ജിത്തു അവന്റെ ഉള്ളിൽ ഉള്ള പേടി പുറത്തുകാട്ടാതെ പറയാൻ നോക്കി.
“അതെ ഇനി നാളെ പറയാം ജിത്തുവേട്ടൻ കിടന്നേ നന്നായി ഉറങ്ങിയാൽ മതി നാളെ രാവിലെ പനി ഒക്കെ മാറും.”
കാർത്തു അവനെ ചേർത്തുപിടിച്ചു കൊണ്ട് കിടന്നു. അവർ പതിയെ ഉറക്കത്തിലേക്ക് വീണു.
അതിരാവിലെ കാർത്തുവാണ് ആദ്യം എഴുന്നേറ്റത്. എഴുന്നേറ്റതും കണ്ടത് തന്നെ കെട്ടിപിടിച്ചു കിടക്കുന്ന ജിത്തുവിനെയാണ്. അവന്റെ നെറ്റിയിൽ ഒരു ചെറിയ ചുംബനം കൊടുത്ത ശേഷം നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ പനിയൊക്കെ മാറിയിരുന്നു. അവൾ അവനെ എഴുനേൽപ്പിക്കാതെ തന്നെ എഴുനേറ്റ് പോയി.
*******************************************************************************************
“തമ്പുരാട്ടി……”
രാവിലെ തന്നെ മൂന്നുനാല് പേര് ഓടി വരുന്നത് കണ്ടാണ് അശ്വിൻ തറവാടിന്റെ പുറത്തേക്ക് വന്നത്.
“എന്താ രാമേട്ടാ ? എന്തുപറ്റി?”
“കുഞ്ഞേ അത് വീണ്ടും മനയോട് ചേർന്നുള്ള കുളത്തിൽ ജഡം പൊന്തി.”
അപ്പോഴേക്കും ശബ്ദം കേട്ടുകൊണ്ട് അമലും തമ്പുരാട്ടിയും പുറത്തേക്ക് വന്നു.
“എന്താ രാവിലെ തന്നെ എല്ലാവരും?”
“അത് തമ്പുരാട്ടി കുറെ നാളുകൾക്ക് ശേഷം വീണ്ടും ഒരു ജഡം കൂടി ആ കുളത്തിൽ പൊന്തി.”
♥️♥️♥️♥️♥️
Very good. Waiting for next part.