ഉണ്ടകണ്ണി 2 [കിരൺ കുമാർ] 321

Views : 7109

ഇപോ വരാം ന്ന് പറഞ്ഞു അവന്റെ അമ്മ ഉള്ളിലേക്ക് പോയി പിന്നെ ഫുഡും ആയി വന്നു ഞങ്ങളെ വിളിച്ചു അപ്പവും ചിക്കനും ആയിരുന്നു ഞാൻ കുറച്ചു മതി എന്നു പറഞ്ഞിട്ടും എന്നെ കൊണ്ട് കുറെ ‘അമ്മ കഴിപ്പിച്ചു .അതിനിടക്ക് ന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്നും എവിടാ വീട് ന്നും ഒക്കെ ചോദിച്ചറിയാൻ ‘അമ്മ മറന്നില്ല ..പക്ഷെ ഞാൻ മുഴുവനായി ഒന്നും പറഞ്ഞതും ഇല്ല അത് ജെറി ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു

ഫുഡ് കഴിച്ചു എണീറ്റപ്പോൾ തന്നെ ജെറി എന്നെയും വിളിച്ച് അവന്റെ മുറിയിലേക്ക് പോയി മുറിയിൽ കേറിയതും അവൻ ഡോർ ലോക്ക് ചെയ്തു

“ഡാ എന്നെ ഒന്ന് വീട്ടിൽ കൊണ്ട് ആക്കാമോ വീട്ടിൽ ‘അമ്മ ഒറ്റക്ക് ഉള്ളൂ എന്നെ കണ്ടില്ലേൽ വിഷമം ആവും ” അത് പറഞ്ഞതും അമ്മയുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു..

“‘അമ്മ ഞാൻ ഇപോ എത്തും ഒന്ന് രാജൻ ചേട്ടനെ കാണാൻ വന്നതാ വർക്ക് ന്റെ ഒരു കാര്യം ഉണ്ടായി… ആ അതേ…. ശെരി അമ്മാ..”

അപ്പോഴാണ് ജെറി അവന്റെ ഫോൺ വരെ ശ്രദ്ധിക്കുന്നത്

“ടാ നീ എന്തിനാ കള്ളം പറഞ്ഞത് … ഈ ഫോണ് ഇത്…. ഇതൊകെ ഇപ്പോഴും ഉപയോഗിച്ച് നടക്കുന്ന ഒരാളെ ആദ്യം കാണുവാ ആ കമ്പനി യിൽ പോലും ഇത് ഇപോ കാണില്ല”
ജെറിയുടെ ചോദ്യം കേട്ട് കിരൺ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..

“എന്തിനാ കള്ളം പറഞ്ഞേ ന്ന് …”

ജെറി വീണ്ടും ചോദിച്ചു

“എടാ അത് … അത് പിന്നെ അമ്മ വിശ്വസിക്കില്ല ടാ ഞാൻ കൂട്ടുകാരന്റെ വീട്ടിൽ പോയി ന്ന് പറഞ്ഞാ “

“ങേ അതെന്താ”

“അത് എനിക്ക് അങ്ങനെ കൂട്ടുകാർ ഒന്നും ഇല്ലട ഞാൻ ഇങ്ങനെ ഒന്നും പോവാറും ഇല്ല അതൊകെ അമ്മക്ക് അറിയാം “

” കൂട്ടുകാർ ഇല്ലെന്നോ എന്ത് മനുഷ്യൻ ആണ് ടാ നീ … സത്യം തന്നെ ആണോ “

“അതേ ടാ അതൊക്കെ അങ്ങനെ ആണ് “

“ആ മൈർ എന്തെങ്കിലും ആവട്ടെ ഇനി ഇപോ എന്തായാലും ഞാൻ ഒരു കൂട്ടുകാരൻ ആയല്ലോ ബാക്കി ഒക്കെ ഞാൻ റെഡി ആക്കികോള , പിന്നെ നീ ഇനി എങ്കിലും പറ ആരാ അവൾ “

ആ ചോദ്യം വന്നതും അത്ര നേരം ചിരിച്ചു നിന്ന എന്റ മുഖം മാറി

“നിന്നോട് പറഞ്ഞില്ലേ എനിക്ക് ആരേം അറിയില്ല ന്ന്”

“മൈരേ നിന്നക്ക് അവളെ അറിയാം കട്ടായം ആണ്..
പറയാതെ നിന്നെ ഞാൻ ഇവിടുന്ന് വിടില്ല “

ജെറി ഡോർ തുറന്ന് ഇറങ്ങാൻ പോയ് കിരൺ നു മുന്നിൽ കേറി നിന്നു

“മാറിക്കെ ജെറി ..എനിക്ക് പോണം “

“നീ പറഞ്ഞിട്ട് പോയാൽ മതി ഇല്ലേൽ നീ ഇന്ന് പോകില്ല ഇവിടെ കിടന്നോ “

കുറെ പറഞ്ഞിട്ടും ജെറി മാറത്തത് കണ്ടു അവസാനം എനിക് ഒരു തീരുമാനം എടുക്കേണ്ടി വന്നു

” ടാ ഞാൻ പറയാം “

അവസാനം ഞാൻ അന്ന് നടന്ന കഥയെല്ലാം ജെറിയോട് പറഞ്ഞു

” എടാ ആ മൈരത്തി അവളേ….. മൈർ നിനക്ക് ഇത് കോളേജിൽ വച് പറഞ്ഞിരുന്നേൽ അപ്പോ തന്നെ ഇതിനൊരു മറുപടി പണി നമ്മൾ കൊടുത്തേനെ ”
ജെറി നിന്ന് കത്തുവാണ്

“വേണ്ട വേണ്ട നീ ഒന്നും ചെയ്യണ്ട ഞാൻ അതൊക്കെ മറന്നു അതുമല്ല അവൾക്ക് എന്നെ മനസിലായില്ല ന്നും തോന്നുന്നു “

“ആ കൂവ കോപ്പാണ് അവൾ കേറി വന്നപ്പോൾ തന്നെ നിന്നെ കണ്ടു ഞെട്ടുന്നെ കണ്ടിട്ട് ഇതൊക്കെ ശ്രദ്ധിച്ചു തുടങ്ങിയ എന്നോട് ഒന്ന് പോടാപ്പാ”
ജെറി കതക് തുറന്നു കൊണ്ട് പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി
“എടാ അവൾകിട്ടൂ നല്ല പണി നമുക്ക് കൊടുക്കണം “

“വേണ്ട ടാ അന്ന് സംഭവിച്ചത് ഒക്കെ എന്റെ ജോലി ടെ ഭാഗമായി മാത്രേ ഞാൻ കണ്ടുള്ളൂ പിന്നെ സങ്കടം വന്നു അത് പോട്ടെ അതിലും വലുത് ഒക്കെ ഈ പ്രായത്തിനുള്ളിൽ ഞാൻ കണ്ടതാ എന്തായാലും പോട്ടെ ടാ  ‘അമ്മ വിഷമിക്കും ഇനിയും കണ്ടില്ലേൽ “

“നിക്ക് ഞാൻ കൊണ്ട് ആക്കാം നിന്നെ വീട്ടിൽ”

“നീ എന്നെ കോളേജിന് മുന്നിൽ ഇറക്കിയാൽ മതി അവിടെ എന്റെ സൈക്കിൾ ഉണ്ട് ഞാൻ പൊകോളാം”

അങ്ങനെ ആയിരുന്നു തുടക്കം ജെറി ഇപോ എനിക്ക് നല്ലൊരു കൂട്ടുകാരൻ ആണ് മിക്കപ്പോഴും അവൻ എന്നെ വീട്ടിൽ കൊണ്ടു പോകും അവന്റെ അമ്മക്കും ഞാൻ ചെല്ലുന്നത് നല്ല ഇഷ്ടമാണ്

Recent Stories

The Author

കിരൺ കുമാർ

20 Comments

  1. 💖💖💖💖

  2. 👍👍. ഈ പാർട്ടും നന്നായിരുന്നു. അമ്മയുമായുള്ള രംഗങ്ങൾ ഒക്കെ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.

    1. കിരൺ കുമാർ

      ❣️

  3. Ini epoya adutha part varune. waiting anu bro🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. എന്തോന്നാടാ ഇത് എവിടെങ്കിലും ഒരു സ്ഥലത്ത് എഴുത് ഇത് എന്ത് വെറുപ്പിക്കലാ

    1. കിരൺ കുമാർ

      അവിടെ ഇല്ലാത്ത ഒരുപാട് പേർ ഇവിടെ ഉണ്ട് അങ്ങനെ പറഞ്ഞിടാണ് ഇവിടെ ഇട്ടത്.

  5. ഞാൻ തറവാട്ടിൽ വായിക്കാറുണ്ട് 👍👍

  6. നല്ല പാർട്ട്.. അവസാന സീൻ ഇഷ്ടപ്പെട്ടു.
    സ്നേഹത്തോടെ❤️

    1. കിരൺ കുമാർ

      ❣️😊

  7. Kumbidiya kumbidi avdem knadu ivdem kandu evde aayalum adutha part thannolu

    1. കിരൺ കുമാർ

      😂

  8. 𓆩MR_Aᴢʀᴀᴇʟ𓆪

    👏👏🤲

  9. റിപീറ്റെ❤

    1. കിരൺ കുമാർ

      😁😁

  10. 🤩..

    Pinne bhai aksharaye oru paadam padippikkanam..

    Epo Avan bus stand il nikka alle..

    Nalla oru ugran pani thanne koduthooo..

    Ithokke nte fantasy aane..

    😁,Write it as u wish man..

    Full support ♥️

    1. കിരൺ കുമാർ

      ❣️😊

  11. ഇപ്പൊ ആണ് ഫ്രീ ആയത്….2പാർട്ടും വായിച്ചു…. നല്ല thread… നല്ല writing സ്റ്റൈൽ… ഇനി കോപ്പിലെ സെന്റിമെന്റൽ പ്രേമകഥ ആകരുത് please….

    ഗുഡ് ലക്ക്

    1. കിരൺ കുമാർ

      ❣️😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com