ഉണ്ടകണ്ണി 10 [കിരൺ കുമാർ] 385

 

“നീ…. നീ പറയുന്നത് …. മീനു…. മീനാക്ഷി ??? ”  രാജശേഖരൻ ന്റെ മുഖം ഇരുണ്ടു

 

“ആ അതേ അവളെ തന്നെ ”

 

“എവിടെ വച്ച് ” …

 

അത് കേട്ടതും രാജശേഖരൻ സോഫയിൽ നിന്ന് എണീറ്റ് പോയി

 

“അത് … നമ്മുടെ ഹോസ്പിറ്റലിൽ അവളുടെ മോനെ അഡ്മിറ്റ് ആക്കിയിട്ടുണ്ടായിരുന്നു.. അതുമല്ല അക്ഷര യുടെ ക്ലാസ് മേറ്റ് കൂടെയാണ് അവൻ അവളാണ് അവനെ അവിടെ ആക്കിയത് എന്തോ ആക്സിഡന്റ് കേസ് ആണ് ”

 

“എന്നിട്ട്… എന്നിട്ട് നീ കണ്ടോ അവളെ ”

 

“കണ്ടു ”

 

“പ്രതാപാ…..” രാജശേഖരൻ ന്റെ ഉച്ചത്തിൽ ഉള്ള വിളിയിൽ ഒരു ഭയം ഉണ്ടായിരുന്നു

 

“പക്ഷെ അവൾക്ക് എന്നെ മനസിലായോ ന്ന് ഉറപ്പില്ല ഞാൻ അങ്ങനെ മുഖം കൊടുക്കാനും നിന്നില്ല പെട്ടെന്ന് തിരിഞ്ഞു പോന്നു ,”

 

“എടാ അക്ഷര യെ അവൾക്ക് അറിയാമോ”

 

“അതേ ന്ന് തോന്നുന്നു അവൾ ടെ ഫ്രണ്ടിന്റെ അമ്മയല്ലേ ”

 

“എടാ അപ്പോ അവൾ … അക്ഷര എല്ലാം അറിഞ്ഞു കാണുമോ”

 

“ഏയ് ഞാനും അത് ആദ്യം ഭയന്നു അവളെ അന്ന് വലിച്ചു വീട്ടിലേക്ക് ഞാൻ കൊണ്ടു പോന്നു അവൾ എന്നോട് കുറെ ചോദിച്ചു ഞാൻ എന്തിനാ മീനാക്ഷി യെ കണ്ടു പെട്ടെന്ന് ഇറങ്ങി പോന്നത് എന്നൊക്കെ . ”

 

“എന്നിട്ട്?? ”  രാജശേഖരൻ ന്റെ മുഖത്ത് ആകാംഷ നിറഞ്ഞു

 

“എന്നിട്ട് എന്താ ഞാൻ ഒന്നും പറഞ്ഞില്ല അതുമല്ല അവളും പറഞ്ഞു കാണാൻ സാധ്യതയില്ല പറഞ്ഞിരുന്നേൽ അക്ഷര എന്നോട് പെരുമാറുന്നത് ഒക്കെ മാറിയേനെ ഇതുവരെ അങ്ങനെ ഒന്നും ഇല്ല ”

 

“ആ എന്തായാലും സൂക്ഷിക്കണം , ആ പയ്യനെ പറ്റി ഒന്ന് അന്വേഷിക്കണം അവൻ എന്ത് ഉദ്ദേശ്യം വെച്ചാണ് അവളുടെ കൂട്ടുകാരനായി കൂടിയിരിക്കുന്നത് ന്ന് അറിയണം ഒരുത്തനേം വിശ്വസിക്കാൻ പറ്റില്ല ”

20 Comments

  1. അടിപൊളി മുത്തേ ഒന്നും പറയാൻ ഇല്ല കിടുവേ അക്ഷര അവൾ പൊളിയാ അത്പോലെ ജെറിയും അടുത്ത പാർട്ട്‌ എന്ന് വരും

    1. കിരൺ കുമാർ

      എഴുതി കഴിഞ്ഞു ഉടനെ വരും

  2. സായന്ദന

    കിരൺ മാഷെ കഥ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ട് പോരട്ടെ

    1. കിരൺ കുമാർ

      ഉടനെ വരും എഴുതുവ

  3. ജനതാ ദാസ്

    പ്രണയം ഒരു പ്രത്യേകതരം സന്തോഷം തരുന്ന വികാരം ആണ്…..അക്ഷരയും, കിരൺ ഉം തമ്മിലുള്ള കൂടുതൽ പ്രണയ നിമിഷങ്ങൾ അടുത്ത ലക്കത്തിൽ പ്രേതീഷിക്കാമോ?

    1. കിരൺ കുമാർ

      നോക്കട്ടെ ബ്രോ എഴുതി വരുവാ

  4. കിരൺ കുമാർ,
    വായനാസുഖം ഉള്ള വളരെ നല്ല എഴുത്ത്,കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു എല്ലാ പാർട്ടുകളും കൂടി വായിച്ചത്…
    പുതിയ ഭാഗത്തിനായി…

    1. കിരൺ കുമാർ

      ❣️❣️❣️വളരെ നന്ദി

  5. Nthaayaalum nannaayi ee feel avide kittilla aa hareede bhagam ullond pinne skip cheythu vaayichu ??❤️❤️

    കഴിവതും ഈ Site ലും അതിൻ്റെ കൂടെ തന്നെ Upload ചെയ്യാൻ ശ്രമിക്കുക…..

    1. കിരൺ കുമാർ

      ഒരേ സമയമിട്ടതാ ഇവിടെ അപ്പ്രൂവ് ആവാൻ ലേറ്റ് ആയി

  6. നിഴലിന്റെ രക്തം

    ??

  7. അടിപൊളി ??❤❤

  8. Another twist?

    Suspense button nte theevratha kootti veykkuvaanallo ???

    1. കിരൺ കുമാർ

      ?? അങ്ങനെ വേണമല്ലോ

  9. Vanno…. Pani okk maariyille?

    1. കിരൺ കുമാർ

      മാറി…

  10. ജനതാ ദാസ്

    മറ്റേ ഹരിയുടെ അനാവശ്യ ഭാഗം ഇതിൽ കട്ട് ചെയ്തത് നന്നായി

    അടുത്ത ഭാഗം എന്ന് വരും?

    1. Njn parayan varuka ayirunnu

    2. കിരൺ കുമാർ

      അത് അവിടെ അപ്പ്രൂവ് ആവാൻ വേണ്ടി ആഡ് ചെയ്തത് ആണ് ഇതാണ് സത്യത്തിൽ ഒറിജിനൽ വേർഷൻ

Comments are closed.