ഇല്ലിക്കൽ 4 [കഥാനായകൻ] 223

അവരുടെ പേടി മനസ്സിലാക്കി അവൻ അവരെ ചേർത്തു പിടിച്ചു.

“നിനക്ക് ഒന്നുമറിയില്ല മോനെ അന്ന് ഈ നാടൊരു ഗുരുതിക്കളമായതാണ്. ഒരുപാട് രക്തം വീണതുമാണ് അത് ഇനി ഒരു കാരണവശാലും ആവർത്തിക്കാൻ പാടില്ല. നി ഒരു കാര്യം ചെയ്യൂ കുറച്ചു കഴിഞ്ഞാൽ എന്നെ നമ്മുടെ ഭട്ടത്തിരിപാടിന്റെ വീട്ടിലേക്ക് കൊണ്ട് പോകണം.”

“അതൊക്കെ നമ്മുക്ക് പോകാം വല്യമ്മേ. നമ്മുക്ക് ഇപ്പോൾ ഉള്ളിലേക്ക് ചെല്ലാം ഇല്ലെങ്കിൽ പുള്ളിക്കാരി നമ്മളെ രണ്ടു പേരെയും കൊല്ലും.”

അവന്റെ അവരെയും കൂട്ടികൊണ്ട് ഉള്ളിലേക്ക് പോയി. എന്നാലും ഇന്ദു തമ്പുരാട്ടിയുടെ ഉള്ളിൽ പേടി പിടികൂടിയിരുന്നു.

*******************************************************************************************

രാവിലെ ജിത്തു എഴുനേറ്റപ്പോൾ തന്നെ അവൻ ആദ്യം ചുറ്റും നോക്കി. പിന്നെയാണ് അവന് ഓർമവന്നത് ഇന്നലെ വില്ലയിലാണല്ലോ ഉറങ്ങിയത് എന്ന്. അപ്പോൾ തന്നെ അവൻ കാർത്തുവിനെ വേണ്ടി തിരഞ്ഞു. അടുക്കളയിൽ നിന്നും ശബ്ദം കേട്ടപ്പോൾ മനസ്സിലായി അവൾ അവിടെ ഉണ്ട് എന്ന്.

“ഇവൾ ഇവിടെ എന്ത് എടുക്കുകയാണ്”

എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് അവൻ വേഗം ഫ്രഷായി അവനും അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ കയറിയപ്പോൾ തന്നെ ചായ ഉണ്ടാകുന്ന കാർത്തുവിനെയാണ് കണ്ടത്. ജിത്തു നേരെ വന്നു സ്ഥിരം ചെയ്യാറുള്ള പോലെ കാർത്തുവിന്റെ തലക്ക് ഒരു കിഴുക്ക് കൊടുത്തു കൊണ്ട് അവൻ എടുത്തുള്ള സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.