എന്റെ ചോദ്യം ഒക്കെ കേട്ട് സങ്കടത്തോടെ അവൾ എന്നെ നോക്കി
“എടാ ഞാൻ… ഞാൻ എന്ത് മയക്കി ന്ന… നിങ്ങൾ ക്ളാസിൽ എന്നെ ഒറ്റപ്പെടുത്തുന്നത് സഹിക്കാൻ പറ്റാതെ ഞാൻ ഇറങ്ങി പോന്നത.. പിന്നെ നിന്നോട് എനിക്ക് എല്ലാം പറയണം ന്നും നിന്റെ തെറ്റിദ്ധാരണ മാറ്റണം എന്നുണ്ടായിരുന്നു . ഞാൻ പറയുന്നത് കേൾക്കാൻ നീ നിക്കില്ല ന്ന് എനിക്ക് അറിയാം അതാ ഞാൻ വീട്ടിൽ വന്നു ഇരുന്നത് “
“ഓഹോ ന്നിട്ട് എന്താ നിനക്ക് പറയാൻ ഉള്ളത് കേക്കട്ടെ “
ഞാൻ നിസ്സാരമായി ചോദിച്ചു
“എടാ ഞാൻ അല്ലെടാ മെസ്സേജ് അയച്ചത് പ്ലീസ് ഒന്ന് വിശ്വസിക്ക് നീ.. എന്നെ ആരോ ചതിച്ചതാ “
“ഓഹോ .. കഴിഞ്ഞോ “
എന്റെ നിസ്സാരത കണ്ടു അവൾ അത്ഭുതത്തോടെ എന്നെ നോക്കി
“നിനക്ക് ഇപ്പോഴും എന്നെ വിശ്വാസം ആയില്ല അല്ലെ … ഇനി എന്ത് ചെയ്ത നീ വിശ്വസിക്കും കിരണേ … “
“നീ ഒന്നും ചെയ്യണ്ട പറയേണ്ടത് പറഞ്ഞു കഴിഞ്ഞില്ലേ പൊക്കോ “
എന്റെ മറുപടി കേട്ട് അവൾ സങ്കടത്തോടെ എന്നെ നോക്കി .. എനിക് ഒരു ഭാവ വെത്യസവും ഇല്ലായിരുന്നു
“എടാ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും … നീ… നിനക്ക് അറിയാമോ അന്ന് മാളിൽ വച്ച് നിങ്ങൾ ഹരിയേട്ടനും ആയി ഉണ്ടായ പ്രശനം അയാൾ അച്ചനെ വിളിച്ചു ഓരോന്നോകെ പറഞ്ഞിട്ട് എന്തൊക്ക പറഞ്ഞാണ് ഞാൻ അച്ചനെ നിർത്തിയത് ന്ന് . എല്ലാം.. എനിക്ക് നിന്നെ അത്ര ഇഷ്ടമായത് കൊണ്ടാണ് .
. ഇത്രയൊക്കെ പറഞ്ഞിട്ടും വിശ്വാസം ആവുന്നിലേൽ ശരി എല്ലാം എന്റെ തെറ്റാണ്… ഞാൻ പോട്ടെ ബൈ … “
അവൾ അതും പറഞ്ഞു കണ്ണു തുടച്ചു കാറിന് അടുത്തക്ക് പോകാൻ ഇറങ്ങി
【“വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ” ഹ ഹ ഹ ഹ
“എടി നീ എന്താ ഉദ്ദേശിക്കുന്നത് .. അപ്പോ ചുമ്മാതെ ആണോ ”
” ഹ ഹ … എനിക്ക് അവനെ ആവശ്യം ഉണ്ട് അത് മാത്രം നീ അറിഞ്ഞോ ബാക്കി എല്ലാം കണ്ടറിഞ്ഞോ.. പിന്നെ നീ വഴി ഇത് പുറത്ത് ആരും അറിയില്ല ന്ന് എനിക്ക് അറിയാം.. ഇനി അറിഞ്ഞാൽ…. അറിയാല്ലോ എന്നെ… അപ്പോ വാ “ 】
എന്റെ ഫോണിൽ നിന്നും ആ വോയ്സ് കേട്ടതും അക്ഷര ഞെട്ടി തിരിഞ്ഞു നിന്നു
“ഇത്…. ഇത്.. ഇതെങ്ങനെ..” അവളുടെ കണ്ണിൽ ഭയവും അത്ഭുതവും ഒക്കെ കലർന്ന ഭാവം
“പ്ഫ…. നായിന്റെ മോളെ …. നീ എന്ത് കരുതി ഞാൻ വെറും .. മറ്റേത് ആണെന്നോ … കുറച്ചു കാശ് കുറവ് ഉണ്ടന്നേ ഉള്ളൂ അല്ലാതെ അഭിമാനം ഒന്നും പണയം വച്ചിട്ടില്ല ഞാൻ ആരുടെയും മുന്നിൽ .. “
എന്റെ ഇതുവരെ കാണാത്ത ഭാവം കണ്ടവൾ ഞെട്ടി നിൽക്കുകയാണ്
“കിരണേ… ഇത് നിനക്ക് … അരുണിമ…. ഓ അപ്പോ…. എടാ ഞാൻ … ഞാൻ എല്ലാം പറയാം… “
അവളെന്തോ പറയാൻ വന്നതും ഞാൻ അവളെ തടഞ്ഞു
❤❤❤❤
Bro ഇതിന്റെ 8 partഉം വായിച്ചു,ഒരു രക്ഷെമില്ല pwoli item.9 partന് waiting ആണ്.
8 part ഒരുപാട് ഇഷ്ട്ടമായി.ending pwoli??
Poli മുത്തേ
❤❤❤?????
Bro nammal ഈ part ഒക്കെ kkyil നിന്ന് വായിച്ചത് aanu. Bro അത് കഴിഞ്ഞു ബാക്കി ഉള്ളത് idd. എന്തായാലും ഉഗ്രൻ കഥ ആണ്ട്ടോ
Kk യിൽ പോസ്റ്റ് ചെയ്യുവാൻ പറയു.ഇതിൽ വായിക്കുന്നവർ പുതിയ ആളുകളാണ്
❤❤❤?????