ഉണ്ടകണ്ണി 7 [കിരൺ കുമാർ] 239

“ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ കിരണേ”

“ഉണ്ട് എന്റെ മൈബൈലിൽ ഇവൾ എന്നോട് പറഞ്ഞ ചാറ്റ് ഉണ്ട് ഞാൻ കാണിക്കാം “

ഞാൻ ഫോണ് എടുത്ത് ചാറ്റ് കാണിച്ചു . സർ അത് കണ്ടു ദേഷ്യതോടെ അക്ഷരയെ നോക്കി . അവൾ ആണേൽ ഒന്നും അറിയാത്ത പോലെ നില്കുവാണ്

“നിനക്ക് അറിയില്ല എങ്കിൽ ഇത് പിന്നെ എന്താണ് അക്ഷര ?”

സർ ഫോണ് എടുത്ത് അവളെ കാണിച്ചു . അവൾ അത് വാങ്ങി അമ്പരപ്പോടെ നോക്കി

“ഇത്… ഇതെങ്ങനെ… ഞാൻ ഇങ്ങനെ ഒരു മെസേജ് ഇട്ടിട്ടില്ല… ഇത്…??”

“ഓഹോ നിനക്ക് അറിയാതെ തനിയെ നിന്റെ ഫോണിൽ നിന്ന് മെസ്സേജ് പോയല്ലേ “

“അല്ല സർ എന്റെ ഫോണ് ഇപ്പൊഴും അപ്പുറത്തെ മുറിയിൽ ചാർജിൽ ഇട്ടിരിക്കുവാണ് ഞങ്ൾ എല്ലാരും ഇത്രേം നേരം ചീട്ട് കളി ആയിരുന്നു . ഫോണ് ഞാൻ തൊട്ടിട്ടില്ല … കിരണേ സത്യമാ ഞാൻ നിന്നെ ഇങ്ങനെ ചെയ്യും ന്ന് നിനക്ക് തോന്നുന്നുണ്ടോ?? “

അവൾ എന്നെ നോക്കി ചോദിച്ചു

“നീ ചെയ്യും നീയെ അത് ചെയ്യൂ… എനിക്ക് അന്നേ തോന്നിയത എല്ലാം നിന്റെ അഭിനയം ആണെന്ന് … ടാ ഇപോ നിനക്ക് തൃപ്തി ആയല്ലോ ല്ലേ “

അപ്പോൾ ചാടി സംസാരിച്ചത് ജെറിയാണ്

“ദെ… ജെറി മര്യാദക്ക് സംസാരിക്കണം … ഞാൻ അറിയാത്ത കാര്യത്തിൽ ആണ് നിങ്ങൾ… കിരണേ.. ഞാൻ അല്ലെടാ നീ വിശ്വസിക്ക് വേറെ ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല.. നീ  “

അവൾ കെഞ്ചി

“അതേ… നിന്റെ ഫോണ് എടുത്തോണ്ട് വന്നേ അതിൽ ഈ ചാറ്റ് ഉണ്ടോ ന്ന് അറിയാമല്ലോ ന്നിട്ട് ആവാം ബാക്കി.. നീ പോവണ്ട , .. സിത്താര .. നീ പോയ്‌ എടുത്തു കൊണ്ട് വ “

മഹേഷ് സർ ഇടക്ക് കയറി പറഞ്ഞു .
ഫോൺ എടുക്കാൻ പോയ പെണ്ണ് പെട്ടെന്ന് വന്നു ഫോണ് സർ നെ ഏല്പിച്ചു . സർ അതിന്റെ ലോക്ക് അക്ഷരയെ കൊണ്ട് തുറപ്പിച്ചു എന്നിട്ട് ചാറ്റ് എടുത്തു .. കരുതിയത് പോലെ തന്നെ ആ ചാറ്റ് അവിടെ ഉണ്ടായിരുന്നു

“ദെ.. നോക്ക് ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?? “

സർ ചാറ്റ് തുറന്നു അക്ഷരയുടെ നേരെ കാണിച്ചു . അവളുടെ കണ്ണോകെ നിറഞ്ഞു കവിഞ്ഞു .

“അയ്യോ… ഇത്‌ ഞാൻ എങ്ങനെ…സർ… ഇത്…ഇത് എങ്ങനെ എനിക് അറിയില്ല സർ… ഞാൻ അല്ല”

“ദെ അക്ഷര താൻ കൂടുതൽ ഇനി പറയണ്ട .. അവൻ അന്ന് തന്നെ തല്ലി അത് ശരിയാണ് പക്ഷെ അതിന് തക്കതായ കാരണങ്ങൾ ഉണ്ടായിരുന്നു പക്ഷെ നീ അവനെ എല്ലാം മറന്നു സ്നേഹിക്കുന്നു എന്നൊക്കെ അറിഞ്ഞപ്പോ ഞാൻ നിന്നെ വലിയ ആൾ ആയാണ് കണ്ടിരുന്നത് ..  എന്റെ എല്ലാ കണക്കുകൂട്ടലും നീ തെറ്റിച്ചു .. ഇത്രയ്ക്ക് ചീപ്പ് പരിപാടി ഇനി കാണിക്കരുത് ,
അവൻ ഒരു പാവം ആയത് നിന്റെ ഭാഗ്യം ന്ന് കരുതിക്കോ …”

സാർ രൂക്ഷമായി അവളെ നോക്കി പറഞ്ഞു

.”അപ്പോ എല്ലാരും പോയ്‌ കിടന്നെ , മതി കളിയും ചിരിയും ഒക്കെ ബാക്കി നാളെ.. പോ പോ..”

“സർ ഞാൻ…. ”
അവൾ കരഞ്ഞു തുടങ്ങി

“പോയ്‌ കിടക്ക് അക്ഷര”
സർ അതും പറഞ്ഞു നടന്നു ..
സൗമ്യ മിസും എന്നെയും അവളെയും ഒന്ന് ഇരുത്തി നോക്കി റൂമിലേക്ക് കടന്നു കതകടച്ചു

ഞാൻ എല്ലാം തകർന്ന പോലെ നില്കുവാണ്

“മതിയടി നിന്റെ കള്ള കരച്ചിൽ ..എന്തെങ്കിലും നീ ചെയ്യും ന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു പക്ഷെ ഇത്ര വിഷം ആണ് നീ എന്നു ഞാൻ കരുതിയില്ല… എങ്ങനെ തോന്നിയടി നിനക്ക് ഇവനെ ഇങ്ങനെ ഒക്കെ ചെയ്യാൻ “

ജെറി വെറുത്ത് കൊണ്ടു അവളോട് ചോദച്ചു

“ജെറി പ്ലീസ്… ഞാനല്ല”

“പ്ഫ പൊടി പുല്ലേ… നിന്റെ കരച്ചിൽ കണ്ടു ഇനി ആരും ഇവിടെ നിന്റെ പുറകെ വരില്ല .. വാടാ ”
ജെറി എന്നെ വലിച്ചു കൊണ്ടു നടന്നു

7 Comments

  1. ❤❤❤❤

  2. Bro ഇതിന്റെ 8 partഉം വായിച്ചു,ഒരു രക്ഷെമില്ല pwoli item.9 partന് waiting ആണ്.
    8 part ഒരുപാട് ഇഷ്ട്ടമായി.ending pwoli??

  3. Poli മുത്തേ

  4. ❤❤❤?????

  5. വായന ഭൂതം

    Bro nammal ഈ part ഒക്കെ kkyil നിന്ന് വായിച്ചത് aanu. Bro അത് കഴിഞ്ഞു ബാക്കി ഉള്ളത് idd. എന്തായാലും ഉഗ്രൻ കഥ ആണ്ട്ടോ

    1. Kk യിൽ പോസ്റ്റ് ചെയ്യുവാൻ പറയു.ഇതിൽ വായിക്കുന്നവർ പുതിയ ആളുകളാണ്‌

  6. രുദ്ര രാവണൻ

    ❤❤❤?????

Comments are closed.