“എന്താണ് എന്നാലും അമ്മക്ക്?”

 

“അച്ചന് ബന്ധുക്കൾ ആരും ഇല്ലായിരുന്നോ?? ”

 

“ഉണ്ടായിരുന്നു ”

 

“ആരാ ആരാ അവരൊക്കെ ഇപോ എവിടെ??”  കിരൺ കട്ടിലിൽ നിന്ന് ചാടി എണീറ്റ് ചോദിച്ചു

 

“നിന്റെ അച്ചന് ഒരു അനിയത്തി ഉണ്ടായിരുന്നുന്ന് എനിക്കറിയാം ചെന്നൈ ൽ എന്തോ പഠിക്കാൻ പോയിട്ട് ഒരു പ്രേമം ഉണ്ടായി  തമിഴ്നാട് ഉള്ള ഏതോ വലിയ ഒരു ഫാമിലിയിൽ എന്തോ ആണ് അവളെ കെട്ടിച്ചത് പക്ഷെ … നിന്റെ അച്ചന്റെ മരണ ശേഷം ഞാൻ അവളെ കണ്ടിട്ടില്ല , അന്ന് മരണത്തിന് കുറെ കാറുകളുടെയും ആളുകളുടെയും അകമ്പടിയോടെ അവൾ വന്നിറങ്ങുന്ന കണ്ടിരുന്നു കുറെ കരഞ്ഞിട്ട് അതേ കാറിൽ പോയി  നിന്നെ ഒന്ന് നോക്കിയത് പോലും ഇല്ല അതുകൊണ്ട് അങ്ങനെ ഒരു ബന്ധം നിനക്ക് ഇനി വേണ്ട ന്നും ഞാൻ തീരുമാനിച്ചു അവളെ തിരക്കി പോവാൻ ഒന്നും ഞാൻ നിന്നില്ല “.

 

“അപ്പോ അമ്മക്ക് വേറെ ബന്ധുക്കൾ ഇല്ലേ??”

 

അവന്റെ ചോദ്യം അമ്മയെ മുഷിപ്പിച്ചു ന്ന് മുഖഭാവത്തിൽ നിന്ന് അവനു മനസിലായി

 

“ഹും… ബന്ധുക്കൾ നാറികൾ , ഇത്രയൊക്കെ നടന്നിട്ടും ഞങ്ങൾ 2 പെണ്ണുങ്ങൾ പെരുവഴിയിൽ ആയപ്പോൾ പോലും ഞങ്ങളെ ഒന്ന് തിരക്കുക പോലും ചെയ്യാത്ത ബന്ധുക്കളെ ഞങൾക്ക് എന്തിന് വേണം ?? വേണ്ട ആരും വേണ്ട.”

 

അവൻ പിന്നെ ഒന്നും ചോദിച്ചില്ല .

 

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അമ്മ എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു

 

“ടാ … പറഞ്ഞ കേട്ടല്ലോ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു ഇനി നിന്റെ ജീവിതമാണ് എനിക്ക് വലുത് . ഒരു  വഴക്കിനും വയ്യാവേലിക്കും നീ പോവരുത് പോയാൽ പിന്നെ നീ എന്നെ ജീവനോട് കാണില്ല പറഞ്ഞേക്കാം ”

 

ഉറച്ച ശബ്ദത്തിൽ ആയിരുന്നു  അമ്മ പറഞ്ഞത്

 

” ഇല്ലമ്മെ ഞാൻ ഒന്നിനും പോവില്ല.”

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25

19 Responses

  1. ഒരു രക്ഷയും ഇല്ല അടിപൊളി ബാക്കി eppozhaaa

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

      1. Submit ചെയ്തിട്ടും വന്നില്ലാലോ എന്തെങ്കിലും പ്രശ്നമായി reject ആക്കിയോ….. updation തരണേ…..

  2. ട്വിസ്റ്റ്‌ ആണോ കിരൺകുമാറിന്റെ മെയിൻ ?

    1. ?? ക്ളീഷേ ഒഴിവാക്കാൻ മാക്സിമം നോക്കുന്നു

  3. ഓരോന്നിലും ഓരോ ട്വിസ്റ്റ്‌ ?
    ??♥️

  4. ട്വിസ്റ്റ്‌ ഇല്ലാതെ ഒരു പാർട്ടും നിർത്തില്ല അല്ലേ ??. സൂപ്പർ

  5. എൻ്റെ മോനെ പോളി…..????

    കൂടുതൽ പറയുന്നില്ല…ഞാൻ അവിടുന്ന് വായിച്ചിരുന്നു കമൻ്റ് ഇടാൻ പറ്റിയില്ല sry ??

    എന്നാലും കഥ nte മോനെ ഒന്നും പറയുന്നില്ല ??????????

  6. കിരൺ.. ????

    കഥ സൂപ്പർ ആയി പോകുന്നു ❤????