ഇല്ലിക്കൽ 4 [കഥാനായകൻ] 223

*******************************************************************************************

അശ്വിൻ ഇന്ദു തമ്പുരാട്ടി പറഞ്ഞ പോലെ അവൻ ആ മരണ വീട്ടിലേക്കാണ് ചെന്നത്. ബോഡി നേരത്തെ തിരിച്ചറിഞ്ഞതോടെ പോലീസ്‌ പോസ്റ്റ് മോർട്ടത്തിനു കൊണ്ട് പോയിരുന്നു.

ഒരു ചെറിയ കുടിൽ പോലെ ഉള്ള വീടായിരുന്നു അത്. അവൻ അവിടെ എത്തിയപ്പോൾ തന്നെ അവിടെ ഉള്ളവർ അവനോട് വളരെ ബഹുമാനത്തോടെ നിന്നിരുന്നു കാരണം ആ തറവാടിനെ ഇന്നും അവിടെ ഉള്ളവർക്ക് വളരെ ബഹുമാനവും അതുപോലെ ഇന്നും അവിടുത്തെ ജനങ്ങൾക്ക് എന്ത്‌ സഹായത്തിനു എപ്പോഴും കയറി ചെല്ലാൻ പറ്റുന്ന ഒരു ഇടം കൂടിയാണ്. കാലം ഇത്രയും പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇപ്പോഴും ഇല്ലിക്കലിൽ ജീവിക്കുന്നവർക്ക് അവരുടെ അവസാന വാക്ക് ഇന്ദു തമ്പുരാട്ടിയുടെ തന്നെ ആണ്.

അശ്വിൻ വേഗം കൂടെ വന്നവരോട് ഓരോ വിവരങ്ങൾ ചോദിച്ചു അറിയാൻ തുടങ്ങി.

“രാമേട്ടാ കുട്ടൻ ആശാരിക്ക് ഈ മോൻ മാത്രം ഉള്ളോ അതോ വേറെ കുട്ടികൾ ഇല്ലേ?”

“ഇല്ല മോനെ കുട്ടന്റെയും സുമയുടെയും കല്യാണം കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷമാണ് അവർക്ക് ഒരു കുട്ടി ജനിക്കുന്നത് തന്നെ.”

അപ്പോഴേക്കും പെട്ടന്ന് വീട്ടിനുള്ളിൽ നിന്നും കുറച്ചു പേര് വന്നു.

“രാമേട്ടാ സുമക്ക് വീണ്ടും ബോധം പോയി ഇപ്പോൾ വിളിച്ചിട്ട് ആണെങ്കിൽ എഴുനേൽക്കുന്നതും ഇല്ല എന്താ ചെയ്യുക?”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.