ഉണ്ടകണ്ണി 2 [കിരൺ കുമാർ] 321

Views : 7140

കോളേജിൽ മാസങ്ങൾ കഴിഞ്ഞു കൂട്ടുകാരെ വേണ്ട എന്ന നിലപാടിൽ നടന്ന എനിക്ക് പക്ഷെ ജെറി ടെ കൂടെ ചേർന്ന ശേഷം കോളേജിൽ ഒരുപാട് കൂട്ടുകാരെ കിട്ടി ..പക്ഷെ ഒരേ ക്ലാസ്സിൽ ആണേൽ കൂടെ അക്ഷരയോട് ഒരക്ഷരം മിണ്ടാൻ പോയിട്ട് അവളെ ഒന്ന് നോക്കാൻ പോലും എനിക്ക് താല്പര്യം ഇല്ലായിരുന്നു അവളും ഞാൻ ആ ക്ലാസിൽ ഉള്ളതായി പോലും ഭാവിക്കുന്നില്ല എന്നാൽ ബാക്കി എല്ലാരും അവളൂടെ ലാവിഷ് ചിലവും ഒക്കെ കൊണ്ട് ഭയങ്കര കമ്പനിയും ആയിരുന്നു.. ഇതൊന്നും പോരാഞ്ഞിട്ട് ഞങ്ങളുടെ ഇൻ ചാർജ് ആയിട്ടുള്ള സൗമ്യ മിസ് അവളുമായി ഒടുകത്തെ കമ്പനിയും ആയി അവളെ പിടിച്ചു ക്ലാസ് ലീഡറും ആക്കി. ഇതിനൊക്കെ ഇടയിൽ രാജൻ ചേട്ടന്റെ കൂടെയുള്ള കാറ്ററിങ്നു പോക്ക് നിർത്തിയതും ഇല്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് കോളേജിൽ ഒരു എക്സിബിഷൻ വന്നത്. കേരളത്തിലെ എല്ലാ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കുന്ന എക്സിബിഷൻ ആയിരുന്നു അത്, രാവിലെ തന്നെ സൗമ്യ മിസ് ക്ലാസ്സിൽ വന്നു എക്സിബിഷൻ ന്റെ കാര്യങ്ങൾ പറയാൻ തുടങ്ങി ടീച്ചർക്ക് ആണ് അത്രേ കോർഡിനേഷൻ ചുമതല ഒക്കെ കൊടുത്തിരിക്കുന്നത് അതിനാൽ ഞങ്ങൾ എല്ലാരും ടീച്ചറെ സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാവണമെന്ന് .. അത് പിന്നെ എല്ലാരും ഉണ്ടാവും ടീച്ചർ ഒന്ന് പറയേണ്ട കാര്യമേ ഉള്ളൂ ടീച്ചറെ എല്ലാർക്കും ഭയങ്കര മതിപ്പ് ആണ് , എനിക്കും അങ്ങനെ തന്നെ പക്ഷെ അവളോട് ടീച്ചർ അമിത സുഹൃദം കാണിക്കുന്നത് മാത്രമാണ് എനിക്ക് കുറച്ചു നീരസം ഉള്ളത് പക്ഷെ ഞാൻ അത് വലുതായി മൈൻഡ് ചെയ്യാറില്ല അതൊകെ അവരുടെ പേഴ്‌സ്നൽ കാര്യമല്ലേ..

“കിരൺ എന്താ ആലോചിച്ചു ഇരിക്കണേ തനിക്ക് എന്ത് സെക്ഷനിൽ ആണ് നിൽക്കാൻ താല്പര്യം”
ആലോചനകളിൽ നിന്ന് ടീച്ചറുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റപ്പോൾ എല്ലാരും എന്നെ നോക്കുന്നതാണ് കണ്ടത്

“അത് മിസ്… പിന്നെ … ”
പെട്ടെന്നുള്ള ചോദ്യത്തിൽ മറുപടി ഒന്നുമില്ലാതെ ഞാൻ തപ്പി .. ജെറി അടുത്ത് ഇരുന്ന് ശബ്ദം താഴ്ത്തി എന്തോ പറയുന്നത് കേട്ട് ഞാൻ ഒന്ന് കുനിഞ്ഞു

“അവൻ കാന്റീൻ സെക്ഷനിൽ നിന്നോളും മിസ് ഫുഡ് വിളമ്പാൻ ഒക്കെ നിന്നോളും അതിലൊക്കെ നല്ല എക്‌സ്പീരിയൻസ് ഉള്ളതാണ് മിസ്”

ഞാനും ജെറിയും ഒരുപോലെ ഞെട്ടി കൊണ്ട് നോക്കുമ്പോൾ അക്ഷര മിസ്സിനോട് എന്തോ തമാശ പറയുന്ന പോലെ പറഞ്ഞിട്ട് കിടന്നു ചിരിക്കുകയാണ്.. കൂടെ ചിരിക്കാൻ അവളുടെ കുറെ കൂട്ടുകാരികളും ഉണ്ട്

ജെറി യുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു … ഞാൻ അവന്റെ തോളിൽ പിടിക്കാൻ പോയപ്പോൾ വൈകി പോയിരുന്നു എന്റെ കൈ തട്ടി മാറ്റി ജെറി ചാടി എണീറ്റു

“അതിന് എന്താടി നാറികളെ നീയൊക്കെ ചിരിക്കുന്നെ…. വിശക്കുന്നവന് ഭക്ഷണം വിളമ്പി കൊടുക്കുന്നത് എന്താ അത്ര അധഃപതിച്ച പണി വല്ലതും ആണോ??? ഒ അവളൊക്കെ വലിയ കൊമ്പത്തെ മുതലുകൾ 4 നേരം വീട്ടുകാർ ഉണ്ടാക്കി വച്ചത് വെട്ടി വിഴുങ്ങി നാട് ചുറ്റി നടക്കുന്ന നിനക്കൊക്കെ ഇവന്റെ കാൽ കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത ഉണ്ടോടി .. അവൻ കാറ്ററിങ് നു പോയി കാശ് ഉണ്ടാക്കുന്നത് അന്തസ്സായി പണി എടുത്തിട്ട് തന്നെ ആണ് … തന്നിട്ട് എല്ലിന്റെ ഇടയിൽ കേറി ഇരിക്കുന്ന നിനക്കൊന്നും ഇതിനെ പറ്റി പറഞ്ഞാൽ മനസിലാവില്ല .. അതെങ്ങാനാ മനുഷ്യനു ജനിക്കണം ആദ്യം എന്നാലെ മനുഷ്യത്വം എന്നൊന്ന് ഉണ്ടാവൂ…. കേട്ടോടി പുല്ലേ…… ”
മിസ് ഉൾപ്പടെ എല്ലാവരും അവന്റെ പ്രവർത്തി കണ്ടു സ്തബ്ധരായി നില്കുവാണ്

“ടാ എന്തുവാടാ ഇത് നീ ഇരുന്നെ” ഞാൻ ജെറിയെ പിടിച്ചു ഇരുത്താൻ നോക്കി

“ഹ വിടടാ നീ ഞാൻ ഇവളെ പണ്ടേ ഓങ്ങി വച്ചത് ആണ് അവിളുടേ മറ്റെടത്തെ ഒരു വർത്തമാനം ” ജെറി പിന്നേം കിടന്നു തിളക്കുവാ

“മിസ്സ്‌ എഴുത് എന്റേം കിരൺ ന്റെയും പേര് കാന്റീനിൽ ഞങ്ൾ നോക്കികോള എല്ലാം ”
അന്തം വിട്ട് നിന്നിരുന്ന മിസ് അപ്പോഴാണ് സ്വബോധത്തിലേക്ക് വന്നത്

“ഹേയ് ജെറി താൻ എന്തൊക്കെയാ ഈ പറഞ്ഞത് .. ക്ലാസിൽ മര്യാദക്ക് പെരുമാറണം കേട്ടോ… ഞാൻ നിങ്ങളോട് ഇത്ര അടുത്ത് പെരുമാറുന്ന കൊണ്ടാണോ എന്നെ ഒരു വിലയും വെക്കാത്ത ഈ പെരുമാറ്റം??

“അയ്യോ മിസ് സോറി ഇവനെ പെട്ടെന്നു കേറി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ഒന്നും നോക്കിയില്ല ഈ…ഇവൾ ഈ.. ഇവളുണ്ടല്ലോ ….”
ജെറി അക്ഷരയെ ചൂണ്ടി പറയുവാണ്

അവളാണേൽ വിളറി നിൽകുവാണ്

“അക്ഷര യോ അതിന് ആ കുട്ടി എന്താ പറഞ്ഞേ മോശം ഒന്നും പറഞ്ഞില്ലലോ നിങ്ങൾ കാന്റീനിൽ നിന്നോളും അതിന് എക്സ്പീരിയൻസ് ഉണ്ട് എന്നല്ലേ പറഞ്ഞത് അത് ഉള്ളത് ആണെന് ഇപോ ജെറി തന്നെ പറഞ്ഞില്ലേ പിന്നെ എന്താ പ്രശ്നം ”  മിസ് ചോദിച്ചു

“അത് പിന്നെ മിസ്..” ജെറി പിന്നേം ആഞ്ഞു

“ടാ മതി നീ ഇരുന്നെ “

ഞാൻ ജെറിയെ പിടിച്ച് ഇരുത്തി

“ഒന്നുമില്ല മിസെ ഇവൻ പറഞ്ഞത് കാര്യമാക്കണ്ട മിസ് ഞങ്ങളുടെ പേര് എഴുതിക്കോ ഞങ്ൾ നോക്കിക്കോളം ക്യാന്റീൻ ലെ കാര്യം ”    ഞാൻ പറഞ്ഞു

” ഉം…..”

മിസ് ഇരുത്തി ഒന്ന് മൂളികൊണ്ട് പേര് എഴുതി എടുത്ത് അടുത്ത പരിപാടിയിലേക്ക് കടന്നു…

“ടാ നീ ഇത് എന്ത് ഭാവിച്ചാണ് ” മിസ് വേറെ കാര്യത്തിലേക്ക് പോയപ്പോൾ ഞാൻ ജെറിയോട് ചോദിച്ചു

“ടാ നീ കേട്ടില്ലേ ആ മൈരത്തി പറഞ്ഞത് അവൾ നിന്നെ കൊള്ളിച്ചല്ലേ അത് പറഞ്ഞത് .. ക്‌ളാസ് തുടങ്ങി ഇത്ര മാസമായിട്ടും നിന്നോട് ഒന്ന് ഒരു സോറി പോലും പറയാൻ പോയിട്ട് നിന്നെ ഈ ക്ളാസിൽ ഉള്ള ഒരു ക്ലാസ്മേറ്റ് എന്ന രീതിക്ക് പോലും ഒന്ന് മൈൻഡ് ചെയ്യാത്ത അവൾ ഇപോ നിന്നെ ഒന്ന് കളിയാക്കാൻ അവസരം കിട്ടിയപ്പോ കണ്ടില്ലേ നീ പറഞ്ഞത് …കൂടെ മറ്റേ മൈരുകളുടെ ചിരിയും എനിക്ക് അത് സഹിക്കില്ല എന്റെ സകല ടെബറും തെറ്റി അതാ ഞാൻ എണീറ്റത്.. മിസ് ഇല്ലായിരുന്നു എങ്കിൽ അവളെ ഒന്ന് പൊട്ടിച്ചേനെ ഞാൻ”

ഇതൊകെ കേട്ട് ഞാൻ ചിരിച്ചു

“ടാ അതിന് അവൾ എന്നെ കളിയാക്കിയയ് അല്ലെങ്കിലോ .. അവൾക്ക് അറിയാലോ ഞാൻ കാറ്ററിങ് നു പോകുന്നത് ആണെന്ന് അതുകൊണ്ട് പറഞ്ഞതും ആവല്ലോ “

“മൈരാണ് ഇങ്ങനെ ഒരു മലരൻ ….ചുമ്മാതല്ല നിന്നെ പോണവരും വരുന്നവരും ഒക്കെ എയറിൽ കേറ്റുന്നത് … പോടാ പോ ” ജെറി തലക്ക് കൈ കൊടുത്ത് ഇരുന്നു

“ടാ പോട്ടെ ടാ നമുക്ക് നമ്മുട പണി നോക്കാം അവർ കളിയാക്കാകുക ആണേൽ കളിയാക്കട്ടെ  അതൊകെ ധൈര്യമായി നേരിടണം “

” ഊവ എന്നിട്ടാണ് കിടന്നു അന്ന് മോങ്ങിയത് ഒന്ന് പോടാ മൈരേ ” ജെറി പിന്നേം മുഖം തിരിച്ചു പറഞ്ഞു
ഞാൻ അവനെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് ഇരുന്നു അപ്പോഴാണ് പെട്ടെന്ന് ഞാൻ അക്ഷരയെ നോക്കിയപ്പോൾ അവൾ എന്നെ നോക്കിക്കൊണ്ട് ഇരുന്നത് ഞാൻ ശ്രദ്ധിച്ചത് .. ഞാൻ നോക്കിയത് കണ്ടു അവൾ പെട്ടന്ന് തല വെട്ടിച്ചു കളഞ്ഞു..

അടുത്താഴ്ചയാണ് എക്സിബിഷൻ 3 ദിവസമുണ്ട് പരിപാടി ഫുൾ ഓട്ടം ആയിരിക്കും  ഞങ്ങളുടെ കോളേജിൽ എല്ലാവരും നല്ല ഉത്സാഹത്തിൽ ആണ് .. ക്യാന്റീൻ ന്റെ ചുമതല ഉള്ള കൊണ്ട് ഞങ്ങൾ അവിടേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങുന്നതിനും ഒക്കെ ആയിട്ട് മാർക്കറ്റിലും മറ്റുമൊക്കെ ആയി എപ്പോഴും ബിസിയാണ്.. അതിനിടക്ക് അമ്മക്ക് പഴേ ശ്വാസം മുട്ടൽ വീണ്ടും തടുങ്ങി എക്സിബിഷൻ ന്റെ തലേ ദിവസം ആയപ്പോൾ ഒട്ടും വയ്യാത്ത സ്ഥിതി ആയി ഞാൻ ആവുന്ന പറഞ്ഞു ലീവ് പറഞ്ഞു വീട്ടിൽ നിൽക്കാമെന്ന് പക്ഷെ ‘അമ്മ സമ്മതിചില്ല എക്സിബിഷൻ നന്നായി നടക്കണം നിങ്ങളോട് ഏൽപിച്ച ജോലി നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു ‘അമ്മ എന്നെ കോളേജിൽ പറഞ്ഞു വിട്ടു ഞാൻ എന്ത് ആവശ്യം ഉണ്ടേലും ഫോണ് ചെയ്യാനും പറഞ്ഞിരുന്നു അമ്മയോട്..

Recent Stories

The Author

കിരൺ കുമാർ

20 Comments

  1. 💖💖💖💖

  2. 👍👍. ഈ പാർട്ടും നന്നായിരുന്നു. അമ്മയുമായുള്ള രംഗങ്ങൾ ഒക്കെ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.

    1. കിരൺ കുമാർ

      ❣️

  3. Ini epoya adutha part varune. waiting anu bro🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. എന്തോന്നാടാ ഇത് എവിടെങ്കിലും ഒരു സ്ഥലത്ത് എഴുത് ഇത് എന്ത് വെറുപ്പിക്കലാ

    1. കിരൺ കുമാർ

      അവിടെ ഇല്ലാത്ത ഒരുപാട് പേർ ഇവിടെ ഉണ്ട് അങ്ങനെ പറഞ്ഞിടാണ് ഇവിടെ ഇട്ടത്.

  5. ഞാൻ തറവാട്ടിൽ വായിക്കാറുണ്ട് 👍👍

  6. നല്ല പാർട്ട്.. അവസാന സീൻ ഇഷ്ടപ്പെട്ടു.
    സ്നേഹത്തോടെ❤️

    1. കിരൺ കുമാർ

      ❣️😊

  7. Kumbidiya kumbidi avdem knadu ivdem kandu evde aayalum adutha part thannolu

    1. കിരൺ കുമാർ

      😂

  8. 𓆩MR_Aᴢʀᴀᴇʟ𓆪

    👏👏🤲

  9. റിപീറ്റെ❤

    1. കിരൺ കുമാർ

      😁😁

  10. 🤩..

    Pinne bhai aksharaye oru paadam padippikkanam..

    Epo Avan bus stand il nikka alle..

    Nalla oru ugran pani thanne koduthooo..

    Ithokke nte fantasy aane..

    😁,Write it as u wish man..

    Full support ♥️

    1. കിരൺ കുമാർ

      ❣️😊

  11. ഇപ്പൊ ആണ് ഫ്രീ ആയത്….2പാർട്ടും വായിച്ചു…. നല്ല thread… നല്ല writing സ്റ്റൈൽ… ഇനി കോപ്പിലെ സെന്റിമെന്റൽ പ്രേമകഥ ആകരുത് please….

    ഗുഡ് ലക്ക്

    1. കിരൺ കുമാർ

      ❣️😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com