“അതേ… അരുണിമ”
ഞാൻ അന്ന് അവളോട് മാത്രം പറഞ്ഞ കാര്യം വോയ്സായി കിരണിനു എത്തണം എങ്കിൽ അത് അവൾ അന്ന് റെക്കോർഡ് ചെയ്ത് അയച്ചത് തന്നെ ആവണം . അങ്ങനെ നോക്കിയാൽ അന്ന് മെസ്സേജ് അയച്ചതും അവൾ തന്നെ ആവും , എന്റെ ഫോണ് ലോക്ക് ഒക്കെ അവൾക്ക് അറിയാൻ എന്തായാലും സാധ്യത ഉണ്ട് .
അക്ഷര എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി അരുണിമയെ വിളിക്കാൻ ഫോണ് എടുത്തതും അവളുടെ ഫോണ് റിങ് ചെയ്തു.
“ഹരിയേട്ടൻ… ഇയാൾ എന്താ ഇപ്പോൾ എന്നെ വിളിക്കുന്നത് “
അക്ഷര ഫോണ് എടുത്തു
“ഹലോ “
“എടി… നീ നിന്റെ തന്തയോട് എന്നെ വേണ്ട ന്ന് പറഞ്ഞു ല്ലേ…. “
“ആ പറഞ്ഞു അത് തിരക്കാൻ ആണോ ഇപോ ഈ രാത്രി വിളിച്ചത് “
“അല്ല … നിനക്ക് ഒരു സർപ്രൈസ് തരാൻ ആണ് “
അക്ഷരയുടെ മുഖം ചുളിഞ്ഞു
“എന്ത് സർപ്രൈസ് “
“നിനക്ക് എന്നെ വേണ്ട ല്ലേ… എന്നാൽ നീ കേട്ടോ… എന്നെ വേണ്ടാത്ത നിന്നയും ഞാൻ ആർക്കും വേണ്ടാതെ ആക്കും”
“ഒ ശരി താൻ എന്തെങ്കിലും കാണിക്ക് “
“കാണിക്കാൻ അല്ല കാണിച്ചു… ബാക്കി നിനക്ക് പിന്നാലെ മൻസിലായിക്കോളും ഹ ഹ ഹ ഹ ഹ…”
അയാൾ അതും പറഞ്ഞു കട്ട് ചെയ്തു .
പെട്ടെന്ന് എന്തോ ഓർത്ത അക്ഷര ഞെട്ടി
“അയ്യോ കിരൺ”
അക്ഷര ഫോണ് എടുത്ത് കിരണിന്റെ ഫോണിൽ വിളിച്ചു. എത്ര വിളിചിട്ടും റിങ് ചെയ്യുന്നത് അല്ലാതെ ആരും ഫോണ് എടുക്കുന്നില്ല .. അവൾക്ക് പേടി തോന്നി തുടങ്ങിയിരുന്നു
അവൾ ഫോണ് എടുത്ത് ഹരിയെ വിളിച്ചു
“എന്താണ് മാഡം “
“നീ….നീ നീയെന്റെ കിരണ് നെ എന്താ ചെയ്തെ…. “
“ഹ ഹ ഹ …. ഹ ” അവൻ ചിരിക്കുക മാത്രം ചെയ്തു
❤❤❤❤
Bro ഇതിന്റെ 8 partഉം വായിച്ചു,ഒരു രക്ഷെമില്ല pwoli item.9 partന് waiting ആണ്.
8 part ഒരുപാട് ഇഷ്ട്ടമായി.ending pwoli??
Poli മുത്തേ
❤❤❤?????
Bro nammal ഈ part ഒക്കെ kkyil നിന്ന് വായിച്ചത് aanu. Bro അത് കഴിഞ്ഞു ബാക്കി ഉള്ളത് idd. എന്തായാലും ഉഗ്രൻ കഥ ആണ്ട്ടോ
Kk യിൽ പോസ്റ്റ് ചെയ്യുവാൻ പറയു.ഇതിൽ വായിക്കുന്നവർ പുതിയ ആളുകളാണ്
❤❤❤?????