ഇല പൊഴിയും കാലം … [ലങ്കാധിപതി രാവണന്‍] 51

Views : 1478

അയ്യോ കളിയാക്കിയതല്ലാ ആളുമാറിയതാണ്.
എനിക്ക് പറയത്തക്ക വിദ്യാഭ്യാസമില്ലാത്തവളാണ് ഞാൻ.തെറ്റായിപ്പോയെങ്കില് ക്ഷമിക്കൂ

എന്റെ മെസേജ് കണ്ടതും അവരുടെ സുന്ദരമായ ശബ്ദമൊഴുകി വന്നു.

തെറ്റല്ല ചേച്ചീ ഞാനൊരിക്കലും അതുദ്ദേശിച്ചു പറഞ്ഞതല്ലാട്ടോ

എന്നെ ചേച്ചീന്നു വിളിക്കണ്ടാ,എന്റെ പേര് ജാനകീന്നാ,ഇതെന്റെ അമ്മയുടെ പേരാ എനിക്ക് മുപ്പത്തഞ്ചാകുന്നേയുള്ളൂ

എനിക്ക് മുപ്പത്തിരണ്ടാ,ചേച്ചീന്നു വിളിക്കാം

ശ്രീ എന്നെ ചേച്ചീന്ന് വിളിക്കണ്ട
ജാനീന്നു വിളിച്ചോളൂ…

ആഹാ!
കൊള്ളാലോ നല്ല പേര്

എനിക്കു നമ്പർ താ എഴുതാനെനിക്കറിയില്ലെടാ

അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു.ഞാനെന്റെ നമ്പർ കൈമാറി.എല്ലാ ആണുങ്ങളേപ്പോലെ ഞാനും എന്റെ കുത്സിത പ്രവർത്തനങ്ങൾക്കൊരാളായതു പോലെ സന്തോഷിച്ചു.ഫോൺ വിളിച്ചു അല്പസ്വല്പം ഡ്രസ്സിന്റെ നിറവുമൊക്കെ ചോദിച്ചു.

ശ്രീ,
നിനക്കെന്നേക്കുറിച്ച് എന്തറിയാം,എല്ലാ ആണുങ്ങളുടേപ്പോലെ എന്നെ ഒരു കാമപൂരണത്തിനു വേണ്ടിയാണോ നീയെന്നെ കണ്ടത്?

എനിക്കു മിണ്ടാൻ വാക്കുകളില്ലായിരുന്നു.

നാലു മക്കളില് മൂത്ത മകളാണ് ഞാൻ എനിക്കു കീഴെ അനിയന്മാരുണ്ടായപ്പോൾ അവരെ നോക്കാന്‍ വേണ്ടിയെന്റെ പഠിപ്പു നിർത്തിയെന്റെ വീട്ടുകാര്.പഠിക്കാനിരുന്ന എന്നെയവര് വെറും വേലക്കാരിയേ പോലെയാണ് കണ്ടത്.അതിനിടയില്‍ പറക്കമുറ്റാത്ത പ്രായത്തില്‍ എന്നെ മോഹിപ്പിച്ചൊരുത്തൻ കല്യാണം കഴിച്ചു.അതറിഞ്ഞ വീട്ടുകാരെന്നെ പടിയടച്ചു പിണ്ഡം വെച്ചു.എന്റെ ഭർത്താവില്ലേ അവനു വേണ്ടത് താഴെയുള്ള രണ്ടനിയത്തിമാരേക്കൂടി ഇറക്കി മാംസക്കമ്പോളത്തിലിറക്കി കാശുണ്ടാക്കാമെന്നായിരുന്നു.അതറിഞ്ഞ ഞാൻ എതിർത്തതു മുതല്‍ പീഡനങ്ങളായിരുന്നു.അതിനിടയില്‍ എന്റെ കണ്ണനുണ്ടായിരുന്നു.എനിക്ക് എന്റെ ബന്ധുവീടുകളിൽ കയറി ഭക്ഷണം കട്ടെടുത്തു കഴിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ ഗതികേട് നീ ചിന്തിച്ചിട്ടുണ്ടോ ശ്രീ..

എന്റെ കൂട്ടുകാരികളറിഞ്ഞെന്റെ വീട്ടില്‍ പോയി വഴക്കിട്ടു.നിങ്ങളൊരു തള്ളയാണോന്ന് വരെ എന്റമ്മയോടു ചോദിച്ചതാ.അവരത് കേട്ടതു കൂടെയില്ല.അനിയത്തിയെ വിളിച്ചു കൊണ്ടു വരാത്തതിന് എന്നെ തുണിയുരിഞ്ഞു നിർത്തി എന്റെ ചന്തിയിൽ ട്യൂബ് ലൈറ്റു തല്ലിപ്പൊട്ടിച്ചയാൾ.എന്നെ തല്ലുന്നത് കണ്ട് വന്ന എന്റെ കണ്ണനെ,ഒന്നരവയസ്സുള്ള അയാളുടെ മകനെ അയാളെടുത്തു ചുവരിലേക്കെറിഞ്ഞു.പതിമൂന്നു വയസ്സായി എന്റെ മോന്.അവനിന്നും ഹൃദ്രോഗമാ,ആ ഏറിന്റെ പരിണിത ഫലം.

Recent Stories

The Author

ലങ്കാധിപതി രാവണന്‍

16 Comments

  1. നിധീഷ്

    💖💖💖💖💖

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  2. Superb. Ending is so sad.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  3. കൈലാസനാഥൻ

    ലങ്കാധിപതി, കൊള്ളാം. “അലഭ്യലഭ്യശ്രീമാൻ ” ആ പ്രയോഗം അങ്ങ് ശരിക്കും പിടിച്ചു. പത്താം ക്ലാസ് പാസായപ്പോൾ “പുത്തരിയങ്കം ജയിച്ചു വന്ന ചേകവൻ ” അതും ശരിക്കാകർഷിച്ചു ആസ്വദിച്ചു.

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.😁 😁 😁

  4. എന്താ പറയേണ്ടതെന്ന് അറിയില്ല വല്ലാത്തൊരു നോവ് ഇണ്ടാക്കി😥.

    ❣️❣️❣️❣️❣️❣️❣️

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

  5. അഗ്നിദേവ്

    ക്ലൈമാക്സ് ഹാർട്ട് ബ്രേക്കിംഗ് 💔💔💔💔

    1. ലങ്കാധിപതി രാവണന്‍

      വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    1. 😿😿 അവസാനം കരയിച്ചു

      1. ലങ്കാധിപതി രാവണന്‍

        വിശദമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    2. ലങ്കാധിപതി രാവണന്‍

      😊 😊 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com