ഇല്ലിക്കൽ 4 [കഥാനായകൻ] 226

അനൂപ് പെട്ടന്ന് വന്നു അവനെ കെട്ടിപിടിച്ചു. കാർത്തു അവരെ കണ്ടു ആശ്ചര്യത്തോടെ നിന്നു.

“എന്തൊക്കെ ഉണ്ടെടാ വിശേഷം? നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ പണ്ടത്തെ പോലെ തന്നെ.”

“സുഖമായി പോകുന്നു പിന്നെ നി കുറച്ചു തടിച്ചു. തീറ്റ തന്നെ പരിപാടി.”

കെട്ടിപ്പിടുത്തം വിട്ടു കൊണ്ട് അനൂപും ജിത്തുവും വിശേഷങ്ങൾ പങ്കുവെച്ചു.

“ഒന്ന് പോടാ പിന്നെ ഇവരെ പരിചയപെടുത്തിയില്ലല്ലോ? ഇത്”

“നിന്റെ ഭാര്യ Dr. അമൃത അനൂപ് പിന്നെ ജൂനിയർ അനൂപും. ഞങ്ങൾക്ക് അറിയാമെടാ നേരിട്ട് കണ്ടിട്ടിലെങ്കിലും ഫോട്ടോയിൽ ഒക്കെ കണ്ടു നല്ല പരിചയമാണ്.”

അനൂപ് പറയുന്നതിന്റെ ഇടയിൽ തന്നെ ജിത്തു കയറി പറഞ്ഞു. അത് കേട്ടപ്പോൾ ബാക്കി ഉള്ളവരും ചെറുതായി ചിരിച്ചു.

“ഓഹോ അങ്ങനെ എന്നാ ഇവൾ ആരാണ് എന്ന് പറ?”

അപ്പോൾ അമൃതയുടെ കൂടെ കാണുന്ന പെൺകുട്ടിയെ കാണിച്ചുകൊണ്ട് അനൂപ് ചോദിച്ചു. അത് കേട്ടപ്പോൾ ജിത്തു ആ കുട്ടിയെ നോക്കി പക്ഷെ അവന് ഓർത്തു എടുക്കാൻ സാധിച്ചില്ല.

“ടാ കൂടുതൽ തല പുണാക്കണ്ട അവളെ നി പണ്ട് കണ്ടിട്ടുണ്ട് നമ്മൾ കോളേജിൽ പഠിക്കുമ്പോൾ. നമ്മുടെ കമ്പനിയുടെ പണ്ടത്തെ സി ഓ ഓയും ഞങ്ങളുടെ അനിയത്തി കുട്ടിയുമായ മേഘ.”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.