“ങേ… അതിന് … അവൾ എന്തെങ്കിലും പറഞ്ഞു ന്ന് വച്ചു ഞാൻ എങ്ങനെ ”
“ആ ഇനി മോങ്ങിക്കോ നീ ഇപോ ഇവിടുത്തെ ഭാഗ്യ കാമുകൻ ആണ് കോടീശ്വരിയായ അക്ഷര പ്രതാപനെ വളച്ച മഹാ കാമുകൻ ”
അവൻ എന്തോ വലിയ നാടക ഡയലോഗ് പോലെ പറഞ്ഞു
“ടാ പോടാ മനുഷ്യനെ വെറുതെ പേടിപ്പിക്കല്ലേ… കോപ്പ് ”
“ടാ നീ നോക്കിക്കോ അവൾ എന്തോ മുന്നിൽ കണ്ടു കളിക്കുവ ഞാൻ ഇന്നലെ പറഞ്ഞില്ലേ … നമുക്ക് കണ്ടുപിടിക്കടാ നീ വാ നമുക്ക് പണി തുടങ്ങാം ” ജെറി അതും പറഞ്ഞു ക്യാന്റീനിലേ പരിപാടികളിലേക്ക് പോയി കൂടെ ഞാനും
അതേ സമയം മെയിൻ ഹാളിൽ അക്ഷരയെ കൂട്ടുകാരികൾ വളഞ്ഞിരുന്നു . എല്ലാർക്കും അവളുടെ റിലേഷൻ എങ്ങനെ ഉണ്ടായി എന്നൊക്കെ അറിയണം എന്നാൽ അവൾ ഒന്നും മിണ്ടാതെ എല്ലാരേം പിരിച്ചു വിട്ടു .. അവളുടെ ഉറ്റ സുഹൃത്ത് ആയ അരുണിമ മാത്രം അവിടെ നിന്നു . എല്ലാരും മാറി കഴിഞ്ഞപ്പോൾ അരുണിമ അവളുടെ അടുത്തേക്ക് ചെന്നു
“മോളെ എന്താ ഉദ്ദേശ്യം ?? നീ ഒരു ചെക്കനെ പ്രേമിക്കുന്നു അതും കിരണ് നെ പോലെ ഒരാളെ ?? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ”
അത് കേട്ട് അക്ഷര ഒന്നു ചിരിച്ചു
“വിശ്വസിക്കും… കോളേജിൽ ഇത്രയും പേര് വിശ്വസിച്ചില്ലേ… ഇനി അവനും നീയും ഒക്കെ വിശ്വസിക്കും അതാണ് എനിക്ക് വേണ്ടത് … ഹ ഹ പ്രേമമേ… എനിക്കെ…. അതും അവനോട് ” അവൾ നിന്ന് ചിരിക്കുകയാണ്
“എടി നീ എന്താ ഉദ്ദേശിക്കുന്നത് .. അപ്പോ ചുമ്മാതെ ആണോ ”
” ഹ ഹ … എനിക്ക് അവനെ ആവശ്യം ഉണ്ട് അത് മാത്രം നീ അറിഞ്ഞോ ബാക്കി എല്ലാം കണ്ടറിഞ്ഞോ.. പിന്നെ നീ വഴി ഇത് പുറത്ത് ആരും അറിയില്ല ന്ന് എനിക്ക് അറിയാം.. ഇനി അറിഞ്ഞാൽ…. അറിയാല്ലോ എന്നെ… അപ്പോ വാ ”
അക്ഷര അതും പറഞ്ഞു എക്സിബിഷൻ സ്റ്റാൾ ലേക്ക് പോയി
അരുണിമ അവൾ പറഞ്ഞത് മനസിലാകാതെ അന്ധാളിച്ചു നിന്നു ..
(തുടരും )
❤❤❤❤
❤️❤️❤️❤️❤️
???
Interesting twist
ജെറി scene ആണ്???
പതിവുപോലെ നന്നായിട്ടുണ്ട്. ??????????????????????
ഒരുപാട് ഇഷ്ടമായി….. വിളമ്പു കാരനെയും ഉണ്ടക്കണ്ണി യൊക്കെ… പിന്നെ അവന്റെ കൂട്ടുകാരൻ ജെറിയെ???