ജിത്തുവിനെ നോക്കി അനൂപ് പറഞ്ഞതും എല്ലാവരും ഇല്ലിക്കലിനെ പറ്റി അറിയാൻ താല്പര്യം ആയി.
“ഇല്ലിക്കൽ എന്നാ ദേശവും ഇല്ലിക്കൽ അമ്പലവും അവിടുത്തെ ആ തറവാടും എല്ലാം ഉത്ഭവിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുൻപായിരുന്നു. ഏകദേശം ബിസി എന്ന് പറയാം എന്നാൽ അതിന് മുൻപ് അവിടെ ഉണ്ടായിരുന്ന ആ മനയാണ് എല്ലാത്തിന്റെയും ഉത്ഭവ സ്ഥാനം. അതായത് നൂറ്റാണ്ടുകൾക്ക് മുമ്പ് ആ മനയിൽ ഉണ്ടായിരുന്ന തിരുമേനിക്ക് അദ്ദേഹത്തിന്റെ അന്തർജനങ്ങളിൽ നിന്നും ഇരുപത്തി രണ്ടു പെണ്മക്കൾ ജനിക്കുകയുണ്ടായിരുന്നു. ആ കുട്ടികളെ ആ മനയിലെ കുടുംബ പരദേവതയായിരുന്ന ദേവിയുടെ മുൻപിൽ വച്ചു അവരെ ദേവിയായി കണക്കാക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. അന്ന് ആ ചടങ്ങ് നടത്താൻ തുടങ്ങിയപ്പോൾ കൂട്ടത്തിൽ ഒരു പെൺകുട്ടിയെ കാണാതെയായി. അന്ന് ആ നാട് മുഴുവൻ അന്വേഷിച്ചു എങ്കിലും ആ കുട്ടിയെ കിട്ടിയില്ല. അന്ന് ആ തിരുമേനി കുടുംബ ജ്യോത്സനെ കണ്ടു കാര്യം പറയുകയും അദ്ദേഹം അന്ന് പ്രശ്നം വച്ചു നോക്കി ആ പെൺകുട്ടി ഉള്ള സ്ഥലം പറഞ്ഞു കൊടുക്കുകയും ചെയ്തു. അതായത് രണ്ടു പുഴക്ക് അപ്പുറത് ദേവി ചൈതന്യം നിറഞ്ഞ സ്ഥലത്ത് ഉണ്ട് എന്നാണ് ആ ജ്യോത്സൻ പറഞ്ഞത്. അദ്ദേഹം പറഞ്ഞ പോലെ തിരുമേനി അന്വേഷിക്കുകയും ആ പെൺകുട്ടിയെ ഒരു വീട്ടിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ആ പെൺകുട്ടി പറഞ്ഞത് ആ കുട്ടിയെ ഒരു അമ്മുമ്മ ഇവിടേക്ക് വിളിച്ചു കൊണ്ട് വന്നതാണ് എന്നാണ്. പക്ഷെ അവർക്ക് ആർക്കും അങ്ങനെ ഒരു സ്ത്രീയെ അവിടെ കാണാൻ സാധിച്ചില്ല. എന്നാൽ അവരുടെ കൂടെ തന്നെ പുറപ്പെട്ട ജ്യോത്സൻ അവിടെ ഇരുന്ന് പ്രശ്നം വച്ചപ്പോൾ ഇവിടെ ദേവി സാന്നിധ്യം കാണുന്നുണ്ട് എന്നും ഈ പെൺകുട്ടി ഇവിടെയാണ് ഇനി ജീവിക്കേണ്ടത് എന്നും നിശ്ചയിച്ചു. അങ്ങനെ അവിടെ ഒരു ദേവി പ്രതിഷ്ഠ നടത്തുകയും അവിടെ പൂജ ചെയ്യാൻ ആ പെൺകുട്ടിയെയും ഏല്പിച്ചു. പിന്നെ ആ പെൺകുട്ടിയുടെ സന്തതി പരമ്പരയാണ് ആ ഇല്ലിക്കൽ തറവാട്ടുകാർ. കാലത്തിന്റെ മാറ്റത്തിൽ ബ്രാഹ്മണർ ആയിരുന്നവർ ക്ഷത്രിയർ ആവുകയും. ഇല്ലിക്കലിന്റെ എല്ലാം കാര്യങ്ങളും നടത്താൻ കെല്പുള്ളവർ ആവുകയും ചെയ്തു. ആ പെൺകുട്ടി പൂജിച്ച വിഗ്രഹം ആണ് ഇന്നത്തെ ഇല്ലിക്കൽ ദേവി. ”
ജിത്തു ഇല്ലികലിന്റെ കഥ പറഞ്ഞു പോയപ്പോൾ മാളുവിന് ഒരു സംശയം വന്നു.
♥️♥️♥️♥️♥️
Very good. Waiting for next part.