ഉണ്ടകണ്ണി 12 [കിരൺ കുമാർ] 482

Views : 21241

 

“ടാ ഞാൻ പറയുന്ന കേൾക്ക് നീ ആദ്യം ”

 

“ആ അമ്മ പറഞ്ഞോ”

അവൻ വായടക്കി നിറഞ്ഞ കണ്ണുകളുമായി ഇരുന്നു , അമ്മ അവന്റെ കണ്ണ് തുടച്ചു കൊണ്ട് തുടർന്നു

 

“നിന്റെ അമ്മയെ എന്നുവെച്ചാൽ എന്റെ ചേച്ചി അനുരാധ.. ഈ അനാമിക യുടെ ചേച്ചി… അതാണ് നിന്റെ അമ്മ , ഒരുപാട് വർഷങ്ങൾക്കു മുൻപ് പൊടി കുഞ്ഞായ നിന്നെ എന്നെ ഏൽപ്പിച്ചു പറഞ്ഞ ഒരു വാക്ക് ഉണ്ട് ഒരു കാരണവശാലും നിന്നെ കൈ വിടരുത് നിന്നെ പഠിപ്പിക്കണം വലിയ ആൾ ആക്കണം അവന്റെ അമ്മക്ക് വന്ന ദുരന്തം നിനക്ക് വരരുത് എന്നൊക്കെ”

 

“അപ്പോ… അനുരാധ…?? അതാണോ അമ്മയുടെ പേര് എന്താ സംഭവിച്ചത്??”

 

” പറയാം…

വലിയപറമ്പിൽ തറവാട്ടിലെ ചന്ദ്രശേഖരനും ആനന്ദവല്ലിക്കും ഞങ്ങൾ 3 മക്കൾ ആയിരുന്നു മൂത്തത് ചേട്ടൻ രാജശേഖരൻ അതിനു താഴെ നിന്റെ അമ്മ അനുരാധ പിന്നെ ഞാൻ അനാമിക , പണ്ട് മുതലേ തലതെറിച്ച സ്വഭാവം ആയിരുന്നു ഞങ്ങളുടെ ചേട്ടന് . മര്യാദക് പഠിക്കില്ല അച്ചനെ വക വെക്കില്ല അച്ചന്റെ കാശ് മുഴുവൻ ദൂർത്തടിച്ചു നടക്കും

നാട്ടിലെ കുട്ടികളും ആയി അടിയും വഴക്കും ചൂത് കളിയും ഒക്കെ ആയി ആകെ അലമ്പുണ്ടാക്കി നടക്കൽ. അയാളുടെ ആ നടപ്പ് ന്റെ അനുഭവിക്കുന്നത്  മുഴുവൻ ഞങ്ങളും , അവസാനം ഞങ്ൾക്ക് വഴി നടക്കാൻ പോലും പറ്റാത്ത അവസ്‌ഥ ആയപ്പോൾ അച്ഛൻ ചേട്ടനെ ഞങ്ങളുടെ ഒരു വകയിലെ ബന്ധുവിന്റെ വീട്ടിലേക്ക് ബോംബെക്ക് അയച്ചു, .

എന്നാൽ അത് വലിയ ഒരു അപകടം ആയിരുന്നു അവിടെ പോയി അവിടുത്തെ വീട്ടിലെ പെണ്ണിനെ മാനഭംഗപെടുത്താൻ നോക്കിയ കാര്യം ഒക്കെ വീട്ടിൽ അറിഞ്ഞപ്പോ അച്ഛൻ ആകെ തകർന്നു പോയി. അവിടുന്ന് തിരികെ നാട്ടിൽ എത്തിയ ചേട്ടനെ ഞങ്ൾ 2 പെണ്ണുങ്ങൾ ഉള്ള വീട്ടിൽ എന്ത് ധൈര്യത്തിൽ കയറ്റും എന്നും പറഞ്ഞു പുറത്താക്കി. അത് അയാൾക്ക് സഹിച്ചില്ല കള്ളും കഞ്ചാവും കൂട്ടുകെട്ടും ഒക്കെ ആയി അയാൾ അയാളുടെ വഴിക്ക് പോയി. അങ്ങനെ കുറെ കാലം പോയി ഞാൻ നേഴ്സിങ് പഠിക്കാൻ ബാംഗ്ലൂർ ചേർന്നു.  ചേച്ചി പഠിത്തം ഒക്കെ കഴിഞ്ഞു അച്ചന്റെ കൂടെ ബിസിനസ് ഒക്കെ നോക്കാൻ തുടങ്ങി .ഞാൻ അന്ന് ബാംഗ്ലൂർ ൽ നേഴ്സിങ് പഠിക്കുന്ന സമയം . ഒരു ദിവസം നിന്റെ അമ്മയുടെ കോൾ ഹോസ്റ്റലിൽ വന്നു അടുത്ത അവധി ദിവസം നോക്കി പെട്ടെന്ന് നാട്ടിലേക്ക് വരാൻ. സന്തോഷത്തോടെ വീട്ടിൽ എത്തിയ എന്നെ വരവേറ്റത് നിന്റെ ചേച്ചി ഇപോ ഗർഭിണിയാണ് എന്നുള്ള അവളുടെ രഹസ്യമാണ് . ആരാണ് ഉത്തരവാദി എന്നുള്ള ചോദ്യത്തിന് അവൾ തന്ന ഉത്തരം ഞങ്ങളുടെ കമ്പനിയിൽ പുതുതായി മാനേജർ ആയി വന്ന ഒരു ചെറുപ്പക്കാരന്റെ പേര് മോഹൻ കുമാർ ആയിരുന്നു അതായത് നിന്റെ അച്ഛൻ, ഞാൻ അയാളെ പോയി കണ്ടു , അയാൾക്ക് അവളെ കല്യാണം കഴിക്കണം അവളെ ചതിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ല എന്നായിരുന്നു അയാൾ പറഞ്ഞത് . ഞാൻ അവസാനം വീട്ടിൽ അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു അമ്മ അച്ഛനോടും ഒടുവിൽ ഒരു വൻ പൊട്ടിത്തെറിക്ക് ശേഷം അച്ഛനെയും അമ്മയെയും സമ്മതിപ്പിച്ചു ഞാൻ . എന്നാൽ  അയാൾ ,ഞങ്ങളുടെ ചേട്ടൻ അത് അറിഞ്ഞപോൾ ആകെ പ്രശ്നം ആയി. ഒരു വൈകുന്നേരം വീട്ടിലേക്ക് കയറി വന്ന അയാൾ ചേച്ചിയെ തല്ലാൻ തുടങ്ങി, വയറ്റിൽ ഉള്ള ചേച്ചിയെ തല്ലുന്ന കണ്ട അച്ചൻ അയാളെ തടയാൻ നോക്കി എന്നാൽ അയാൾ പിടിച്ചു തള്ളിയപ്പോൾ ഭിത്തിൽ തല അടിച്ചു വീണ അച്ഛൻ പിന്നീട് എണീറ്റില്ല അയാൾ മനപൂർവം ചെയ്തത് ആണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് അച്ചന്റെ മരണം അമ്മയെ ആകെ തകർത്തു കളഞ്ഞു ഒടുവിൽ നീറി നീറി അമ്മയും പോയി പോലീസും കേസും ഒന്നും നടന്നില്ല അയാൾക്ക് എല്ലായിടത്തും ബന്ധങ്ങൾ ഉണ്ടായിരുന്നു .  പിന്നെ ഞാനും ചേച്ചിയും മാത്രമായി അവസരം നോക്കി  അയാൾ വീടും ബിസിനസും ഒക്കെ കയ്യേറി അവിടെ നിൽക്കാൻ പേടിച്ച ഞങ്ങൾ വീട് വിട്ട് ഇറങ്ങി . നിന്റെ അച്ഛ്നെ ആൾ വച്ചു തല്ലി ജോലിയിൽ നിന്നും പിരിച്ചു വിട്ടു, അയാളെ പേടിച്ചു നിറവയർ ആയി നിൽകുന്ന നിന്റെ ചേച്ചിയെ നിന്റെ അച്ചന്റെ കൂടെ ആക്കിയ ശേഷം ഉള്ളതൊക്കെ പെറുക്കി ഞാൻ തിരിച്ചു പഠിക്കാൻ പോയി. കുറച്ചു നാൾ പിന്നെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു നിന്റെ അച്ചനും അമ്മയും അയാളുടെ കണ്ണിൽ പെടാതെ കല്യാണം ഒക്കെ കഴിച്ചു അയാളുടെ കണ്ണിൽ പെടാതെ സന്തോഷത്തോടെ ജീവിച്ചു

Recent Stories

The Author

കിരൺ കുമാർ

19 Comments

  1. Adipoli…

  2. സൂപ്പർ

  3. നൈസ്

  4. ഒരു രക്ഷയും ഇല്ല അടിപൊളി ബാക്കി eppozhaaa

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട്

      1. കാർത്തിക

        Submit ചെയ്തിട്ടും വന്നില്ലാലോ എന്തെങ്കിലും പ്രശ്നമായി reject ആക്കിയോ….. updation തരണേ…..

      2. Bakki ille bro

  5. Entho oru adipoli twist varunundallo 🙌

  6. 💖💖💖

  7. നീതു ചന്ദ്രൻ

    ട്വിസ്റ്റ്‌ ആണോ കിരൺകുമാറിന്റെ മെയിൻ 😜

    1. കിരൺ കുമാർ

      😁😁 ക്ളീഷേ ഒഴിവാക്കാൻ മാക്സിമം നോക്കുന്നു

  8. പാവം പൂജാരി

    ഓരോന്നിലും ഓരോ ട്വിസ്റ്റ്‌ 👍
    🌹🌹♥️

  9. ട്വിസ്റ്റ്‌ ഇല്ലാതെ ഒരു പാർട്ടും നിർത്തില്ല അല്ലേ 👍👍. സൂപ്പർ

    1. കിരൺ കുമാർ

      താങ്ക്സ്

  10. ചെകുത്താൻ

    എൻ്റെ മോനെ പോളി…..🥰🥰😘😘

    കൂടുതൽ പറയുന്നില്ല…ഞാൻ അവിടുന്ന് വായിച്ചിരുന്നു കമൻ്റ് ഇടാൻ പറ്റിയില്ല sry 😔😔

    എന്നാലും കഥ nte മോനെ ഒന്നും പറയുന്നില്ല 🥰🥰🥰😘😘😘😘🥰🥰🥰

    1. കിരൺ കുമാർ

      ❣️❣️❣️

  11. സതന്ത്രം എപ്പോൾ വരും 2 storium സൂപ്പർ atto

  12. കിരൺ.. 👍🏻👍🏻

    കഥ സൂപ്പർ ആയി പോകുന്നു ❤👍🏻👍🏻

    1. കിരൺ കുമാർ

      ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com