ഇല്ലിക്കൽ 4 [കഥാനായകൻ] 223

അത് കേട്ടതും ആ തമ്പുരാട്ടി കസേരയിൽ ഇരുന്ന് പോയി. അവരുടെ മൗനം അവിടെ ഉള്ളവരുടെ മനസ്സിൽ പേടി ഉളവാക്കുന്നതായിരുന്നു. കുറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവർ പറഞ്ഞു തുടങ്ങി.

“രാമാ ആരുടെയാണ് എന്ന് മനസ്സിലായോ?”

“അത് തമ്പുരാട്ടി നമ്മുടെ മരാശാരി കുട്ടന്റെ മകനാണ് ഇന്നലെ രാത്രി കുട്ടനെ അന്വേഷിച്ചു ഇറങ്ങിയതാ പയ്യൻ പക്ഷെ. ”

അയാൾ മുഴുവിക്കുവാൻ നിന്നില്ല. പിന്നെയും കുറച്ചു നേരം വീണ്ടും ആ നിശബ്ദത നിലനിന്നു.

“മോനെ അശ്വിനെ നി ഇവരുടെ കൂടെ പോയി ആവിശ്യം ഉള്ളത് ചെയ്തു കൊടുക്ക്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നി വിളിച്ചു അറിയിക്കണം.”

“ശരി വല്യമ്മേ, വാ രാമേട്ടാ.”

അശ്വിൻ അവരുടെ കൂടെ വണ്ടിയും എടുത്ത് ഇറങ്ങി.

“എന്താ വല്യമ്മേ വല്ലാതിരിക്കുന്നത്? എന്തുപറ്റി എന്റെ ഇന്ദുവമ്മക്ക്?”

അമൽ ആ തമ്പുരാട്ടിയുടെ എടുത്തു വന്നു ഇരുന്ന് കൊണ്ട് ചോദിച്ചു.

“ഒന്നുമില്ല മോനെ എന്തോ പഴയതൊക്കെ ആവർത്തിക്കാൻ പോവുകയാണോ എന്നൊരു തോന്നൽ.അതിന്റെയൊരു ദൃഷ്ടാന്തം അല്ലെ ഇത് എന്നൊരു തോന്നൽ ഇല്ലാതില്ല.”

“എന്റെ വല്യമ്മേ അതോർത്തു ഒന്നും പേടിക്കണ്ട അങ്ങനെ ഒന്നും സംഭവിക്കില്ല. പിന്നെ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.