ഇല്ലിക്കൽ 4 [കഥാനായകൻ] 222

അനൂപ് പറഞ്ഞതും മേഘ പെട്ടന്ന് തന്നെ അവളുടെ മറുപടിയും കൊടുത്തു.

“എടാ അത് വേണോ? അതൊരു ബുദ്ധിമുട്ടാവില്ലേ?”

“ജിത്തു ചേട്ടാ എനിക്ക് ഈ അനുവേട്ടനെയും മാളുവേച്ചിയേം പോലെയാണ് നിങ്ങൾ രണ്ടും അതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടായിട്ട് ഒരിക്കലും തോന്നില്ല.”

മേഘ പറഞ്ഞതൊടെ ജിത്തു ഒന്നും പിന്നെ പറഞ്ഞില്ല.

“പിന്നെ സൈദു നിനക്ക് തന്നെ ഇവരുടെ കൂടെ എപ്പോഴും ഉണ്ടാവാൻ സാധിക്കില്ലേ? അതോ ഇനി വേറെ ആളെ നോക്കണോ? അല്ല ആ സ്ഥലത്തെ പറ്റി നി പറഞ്ഞത് കൊണ്ട് ചോദിച്ചതാ?”

“എടാ ഞാൻ തന്നെ ഇവരുടെ കൂടെ എപ്പോഴും കാണും അതോർത്ത് നി ടെൻഷൻ അടിക്കേണ്ട പിന്നെ എനിക്ക് പോകണം അവിടേക്ക് അത് എന്റെ ഒരു ആഗ്രഹം തന്നെയാണ്.”

സൈദുവും കൂടെ ഉറപ്പ് കൊടുത്തത്തോടെ അനൂപിന് കുറച്ചു സമാധാനമായി.

“പിന്നെ നമ്മുടെ ഓഫീസിൽ നിന്നും മുർഷി ആയിരിക്കും നിങ്ങളെ അസ്സിസ്റ്റ്‌ ചെയ്യുക.”

“ഈശ്വരാ ആ കോഴിയോ, അപ്പോൾ എന്തായാലും തല്ല് കിട്ടാനുള്ള വഴിയായി.”

അനൂപ് പറഞ്ഞതും അതിന് മേഘയുടെ മറുപടി കേട്ടപ്പോൾ തന്നെ മുർഷിയെ പറ്റി എല്ലാവർക്കും ചില ധാരണ കിട്ടി.

“അല്ല നി പറയാനുള്ളത് മുഴുവൻ പറഞ്ഞില്ലല്ലോ. എന്തായാലും അത് മുഴുവൻ കേട്ടിട്ടേ ഞങ്ങൾ ഇന്ന് ഇവിടെ നിന്നും പോകുന്നുള്ളൂ.”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.