ഇല്ലിക്കൽ 4 [കഥാനായകൻ] 226

“ആഹ് മേഘ ഇപ്പോൾ ഓർമ വന്നു.”

“നിങ്ങൾ ഇങ്ങനെ പുറത്ത് നിന്ന് സംസാരിക്കാതെ ഉള്ളിലേക്ക് വരൂ.”

അവരുടെ സംസാരം കേട്ട് നിന്ന കാർത്തു പറഞ്ഞതും അവർ ഉള്ളിലേക്ക് കയറി.

“എടാ നിങ്ങൾ എന്തെങ്കിലും കഴിച്ചോ?”

“ഇല്ലടാ സൈദു കൊണ്ട് വരും എന്നാ പറഞ്ഞത്. പക്ഷെ പുള്ളിക്കാരനെ വിളിച്ചിട്ട് കിട്ടിയില്ല.”

“ആണോ എന്നാ ഞങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഞാൻ ഇന്നലെ അവനോട് പറഞ്ഞിരുന്നു.”

അനൂപ് ജിത്തുവിനോട് സംസാരിച്ചു കൊണ്ട് കയ്യിൽ ഉണ്ടായിരുന്നു കിറ്റ് കാണിച്ചു.

“എന്നാ കഴിക്കാൻ ഇരുന്നാലോ?”

“ഇരിക്കാം അല്ല നിങ്ങൾ കഴിച്ചിരുന്നോ?”

“മോനുള്ളത് കൊടുത്തുള്ളൂ ബാക്കി എല്ലാവർക്കും ഒരുമിച്ചു ഇരുന്ന് കഴിക്കാം എന്ന് വിചാരിച്ചു ഇങ്ങോട്ട് പോന്നു.”

അമൃത അത് പറഞ്ഞതും എല്ലാവരും ഡൈനിംഗ് ടേബിളിന്റെ എടുത്തേക്ക് നടന്നു. അനൂപിന്റെ കയ്യിൽ ഉള്ള കിറ്റ് മേഘ മേടിച്ചു കൊണ്ട് പോയപ്പോൾ. അവളുടെ കൂടെ കാർത്തുവും അതുപോലെ മോനെ അനൂപിന്റെ കയ്യിൽ കൊടുത്തു അമൃതയും കൂടെ ചെന്നു.

“എടാ മോന്റെ പേരെന്താ? മറന്നുപോയി നി ഒരിക്കൽ പറഞ്ഞിരുന്നു.”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.