ഞാൻ തപ്പി തടഞ്ഞു… അത് മനസിലാക്കിയ അവൻ പിന്നേം എന്റെ മുന്നിൽ ഡസ്കിൽ കേറി ഇരുന്നു
ടാ നിന്നെ പരിചയപെട്ട് കുറച്ചു മണിക്കൂറുകൾ ആയിട്ടെ ഉള്ളൂ എങ്കിൽ കൂടെ ഞാൻ നിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് നെ പോലാ കാണുന്നത് , ഈ കോളേജിൽ ഞാൻ ആദ്യം പരിചയപ്പെട്ടതും നിന്നെയാണ് അത് കൊണ്ട് നമ്മൾ ഇനി ബെസ്റ്റ് ഫ്രണ്ട്സ് ആണ് അല്ലെ???
അവൻ എന്റെ നേരെ ഷേക്ക് ഹാൻഡ് നു കയ്യും നീട്ടി ഇരുന്നു..
ഞാൻ ഒന്ന് മടിച്ചു എങ്കിലും അവസാനം എന്റെ കൈ കൊടുത്തു
അപ്പോ ഇനി പറ ആരാ അവൾ
ആര്?? ഞാൻ ചോദിച്ചു
പിന്നെ നിനക്ക് അറിയാത്ത പോലെ മര്യാദക് പറഞ്ഞോ ആരാ ആ അക്ഷര
അവൾ ആർ എനിക്ക് അറിയില്ല നീ കേട്ടത് അല്ലെ അവൾ പറഞ്ഞത് അതേ എനിക്കും അറിയൂ
ഡെയ് നീ കളി വിട് , അവൾ ഈ ക്ലാസിലേക്ക് കേറിയപ്പോ തന്നെ നിന്റെ മുഖം മാറിയത് ഞാൻ കണ്ടു നേരെ പോലും നോക്കാതെ ബുക്കിൽ കുത്തി കുറിച്ച് ഇരിക്കുന്നതും ഒക്കെ. മര്യാദക്ക് പറഞ്ഞോ നിനക്കു അവളെ നേരത്തെ അറിയാം
ഞാൻ ഒന്നും മിണ്ടിയില്ല
ടാ നീ പറയുന്നുണ്ടോ ഇല്ലേൽ ഇപോ നമ്മുടെ കൂട്ടുകെട്ട് അവസാനിപ്പിക്കാം അങ്ങനെ ഒന്നും മറച്ചു വച്ചുള്ള കൂട്ടുകെട്ട് ഒന്നും വേണ്ട
ഞാൻ പിന്നെയും മൗനം ആയിരുന്നു
ദേഷ്യം വന്ന ജെറി ക്ലസ്സിൽ നിന്ന് ഇറങ്ങി പോയി..
ഞാൻ മാത്രം ഒറ്റക്ക് ആ ക്ലാസിൽ ..
അവനോട് പറയണമായിരുന്നോ….?? പറഞ്ഞ പിന്നെ എല്ലാം പറയേണ്ടി വരും അത് പിന്നെ സഹതാപമാവും സെന്റി ആവും വേണ്ട .. ഞാൻ മനസ്സിൽ കരുതി..ആയിരുപ്പ് ഇരുന്ന ഞാൻ ഡിസ്കിൽ തല വച്ചു ഉറങ്ങി പോയിരുന്നു
പെട്ടന്ന് ഡിസ്കിൽ ആരോ ശക്തിയായി അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്
ഒരു മിസ് ആയിരുന്നു.. ഇവർ എപ്പോ കേറി വന്നു ആവോ ഞാൻ മനസ്സിൽ കരുതി നേരെ ഇരുന്നു അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ജെറി എന്റെ കൂടെ ഇല്ല .. ഞാൻ ചുറ്റും നോക്കിയപ്പോൾ അവൻ ലാസ്റ്റ് ബെഞ്ചിൽ അവിടെ ഉള്ളവന്മാരുടെ കൂടി ഇരിക്കുന്നു.. അവൻ എന്നെ ശ്രദ്ധിക്കുന്ന കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു എങ്കിലും അവൻ മുഖം വെട്ടിച്ചു കളഞ്ഞു…വീണ്ടും രാവിലത്തെ റിപ്പീറ്റ് ആയിരിന്നു ജ്വാല മിസ് എല്ലാരേയും പരിചയപ്പെടലും കത്തിയും ഒക്കെ ആയി കഴിഞ്ഞു പിന്നെ ചന്ദ്രഹാസൻ സർ ന്റെ കലാപരിപാടികൾ ഒരു പിരീഡ് കൂടെ കഴിഞ്ഞപ്പോൾ ആ ദിവസം അവസാന ബെൽ അടിച്ചു .. ക്ളാസ് കഴിഞ്ഞു എല്ലാരും ഇറങ്ങി നടന്നു തുടങ്ങി ഞാൻ പിന്നെയും ജെറിയെ നോക്കി അവർ എന്നെ മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ നിന്ന് ഇറങ്ങി .. ഞാൻ കുറച്ചു നേരം കൂടെ അവിടെ ഇരുന്നു പുറത്തേക്ക് നോക്കിയപ്പോൾ രാവിലെ കണ്ട ഓഡി കർ പുറത്ത് വന്നു അക്ഷരയെ കാത്ത് നില്പുണ്ട് അവൾ അതിനടുത്തേക്ക് നടന്നു പോകുന്നത് കണ്ടു ഞാൻ പതിയെ ക്ലാസിൽ നിന്ന് ഇറങ്ങി . ഇനി പെട്ടെന്ന് വീട്ടിൽ എത്തി എന്തെങ്കിലും കഴിക്കണം ഉച്ചക്ക് ഒന്നും കഴിക്കാഞ്ഞത് കൊണ്ട് വയർ ശരണം വിളി തുടങ്ങി… അതും കരുതി ഗേറ്റ് ലക്ഷ്യമാക്കി ഞാൻ നടന്നു , അക്ഷരയുടെ കാർ അപ്പോഴും അവിടെ തന്നെ കിടപ്പുണ്ട് അവൾ ക്ലാസിലെ കുറെ കുട്ടികളുമായി സംസാരിച്ചു നിൽക്കുകയാണ് ‘ഇത്ര പെട്ടെന്ന് കൂട്ടുകാർ ഒക്കെ ആയോ ഞാൻ കരുതി’ അതും നോക്കി ഗേറ്റ് കടന്നതും എന്റെ കയ്യിൽ ഒരു പിടുത്തം വീണു ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ചിരിച്ചു കൊണ്ട് നിൽകുന്ന ജെറിയെ ആണ്
” നീ ഇപ്പോഴും അവളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടിട്ടും നിനക്കു അവളെ അറിയില്ല ന്ന് കരുതാൻ ഞാൻ അത്ര പൊട്ടൻ ഒന്നും അല്ല”
“എന്തൊക്കെയാ ജെറി നീ പറയുന്നേ നീ കയ്യ് വിട് എനിക്ക് പോണം വിശന്നിട്ടു വയ്യ വീട്ടിൽ ചെന്ന് വേണം കഴിക്കാൻ ” ഞാൻ അവന്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു
“ഓഹോ നിനക്ക് മാത്രേ വിശപ്പ് ഉള്ളല്ലേ ? നല്ല കിടിലൻ ട്രീറ്റ് കിട്ടിയിട്ട് നിന്റെ കൂടെ ഇന്ന് ഒന്നും കഴിക്കാതെ ഇരുന്ന എന്റെ കാര്യമോ അപ്പോൾ??”
“ഞാൻ നിന്നോട് പറഞ്ഞതല്ലേ പോയ് കഴിക്കാൻ എന്റെ കൂടെ ഇരിക്കണ്ടന്ന്”
“എടാ മൈരേ … നീ എന്നെ കൊണ്ട് തെറി വിളിപ്പിക്കല് ഇങ് വന്നേ” അവൻ എന്നെയും വലിച്ചു കൊണ്ട് ബൈക്ക് പാർക്കിങിന് അടുത്തേക്ക് പോയി
ഞങ്ൾ നടന്നു പോയപ്പോൾ ഞങ്ങളെ മറികടന്ന് ഓഡി പോയിരുന്നു അതിന്റെ ബാക് സീറ്റിൽ നിന്ന് 2 ഉണ്ട കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിചിരുന്നു
” ഉം കേറു” ജെറി അവന്റെ പൾസർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു
“ഏയ് ഞാൻ ഇല്ല നീ വിട്ടോ എന്റെ സൈക്കിൾ അവിടെ ഇരുപ്പുണ്ട് ” ഞാൻ ഗേറ്റിന് പുറത്തേക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു
“സൈകിള കോപ്പ് മര്യാദക്ക് കേറടാ നിന്റെ സൈക്കിൾ ഒക്കെ നമുക്ക് പിന്നെ എടുക്കാം “
അവസാനം മടിച്ചു മടിച്ചു കിരൺ ബൈക്കിൽ കേറി , ജെറി ബൈക് പറപ്പിച്ചു
കുറെ പോയ ശേഷം ആ ബൈക്ക് ഒരു വലിയ 2 നില വീട്ടു മുറ്റത്തേക്ക് കേറി
” ഇറങ്ങട”
അന്തം വിട്ടു ഇരിക്കുന്ന കിരൺ നെ നോക്കി ജെറി പറഞ്ഞു
“വാടാ….. “ബൈക്കും പാർക്ക് ചെയ്ത് ജെറി വീട്ടിനുള്ളിലേക്ക് കിരൺ നെ ക്ഷണിച്ചു
“ഇതാണ് എന്റെ വീട് ഇരിക്ക് … അമ്മാ …”
ജെറി കിരണിനെ സോഫയിൽ ഇരുത്തി ഉള്ളിലേക്ക് നോക്കി വിളിച്ചു
“എന്താടാ ചെറുക്കാ കിടന്നു കൂവുന്നെ”
അടുക്കള ഭാഗത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു അവന്റെ അമ്മയാണ് പെട്ടെന്ന് എന്നെ കണ്ട അവർ ഒന്നു പരുങ്ങി
“അമ്മേ എന്തെങ്കിലും കനത്തിൽ കഴിക്കാൻ എടുത്തോ ഉള്ളത് എല്ലാം രണ്ട് പ്ളേറ്റ് പോരട്ടെ ” ജെറി അമ്മയെ നോക്കി പറഞ്ഞു
“ഇത് പുതിയ കൂട്ടുകാരൻ ആവും അല്ലെ എന്താ മോനെ പേര്?”
“കിരൺ എന്ന അമ്മേ” അവൻ പറഞ്ഞു
????
??. ഈ പാർട്ടും നന്നായിരുന്നു. അമ്മയുമായുള്ള രംഗങ്ങൾ ഒക്കെ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.
❣️
Ini epoya adutha part varune. waiting anu bro?????????????????????
സബ്മിറ്റ് ചെയ്തിട്ടുണ്ട്
എന്തോന്നാടാ ഇത് എവിടെങ്കിലും ഒരു സ്ഥലത്ത് എഴുത് ഇത് എന്ത് വെറുപ്പിക്കലാ
അവിടെ ഇല്ലാത്ത ഒരുപാട് പേർ ഇവിടെ ഉണ്ട് അങ്ങനെ പറഞ്ഞിടാണ് ഇവിടെ ഇട്ടത്.
ഞാൻ തറവാട്ടിൽ വായിക്കാറുണ്ട് ??
❣️
നല്ല പാർട്ട്.. അവസാന സീൻ ഇഷ്ടപ്പെട്ടു.
സ്നേഹത്തോടെ❤️
❣️?
Kumbidiya kumbidi avdem knadu ivdem kandu evde aayalum adutha part thannolu
?
???
റിപീറ്റെ❤
??
?..
Pinne bhai aksharaye oru paadam padippikkanam..
Epo Avan bus stand il nikka alle..
Nalla oru ugran pani thanne koduthooo..
Ithokke nte fantasy aane..
?,Write it as u wish man..
Full support ♥️
❣️?
ഇപ്പൊ ആണ് ഫ്രീ ആയത്….2പാർട്ടും വായിച്ചു…. നല്ല thread… നല്ല writing സ്റ്റൈൽ… ഇനി കോപ്പിലെ സെന്റിമെന്റൽ പ്രേമകഥ ആകരുത് please….
ഗുഡ് ലക്ക്
❣️?