“വേണ്ട… പറയണ്ട ഞാൻ അമ്മയോട് തന്നെ എല്ലാം ചോദിച്ചറിഞ്ഞു കൊള്ളാം . അമ്മ എന്നോട് ഇതൊക്കെ മറച്ചു വച്ചു എങ്കിൽ അതിന് എന്തെങ്കിലും തക്കതായ കാരണം ഉണ്ടാവും അല്ലാതെ അമ്മ ചെയ്യില്ല ന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പിന്നെ നിന്നോട് അതൊകെ അമ്മ പറഞ്ഞു എങ്കിൽ അമ്മക്ക് നിന്നെ അത്രക്ക് വിശ്വാസവും സ്നേഹവും ഉള്ള കൊണ്ടാണ് , എന്നോട് എപ്പോഴും പറയും അമ്മ പോകുന്നേന് മുന്നേ ഞാൻ ഒരു നല്ല നിലയിൽ എത്തണം ന്ന് , എവിടെ പോകും ന്ന് ഞാൻ ചുമ്മ ചോദിക്കും അപ്പോ അമ്മയുടെ മുഖം മാറുന്ന കാണാം .. പിന്നെ അമ്മക്ക് തോന്നി കാണും നീ എന്റെ കൂടെ എന്നും കാണും ന്ന്.. അതാവും.. ”
” കിരണേ…. ഞാൻ കാണും ടാ നിന്റെ കൂടെ….ഞാൻ….ഞാൻ ഇതൊക്കെ അറിഞ്ഞുകൊണ്ടല്ല നിന്നെ സ്നേഹിക്കുന്നതും ഓരോന്നോകെ വാങ്ങി തരുന്നതും . ഒരു തരത്തിൽ എനിക്ക് ഉള്ളതിനെല്ലാം നീയും അവകാശിയാണ് ന്ന് ഞാൻ ഒരുപാട് തവണ പറഞ്ഞതാണ് .. അത് ഒരു തരത്തിൽ സത്യം തന്നെയാണ് . നിന്റെ അമ്മക്ക് എല്ലാം അറിയാം… നീ ഒന്നും അറിയരുത് ന്ന് അമ്മ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു അതാ, പിന്നെ പിന്നെ എനിക്ക് പേടിയും ഉണ്ടായിരുന്നു എല്ലാം അറിയുമ്പോ നീ എന്നെ വെറുക്കും ന്ന് . ”
കിരൺ ഒന്നും മിണ്ടാതെ കുറച്ചു നേരം കടലിലെ തിരകളിലേക്ക് നോക്കി നിന്നു. അക്ഷര കണ്ണു തുടക്കുകയായിരുന്നു
“ടി… ”
അവൾ ഒന്നും മിണ്ടിയില്ല
“എടി…”
“എന്തോ..” പെട്ടന്ന് അവൾ വിളി കേട്ടു
“നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ വെറുക്കും ന്ന്?? ”
“എടാ അത്… എനിക്ക് പേടിയായിരുന്നു .. നീ … നീ എന്നെ വിട്ടു പോകും ന്ന് .. ”
“അപ്പോ നീ എന്നെ അങ്ങനെ ആണ് ല്ലേ കണ്ടത്”
” എടാ അങ്ങനെ ഒന്നും പറയല്ലേ…. ഇപോ തന്നെ എന്തൊക്ക കാര്യം ആയി ന്നെ എന്നെ പറ്റി കേൾക്കുന്നു .. പിന്നേം പിന്നേം നീ ഇത് കേൾക്കുമ്പോൾ എന്നെ കുറിച്ചെന്തു വിചാരിക്കും ന്ന് എനിക്ക് പേടി ഉണ്ടായിരുന്നു ”
കിരൺ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കവിളിൽ രണ്ടു സൈഡിലും ഉള്ളം കൈ ചേർത്തു പിടിച്ചു .
അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പിനിന്നിരുന്നു .. അവൾ എന്താ ന്ന ഭാവത്തോടെ അവനെ നോക്കി
” ആണോ… ന്ന ഞാൻ ഒരു കാര്യം പറയട്ടെ…?? ”
“എന്നതാ??? ”
” എന്നോട് ഇന്ന് രാവിലെ അമ്മ പറഞ്ഞകൊണ്ട് മാത്രമല്ല ഐശ്വര്യ അത്രയൊക്കെ പറഞ്ഞിട്ടും ഞാൻ നിന്നെ വെറുക്കാത്തത് ,, ഇനി അവൾ പറഞ്ഞതൊക്കെ സത്യമായിരുന്നു എങ്കിൽ കൂടിയും നിന്നെ വെറുക്കാൻ എനിക്കാവില്ല അക്ഷര… എനിക്ക് ആദ്യമായും അവസാനമായും ഒരു പെണ്ണിനോട് എന്തെന്നറിയാത്ത ഒരു വികാരം തോന്നിയിട്ടുണ്ടെങ്കിൽ അത് … അത് നിന്നോട് മാത്രമാണ്… അതിന്റെ പേരാണ് ല്ലേ ഈ പ്രേമം പ്രേമം എന്നു പറയുന്നത് ??”
എഴുത്തിൽ ആണ് ഉടനെ ഉണ്ടാവും
Machane adutha part eppozha
???
Yevide adutha partu
Vegas
Indrasting
Polichu bro. Katta waiting for next level twist…. ?
ഐശ്വരെയേ വിലതിയാകുവാനോ മച്ചാനെ? അങ്ങനെയൊന്നും ചെയ്യണ്ട പാവ?എന്താനറിയില്ല വലാണ്ടങ്ങു ഇഷ്ടപ്പെട്ടുപോയി ?
ശെടാ ???
Bro next part epo varum… Waiting
ജനതാ ദാസിന്റെ comment കടമെടുക്കുന്നു…… സസ്‌പെൻസിന്റെ തമ്പുരാൻ….. ട്വിസ്റ്റുകളുടെ രാജാവ്…… ആകെ കുഴഞ്ഞു മറിയുന്നു….. കട്ട വെയ്റ്റിങ്…..
❤❤?
Twist twist twist ??
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റെ…..
കോട്ടയം പുഷ്പാനതിന്റെ ചെറുമകൻ, സസ്പെപ്‌സിന്റെ തമ്പുരാൻ
????
Super…??
??revenge mood on
Poli kandha Marunnu ❤❤❤
അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയുന്നേ….
Waiting for your thrillee movie ❤️
Twist twist ????
സൂപ്പർ ????❤❤
സത്യം പറ ജിത്തു ജോസഫ്ന്റെ ആരായി വരും ??? ഫുൾ ട്വിസ്റ്റ് ആണല്ലോ??
എന്തായാലും അടിപൊളി❤️❤️❤️
?❣️ആരാധകനായിട്ട് വരും
❤️
അയ്യയ്യോ