ഉണ്ടകണ്ണി 7 [കിരൺ കുമാർ] 239

“കിരണേ… എടാ… “

ഞങ്ങൾ നടന്നു പോകുമ്പോഴും അവൾ കരഞ്ഞു കൊണ്ട് എന്നെ അവിടെ നിന്ന് വിളിക്കുന്നുണ്ടയിരുന്നു.

റൂമിൽ എത്തിയപോൾ തന്നെ ജെറി എന്നെ തള്ളി ബെഡിൽ ഇട്ടു

“എടാ മൈരേ ഇങ്ങനെ ഒരു മെസ്സേജ് വന്നപ്പോ നിനക്കു എന്നോട് ഒരു വാക്ക് ചോദിച്ചുകൂടെ .. നിന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞതല്ലേ അവൾ ചതിക്കും ന്ന് ?”

“എടാ.. ഞാൻ “

“നീ ഒരു മൈരും പറയണ്ട .. ഇനിയും താങ്ങി കൊണ്ടു ചെല്ലു നീ ഇങ്നെ ഒരു മൈരൻ”

ഞാൻ ഒന്നും മിണ്ടാതെ അവിടെ കിടന്നു . ജെറി പിന്നെയും പോയ്‌ അടിച്ചു കേറി കിടന്നു . എനിക്ക് ആണെങ്കിൽ ഉറക്കവും വരുന്നില്ല ഫോണിൽ ആണേൽ അവളുടെ കുറെ മെസ്സേജും വരുന്നുണ്ട് , ഞാൻ ഒന്നും നോക്കിയത് പോലും ഇല്ല..
അങ്ങനെ പിറ്റേ ദിവസം ആയി , ആദ്യ ദിവസത്തെ ടൂറിന്റെ ബഹളം ഒന്നും അന്ന് ഉണ്ടായിരുന്നില്ല .  എല്ലാരും കുളിച്ചു റെഡി ആയി ഫുഡ് കഴിക്കാൻ ഹോട്ടലിൽ എത്തി എന്നാൽ ഞാൻ അക്ഷരയെ അവിടെ കണ്ടില്ല . ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ ബസിൽ കയറി ഞാൻ പഴേ സീറ്റിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അക്ഷര കയറി വന്നു എൻറെ അടുത്ത് ഇരിക്കാനായി അവൾ വന്നപ്പോൾ ജെറി കേറി അവിടെ ഇരുന്നു, അവൾ എന്തോ പറയാൻ വന്നപ്പോൾ ജെറി എന്നോട് എന്തോ സംസാരിച്ചു തുടങ്ങി . അവൾ അത് കണ്ടു പറയാൻ വന്ന കാര്യം നിർത്തി ഫ്രണ്ടിലേക്ക് പോയി ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു .

അന്നതെ ദിവസം ആകെ ബോർ ആയി എനിക് തോന്നി , എങ്ങനെയെങ്കിലും തിരിച്ചു വീട്ടിൽ എത്തിയാൽ മതി എന്നായി എനിക്ക് . ജെറി യും മറ്റുള്ളവന്മാരും ഒക്കെ ആകെ പാട്ടും ബഹളവും ഒക്കെ ആയിരുന്നു എങ്കിലും എനിക്ക് അതിലൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലെ അല്ലായിരുന്നു . ഞാൻ ചുമ്മ ഫോണ് തോണ്ടി കൊണ്ടിരുന്നു.

അക്ഷരയുടെ ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട് ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.. പക്ഷെ അന്ന് ഉച്ചക്ക് ശേഷം ഒരു മെസ്സേജ് പോലും വന്നതും ഇല്ല അത്രയും നേരം സങ്കടപ്പെട്ടു ഫ്രണ്ടിൽ ഒറ്റക്ക് ഇരുന്ന അക്ഷരയെയും അല്ല ഞാൻ പിന്നെ കണ്ടത് . അവൾ എല്ലാരും ആയി നല്ല വൈബിൽ നടക്കുന്നു സൗമ്യ മിസിനോടും മഹേഷ് സാറിനോടും എന്തൊക്കെയോ പറയുന്നു ഫുൾ വേറെ മൂഡ്.

“ടെ അവളെ കണ്ടോ… നിനക്ക് ഇനിയും മതിയായില്ലേ വിട്ട് കളയടെ”

ജെറി വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക് വന്നത്

“വാടാ വന്ന് ഡാൻസ് കളിക്ക് “

“വേണ്ടടാ ഞാൻ ഇല്ല”

“ഹ വാടാ മര്യാദക്ക് .. അവളെ കണ്ടില്ലേ ഒന്നും അറിയാത്ത പോലെ അടിച്ചു പൊളിക്കുന്നത് നീ പിന്നെ എന്ത് ഉണ്ടാക്കാൻ ആണ് നിന്റെ ആരെങ്കിലും ചത്തോ “

ജെറി എന്നെ വലിച്ചു പൊക്കി അവന്മാരുടെ ഇടക്ക് ഇട്ടു ഡാൻസ് കളിപ്പിച്ചു .

അങ്ങനെ ഞങ്ങൾ അന്ന്  ഓരോ സ്ഥലം ഒക്കെ കണ്ടു രാത്രി 10 മണി ആയപ്പോൾ കോളേജിൽ തിരിച്ചെത്തി .വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോ  അക്ഷരയെ കാത്ത് അവളുടെ അച്ഛൻ വണ്ടിയുമായി നിൽകുന്നത് ഞാൻ കണ്ടു. ഇറങ്ങിയ ഉടനെ മഹേഷ് സർ നോട് എന്തോ പറഞ്ഞിട്ട് അവൾ പെട്ടെന്ന് അച്ചന്റെ അടുത്തേക്ക് പോയി .

“എടാ മൈരേ ആരെ നോക്കി നിക്കുവാ വാ പോണ്ടേ”

ജെറി ബൈക്കുമായി വന്നു ,
എന്നെ വീട്ടിൽ ആക്കി അവൻ വീട്ടിലേക്ക് പോയി .
അമ്മ എന്നെ കാത്ത് ഇരുപ്പുണ്ടായിരുന്നു

“എങ്ങനെ ഉണ്ടായിരുന്നു ടാ ടൂർ. “

7 Comments

  1. ❤❤❤❤

  2. Bro ഇതിന്റെ 8 partഉം വായിച്ചു,ഒരു രക്ഷെമില്ല pwoli item.9 partന് waiting ആണ്.
    8 part ഒരുപാട് ഇഷ്ട്ടമായി.ending pwoli??

  3. Poli മുത്തേ

  4. ❤❤❤?????

  5. വായന ഭൂതം

    Bro nammal ഈ part ഒക്കെ kkyil നിന്ന് വായിച്ചത് aanu. Bro അത് കഴിഞ്ഞു ബാക്കി ഉള്ളത് idd. എന്തായാലും ഉഗ്രൻ കഥ ആണ്ട്ടോ

    1. Kk യിൽ പോസ്റ്റ് ചെയ്യുവാൻ പറയു.ഇതിൽ വായിക്കുന്നവർ പുതിയ ആളുകളാണ്‌

  6. രുദ്ര രാവണൻ

    ❤❤❤?????

Comments are closed.