ഇല്ലിക്കൽ 4 [കഥാനായകൻ] 223

അതിൽ പ്രായം ആയ ഒരു സ്ത്രീ അവരുടെ എടുത്തു പെട്ടന്ന് ചോദിച്ചു.

“ഞാൻ ഡോക്ടറെ വിളിക്കാം നിങ്ങൾ പേടിക്കണ്ട”

എന്നും പറഞ്ഞു അശ്വിൻ ഫോൺ വിളിക്കാൻ പോയി പെട്ടന്ന് തന്നെ തിരിച്ചു വന്നു.

“പേടിക്കണ്ട ഡോക്ടർ ഇപ്പോൾ തന്നെ എത്തും”

ഒരു അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ഒരു വൈറ്റ് സ്വിഫ്റ്റ് കാർ അവരുടെ മുൻപിൽ വന്നു.

“അശ്വിനെ എന്താ പ്രശ്നം നി വിളിച്ചപ്പോൾ ഞാൻ ഹോസ്പിറ്റലിലേക്ക് പോകാൻ റെഡി ആവുകയായിരുന്നു.”

“എടാ സിദ്ധു നി അറിഞ്ഞു കാണില്ലേ മറ്റേ ബോഡി കിട്ടിയത് അത് ഈ വീട്ടിലെ പയ്യൻ ആണ് അവരുടെ അമ്മ ഇടക്ക് ഇടക്ക് ബോധം പോകുന്നുണ്ട് നി ചെന്ന് വേഗം ഒന്ന് നോക്ക്”

കാറിൽ നിന്നും ഇറങ്ങിയത് അശ്വിന്റെ സുഹൃത്തും അവിടെ ഉള്ള ജനറൽ ഹോസ്പിറ്റലിലെ ഫിസിഷ്യനുമായ സിദ്ധാർഥ് ആയിരുന്നു.

“ആണോ എന്നാ ഞാൻ നോക്കിയിട്ട് വരാം നി ഇവിടെ തന്നെ കാണില്ലേ?”

“ഞാൻ ഇവിടെ തന്നെ കാണും നി വേഗം പോയി നോക്ക്”

സിദ്ധു വേഗം ആ വീടിന്റെ ഉള്ളിലേക്ക് കയറി ചെന്നു കൂടെ നേരത്തെ വന്നു പറഞ്ഞ ചേച്ചിയും ഉണ്ടായിരുന്നു.

“രാമേട്ടാ ബോഡി എപ്പോൾ എത്തും എന്ന് വല്ല വിവരവും അറിഞ്ഞോ?”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.