ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അതെ വയ്യാതെ ഇരിക്കുകയാണ് എന്നൊന്നും നോക്കില്ല കേട്ടോ നല്ലത് അങ്ങോട്ട്‌ തരും ഞാൻ.”

കാർത്തു തലയിൽ തടവി കൊണ്ട് ജിത്തുവിനോട് ദേഷ്യപ്പെട്ടു.

“ഒന്ന് പോടി ഉണക്കകമ്പേ.”

അത് കേട്ടു ജിത്തു പതിയെ പറഞ്ഞു. പക്ഷെ അത് കാർത്തു കേട്ടില്ല.

“എന്താ എന്തോ പറഞ്ഞല്ലോ മോൻ”

“ഒന്നുമില്ല കാർത്തുവമ്മേ എന്തായി ചായ ഇപ്പോഴെങ്കിലും കിട്ടുമോ?”

അവൻ കാർത്തുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു അപ്പോൾ തന്നെ അവളുടെ കയ്യിൽ നിന്നും ഒരെണ്ണം അവന്റെ കാലിന് കിട്ടി.

“എടി ദുഷ്ടേ നന്നായി നൊന്തു കേട്ടോ”

അവന്റെ കാല് തടവി കൊണ്ട് കാർത്തുവീനോട് പറഞ്ഞു അതുകേട്ടു അവൾ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു.

അപ്പോഴാണ് ജിത്തുവിന്റെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടത്. അപ്പോൾ തന്നെ ജിത്തു ഫോൺ എടുക്കാൻ പോയി.

“സൈദു ചേട്ടൻ ആണെങ്കിൽ ഇന്ന് എങ്ങോട്ടും പോകുന്നില്ല എന്ന് പറയണെ”

“ആഹ് ശരി”

ജിത്തു പോകാൻ തുടങ്ങായിപ്പോൾ കാർത്തു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. ജിത്തു അതിന് മറുപടിയും കൊടുത്തു മൊബൈൽ നോക്കിയപ്പോൾ അമ്മ ആയിരുന്നു അത്. അവർ പിന്നെ എത്തിയ വിശേഷങ്ങളും അങ്ങനെ സംസാരിച്ചു ഇരുന്നു.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.