ഇല്ലിക്കൽ 4 [കഥാനായകൻ] 226

“ആശ്വന്ത് കൃഷ്ണ എന്നാണ് അച്ചു എന്ന് ഞങ്ങൾ വിളിക്കും.”

“എടാ മോന് എത്ര വയസ്സായി?”

“അവന് ഒന്നര വയസ്സ് ആയിട്ടുണ്ട്. പിന്നെ നിങ്ങൾ എന്നാ നമ്മുടെ ആ പ്രൊജക്റ്റ്‌ സൈറ്റ് ഒക്കെ പോകുന്നത്?”

“അത് ഞാൻ നിന്നെ അറിയിക്കാം. അതിന് മുൻപ് കുറച്ചു പരിപാടികൾ ഉണ്ട്.”

അവർ അങ്ങനെ സംസാരിച്ചു ഇരുന്നപ്പോഴേക്കും അടുക്കളയിൽ നിന്നും ഭക്ഷണം പാത്രങ്ങളിലാക്കി കൊണ്ട് അവരും വന്നു ഇരുന്നു. കാർത്തു പിന്നെ ഇരിക്കാം എന്ന് പറഞ്ഞെങ്കിലും അവളെയും കൂടെ ഇരുത്തി കൊണ്ട് അവർ കഴിക്കാൻ ആരംഭിച്ചു.

“മാളു അമ്മായിയോട് പറഞ്ഞോ നമ്മൾ ഇവിടെ എത്തി എന്ന്?”

“അത് ഞങ്ങൾ അടുക്കളയിൽ പോയപ്പോൾ അമ്മ വിളിച്ചിരുന്നു അനുവേട്ട”

“അമൃതയെ മാളു എന്നാണോ വിളിക്കുന്നത്?”

അനൂപിന്റെയും അമൃതയുടെയും സംസാരം കേട്ട് നിന്ന ജിത്തു ചോദിച്ചു.

“അതാണ് അവളുടെ വിളി പേര്. പരിചയം ഉള്ള എല്ലാവരും അങ്ങനെ ആണ് അവളെ  വിളിക്കുന്നത്.”

“പക്ഷെ വിളിപ്പേരും ശരിക്കുള്ള പേരും നല്ല വത്യാസം ഉണ്ടല്ലോ. സാധാരണ അങ്ങനെ വരാറില്ലല്ലോ?”

ജിത്തു വീണ്ടും ചോദിച്ചപ്പോൾ അമൃതയും അനൂപും പരസ്പരം നോക്കി.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.