ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അത് സ്വപ്നം കണ്ടു പേടിച്ചിട്ടാണ് എന്ന് തോന്നുന്നു.”

“ആഹ് ഇനി ഒന്നും കണ്ടു പേടിക്കണ്ട വേഗം ഉറങ്ങിക്കോ കേട്ടോ.”

വെള്ളം ടേബിളിൽ വച്ചു ലൈറ്റ് ഓഫ്‌ ചെയ്തു കാർത്തു വന്നു ജിത്തുവിനെ ചേർത്ത് പിടിച്ചു കിടന്നു.

“കാർത്തു നി ഉറങ്ങിയോ?”

“ഇല്ല ജിത്തുവേട്ടാ. ഏട്ടന് എന്തെങ്കിലും വേണോ?”

“ഒന്നും വേണ്ട കാർത്തു നാളത്തെ നമ്മുടെ യാത്രകൾ ഒക്കെ ക്യാൻസൽ ചെയ്യാൻ സൈദുവിനോട് രാവിലെ തന്നെ പറയണം.”

“ശരിയാ ജിത്തൂവേട്ടൻ നല്ല പോലെ റസ്റ്റ്‌ എടുക്ക് എന്നിട്ട് മതി നമ്മുടെ യാത്രകൾ.”

“അതല്ലെടി പോത്തെ നി കുറെ നാളായില്ലേ ചോദിക്കുന്നത് ഇല്ലിക്കലിനെ പറ്റി. അത് നി പെട്ടന്ന് തന്നെ അറിയണം എന്നൊരു തോന്നൽ.”

“ഓഹ് നാളെയെങ്കിലും പറഞ്ഞു തരോ? അല്ല കുറെ നാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട് അതുകൊണ്ട് പറഞ്ഞതാ.”

കാർത്തു പിണങ്ങിയ പോലെയാണ് പറഞ്ഞത് അതുകൊണ്ട് ജിത്തു അവളെ ചേർത്ത് പിടിച്ചു.

“ഞാൻ മനഃപൂർവം പറയാത്തതല്ല കാർത്തു നിന്നോട് ഒറ്റക്ക് പറയണം എന്ന് വിചാരിക്കുമ്പോൾ തന്നെ അതിനു സമയം കിട്ടുന്നില്ല. ആരോ എന്നെ കൊണ്ട് നിന്നോട് പറയിപ്പിക്കാതെ ഇരിക്കുന്ന പോലെ ഉള്ളൊരു തോന്നൽ അതുകൊണ്ടാണ് ഞാൻ നാളെ തന്നെ ഇത് പറയണം എന്ന് ഉറപ്പിച്ചത്.”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.