടിലേക്കെന്ന് പറഞ്ഞില്ലങ്കിൽ അപ്പു ചെലപ്പൊ വിട്ടില്ലങ്കിലോ.

 

“”അതെന്താ പെട്ടന്ന്..””,””ലീവ് കഴിഞ്ഞ് നമ്മക്ക് ഒന്നിച്ച് പോയാ പോരെ..””,

 

തെല്ലൊരു അമ്പരപ്പോടെ അവനോട്‌ ചോദിച്ചു. ഇന്ദിരാമ്മയോട് എന്ത് പറയുംന്ന് കരുതിയാവും. അവൻ ഒരു മാസത്തേക്ക് ഉണ്ടാവുമെന്ന് ഉറപ്പ് പറഞ്ഞതല്ലേ.

 

“”ഇല്ലപ്പൂ പോണം…”,

 

“”മ്മം…””,””നിന്റെ തീരുമാനം അതാണങ്കിൽ പൊയ്ക്കോളൂ…””, 

 

കൂടുതൽ തർക്കിക്കാൻ നിൽക്കാതെ അപ്പു അതും പറഞ്ഞ് എഴുന്നേറ്റ് പോവാനൊരുങ്ങി. 

 

“”നീ എന്തിനാ ഇന്ന് ഇന്ദിരാമ്മയോട് ദേഷ്യപ്പെട്ടത്..””,””അതൊരു പാവല്ലേ..””,””വേണ്ടായിരുന്നു..””, 

 

പോവാനൊരുങ്ങിയ അപ്പു പെട്ടന്ന് നിന്നു. തിരിഞ്ഞവനെ ഒന്ന് നോക്കി വീണ്ടും അവിടെ ഇരുന്നു. 

 

“”എനിക്ക്..””,””എനിക്കിന്ന്..””, 

 

അൽപം മടിച്ച് മടിച്ച് അപ്പു അതിന് ഉത്തരം നൽകി.

 

“”നിനക്കെന്താ..””,

 

പറഞ്ഞത് പൂർത്തിയാക്കാൻ അപ്പൂനെ നിർബന്ധിച്ചു.

 

“”അത്…””,””ഇന്ന് എനിക്ക് ഡേറ്റ് ആയി..””,””അതിന്റെ ഒരു വേദനയിലിരുന്നപ്പഴാണ് ഇതൊക്കെ ഇണ്ടായത്…””, 

 

ചെറിയ പരിഭ്രമത്തോടെ അവള് പറഞ്ഞു.

 

“”മ്മം….””,””അതാണോ ക്ഷേത്രത്തിൽ കയറാഞ്ഞെ…””, 

 

തല കുമ്പിട്ട് കൊണ്ട് കുഞ്ഞൂട്ടൻ ചോദിച്ചു. 

 

“”അതേ..””, 

 

“”ഇപ്പഴും വേദന ഇണ്ടോ അപ്പൂ..””, 

 

“”മ്മം…””,””ചെറുതായിട്ട്..””,””പക്ഷെ കൊഴപ്പില്ല..””, 

 

വയറൊന്ന് ഉഴിഞ്ഞ് അവള് മറുപടി തന്നു.

 

“”കരണകുറ്റിക്കടിക്കൂലങ്കി ഞാൻ തിരുമ്മി തരാപ്പൂ..””,…

 

“”അയ്യോടാ…””,””നീ എന്തിനാ വെറുതെ ബുദ്ധിമുട്ടി പിന്നേം കരണകുറ്റിക്ക് അടിവാങ്ങിക്ക്ണെ…””,

 

അപ്പു അവനെ നോക്കി ഇളിച്ചു കാട്ടി. 

 

“”നല്ല വേദന എടുത്തുട്ടോ എനിക്ക്..””, 

 

അവനൊരു പരിഭവത്തോടെ കവിള് തിരുമ്മി കാണിച്ചു. അപ്പു അത് കണ്ട് ഒന്ന് ചിരിച്ചു. 

 

“”ഇനി എന്തൊക്കെ പ്രശ്നം ഇണ്ടായാലും ഇന്ദിരാമ്മയോട് ദേഷ്യപ്പെടര്ത്ട്ടോ…””, 

 

“”മ്മം…””,””നീ പേടിക്കെണ്ടെടാ..””,””ഞങ്ങക്ക് തമ്മില് അതികം പെണങ്ങി ഇരിക്കാനൊന്നും പറ്റില്ല…””,””അച്ഛൻ മരിച്ചഴിഞ്ഞ് എനിക്ക് അമ്മയും അമ്മക്ക് ഞാനും മാത്രല്ലേ ഇണ്ടായിട്ടൊള്ളു…””,””ഈ പെണക്കം ഞാൻ തന്നെ മാറ്റിക്കോളാം..””, 

 

ശങ്കരമാമയുടെ മരണം ഈ രണ്ടു പെണ്ണുങ്ങളെ എത്രമാത്രം ഉലച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലാക്കാവുന്നതാണ്. സംസാരത്തിനൊടുവിൽ അപ്പൂന്റെ കണ്ണൊന്ന് നിറഞ്ഞു. 

 

“”നിങ്ങളെ ഇടയിലേക്ക് ഒരു മൂന്നാമന് പ്രവേശനം കിട്ടോ..””, 

 

കുഞ്ഞൂട്ടൻ പെട്ടന്ന് വിഷയം മാറ്റി. കണ്ണ് തുടച്ച് കൊണ്ട് അപ്പു ഒന്ന് ചിരിച്ചു. 

 

“”ബുദ്ധിമുട്ടാണ് എന്നാലും ശ്രമിച്ച് നോക്ക്…””, 

 

അപ്പൂന്റെ പഴയ കളി ചിരിയൊക്കെ തിരികെ വന്നു. 

 

“”നിനക്ക് രതീഷേട്ടനെ ഇഷ്ട്ടായിരുന്നു ല്ലേ..””, 

 

അപ്പു പെട്ടന്നവനെ തുറിച്ച് നോക്കി.

 

“”നിന്നോടാര് പറഞ്ഞു…””,

 

“”പറഞ്ഞതൊക്കെ ആരേലും ആവട്ടെ..””,””അത്രയ്ക്ക് ഇഷ്ടമായിരുന്നങ്കിൽ പിന്നെന്തിനാ നീ വിട്ടു കൊടുത്തെ…””,””മുറുക്കി പിടിക്കായിരുന്നില്ലേ…””, 

 

അപ്പൂന്റെ മനസറിയാനായിട്ടായിരുന്നു ആഹ് ചോദിച്ചത്.

 

“”ഏയ് അങ്ങനെ വല്ല്യ ഇഷ്ടമൊന്നും ഇണ്ടായിരുന്നില്ലെടാ..””,””അയാള് എന്നോട് ഒന്നു രണ്ട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്…””,””പിന്നെ കാണാനൊക്കെ അടിപൊളിയല്ലെ വെളുത്ത് നല്ല കട്ട താടി ഒക്കെ വെച്ച്..””, 

 

രതീഷിനെ കുറിച്ച് അപ്പു വാചാലയായി.

 

അവിടിവിടെയായി രണ്ട് രോമം മാത്രം പൊന്തി വന്ന ഇരുനിറമുള്ള തന്റെ താടിയിൽ ഒന്ന് വിരലോടിച്ചപ്പൊ അവന് ചിരിവന്നു. 

 

ആനയും ആടും പോലെ വെത്യാസം. പിന്നെ എന്ത് കോൺ ഫിഡൻസിലാണ് പോയി ഇഷ്ടമാണെന്ന് പറഞ്ഞെ അശ്ശേ….

 

“”ആളെ കാണണ പോല് ഒന്നും അല്ലാട്ടോ പോസ്റ്റ് ഗ്രാജുവേഷൻ ഒക്കെ കഴിഞ്ഞ് നിക്കാണ്..””,””പോലീസിലോ മറ്റോ ജോലിക്ക് ശ്രമിക്ക്ണ്ണ്ട്…””, 

 

മൊത്തത്തിൽ പറഞ്ഞാൽ അപ്പൂന്റെ എക്സ് ഒരു സകലകലാവല്ലഭനാണ്. നമ്മള് വെറും തട്ടികൂട്ട് മാനുഫാക്ച്ചറിംഗ് കുഞ്ഞൂട്ടൻ ആത്മഗതം പറഞ്ഞു. 

 

“”അതേയോ..””, 

 

 ചെറിയൊരു അസൂയയോടെയാണങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു.

 

“”ശ്വേത നല്ല കുട്ടിയാണ്..””,””അവര് തമ്മിലാണ് ഒന്നിക്കേണ്ടത്..””, 

 

അതു പറയുമ്പൊ അപ്പൂന്റെ സ്വരത്തിൽ ഒരു നിരാശ കലർന്നോ എന്ന് കുഞ്ഞൂട്ടന് തോന്നി. 

 

കുറച്ച് നേരത്തിന് അവർക്കിടയിൽ സംസാരമൊന്നും ഉണ്ടായില്ല. 

 

“”ഞാൻ പോയി കെടക്കട്ടെ..””,””ഒറക്കം വര്ണ്ണ്ട്..””, 

 

അതും പറഞ്ഞ് അപ്പു എഴുന്നേറ്റു. 

 

“”മ്മം…””,””അപ്പു പൊയ്ക്കോളൂ…””,””ഞാനും കെടക്കാൻ പോവാണ്….'””,

 

“”നിനക്ക് നാളെ തന്നെ പോണന്ന്ണ്ടോ കുഞ്ഞൂട്ടാ…””,

 

പടികളിറങ്ങുന്നതിന് മുൻപ് അപ്പു അവനോട് ചോദിച്ചു. അവസാന ചോദ്യമെന്നോണം. 

 

“”മ്മം…””,””പോണം അപ്പൂ..””, 

 

കൂടുതലൊന്നും ചോദിക്കാതെ അപ്പു താഴേക്കിറങ്ങി. മുറിയുടെ വാതിലടയുന്ന ശബ്ദം കേട്ടപ്പോൾ കുഞ്ഞൂട്ടൻ തിരികെ നടന്നു. നേരെ വന്ന് കട്ടിലിൽ കയറി കിടന്നു. 

 

 അപ്പൂന് ഉള്ളത് പ്രേമവും മണ്ണാങ്കട്ടയും ഒന്നുമല്ലെന്ന് ബോധ്യമായി. പെണ്ണിനെ മനസിലാക്കാൻ പറ്റുന്നേ ഇല്ല. മനസിലാക്കാൻ മാത്രം വളർന്നിട്ടില്ല. കുഞ്ഞൂട്ടൻ്റെ തല പൊളിഞ്ഞു.

 

*************★************ 

 

പിറ്റേന്ന് കാലത്തെ അപ്പു കുറച്ച് വൈകിയാണ് എഴുന്നേറ്റത്. സമയം ഒൻപത് മണി കഴിഞ്ഞിരുന്നു. അടുക്കളയിൽ തട്ടും മുട്ടും കേട്ടപ്പോൾ,  പല്ല് കൂടി തേക്കാതെ അപ്പു അടുക്കളയിൽ കയറി. 

 

ഇന്ദിരാമ്മ അടുപ്പത്ത് അരിയിടുന്ന തിരക്കിലായിരുന്നു. ഒച്ചയുണ്ടാക്കാതെ പുറകിലൂടെ പോയി, അപ്പു ഇന്ദിരാമ്മയുടെ വയറിൽ ചുറ്റി പിടിച്ചു. 

 

“”നീ എഴുന്നേറ്റോ..”” 

 

അരി ഇടുന്നതിനിടയിൽ തെല്ലൊരു അനക്കവുമില്ലാതെ ഇന്ദിരാമ്മ അപ്പൂനോട് ചോദിച്ചു. 

 

അമ്മക്കിന് തലയ്ക്ക് പുറകിലും അണ്ണുണ്ടോന്നാണ് അപ്പു ചിന്തിച്ചത്. അത്ര ശബ്ദം കേൾപ്പിക്കാതെയാണവള് വന്നത്.

 

“”എഴുന്നേറ്റല്ലോ..””,””പിന്നമ്മേ… ഇനിക്കിന്നലെ ഡേറ്റായി നല്ല വേദന ഇണ്ടായിരുന്നു…””, 

 

വയറിലൊന്ന് തടവി കൊണ്ട് അപ്പു പറഞ്ഞു.

 

“”ഇനിക്ക് തോന്നി എന്തോ പ്രശ്നം ഇണ്ട്ന്ന്…””,””അല്ലാണ്ടിന്റെ അപ്പൂട്ടൻ ദേഷ്യപ്പെടില്ലല്ലോ…””, 

 

“”ഉവ്വ ഉവ്വ… തോന്നി പോലും…””,””ഞാൻ കേട്ടീന്നു കൊലായിലിര്ന്ന് പിച്ചും പെയ്യും പറയ്ണെത്…””,

 

“”അത് പിന്നെ ഇയ് ദേഷ്യപ്പെട്ടപ്പൊ സങ്കടം വന്നിട്ടല്ലേ….””,

 

“”അച്ചോടാ… അമ്മൂട്ടീന്റെ സങ്കടം ഞാൻ മാറ്റി തരാട്ടോ…””,

 

 അതും പറഞ്ഞ് ഇന്ദിരാമ്മയുടെ കവിളിലൊരു ഉമ്മ കൊടുത്തു. 

 

 എന്നിട്ട് നേരെ സ്ലാബിൽ കയറി ഇരുന്നു. 

 

“”ശ്ശീ… പല്ല് തേച്ച് വാ അപ്പൂട്ടാ..””, 

 

കവിളിൽ അപ്പു ഉമ്മ വെച്ച സ്ഥലം വെറുതെ ഒന്ന് തുടച്ച് കൊണ്ട് ഇന്ദിരാമ്മ അവളെ ചൊടിപ്പിച്ചു. 

 

“”ങാഹാ…അത്രക്കായോ..””, 

 

അപ്പു സ്ലാബിൽ നിന്നിറങ്ങി ഇന്ദിരാമ്മയെ പിടിച്ചു നിറുത്തി കവിളിൽ ആഞ്ഞൊരു ഉമ്മ കൊടുത്തു. ഉമ്മയോടെപ്പം കുറച്ചു ഉമിനീരും കൂടി അവള് കുസൃതിയോടെ ഇന്ദിരാമ്മയുടെ കവിളിലാക്കി. 

 

“”ഇനി ഒന്ന് തൊടക്ക്ണെ എനിക്ക് കാണണല്ലോ..””,””ഹല്ലേ….””, 

 

അവളുടെ ഒരോ കോപ്രായങ്ങള് കണ്ട് ഇന്ദിരാമ്മ ചിരിച്ചു. 

 

“”എന്റെ ദേവീ… കെട്ടിക്കാനായ പെണ്ണാണ് കാണിക്ക്ണകണ്ടില്ലേ…””, 

 

വീടിന്റെ ഉത്തരത്തിലേക്ക് കൈ കൂപ്പി ഇന്ദിരാമ്മ പറഞ്ഞു. 

 

“”ഉത്തരത്തിലാണോ അമ്മേ ദേവി ഇരിക്ക്ണെ..””,

 

അപ്പു അതിനെ ഒന്ന് കളിയാക്കി. കെറുവിച്ചൊന്ന് നോക്കിയെന്നല്ലാതെ ഇന്ദിരാമ്മ അതിന് മറുപടി ഒന്നും പറഞ്ഞില്ല. ചെയ്തോണ്ടിരുന്ന ജോലികളിൽ ഏർപ്പെട്ടു.

 

“”കല്ല്യാണൊക്കെ നമ്മക്ക് ഒരു പത്ത് കൊല്ലം കഴിഞ്ഞിട്ട് നടത്താം..””,””ഇപ്പ അമ്മ എനിക്ക് രണ്ട് ചായ തന്നേ..””,””ആ മൊട്ടത്തലയനെ നീപ്പിക്കട്ടെ””, 

 

അടുക്കളയിലെ വാഷ് ബേസണിൽ അപ്പു ഒന്ന് മുഖം കഴുകി.

 

ഇന്ദിരാമ്മ ചെയ്ത് കൊണ്ടിരുന്ന പണി പെട്ടന്ന് നിർത്തി. ഇന്ദിരാമ്മയുടെ അനക്കമൊന്നും കേൾക്കാത്തോണ്ട് അപ്പു തലപൊക്കി. എന്തോ പറയാൻ വന്നിട്ട് പകുതിക്ക് വച്ച് നിറുത്തിയ പോലെ ഇന്ദിരാമ്മ നിൽക്കുന്നു. 

 

“”എന്താമ്മേ..””,””എന്താ പറ്റിയെ..””,

 

അപ്പു ഇന്ദിരാമ്മയെ ഒന്ന് കുലുക്കി വിളിച്ചു. 

 

“”അവൻ നിന്നോടൊന്നും പറഞ്ഞില്ലേ…””, 

 

അപ്പൂന്റെ ചോദ്യത്തിനൊരു മറു ചോദ്യം അവര് ചോദിച്ചു. 

 

“”എന്ത്…””,””എന്ത് പറഞ്ഞില്ലേന്നാ അമ്മാ..””,

 

അപ്പൂന് മനസിലാവാത്തോണ്ട് ചോദിച്ചു. 

 

“”അവൻ രാവിലെ ഉള്ള ബസിന് പോയല്ലോ..””,””ഇന്നോട് പറഞ്ഞിട്ടാ പോയത്..””,””നിന്നോട് ഇന്നലെ സൂചിപ്പിച്ചെന്ന് പറഞ്ഞു…””, 

 

അപ്പു പെട്ടന്ന് സ്റ്റക്കായി പോയി. പോണകാര്യം പറഞ്ഞിരുന്നു പക്ഷെ അത്ര കാര്യമാക്കി എടുത്തുമില്ല. അതും നേരം വെളുക്കുന്നതിന് മുന്നെ അവനെന്തിനാ പോയെ എന്നായിരുന്നു അപ്പൂന്റെ ചിന്ത.

 

“”അപ്പൂ..””,””നീ എന്താ ആലോയിക്ക്ണെ..””, 

 

അനക്കം ഒന്നും കാണാത്തോണ്ട് ഇന്ദിരാമ്മ അപ്പൂനെ ഒന്ന് തട്ടിവിളിച്ചു. 

 

“”ഏയ് ഒന്നൂല്ലമ്മാ..””,””ഞാൻ പോയി റെഡിയാവട്ടെ എനിക്കൊന്ന് ശ്വേതേടെ അടുത്ത് വരെ പോണം..””, 

 

അതും പറഞ്ഞ് അപ്പു മുറിയിലേക്ക് പോന്നു. ചാർജിലിട്ട് വച്ചിരുന്ന മൊബൈൽ എടുത്തു പടിപ്പുരയ്ക്കടുത്തേക്ക് നടന്നു. 

 

റെയ്ഞ്ച് വന്നപ്പൊ ഒന്ന് രണ്ട് തവണ കുഞ്ഞൂട്ടനെ വിളിച്ച് നോക്കി പക്ഷെ സിം പരിധിക്ക് പുറത്തായിരുന്നു. മുകളിലെ കുഞ്ഞൂട്ടൻ കിടന്നിരുന്ന മുറിയിലെല്ലാം അപ്പു പാഴ് ശ്രമമെന്നോണം നോക്കി. എല്ലാം വളരെ ശ്രദ്ധയോടെ അടുക്കി വെച്ചിരിക്കുന്നു. അപ്പു എടുത്തു കൊടുത്ത ഉടുപ്പുകൾ അലമാരിയിൽ തന്നെ അടുക്കി വച്ചിരുന്നു. 

 

അപ്പു അവിടെന്ന് തിരിച്ച് വന്നു. റെഡിയായി ഭക്ഷണമൊക്കെ കഴിച്ച് ശ്വേതയുടെ അടുത്തേക്കിറങ്ങി. പോണ വഴി ഒന്നു രണ്ട് തവണകൂടി അപ്പു വിളിച്ച് നോക്കി. അതിലൊരു തവണ തമിഴിൽ എന്തൊക്കെയോ ബി എസ് എൻ എൽ സിം പറഞ്ഞു. അപ്പൂന് എന്തോ ഒരു പന്തി കേട്തോന്നി. 

 

ഇന്നലെ ദേഷ്യപ്പെട്ടതോണ്ടാണോ അവൻ പോയത്. അപ്പോഴത്തെ ഒരു തോന്നലിന് തല്ലിയും പോയി. ഇന്നലെ രാത്രി അതോണ്ടാണ് ഞാൻ സംസാരിക്കാൻ പോയത് അപ്പഴൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലൊ, അപ്പു ചിന്തിച്ചു. 

 

കുഞ്ഞൂട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞതെല്ലാം അപ്പൂന്റെ മനസിലൂടെ കടന്നു വന്നു. എന്റെ മനസിലും അവനോട് ഇഷ്ടമല്ലായി ഒന്നും ഇല്ല, ഇഷ്ടം തന്നെയാണ്. പക്ഷെ അതൊരു പ്രേമമോ മറ്റൊന്നും ആയിട്ട് തോന്നിയിരുന്നില്ല. അങ്ങനെ ചിന്തിക്കാത്തതോണ്ടാവും. പിന്നെയും അപ്പു ഒന്ന് വിളിച്ചു. തമിഴിൽ അപ്പുറെനിന്ന് കംപ്യൂട്ടർ പറയുന്ന കേട്ടപ്പൊ കട്ടാക്കി. 

 

അന്ന് അപ്പു കുറച്ചു നേരം ശ്വേതയുടെ അവിടെ കൂടി. സന്തോഷേട്ടനോടൊക്കെ സംസാരിച്ചു. ഇപ്പൊ പുള്ളിക്ക് പഴയ ദേഷ്യമൊന്നും അപ്പൂനോട് ഇണ്ടായിരുന്നില്ല. മാത്രമല്ല രതീഷിന്റെ പ്രശ്നത്തോടെ ചടഞ്ഞ് കൂടിയ ശ്വേതയെ ഒന്ന് ഉഷാറാക്കാൻ അപ്പു കഴിയും വിധം ശ്രമിക്കുന്നുണ്ട്. സുമിത്രേച്ചി അവിടെ ചെല്ലുമ്പോൾ എന്തങ്കിലും ഒക്കെ സ്പെഷ്യൽ ഉണ്ടാക്കി കൊടുക്കു. കുറച്ച് പൊതിഞ്ഞ് ഇന്ദിരാമ്മയ്ക്ക് വേണ്ടി നിർബന്ധിച്ച് കൊടുത്തു വിടുകയും ചെയ്യും. 

 

അപ്പുവിൽ നിന്നാണ് കുഞ്ഞൂട്ടൻ പോയ കാര്യം സന്തോഷ് അറിഞ്ഞത്. പോയപ്പൊ ഒന്ന് പറഞ്ഞു കൂടി ഇല്ലല്ലോ എന്ന് പുള്ളിയും പരിഭവം പറഞ്ഞു. നാട്ടിലെന്തൊക്കെയൊ അത്യാവശ്യം ആയതോണ്ടാണെന്ന് പറഞ്ഞ് അപ്പു അത് ഒതുക്കി തീർത്തു. എല്ലാർക്കും ഇപ്പൊ അപ്പു കുഞ്ഞൂട്ടന്റെ പെണ്ണാണ്. അങ്ങനെ കാണാനായിരിക്കാം താൽപര്യവും. 

 

സന്തോഷേട്ടന്റെ വാക്കുകളിൽ നിന്ന് കുഞ്ഞൂട്ടനെ എല്ലാവർക്കും വല്ലാണ്ട് ഇഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് അപ്പൂന് മനസിലായി. ഒറ്റ ദിവസം കൊണ്ടു തന്നെ അവൻ എല്ലാവർക്കും പ്രിയ്യങ്കരൻ ആയിരിക്കുന്നു. കുഞ്ഞൂട്ടന്റെ ഓരോ സംസാരവും ചെയ്തികളും അപ്പു ഓർത്തെടുത്തു. ഉച്ചക്ക് ഊണിന് മുൻപ് അപ്പു അവിടെനിന്നും ഇറങ്ങി. അവര് ഒരുപാട് കഴിക്കാനായി നിർബന്ധിച്ചെങ്കിലും അമ്മ കാത്തിരിക്കുമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. പോരുമ്പൊ സുമിത്രേച്ചി കുറച്ച് ഉണ്ണിയപ്പം പേപ്പറിൽ പൊതിഞ്ഞ് അപ്പൂന് കൊടുത്തു വിട്ടു. അതിലേ എണ്ണ പേപ്പറിലികെ പരന്ന് പിടിച്ചു.

 

വീട്ടിലെത്തുമ്പൊ മുൻവശത്തെ വാതിലൊക്കെ അടച്ചിരുന്നു. അകത്ത് നിന്നും പൂട്ടിയിരുന്നു. ഉച്ചയ്ക്ക് മുൻപ് ഉറങ്ങുന്ന ശീലമൊന്നും അവർക്കില്ലെന്ന് അപ്പൂനറിയാം. കുറച്ചു നേരം വിളിച്ചു നോക്കി നോ രക്ഷ. അപ്പു പിന്നാമ്പുറം വഴി ചെന്നു അപ്പൊ ദേ വാതിൽ പുറത്തു നിന്നും അടച്ചിരിക്കുന്നു. 

 

അപ്പു മാലതി ചേച്ചിയുടെ വീട്ടിലേക്ക് തിരിഞ്ഞു. അവിടെ ഉമ്മറത്ത് കിടന്ന ഇന്ദിരാമ്മയുടെ ചെരുപ്പ് കണ്ടപ്പൊ ആള് അവിടെ ഉണ്ടെന്ന് ബോധ്യമായി. 

 

അകത്ത്ചെല്ലുമ്പൊ അടുക്കളയിലിരുന്ന് മാലതി ചേച്ചിയെ കത്തിവച്ച് കത്തിവച്ച് വെറുപ്പിക്കാണ് ഇന്ദിരാമ്മ. അപ്പൂനെ കണ്ടപ്പൊ മാലതി ചേച്ചി തൻ്റെ നിസഹായവസ്ഥ കണ്ണു കൊണ്ട് കാണിച്ചു.അപ്പൂന് ചിരിയാണ് വന്നത്. തന്റെ കൈയ്യിലിരുന്ന ഉണ്ണിയപ്പത്തിൽ നിന്ന് കുറച്ച് മാലതി ചേച്ചിക്ക് വെച്ചു. സ്കൂളിൽ പോയ കുട്ടികൾ തിരിച്ചുവരുമ്പൊ കൊടുക്കാൻ പറഞ്ഞു. അവിടെ ബെഞ്ചിലിരുന്ന ഇന്ദിരാമ്മയെ വലിച്ചോണ്ട് അപ്പു വീട്ടിലേക്ക് പോന്നു. പോരുമ്പൊ ചെറിയൊരു ആശ്വാസം മാലതി ചേച്ചിയുടെ മുഖത്ത് അപ്പു കണ്ടു. കത്തി വെക്കാൻ തൊടങ്ങിയാൽ ഇന്ദിരാമ്മ നല്ല സ്കോറിങ്ങാണ്. എപ്പഴും ഇല്ല, ഇങ്ങനെ എടക്കും തലയ്ക്കും ഇട്ട് മാത്രം. 

 

ഉച്ചഭക്ഷണം കഴീഞ്ഞ് അപ്പു ഒന്നൂടെ കുഞ്ഞൂട്ടനെ വിളിച്ചു നോക്കി, ഇത്തവണ ബെല്ലഡിച്ചു. ലാസ്റ്റ് രണ്ട് ബല്ലിന് മുന്നേ കുഞ്ഞൂട്ടൻ ഫോണെടുത്തു. 

 

“”അഹ്.. അപ്പൂ… ഞാൻ ഇവടെ ചെറിയ തിരക്കിലായി പോയി അതാ വിളിക്കാൻ പറ്റാഞ്ഞെ..””, 

 

കോളെടുത്ത ഉടനെ അപ്പുറെ നിന്നും കുഞ്ഞൂട്ടൻ പറഞ്ഞു. 

 

“”നീ എവിടെയാ കുഞ്ഞൂട്ടാ…””,

 

“”ഞാൻ…””,””ഞാനിവിടിണ്ടപ്പൂ…””,””വീട്ടില്ണ്ട്…””, 

 

“”നീ എന്തിനാടാ നോണ പറയ്ണെ..””,””നീ വീട്ടിലില്ലെന്നെനിക്കറിയാ..””, 

 

“”അത് അപ്പൂ… “”,””ഞാനിപ്പൊ ഗൂഡല്ലൂരാണ്..””,””അനീടെ ഒരു കസിന്ണ്ട് പുള്ളീടെ വീട്ടിലാ ചെറിയൊരു വിസിറ്റ്..””, 

 

 കള്ളി പൊളിഞ്ഞപ്പൊ കുഞ്ഞൂട്ടൻ ചാടി കയറി സത്യം പറഞ്ഞു. 

 

“”അവിടേ എന്താ കുഞ്ഞൂട്ടാ..””, 

 

“”ഇവിടെ അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ലപ്പൂ…””,””ഒരു പന്നി കെണിയിൽ പെട്ടു അതിനെ വെട്ടിഅടുപ്പത്ത് വെക്കാണ്..””, 

 

കുഞ്ഞൂട്ടൻ ഒരു ചിരിയോടെ പറഞ്ഞു. 

 

“”നീ എന്താ പറയാതെ പോയെ..””,

 

“”അതോ…””,””അത് അപ്പു നല്ല ഒറക്കായിരുന്നു…””,””ഞാൻ മുറിയിൽ വന്ന് നോക്കിയിരുന്നു..””,””വിളിക്കെണ്ടെന്ന് വച്ചു..””,

 

“”അതെന്താ നിനക്കെന്നെ വിളിച്ചായിരുന്നെങ്കില്””, 

 

കുഞ്ഞൂട്ടൻ പറഞ്ഞു നിറുത്തിയ പാടെ അപ്പു ചോദിച്ചു. 

 

“”അത്..””,””അത് പിന്നെ…””,

 

“”ഏത് പിന്നെ..””, 

 

അപ്പൂന് ചെറുതായി കോപം വര്ണ്ണ്ടായിരുന്നു. 

 

“”അത്…””,””നിന്റെ സമ്മതമില്ലാതെ തൊടണ്ടാന്ന് പറഞ്ഞപ്പൊ..””, 

 

ഇന്നലെ അപ്പു പറഞ്ഞതോർത്ത് കുഞ്ഞൂട്ടൻ മറുപടി കൊടുത്തു. അപ്പൂന് നല്ല ദേഷ്യം വന്നു. 

 

“”ഇങ്ങനൊരു കഴുത..””,””ഞാനത് നിന്നെ ദേഷ്യംപിടിപ്പിക്കാൻ പറഞ്ഞതാണെന്ന് മനസിലാക്കാനുള്ള സാമാന്യ വിവരം നിനക്കില്ലെ..””,””ഒന്നുല്ലേല്ലും പത്തിരുപത് വയസായില്ലേ.. അതിന്റെ ഒരു മെറ്റ്യൂരിറ്റി കാട്ടികൂടെ…”” ,””ഹലോ…””,””ഹലോ…””, 

 

അപ്പുറത്ത് കോൾ പെട്ടന്ന് ഡിസ് കണക്റ്റായി. അപ്പു ഒന്നു രണ്ട് തവണ കൂടി വിളിച്ചുനോക്കി നോ രക്ഷ എടുത്തില്ല. മൂന്നാമത്തെ തവണ ഫോൺ സ്വിച്ച്ട് ഓഫ് ആയിരുന്നു. 

 

സംസാരിച്ചത് കുറച്ചു കടുത്തു പോയോ എന്ന് അപ്പൂന് തോന്നി. കോപത്തിനൊടുവിൽ അപ്പൂന്റെ കണ്ണിൽ നിന്നും രണ്ടിറ്റ് കണ്ണീര് വീണു. 

 

അന്നത്തെ ദിവസം ഇന്ദിരാമ്മയെ സഹായിച്ചും മറ്റും സമയം കടന്നു പോയി. ലീവ് അവസാനിക്കാൻ ഇനിയും മൂന്നു നാല് ദിവസം കൂടി ഇണ്ട്. 

 

കോളേജ് തൊറക്കട്ടെ കുഞ്ഞൂട്ടനെ ഒന്ന് ശരിക്ക് കാണണം എന്ന് അപ്പു കണക്ക് കൂട്ടി. 

 

രാത്രി പണികളൊക്കെ കഴിഞ്ഞ് ലൈറ്റുകളെല്ലാം അണച്ച് ഇന്ദിരാമ്മ മുറിയിൽ വരുമ്പൊ കട്ടിലിന്റെ ഒരു ഓരം ചാരി അപ്പു കിടക്കുന്നു. 

 

“”മ്മം… എന്തേ…””, 

 

അവിടെ വച്ചിരുന്ന ഭർത്താവിന്റെ ഫോട്ടോയിൽ നോക്കി രണ്ടും നിമിഷം കണ്ണുകളടച്ച് ശേഷം അപ്പൂനോട് ചോദിച്ചു. 

 

“”ഏയ് ഒന്നൂല്ലാ..””,””ഇന്ന് ഞാനിവിടെയാ കെടക്ക്ണെ..””, 

 

പുതപ്പ് മൂടികൊണ്ട് ഒന്നിളകി കിടന്ന് അപ്പു പറഞ്ഞു. 

 

ഇന്ദിരാമ്മ കട്ടിലിൽ കയറി കിടന്നു. അതുവരെ അടങ്ങി കിടന്നിരുന്ന അപ്പു ഒരു കാലെടുത്ത് അമ്മയുടെ മുകളിൽ കൂടി ഇട്ടു, ഒരു കൈ കൊണ്ടവരെ ചുറ്റി പിടിച്ചു. 

 

“”ഇന്നെന്താ ഇന്റെ അപ്പൂട്ടന് വല്ലാത്ത ഒരു സ്നേഹം…””, 

 

“”ഇനിക്കെന്ത് പുതുമ..””,””എനിക്കെന്നും ഇന്റെ അമ്മേനോട് സ്നേഹമാണല്ലോ…””, 

 

കുറുമ്പോടെ ഇന്ദിരാമ്മയുടെ ചോദ്യത്തിന് അപ്പു മറുപടി പറഞ്ഞു. കൂടെ ഒന്നൂടി കൈ കൊണ്ട് ഇന്ദിരാമ്മയെ ചുറ്റിപിടിച്ചു. 

 

രാത്രി നാഴികകൾ നീങ്ങി തുടങ്ങി ഓരോ യാമങ്ങളും മാറി മാറി കൊണ്ടിരുന്നു. 

 

“”അമ്മാ…””, 

 

കണ്ണു തുറന്ന് ആലോചനയിലാണ്ടിരുന്ന അപ്പു ഇന്ദിരാമ്മയെ വീളിച്ചു. 

 

“”മ്മം…””, 

 

അൽപം ഉറക്കചടവോടെ ഇന്ദിരാമ്മ മൂളി. 

 

“”അമ്മക്ക് കുഞ്ഞൂട്ടനെ പറ്റി എന്തൊക്കെ അറിയാം…””

 

അപ്പു ചോദിച്ചു.

 

“”കുഞ്ഞൂട്ടനെ പറ്റി എന്തറിയാൻ..””,””അവനും ഇന്റെ കുട്ടിയാണ് അത്രേം അറിയാം…””, 

 

ഇന്ദിരാമ്മ നിസാരമട്ടിൽ പറഞ്ഞു. പക്ഷെ അപ്പൂന് അറിയണ്ടത് അതൊന്നും ആയിരുന്നില്ല. 

 

“”അതല്ലമ്മാ..””, 

 

അപ്പു ഇന്ദിരാമ്മയെ ഒന്ന് കുലുക്കി. 

 

“”എന്താ പെണ്ണെ..””,””ഒന്ന് ഒറങ്ങാൻ സമ്മതിക്കോ…””,

 

 ഉറക്കം നശിപ്പിച്ച ഈർഷയിൽ ഇന്ദിരാമ്മ അപ്പൂന് എതിരെ തിരിഞ്ഞു കിടന്നു. 

 

“”അമ്മാ….””,””ഇങ്ങട്ട് തിരിഞ്ഞ് കെടക്കമ്മാ…””, 

 

അപ്പൂന്റെ വാശിക്ക് മുന്നിൽ ഇന്ദിരാമ്മ തോറ്റു. അവക്കു നേരെ തിരിഞ്ഞു കിടന്നു. 

 

“”അമ്മാ…””,””കുഞ്ഞൂട്ടനെ എന്താ അവന്റെ വീട്ട് കാർക്ക് ഇഷ്ടല്ലാത്തെ…””, 

 

അപ്പു തന്റെ സംശയം ചോദിച്ചു. മുൻപൊരിക്കൽ കുഞ്ഞൂട്ടൻ അത് ചോദിച്ചപ്പൊ അതൊക്കെ തോന്നലാണെന്ന് പറഞ്ഞ് ഇന്ദിരാമ്മ തള്ളി കളഞ്ഞിരുന്നു. അതാലോചിച്ച് ഇന്ദിരാമ്മ കണ്ണുകൾ തുറന്നു. ചോദ്യത്തിന് ഉത്തരം പ്രതീക്ഷിച്ചെന്ന പോലെ നിക്കുന്ന അപ്പൂനെ ഇന്ദിരാമ്മ കണ്ടു.

 

“”നിനക്കെന്താപ്പൂ ഇപ്പങ്ങനൊരു സംശയം…””,””സ്വന്തം മക്കളെ ഇഷ്ടല്ലാത്തവര്ണ്ടാവോ…””,

 

“”അതിനിക്കറിയില്ലമ്മാ…””,””പക്ഷെ കുഞ്ഞൂട്ടനെ അവിടുത്തോർക്ക് അത്ര ഇഷ്ടല്ലാന്നെനിക്കറിയാ…””,””പല വട്ടം ഞാൻ കണ്ടിട്ടും ഇണ്ട്…””

 

ചെറുപ്പത്തിലെ ചെറിയ ഓർമ്മയിൽ നിന്ന് അപ്പു പറഞ്ഞു.

 

“”പിന്നമ്മാ…””,””അവൻ വന്നിട്ട് ഒരു മാസത്തിന്റെ എടക്ക് വിശേഷം ചോദിച്ച് ആരും വിളിക്ക കൂടി ചെയ്തില്ലല്ലോ…””,

 

“”മ്മം…”” 

 

ഇന്ദിരാമ്മ അപ്പൂന്റെ സംസാരത്തിന് ഒന്ന് മൂളി.

 

“”ഇതൊക്കെ ആണമ്മാ…””,””പിന്നെ അവനൊരുപാട് ഓവർ ഇമോഷണലാവണ്ണ്ട്…””,””ആരേലും സ്നേഹിച്ചാൽ അവരെ ഒരുപാട് വിശ്വസിക്കാ…””,””അങ്ങനെയൊക്കെ”” അപ്പു പറഞ്ഞ് നിർത്തിയപ്പോൾ ഇന്ദിരാമ്മ പറഞ്ഞ് തുടങ്ങി..

 

“”അവന്റെ അവസ്ഥക്ക് കാരണം വിധിയാണപ്പൂ…””,””അവന്റെ വീട്ടുകാരും തറവാട്ടു കാരും എടുത്ത് തലയില് വച്ചു കൊടുത്ത അവന്റെ മാത്രം വിധി…””, 

 

അപ്പൂന് ഒന്നും മനസിലായില്ല. 

 

“”എന്താ അമ്മ പറയ്ണെ ഇനിക്കൊന്നും മനസിലായില്ല..””, അപ്പു ചോദിച്ചു. 

 

“”അത് അപ്പൂട്ടാ…,””,””ഞാൻ പറയ്ണത് അറിയാണ്ട് പോലും കുഞ്ഞൂട്ടനോട് പറഞ്ഞ് പോവര്ത്ട്ടോ…””, 

 

ഇന്ദിരാമ്മ അപ്പൂനെ ഉപദേശിച്ചു.

 

“”ഇല്ലമ്മാ..””,””അമ്മ പറയ്””,

 

അപ്പു അത് സമ്മതിച്ചു. 

 

“”കുഞ്ഞൂട്ടന്റെ ജനനം നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത നേരത്താണ്””,””വിളക്കു വക്കണ നേരത്ത്, പാർവ്വതീയാമത്തിന്റെ തുടക്കത്തില്…””,””കണിയാൻമാരെ സമ്മന്തിച്ചിടത്തോളം അത് ഒരു കുഞ്ഞ് ജനിക്കാൻ ഏറ്റവും മോശം സമയമാണ്…””,””കുഞ്ഞൂട്ടൻ ഒരു കറുത്ത പക്ഷക്കാരനായാണ് അവിടെ ഇള്ളവരൊക്കെ കണ്ടിരുന്നത്… “”,

 

“”അങ്ങനെ പറഞ്ഞാൽ””, അപ്പു ഇടയ്ക്ക് കയറി ചോദിച്ചു.

 

“”ഒരു കുട്ടി ജനിക്കുമ്പൊ രണ്ട് പക്ഷമായിട്ടാണ് തലക്കുറി നോക്കുക…””,””വെളുത്ത പക്ഷം കറുത്ത പക്ഷം…””,””വെളുത്ത പക്ഷക്കാര് തനിക്കും വീട്ടിനും തറവാടിനുമെല്ലാം കീർത്തി കൊണ്ടുവരും…””,””അവര് നല്ല സ്വഭാവക്കാരായിട്ടാണ് കണക്കാക്കപ്പെടുന്നത്…””,””രണ്ടാമത്തവര് കറുത്ത പക്ഷക്കാര്…””,””ദേവ ഗണത്തിൽ ജനിച്ചാലും അവര് അസുരൻമാരുടെ സ്വഭാവം കാണിക്കും..””,””വീടിനും തറവാടിനും ദുഷ്പേര് കേൾപ്പിക്കും….””,””അവരു കാരണം ധനനഷ്ടം സംഭവിക്കും…””,””ഒരു സ്ഥലത്തും നിൽക്കാൻ അവരേക്കൊണ്ട് പറ്റില്ല… ഒരുപാട് സഞ്ചരിച്ച് കൊണ്ടിരിക്കും…””,””സ്ത്രീവിഷയത്തിൽ തൽപരരാണെന്നും പറയാറുണ്ട്…””,””മൊത്തത്തിൽ തലക്കുറിയും ജാതകവും ഒക്കെ വച്ച് നോക്കുമ്പൊ കറുത്ത പക്ഷക്കാര് കുടുംബത്തിന് ഒരു ഒഴിയാ ബാധയാണ്…””,””എത്ര നല്ല നക്ഷത്രത്തിൽ ജനിച്ചാലും സമയദോഷം കാരണം… നീചജന്മം ആവും..””

 

“”അപ്പൊ കുഞ്ഞൂട്ടൻ””, അപ്പു എല്ലാം കേട്ട കഴിഞ്ഞ് ചോദിച്ചു.

 

“”അവന്റെ തലക്കുറി നോക്കിയപ്പൊ  കറുത്ത പക്ഷകാരനാണെന്നാ പണിക്കര് പറഞ്ഞത്…””,””അന്ന് അവന്റെ മുത്തശ്ശിക്ക് ഒഴികെ ബാക്കി എല്ലാവർക്കും കുഞ്ഞൂട്ടൻ ഒരു ദുശകുനം ആയിരുന്നു””,””അവന്റെ അച്ഛന് മാത്രം എന്തോ മനസലിവ് തോന്നിയിരുന്നു””,””പക്ഷെ സ്വന്തം വയറ്റിൽ പെറന്നതൊരു അസുരനാണെന്ന് പറഞ്ഞ് അവന്റെ അമ്മ എന്നും പ്രാകും..””,””ഞാനത് കേട്ടിട്ടുണ്ട്..””,””എന്തങ്കിലും ഒന്ന് കുഞ്ഞൂട്ടന് മാത്രമായിട്ട് ചെയ്യാൻ അവര് സമ്മതിക്കില്ല…””,””സ്വന്തം വയിറ്റിൽ പിറന്നതിന്റെ ഒരു തരിമ്പ് ഇഷ്ടം പോലും കാണിക്കാതെ എന്തേലും കുത്തിത്തിരുപ്പ് ഇണ്ടാക്കി ദ്രോഹിക്കും..””,””അമ്മേന്റെ എതിർപ്പ് വക വെക്കാതെ അവന്റെ അച്ഛൻ കൊറച്ചൊക്കെ ചെയ്ത് കൊടുക്കും..””,””പിന്നെ ആ തള്ള സ്വസ്ഥത കെടുത്തുമ്പൊ ചെലപ്പളൊക്കെ അയാൾടെ മനസുംമാറീട്ട്ണ്ട്..””,””അവനൊരിക്കലും അറിയാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്..””,””കുഞ്ഞൂട്ടന്റെ ആറാം മാസത്തില്മൂന്നു തവണ അവനെ കൊല്ലാൻ നോക്കുട്ട്ണ്ട്…””, 

 

അപരാധം കേട്ടപോലെ അപ്പൂന്റെ കണ്ണുകൾ കുറുകി. 

 

“”എന്നിട്ട്…””, അപ്പു ചോദിച്ചു. 

 

“”എന്നിട്ടെന്താ അവന്റെ മുത്തശ്ശി അറിഞ്ഞതോടെ എല്ലാവർക്കും വയറു നിറച്ച് കിട്ടി””,””അതോടെ അവനെ നോക്കാൻ ആരും ഇല്ലാതായി..””,””പ്രായമായ ആ സ്ത്രീയും ഞാനും കൂടിയാ കുഞ്ഞൂട്ടനെ നോക്കി വളർത്തിയത്..””,””അവൻ എന്റെ മോൻ തന്നെയാ… ഇന്റെ വയറ്റിൽ ജനിച്ചില്ലെന്നേ ഉള്ളു…””, ഇന്ദിരാമ്മ ഒന്ന് വിതുമ്പി. 

 

 “”അവിടെന്ന് പടി എറങ്ങുമ്പൊ അവന് മൂന്നര വയസെന്തോ ആണ് പ്രായം…””,””പാടത്ത് കൂടി നടന്ന് പോവുമ്പൊ പടിപ്പുരക്കല് നിന്ന് കരയ്ണ കുഞ്ഞൂട്ടനെ ഇനിക്കിന്നും ഓർമ്മ ഇണ്ട്..””,””സത്യം പറഞ്ഞാൽ ആ കുട്ടി മരിച്ച് പോവും എന്ന് തന്നെയാണ് ഞാൻ വിചാരിച്ചിരുന്നത്…””,””അല്ലങ്കിൽ എല്ലാരും കൂടെ അതിനെ കൊല്ലും… ഇത്ര കൊല്ലം കഴിഞ്ഞ് അവനെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതേ ഇല്ല…””,””അതും മൂന്നു വയസിൽ എന്നെ കണ്ട അവന് ഇന്റെ മുഖം മറന്ന്ട്ടേ ഇണ്ടായിരുന്നില്ല…””,””പണ്ടൊരു കുഞ്ഞി മുഖമായിരുന്നു കുഞ്ഞൂട്ടന്…””,””അത് കണ്ട് അവനെ കുഞ്ഞാവാ ന്ന് വിളിച്ചത് ഞാനാണ്..””,””ഇപ്പൊ ഒരുപാട്മാറ്റം വന്നിരിക്ക്ണു…””,””കുറുംമ്പും വാശിയൊക്കെ പഴേ പോലെ തന്നെ…””, 

 

 എല്ലാം കേട്ട്കഴിഞ്ഞപ്പൊ അപ്പൂന് ഒരു വിങ്ങലനുഭവപ്പെട്ടു. കുഞ്ഞൂട്ടൻ ശരിക്കും ഒറ്റയ്ക്കന്നെയാണ്. ഓരോ വിശ്വാസങ്ങളുടെ പേരിൽ എഴുതിതള്ളിയ ഒരു ജന്മം. എവിടേലും പോയിതൊലയട്ടേന്ന് കരുതിട്ടാണ് ഇങ്ങനെ കയറൂരി വിട്ടിരിക്കണെ. അപ്പു ഓർത്തു. 

 

 ഇത്തരം വിശ്വാസങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന അവരോടെല്ലാം അപ്പൂന് ഒരു നിമിഷം വെറുപ്പ് തോന്നി. ഇല്ല അവനെ ഇനി ആരു ഇല്ലാത്തവനെ പോലെ നടത്താൻ അപ്പു ഒരുക്കമല്ല. ആർക്ക് വേണ്ടങ്കിലും കൂടെതന്നെ നിർത്തണമെന്ന് അപ്പുതീരുമാനിച്ചു. 

 

 പതുക്കെ ഉറക്കം അപ്പൂനെ കാർന്നു തിന്നു.. 

 

**********★**********

 

മറ്റെവിടെയൊ അപ്പൂന്റെ കൂഞ്ഞാവ നിദ്രപുൽകാതെ ആകാശം നോക്കി കിടക്കുന്നുണ്ടായിരുന്നു… 

 

റാന്തൽ വെട്ടത്തിന്റെ വെളിച്ചത്തിൽ അവൻ കൈയ്യിലെ ബാക്കി വന്ന വൈറ്റ്റം ബോട്ടിലിൽ നിന്ന് ഒരു പെഗ് ഡ്രൈ കുടിച്ച്… അടുത്ത് കണ്ട തടി ബെഞ്ചിൽ മലർന്നു കിടന്നു…

 

അവന്റെ കണ്ണുകൾ പതുക്കെ അടച്ചു…

 

രണ്ട് കോണിലൂടെയും ഓരോ തുള്ളികൾ നിലത്തേക്ക് വീണു…

 

തണുപ്പ് അന്തരീക്ഷത്തെ കവർന്നെങ്കിലും മദ്യത്തിന്റെ ചൂടിൽ നിന്ന് കുഞ്ഞൂട്ടനെ അവയ്ക്ക് കിട്ടിയില്ല..

 

ദൂരെ താഴ്വാരത്ത് നിന്ന് ഒരു തമിഴ് ഫോക്സോംഗ് കുടത്തിലെന്ന പോലെ കേട്ടു….

 

തുടരും…

 

ഒൻപതാം തീയാട്ടിലൂടെ…

 

22 Comments

  1. ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ?, പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?

    1. നീ ഒരുത്തൻ കാരണം എഴുതി തൊടങ്ങിയതാ..? രണ്ട് പാർട്ട് കൂടി കഴിഞ്ഞാൽ ബൈക്ക് യാത്രികൻ്റെ രണ്ടാമത്തെ ക്ലാമാക്സ് വരുംട്ടോ..നിനക്കും ഡിഡിക്കും ഡെഡിക്കേഷൻ

  2. As usual nalloru part..❤️

    1. As usual നന്ദി…

  3. നല്ല കഥ സ്വന്തം കുടുംബത്തിന് വേണ്ടാണ്ട് അവഗണന ഏറ്റുവാങ്ങേണ്ടി വരിക എന്നത് നിസ്സാരം അല്ല അപ്പു തമാശ കാണിക്കുകയാണേലും നീറുന്നത് avanthe മനസ് aale ആർക്കും വേണ്ടാത്ത ഒരു ജന്മം കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഇത് ജസ്റ്റൊരു Drama ആണ് ബ്രോ..?

  4. വെറുതെ അല്ല അന്ന് ഈ കഥ ഉഗ്രൻ ആണെന്ന് പറഞ്ഞത് അല്ലേ ??

    മനവേദൻ last പാർട്ട് എഴുതുകയാണ്.. അത് കഴിഞ്ഞു വായിച്ചട്ട് അഭിപ്രായം പറയാട്ടോ ❤❤????

    1. അത് ഞാൻ തന്നെ പറഞ്ഞതല്ലേ…??
      വായിക്കൂ… അഭിപ്രായം പറയൂ…

  5. Bro, super ആയിട്ടുണ്ട് .
    ഇതുവരെയുള്ള എല്ലാ പാർട്ടും വായിച്ചതാണ് , ഒന്നുകൂടി വായിക്കാൻ നോക്കിയപ്പോൾ ഈ story യുടെ 1st part മാത്രം കാണുന്നില്ല.
    അത് എങ്ങനെ search ചെയ്താൽ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരാമോ

    1. Bro, തീയാട്ടം എന്നൊരു പാർട്ട് ഉണ്ടായിരുന്നു അത് കഥയുടെ ഫ്ലോയിൽ ഒരു ചേഞ്ച് വരുത്തുന്നതോണ്ട് കളയേണ്ടിവന്നതാണ്. ഇപ്പൊ ഒന്നാം തീയാട്ട് മുതലാണ് തുടക്കം..
      കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം..

  6. വളരെ നന്നായിട്ടുണ്ട് സൈത്തേ ? എഴുത്തിന്റെ ഭാഷ വളരെ ഇഷ്ടമായി…

    ഓരോ ഭാഗങ്ങളിലും എഴുത്തില്‍ പുരോഗതിയുണ്ട്… ആത്മചിന്തന വിവരണങ്ങള്‍ വല്ലാത്തൊരു തരം അനുഭൂതി പകരുന്നു… ഒരുപാട് അക്ഷരത്തെറ്റുകള്‍ വരുന്നുണ്ട്… അതെല്ലാം നല്ലവണ്ണം ശ്രദ്ധിയ്ക്കണം…

    1. കഥ ഇഷ്ടപ്പെട്ടതിൽ വളരേ സന്തോഷം. രണ്ട് മൂന്ന് പ്രാവശ്യം റെഫർ ചെയ്ത് സബ്മിറ്റ് ചെയ്തതാണ്. പിന്നെയും അക്ഷരതെറ്റ് വന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം.

  7. Polichu.last scenes bhayagara feel ayi

    1. Man ആദ്യം കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.

      1. തിരുമണ്ടൻ ?

        Aduthath pettann kitto bro

        1. അടുത്ത ആഴ്ച ഇടാൻ ശ്രമിക്കാം bro

  8. Alo സജിത്ത് ബ്രോ.ഞാൻ ബാക്കി വായിച്ചിട്ട് കമൻ്റ് തരാം?

    1. വായിച്ച് വായിച്ച് ഒറങ്ങി പോയോ നീ..

  9. മണവാളൻ

    1St ?

      1. മണവാളൻ

        അളിയാ ക്ഷമിക്കണം , ഇത് നിൻ്റെ കഥ ആണ് എന്ന് ഇന്നാണ് അറിയുന്നത്. ബാക്കി വായിച്ചിട്ട് കമൻ്റ് ഇടാം ?

        1. വേഗം ആയിക്കോട്ടേ…

Comments are closed.