ഉണ്ടകണ്ണി 7 [കിരൺ കുമാർ] 239

“ആ കൊള്ളായിരുന്നമ്മേ “

“നീ വല്ലതും കഴിച്ചോ “

“ആ രാത്രി വരുന്ന വഴി ഹോട്ടലിൽ ഒരു ബുഫെ ഉണ്ടായിരുന്നു “

“എന്ന മോൻ പോയ്‌ കുളിച്ചിട്ട് കിടന്നോ . എനിക്ക് പുല്ല് പിരിച്ചു തീർക്കാൻ ഉണ്ട് “

അമ്മ പുല്ലു പിരിക്കൽ തുടർന്നു

പിറ്റേന്ന് കോളേജിൽ പോകാനായി ഞാൻ രാവിലെ ഇറങ്ങി . സൈക്കിൾ പഴേ പോലെ നമ്മുടെ കടയ്ക്ക് പിന്നിൽ വച്ചു ക്ലസിലേക്ക് ഞാൻ നടന്നു . അക്ഷരയുടെ വണ്ടി വഴിയിൽ കിടപ്പുണ്ട് ഞാൻ മൈൻഡ് ചെയ്യാതെ ക്ലസിലേക്ക് കയറി . അവൾ ഫ്രണ്ട് ബഞ്ചിൽ ഇരുപ്പുണ്ട് ഞാൻ എന്റെ ബെഞ്ചിലേക്ക് നടന്നതും അവൾ എന്റെ കയ്യിൽ കയറി പിടിച്ചു

“കിരണേ എനിക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കണം പറ്റുമോ?”

“എന്തിനാ ഇനിയും ചതിക്കാൻ ആണോ”

എന്റെ മറുപടി കേട്ട അവളുടെ കണ്ണുകൾ അഗ്നി ആവുന്നത് ഞാൻകണ്ടു

പ് ഠേ ….

അടിയുടെ സൗണ്ട് കേട്ടതും ക്‌ളാസ് ഫുൾ നിശബ്ദമായി

“എടീ….. നീ …. “

എനിക്കിട്ട് തല്ലിയത് കണ്ട ജെറി ചീറികൊണ്ട് പാഞ്ഞു വന്നു

“ജെറി വേണ്ട ”  ഞാൻ അവനെ തടഞ്ഞു

“ദേ നോക്ക് അക്ഷര നിന്നോട് എനിക് അത്രക്ക് ഇഷ്ടമായിരുന്നു ഇവനൊക്കെ നീ ചതിക്കും ചതിക്കും ന്ന് ഒരു നൂറു വട്ടം പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല . എന്റെ അമ്മ അല്ലാതെ അത്രക്ക് അടുപ്പം തോന്നിയ ഒരാൾ ഈ വളരെ ചുരുങ്ങിയ കാലം കൊണ്ട് നീയാണ് പക്ഷെ നീ എന്നെ ചതിക്കുകയാന്ന് അറിഞ്ഞപ്പോ പിന്നെ എനിക്ക് എന്നെ തന്നെ വെറുപ്പ് ആയി “

എന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു

“നിന്നോട് ഞാൻ എത്ര  പറഞ്ഞാലും വിശ്വാസം വരില്ല ല്ലേ … നിന്നെ ഞാൻ ആരായ കണ്ടത് ന്ന് അറിയാമോ … എത്ര വട്ടം ഞാൻ പറഞ്ഞു ഞാൻ അങ്ങനെ ചെയ്തിട്ടില്ല ന്ന് … എന്നോട് കലിപ്പ് ഉള്ള അല്ലേൽ നിന്നോട് കലിപ്പുള്ള ആരോ ഈ പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഉണ്ട് അവൾ ചെയ്‌ത പണി ആണ് … നിനക്ക് എത്ര മെസ്സേജ് ഞാൻ പിന്നെ അയച്ചു നീ ഒന്ന് നോക്കാൻ കൂടെ കൂട്ടാക്കിയില്ല “

അക്ഷര കരച്ചിലിന്റെ ശബ്ദത്തിൽ പറഞ്ഞു

“ഓഹോ…. നീ അല്ലേൽ പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ഇവനെ നീ എന്ന ഇഷ്ടപ്പെട്ട് തുടങ്ങിയത് ?? “

ജെറി ഇടക്ക് കേറി

” അത്… അത് പിന്നെ…. ഇവനെ കണ്ടപ്പോ മുതൽ “

“കണ്ടപ്പോ മുതലോ ഓഹോ … ”
ജെറി ഓടി സാറുമാർ നിൽകുന്ന സ്റ്റേജ് പോലെ പൊക്കി കെട്ടിയ ഭാഗത്തേക്ക് കേറി

“അപ്പോ പിള്ളേരെ നമ്മുടെ ലീഡർ അക്ഷര യുടെ കാര്യമൊക്കെ എല്ലാർക്കും അറിയാമല്ലോ ല്ലേ … ഇവൾക്ക് ഇവനോട് പുണ്യ പ്രേമം തുടങ്ങിയത് ഇവനെ ആദ്യമായ്  കണ്ടപ്പോ ആണെന്ന് … കേട്ടല്ലോ .. ങ്ങ എന്ന അക്ഷര മോൾ പറഞ്ഞേ ഇവനെ നീ എന്നാ ആദ്യം കണ്ടത് ? “

അക്ഷര ഒന്ന് ഞെട്ടി

“അത് …. അത് പിന്നെ…. ഇവിടെ ക്ലാസ്സിൽ …”

“പ്ഫ … കള്ളം പറയുന്നോടി കള്ളി… നീ ഇവനെ നിന്റെ ചേച്ചി ടെ കല്യാണത്തിന് വിളമ്പാൻ വന്നപ്പോ നിന്റെ കുറ്റം കൊണ്ട് മറിഞ്ഞു പോയ കറി അവിടെ ഉണ്ടായിരുന്ന സകല ആൾകാരുടെയും മുന്നിൽ ഇട്ട് തുടപ്പിച്ചവൾ അല്ലെടി… ന്നിട്ട് ഇവൻ പാവം കരഞ്ഞു കൊണ്ട് അവിടുന്ന് ഓടി പോന്നിട്ട് അവനു അന്നത്തെ ശമ്പളം പോലും കൊടുക്കാൻ നീ സമ്മതിച്ചില്ല ന്നിട്ട് നിനക്ക് അവനോട് അന്ന് പ്രേമം തുടങ്ങി ന്ന് അല്ലെ …. എടി. എടി നിന്നെ…. നിന്നെ വിളിക്കേണ്ട ഒരു പേരുണ്ട് ഇത്രേം പിള്ളേരുടെ മുന്നിൽ വെച്ചയത് കൊണ്ട് ഞാൻ അത് വിളിക്കുന്നില്ല. പ്രേമം പോലും പ്ഫു …”

7 Comments

  1. ❤❤❤❤

  2. Bro ഇതിന്റെ 8 partഉം വായിച്ചു,ഒരു രക്ഷെമില്ല pwoli item.9 partന് waiting ആണ്.
    8 part ഒരുപാട് ഇഷ്ട്ടമായി.ending pwoli??

  3. Poli മുത്തേ

  4. ❤❤❤?????

  5. വായന ഭൂതം

    Bro nammal ഈ part ഒക്കെ kkyil നിന്ന് വായിച്ചത് aanu. Bro അത് കഴിഞ്ഞു ബാക്കി ഉള്ളത് idd. എന്തായാലും ഉഗ്രൻ കഥ ആണ്ട്ടോ

    1. Kk യിൽ പോസ്റ്റ് ചെയ്യുവാൻ പറയു.ഇതിൽ വായിക്കുന്നവർ പുതിയ ആളുകളാണ്‌

  6. രുദ്ര രാവണൻ

    ❤❤❤?????

Comments are closed.