ഉണ്ടകണ്ണി 7 [കിരൺ കുമാർ] 239

ജെറി കത്തി കയറി , ക്ലസ്സിൽ എല്ലാരവും അമ്പരന്നു നിൽക്കുകയാണ് ഇതൊക്കെ കേട്ടിട്ട് .

“ജെറി ടാ മതി… നോക്ക് അക്ഷര നിനക്ക് പ്രതികാരം വീട്ടാൻ ആയിരുന്നു എങ്കിൽ നീ ഇപോ എന്നെ തല്ലിയത് പോരെ പ്ലീസ് എന്നെ എന്റെ പാട്ടിന് വിട്ടേകാമോ… പിന്നെ ഒരു റിക്വസ്റ്റ് കൂടെ … ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് തന്നെ പോലൊരു പെണ്ണ് കിട്ടുക എന്നത് ഒക്കെ ഓണം ബമ്പർ അടിക്കുന്ന പോലെ ആണ് കുറച്ചു ദിവസമെങ്കിലും ഞാൻ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നു.. എല്ലാം പൊള്ള ആണെന്ന് അറിഞ്ഞപ്പോ സഹിക്കാൻ പറ്റുന്നില്ല … ദയവ് ചെയ്ത്… ആരോടും ഇനി ഇങ്ങനെ ചെയ്യരുത് പ്ലീസ് .. “

ഞാൻ കൈ കൂപ്പി കാണിച്ചു . എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു

“എടാ .. കിരണേ ഞാൻ … ഞാൻ ആരെയും പറ്റിച്ചില്ല ടാ നിന്നെ ഞാൻ സത്യസന്ധമായി തന്നെ ആണ് പ്രേമിച്ചത് ദൈവമേ ഞാൻ എങ്ങനെ ഇവനെ പറഞ്ഞു മനസിലാകും “

“നീ മൻസിലാക്കിയ അത്രേം മതി നിർത്തിക്കോ… ”
ജെറി അതും പറഞ്ഞു എന്നെ വിളിച്ചു ബെഞ്ചിലേക്ക് കൊണ്ടു പോയി

അക്ഷര പിന്നെ ഒന്നും മിണ്ടിയില്ല അവൾ എന്നെ നോക്കിയത് പോലും ഇല്ല . ക്ലാസ് തുടങ്ങി സാറുമാരും മിസ്സുകളും മാറി മാറി വന്നു പോയി ഇടക്കിടക്ക് ഞാൻ അവളെ നോക്കി , അവൾ ആകെ ഡൗണ് ആയ പോലെ ആണ് കണ്ടത് . ഉച്ചക്ക് ശേഷം അവളെ ക്ലാസ്സിലും കണ്ടില്ല അവളുടെ വണ്ടി നോക്കിയപ്പോൾ  അതും ഇല്ലായിരുന്നു .

ഉച്ചക്ക് ശേഷം ക്ലാസ്സ് പതിവ് പോലെ തന്നെ നടന്നു, എന്റെ മനസ്സ് ആകെ ശരി അല്ലായിരുന്നു . അന്ന് ഉച്ചക്ക് ശേഷമുള്ള ഇന്റർവെൽ ടൈമിൽ രാജൻ ചേട്ടന്റെ കോൾ വന്നു അന്ന് ഒരു വർക്ക് ഉണ്ട് ഞാൻ ചെല്ലുന്നോ ന്ന് അറിയാൻ ആയിരുന്നു . എടുത്ത വാക്കിന് ഞാൻ വരാം ന്ന് പറഞ്ഞു. പുള്ളി ലോക്കേഷൻ ഒക്കെ അയച്ചു തന്നു .
അങ്ങനെ വൈകിട്ട് കോളേജ് വിട്ട് ഞാൻ ജെറിയോട് വർക്കിന്റെ കാര്യവും പറഞ്ഞു  പെട്ടെന്ന് വീട്ടിലേക്ക് ചെന്നു .

വീട്ടിലേക്കുള്ള വഴിക്ക് തന്നെ അക്ഷരയുടെ കാർ കണ്ടു എനിക്ക് പന്തികേട് തോന്നി

വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ അകത്ത് അമ്മയും അവളും കൂടെ ചിരിച്ചു കളിച്ചു ഇരിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്

“ആ നീ വന്ന ”
അമ്മ എന്നെ കണ്ടു ചോദിച്ചു . അവൾ എന്നെ കണ്ടു ഒന്ന് പരുങ്ങിയത് ഞാൻ കണ്ടു .

“നിങ്ങൾ സംസാരിച് ഇരിക്ക് ഞാൻ കാപ്പി ഇടട്ടെ ” അമ്മ കാപ്പി ഉണ്ടാക്കാൻ പോയി

“കിരണേ നമുക്ക് ഒന്ന് പുറത്തേക് നിന്നാലോ ”
അമ്മ അപ്പുറം നിൽകുന്ന കണ്ടു അവൾ ചോദിച്ചു

“ഉം എന്തേ … എനിക്ക് ഇപോ ഒരു വർക്ക് ഉണ്ട് വിളമ്പാൻ പോണം … താമസിച്ച ചിലപ്പോ അവിടുത്തെ വീട്ടുകാരുടെ തെറി കെക്കേണ്ടി വരും ചിലപ്പോ … “

ഞാൻ അർത്ഥം വച്ചു പറഞ്ഞുകൊണ്ട് അവളെ നോക്കി

ഞങ്ങൾ വീടിനു പുറത്തേക്ക് ഇറങ്ങി കാറിനു അടുത്തുള്ള വഴിയിൽ നിന്നു

അവളുടെ കണ്മഷി ഇട്ട കണ്ണ് നനഞ്ഞിരിക്കുന്നു നല്ല രസം ഉണ്ട് ഇപോ കാണാൻ  ..

“നീയെന്താ ഉച്ചക്ക് ക്ലസ്സിൽ നിന്ന് പോയത് ”
ഞാൻ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു

“എടാ ഞാൻ എത്ര പറഞ്ഞാലും നിനക്ക് വിശ്വാസം വരാത്തത് എന്താടാ ഞാൻ അല്ലെടാ നിനക്ക് അന്ന് മെസേജ്‌ അയച്ചത് “

“ഒ ഇക്കാര്യം പറയാൻ ആണോ മോൾ വീട്ടിൽ വന്നു കേറിയത്.. ആട്ടെ അമ്മയെ എന്തൊക്കെ പറഞ്ഞു മയക്കി വച്ചേക്കുവാ നീ ഇപ്പോ “

7 Comments

  1. ❤❤❤❤

  2. Bro ഇതിന്റെ 8 partഉം വായിച്ചു,ഒരു രക്ഷെമില്ല pwoli item.9 partന് waiting ആണ്.
    8 part ഒരുപാട് ഇഷ്ട്ടമായി.ending pwoli??

  3. Poli മുത്തേ

  4. ❤❤❤?????

  5. വായന ഭൂതം

    Bro nammal ഈ part ഒക്കെ kkyil നിന്ന് വായിച്ചത് aanu. Bro അത് കഴിഞ്ഞു ബാക്കി ഉള്ളത് idd. എന്തായാലും ഉഗ്രൻ കഥ ആണ്ട്ടോ

    1. Kk യിൽ പോസ്റ്റ് ചെയ്യുവാൻ പറയു.ഇതിൽ വായിക്കുന്നവർ പുതിയ ആളുകളാണ്‌

  6. രുദ്ര രാവണൻ

    ❤❤❤?????

Comments are closed.